< സംഖ്യാപുസ്തകം 29 >

1 “ഏഴാം മാസം ഒന്നാം തീയതി വിശുദ്ധസഭായോഗം കൂടണം; അന്ന് വേലയൊന്നും ചെയ്യരുത്; അത് നിങ്ങൾക്ക് കാഹളനാദോത്സവം ആകുന്നു.
“And in the seventh month, on the first of the month, you have a holy convocation; you do no servile work; it is a day of shouting to you;
2 അന്ന് നിങ്ങൾ യഹോവയ്ക്ക് സൗരഭ്യവാസനയായി ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഏഴ് കുഞ്ഞാട് എന്നിവയെ ഹോമയാഗമായി അർപ്പിക്കണം.
and you have prepared a burnt-offering for refreshing fragrance to YHWH: one bullock, a son of the herd, one ram, seven lambs, sons of a year, perfect ones;
3 അവയുടെ ഭോജനയാഗം എണ്ണചേർത്ത മാവ് കാളയ്ക്ക് മൂന്നിടങ്ങഴിയും ആട്ടുകൊറ്റന് രണ്ടിടങ്ങഴിയും,
and their present of flour mixed with oil: three-tenth parts for the bullock, two-tenth parts for the ram,
4 ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിന് ഒരു ഇടങ്ങഴി വീതവും ആയിരിക്കണം.
and one-tenth part for one lamb, for the seven lambs;
5 നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
and one kid of the goats [for] a sin-offering, to make atonement for you;
6 അമാവാസിയിലെ ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും ദിനംതോറുമുള്ള ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും അവയുടെ നിയമപ്രകാരമുള്ള പാനീയയാഗങ്ങൾക്കും പുറമെ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി ഇവ അർപ്പിക്കണം.
apart from the burnt-offering of the month and its present, and the continual burnt-offering and its present, and their drink-offerings, according to their ordinance, for refreshing fragrance, a fire-offering to YHWH.
7 ഏഴാം മാസം പത്താം തീയതി വിശുദ്ധസഭായോഗം കൂടണം; അന്ന് നിങ്ങൾ നിങ്ങളെ തന്നെ താഴ്ത്തണം; വേലയൊന്നും ചെയ്യരുത്.
And on the tenth of this seventh month you have a holy convocation, and you have humbled your souls; you do no work;
8 എന്നാൽ യഹോവയ്ക്ക് സുഗന്ധവാസനയായ ഹോമയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഏഴ് കുഞ്ഞാട് എന്നിവ അർപ്പിക്കണം.
and you have brought a burnt-offering near to YHWH, a refreshing fragrance: one bullock, a son of the herd, one ram, seven lambs, sons of a year; they are perfect ones for you;
9 അവയുടെ ഭോജനയാഗം എണ്ണചേർത്ത മാവ് കാളയ്ക്ക് മൂന്നിടങ്ങഴിയും ആട്ടുകൊറ്റന് രണ്ടിടങ്ങഴിയും
and their present of flour mixed with oil: three-tenth parts for the bullock, two-tenth parts for one ram,
10 ൧൦ ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിന് ഒരു ഇടങ്ങഴി വീതവും ആയിരിക്കണം.
a tenth—a tenth part for one lamb, for the seven lambs,
11 ൧൧ പ്രായശ്ചിത്തയാഗത്തിനും നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
one kid of the goats [for] a sin-offering, apart from the sin-offering of the atonements, and the continual burnt-offering and its present, and their drink-offerings.
12 ൧൨ ഏഴാം മാസം പതിനഞ്ചാം തീയതി വിശുദ്ധസഭായോഗം കൂടണം; അന്ന് വേലയൊന്നും ചെയ്യരുത്; ഏഴ് ദിവസം യഹോവയ്ക്ക് ഉത്സവം ആചരിക്കണം.
And on the fifteenth day of the seventh month you have a holy convocation; you do no servile work; and you have celebrated a festival to YHWH [for] seven days,
13 ൧൩ നിങ്ങൾ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി ഊനമില്ലാത്ത പതിമൂന്ന് കാളക്കിടാവിനെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും ഹോമയാഗമായി അർപ്പിക്കണം.
and have brought a burnt-offering near, a fire-offering of refreshing fragrance, to YHWH: thirteen bullocks, sons of the herd, two rams, fourteen lambs, sons of a year; they are perfect ones;
14 ൧൪ അവയുടെ ഭോജനയാഗം പതിമൂന്ന് കാളകളിൽ ഓരോന്നിന് എണ്ണചേർത്ത മാവ് മൂന്നിടങ്ങഴി വീതവും രണ്ട് ആട്ടുകൊറ്റനിൽ ഓരോന്നിന് രണ്ടിടങ്ങഴി വീതവും
and their present of flour mixed with oil: three-tenth parts for one bullock, for the thirteen bullocks, two-tenth parts for one ram, for the two rams,
15 ൧൫ പതിനാല് കുഞ്ഞാടുകളിൽ ഓരോന്നിനും ഓരോ ഇടങ്ങഴി വീതവും ആയിരിക്കണം.
and a tenth—a tenth part for one lamb, for the fourteen lambs;
16 ൧൬ നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും അതിന്റെ പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
and one kid of the goats [for] a sin-offering, apart from the continual burnt-offering, its present, and its drink-offering.
