< സംഖ്യാപുസ്തകം 28 >

1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
Ja Herra puhui Mosekselle, sanoen:
2 “എനിക്ക് സൗരഭ്യവാസനയായ ദഹനയാഗങ്ങൾക്കുള്ള എന്റെ ഭോജനമായ വഴിപാട് യഥാസമയം എനിക്ക് അർപ്പിക്കേണ്ടതിന് ജാഗ്രതയായിരിക്കുവാൻ യിസ്രായേൽ മക്കളോട് കല്പിക്കണം.
Käske Israelin lapsille, ja sano heille: minun uhristani, joka minun leipäni on, tuliuhriksi ja lepytyshajuksi minulle, pitää teidän vaarinottaman, niin että te sen ajallansa minulle uhraatte.
3 നീ അവരോട് പറയേണ്ടത്: ‘നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കേണ്ട ദഹനയാഗം ഇതാണ്: നാൾതോറും നിരന്തരഹോമയാഗത്തിനായി ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത രണ്ട് കുഞ്ഞാട്.
Ja sano heille: tämä on tuliuhri, jonka teidän pitää uhraaman Herralle: kaksi virheetöintä vuosikuntaista karitsaa jokapäivä, alinomaiseksi polttouhriksi.
4 ഒരു കുഞ്ഞാടിനെ രാവിലെയും മറ്റതിനെ വൈകുന്നേരത്തും യാഗം കഴിക്കണം.
Yhden karitsan pitää sinun valmistaman aamulla, ja toisen pitää sinun valmistaman kahden ehtoon välillä.
5 ഇടിച്ചെടുത്ത എണ്ണ കാൽഹീൻ ചേർത്ത ഒരിടങ്ങഴി മാവ് ഭോജനയാഗമായും അർപ്പിക്കണം.
Siihen kymmenesosa ephaa sämpyläjauhoja ruokauhriksi, sekoitettuna puserretulla öljyllä, neljännellä osalla hinniä.
6 ഇത് യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി സീനായിപർവ്വതത്തിൽവച്ച് നിയമിക്കപ്പെട്ട നിരന്തരഹോമയാഗം.
Se on alinomainen polttouhri, joka Sinain vuorella asetettu on makiaksi hajuksi: se on tuliuhri Herralle.
7 അതിന്റെ പാനീയയാഗം കുഞ്ഞാടൊന്നിന് കാൽഹീൻ വീഞ്ഞ് ആയിരിക്കണം; അത് യഹോവയ്ക്ക് പാനീയയാഗമായി വിശുദ്ധമന്ദിരത്തിൽ ഒഴിക്കണം.
Niin myös sen juomauhrin, yhdelle karitsalle neljännen osan hinniä. Ja juomauhri pitää uhrattaman pyhässä, väkevästä viinasta, Herralle.
8 രണ്ടാമത്തെ കുഞ്ഞാടിനെ വൈകുന്നേരം യാഗം കഴിക്കണം; അതിനെ രാവിലത്തെ ഭോജനയാഗവും അതിന്റെ പാനീയയാഗവും പോലെ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കണം.
Toisen karitsan pitää sinun valmistaman kahden ehtoon välillä: niinkuin aamullisen ruokauhrin ja juomauhrin pitää sinun sen valmistaman, makian hajun tuleksi Herralle.
9 ശബ്ബത്ത് നാളിൽ ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത രണ്ട് കുഞ്ഞാടിനെയും ഭോജനയാഗത്തിനായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും അതിന്റെ പാനീയയാഗവും അർപ്പിക്കണം.
Mutta sabbatin päivänä kaksi virheetöintä vuosikuntaista karitsaa, ja kaksi kymmenestä sämpyläjauhoja, sekoitettuna öljyllä, ruokauhriksi ja sen juomauhrin.
10 ൧൦ നിരന്തരഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമെ ഇത് ശബ്ബത്തുതോറുമുള്ള ഹോമയാഗം.
Tämä on joka sabbatin polttouhri, paitsi alinomaista polttouhria juomauhrinensa.