17 ൧൭ രണ്ടാംദിവസം നിങ്ങൾ പന്ത്രണ്ട് കാളക്കിടാവിനെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.
And on the second day: twelve bullocks, sons of the herd, two rams, fourteen lambs, sons of a year, perfect ones;
18 ൧൮ അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം.
and their present and their drink-offerings for the bullocks, for the rams, and for the sheep, in their number, according to the ordinance;
19 ൧൯ നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
and one kid of the goats [for] a sin-offering, apart from the continual burnt-offering, and its present, and their drink-offerings.
20 ൨൦ മൂന്നാംദിവസം ഊനമില്ലാത്ത പതിനൊന്ന് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.
And on the third day: eleven bullocks, two rams, fourteen lambs, sons of a year, perfect ones;
21 ൨൧ അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം.
and their present and their drink-offerings for the bullocks, for the rams, and for the lambs, in their number, according to the ordinance;
22 ൨൨ നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
and one goat [for] a sin-offering, apart from the continual burnt-offering, and its present, and its drink-offering.
23 ൨൩ നാലാം ദിവസം ഊനമില്ലാത്ത പത്ത് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.
And on the fourth day: ten bullocks, two rams, fourteen lambs, sons of a year, perfect ones;
24 ൨൪ അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം.
their present and their drink-offerings for the bullocks, for the rams, and for the lambs, in their number, according to the ordinance;
25 ൨൫ നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
and one kid of the goats [for] a sin-offering, apart from the continual burnt-offering, its present, and its drink-offering.
26 ൨൬ അഞ്ചാം ദിവസം ഊനമില്ലാത്ത ഒമ്പത് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.
And on the fifth day: nine bullocks, two rams, fourteen lambs, sons of a year, perfect ones;
27 ൨൭ അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം.
and their present and their drink-offerings for the bullocks, for the rams, and for the lambs, in their number, according to the ordinance;
28 ൨൮ നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
and one goat [for] a sin-offering, apart from the continual burnt-offering, and its present, and its drink-offering.
29 ൨൯ ആറാം ദിവസം ഊനമില്ലാത്ത എട്ട് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.
And on the sixth day: eight bullocks, two rams, fourteen lambs, sons of a year, perfect ones;
30 ൩൦ അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം.
and their present and their drink-offerings for the bullocks, for the rams, and for the lambs, in their number, according to the ordinance;
31 ൩൧ നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
and one goat [for] a sin-offering, apart from the continual burnt-offering, its present, and its drink-offering.
32 ൩൨ ഏഴാം ദിവസം ഊനമില്ലാത്ത ഏഴ് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.
And on the seventh day: seven bullocks, two rams, fourteen lambs, sons of a year, perfect ones;
33 ൩൩ അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം.
and their present and their drink-offerings for the bullocks, for the rams, and for the lambs, in their number, according to the ordinance;
34 ൩൪ നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
and one goat [for] a sin-offering, apart from the continual burnt-offering, its present, and its drink-offering.
35 ൩൫ എട്ടാം ദിവസം നിങ്ങൾ വിശുദ്ധസഭായോഗം കൂടണം; അന്ന് വേലയൊന്നും ചെയ്യരുത്.
On the eighth day you have a restraint; you do no servile work;
36 ൩൬ എന്നാൽ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി ഊനമില്ലാത്ത ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴ് കുഞ്ഞാടിനെയും ഹോമയാഗം കഴിക്കണം.
and you have brought a burnt-offering near, a fire-offering of refreshing fragrance, to YHWH: one bullock, one ram, seven lambs, sons of a year, perfect ones;
37 ൩൭ അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം.
their present and their drink-offerings for the bullock, for the ram, and for the lambs, in their number, according to the ordinance;
38 ൩൮ നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
and one goat [for] a sin-offering, apart from the continual burnt-offering, and its present, and its drink-offering.
39 ൩൯ ഇവയെ നിങ്ങൾ നിങ്ങളുടെ നേർച്ചകളും സ്വമേധാദാനങ്ങളുമായ ഹോമയാഗങ്ങൾക്കും ഭോജനയാഗങ്ങൾക്കും പാനീയയാഗങ്ങൾക്കും പുറമെ നിങ്ങളുടെ ഉത്സവങ്ങളിൽ യഹോവയ്ക്ക് അർപ്പിക്കണം”.
You prepare these to YHWH in your appointed times—apart from your vows and your free-will offerings—for your burnt-offerings, and for your presents, and for your drink-offerings, and for your peace-offerings.”
40 ൪൦ യഹോവ മോശെയോട് കല്പിച്ചത് സകലവും മോശെ യിസ്രായേൽ മക്കളോട് പറഞ്ഞു.
And Moses speaks to the sons of Israel according to all that YHWH has commanded Moses.

< സംഖ്യാപുസ്തകം 29 >