11 ൧൧ നിങ്ങളുടെ മാസാരംഭങ്ങളിൽ നിങ്ങൾ യഹോവയ്ക്ക് ഹോമയാഗത്തിനായി രണ്ട് കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത ഏഴ് കുഞ്ഞാടിനെയും
Vaan ensimäisenä päivänä joka kuusta pitää teidän uhraaman Herralle polttouhriksi: kaksi nuorta mullia, yhden oinaan, seitsemän vuosikuntaista karitsaa, virheetöintä,
12 ൧൨ കാള ഒന്നിന് ഭോജനയാഗമായി എണ്ണചേർത്ത മൂന്നിടങ്ങഴി മാവും ആട്ടുകൊറ്റന് ഭോജനയാഗമായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും
Ja kolme kymmenestä sämpyläjauhoja ruokauhriksi, sekoitettuina öljyllä jokaiselle mullille, ja kaksi kymmenestä sämpyläjauhoja ruokauhriksi, öljyllä sekoitettuina, jokaiselle oinaalle,
13 ൧൩ കുഞ്ഞാടൊന്നിന് ഭോജനയാഗമായി എണ്ണചേർത്ത ഒരിടങ്ങഴി മാവും അർപ്പിക്കണം. അത് ഹോമയാഗം; യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗം തന്നെ.
Ja aina kymmenes sämpyläjauhoja ruokauhriksi, öljyllä sekoitettuja, jokaiselle karitsalle: se on lepytyshajun tuli Herralle.
14 ൧൪ അവയുടെ പാനീയയാഗം കാളയൊന്നിന് അര ഹീൻ വീഞ്ഞും ആട്ടുകൊറ്റന് ഹീനിന്റെ മൂന്നിൽ ഒന്നും കുഞ്ഞാടൊന്നിന് കാൽ ഹീനും ആയിരിക്കണം; ഇത് മാസംതോറും എല്ലാ അമാവാസിയിലുമുള്ള ഹോമയാഗം.
Ja heidän juomauhrinsa pitää oleman puoli hinniä viinaa mullille, kolmannes hinniä oinaalle, neljännes hinniä karitsalle. Se on kuukautinen polttouhri, joka kuukaudella ympäri ajastajan.
15 ൧൫ നിരന്തരഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമെ പാപയാഗമായി യഹോവയ്ക്ക് ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.
Ja yksi kauris syntiuhriksi Herralle: paitsi alinomaista polttouhria, juomauhrinensa pitää se valmistettaman.
16 ൧൬ ഒന്നാം മാസം പതിനാലാം തീയതി യഹോവയുടെ പെസഹ ആകുന്നു.
Mutta neljäntenätoistakymmenentenä päivänä ensimäisellä kuulla, on pääsiäinen Herralle.
17 ൧൭ ആ മാസം പതിനഞ്ചാം തീയതി പെരുന്നാൾ ആയിരിക്കണം. ഏഴ് ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നണം.
Ja viidentenätoistakymmenenentenä päivänä sitä kuuta on juhla. Seitsemän päivää pitää syötämän happamatointa leipää.
18 ൧൮ ഒന്നാം ദിവസം വിശുദ്ധസഭായോഗം കൂടണം; അന്ന് യാതൊരുവേലയും ചെയ്യരുത്.
Ensimäisenä päivänä on pyhä kokous: ei yhtään orjan työtä pidä teidän (silloin) tekemän.
19 ൧൯ എന്നാൽ നിങ്ങൾ യഹോവയ്ക്ക് ഹോമയാഗത്തിനായി ഊനമില്ലാത്ത രണ്ട് കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള ഏഴ് കുഞ്ഞാടിനെയും ദഹനയാഗമായി അർപ്പിക്കണം.
Ja teidän pitää uhraaman tuliuhria Herralle polttouhriksi: kaksi nuorta mullia, ja yhden oinaan, niin myös seitsemän vuosikuntaista karitsaa: virheettömät ne pitää teillä oleman.
20 ൨൦ അവയുടെ ഭോജനയാഗം എണ്ണചേർത്ത മാവ് ആയിരിക്കണം; കാള ഒന്നിന് മൂന്നിടങ്ങഴിയും ആട്ടുകൊറ്റന് രണ്ടിടങ്ങഴിയും
Ja heidän ruokauhrinsa, öljyllä sekoitettuja sämpyläjauhoja, kolme kymmenestä mullille, ja kaksi kymmenestä oinaalle pitää teidän tekemän,
21 ൨൧ ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിന് ഓരോ ഇടങ്ങഴിയും അർപ്പിക്കണം.
Ja aina yhden kymmeneksen jokaiselle niistä seitsemästä karitsasta,
22 ൨൨ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ പാപയാഗത്തിനായി ഒരു കോലാടിനെയും അർപ്പിക്കണം.
Siihen myös yhden kauriin syntiuhriksi, teitä sovittamaan.
23 ൨൩ നിരന്തരഹോമയാഗമായ രാവിലത്തെ ഹോമയാഗത്തിന് പുറമെ ഇവ അർപ്പിക്കണം.
Paitsi aamuista polttouhria, joka alinomainen polttouhri on, pitää teidän ne tekemän.
24 ൨൪ ഇങ്ങനെ ഏഴു നാളും യഹോവയ്ക്ക് സൗരഭ്യവാസനയായി ദഹനയാഗത്തിന്റെ ഭോജനം ദിവസംപ്രതി അർപ്പിക്കണം. നിരന്തരഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമെ ഇത് അർപ്പിക്കണം.
Tällä tavalla pitää teidän jokaisena seitsemänä päivänä uhraaman leipää makian hajun tuleksi Herralle: paitsi alinomaista polttouhria, pitää se valmistettaman juomauhrinensa.
25 ൨൫ ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടണം; അന്ന് യാതൊരുവേലയും ചെയ്യരുത്.
Ja seitsemäntenä päivänä pitää teillä oleman pyhä kokous: ei yhtäkään orjan työtä pidä teidän (silloin) tekemän.
26 ൨൬ വാരോത്സവമായ ആദ്യഫലദിവസത്തിൽ പുതിയ ധാന്യംകൊണ്ട് ഒരു ഭോജനയാഗം കൊണ്ടുവരുമ്പോഴും വിശുദ്ധസഭായോഗം കൂടണം. അന്ന് ഒരു വേലയും ചെയ്യരുത്.
Ja uutisten päivänä, kuin te uhraatte uutta ruokauhria Herralle, kuin teidän viikkonne ovat kuluneet, pitää teillä pyhä kokous oleman: ei yhtäkään orjan työtä pidä teidän (silloin) tekemän.
27 ൨൭ എന്നാൽ നിങ്ങൾ യഹോവയ്ക്ക് സൗരഭ്യവാസനയായ ഹോമയാഗത്തിനായി രണ്ട് കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള ഏഴ് കുഞ്ഞാടിനെയും അർപ്പിക്കണം.
Ja teidän pitää uhraaman polttouhria, otolliseksi hajuksi Herralle: kaksi mullia, yhden oinaan ja seitsemän vuosikuntaista karitsaa,
28 ൨൮ അവയുടെ ഭോജനയാഗമായി എണ്ണചേർത്ത മാവ്, കാള ഒന്നിന് മൂന്ന് ഇടങ്ങഴിയും ആട്ടുകൊറ്റന് രണ്ട് ഇടങ്ങഴിയും
Ja heidän ruokauhrinsa: sämpyläjauhoja sekoitettuja öljyllä, kolme kymmenestä kummallekin mullille, kaksi kymmenestä yhdelle oinaalle,
29 ൨൯ ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിന് ഓരോ ഇടങ്ങഴി വീതവും
Ja aina kymmeneksen kullekin karitsalle, niistä seitsemästä karitsasta,
30 ൩൦ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ ഒരു കോലാട്ടുകൊറ്റനും വേണം.
Ja yhden kauriin, teitä sovittamaan.
31 ൩൧ നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും അവയുടെ പാനീയയാഗത്തിനും പുറമെ നിങ്ങൾ ഇവ അർപ്പിക്കണം; അവ ഊനമില്ലാത്തവ ആയിരിക്കണം.
Tämän pitää teidän tekemän, paitsi alinomaista polttouhria, ruokauhrinensa: virheettömät pitää ne teillä oleman, niin myös heidän juomauhrinsa.

< സംഖ്യാപുസ്തകം 28 >