< സംഖ്യാപുസ്തകം 27 >
1 ൧ അനന്തരം യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ ശെലോഫെഹാദിNTE പുത്രിമാർ അടുത്തുവന്നു. അവന്റെ പുത്രിമാർ മഹ്ലാ, നോവ, ഹോഗ്ല, മിൽക്കാ, തിർസാ എന്നിവരായിരുന്നു.
Men døtterne åt Selofhad - dei heitte Mahla og Noa og Hogla og Milka og Tirsa, og var ætta frå Manasse, Josefs son; for Selofhad, far deira, var son åt Hefer, son åt Gilead, son åt Makir, son åt Manasse -
2 ൨ അവർ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ മോശെയുടെയും എലെയാസാർപുരോഹിതന്റെയും പ്രഭുക്കന്മാരുടെയും സർവ്വസഭയുടെയും മുമ്പാകെ നിന്ന് പറഞ്ഞത്:
dei gjekk fram i møtetjelddøri, og stod framfor Moses og Eleazer, øvstepresten, og alle hovdingarne og heile lyden, og sagde:
3 ൩ “ഞങ്ങളുടെ അപ്പൻ മരുഭൂമിയിൽവച്ച് മരിച്ചുപോയി; എന്നാൽ അദ്ദേഹം യഹോവയ്ക്ക് വിരോധമായി കോരഹിനോട് കൂടിയവരുടെ കൂട്ടത്തിൽ ചേർന്നിരുന്നില്ല; അദ്ദേഹം സ്വന്തപാപത്താൽ അത്രേ മരിച്ചത്; അപ്പന് പുത്രന്മാർ ഉണ്ടായിരുന്നില്ല.
«Far vår døydde i øydemarki, men han var ikkje med i den flokken som sette seg upp mot Herren - i Korah-flokken - han døydde for si synd skuld, og han hadde ingi søner.
4 ൪ ഞങ്ങളുടെ അപ്പന് പുത്രന്മാർ ഇല്ലാതിരുന്നതുകൊണ്ട് അപ്പന്റെ പേർ കുടുംബത്തിൽനിന്ന് ഇല്ലാതെയാകുന്നത് എന്തിന്? അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ ഞങ്ങൾക്ക് ഒരു അവകാശം തരണം”.
Skal no namnet åt far vår ganga ut or ætti av di han ingen son hadde? Gjev oss odel tilliks med farbrørne våre!»
5 ൫ മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ കൊണ്ടുവന്നു.
Moses bar saki deira fram for Herren.
6 ൬ യഹോവ മോശെയോട് അരുളിച്ചെയ്തത്:
Og Herren sagde til Moses:
7 ൭ “ശെലോഫെഹാദിNTE പുത്രിമാർ പറയുന്നത് ശരിതന്നെ; അവരുടെ അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ അവർക്ക് ഒരു അവകാശം കൊടുക്കണം; അവരുടെ അപ്പന്റെ അവകാശം അവർക്ക് കൊടുക്കണം.
«Det er rett som døtterne åt Selofhad segjer. Du skal gjeva deim odel tilliks med farbrørne deira, og lata farsgarden ganga i arv til deim.
8 ൮ നീ യിസ്രായേൽ മക്കളോട് പറയേണ്ടത് എന്തെന്നാൽ: ‘ഒരുത്തൻ മകനില്ലാതെ മരിച്ചാൽ അവന്റെ അവകാശം അവന്റെ മകൾക്ക് കൊടുക്കണം.
Og til Israels-folket skal du segja: «Når ein mann døyr, og ikkje hev nokon son, so skal de lata garden hans ganga i arv til dotteri.
9 ൯ അവന് മകൾ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ സഹോദരന്മാർക്ക് കൊടുക്കണം.
Hev han ingi dotter, so skal de gjeva brørne hans garden;
10 ൧൦ അവന് സഹോദരന്മാർ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ അപ്പന്റെ സഹോദരന്മാർക്ക് കൊടുക്കണം.
og hev han ikkje brør, so skal de lata farbrørne hans få garden;
11 ൧൧ അവന്റെ അപ്പന് സഹോദരന്മാർ ഇല്ലാതിരുന്നാൽ നിങ്ങൾ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാർച്ചക്കാരന് അവന്റെ അവകാശം കൊടുക്കണം; അവൻ അത് കൈവശമാക്കണം;’ ഇത് യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽ മക്കൾക്ക് ന്യായപ്രമാണം ആയിരിക്കണം”.
men hadde ikkje faren nokon bror, so skal den næmaste skyldingen i ætti få garden til odel og eiga. Dette skal gjelda for rett hjå Israels-folket, soleis som Herren hev sagt med Moses.»»
12 ൧൨ അനന്തരം യഹോവ മോശെയോട് കല്പിച്ചത്: “ഈ അബാരീംമലയിൽ കയറി ഞാൻ യിസ്രായേൽ മക്കൾക്ക് കൊടുത്തിരിക്കുന്ന ദേശം നോക്കുക.
Sidan sagde Herren til Moses: «Stig upp på Abarimfjellet her, og sjå utyver landet som eg hev gjeve Israels-sønerne.
13 ൧൩ അത് കണ്ടതിനുശേഷം നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്റെ ജനത്തോട് ചേരും.
Og når du hev set det, skal du og fara til federne dine, som Aron, bror din, fyre deg,
14 ൧൪ സഭയുടെ കലഹത്തിൽ നിങ്ങൾ സീൻമരുഭൂമിയിൽവച്ച് അവർ കാൺകെ വെള്ളത്തിന്റെ കാര്യത്തിൽ എന്നെ ശുദ്ധീകരിക്കാതെ എന്റെ കല്പനയെ മറുത്തതുകൊണ്ട് തന്നെ. സീൻ മരുഭൂമിയിൽ കാദേശിലെ കലഹജലം അത് തന്നെ”.
av di de var ulyduge mot meg i Sinheidi, då lyden trætta, og de ikkje vilde syna deim mi guddomsmagt og lata vatnet strøyma fram for augo deira.» - Av det hev Meribavatnet ved Kades i Sinheidi fenge namn.
15 ൧൫ അപ്പോൾ മോശെ യഹോവയോട്:
Då tala Moses til Herren og sagde:
16 ൧൬ “യഹോവയുടെ സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിക്കുവാൻ അവർക്ക് മുമ്പായി പോകുവാനും വരുവാനും അവരെ പുറത്ത് കൊണ്ടുപോകുവാനും
«Herre, du som kjenner kvar manns hug, vil ikkje du setja ein mann yver lyden,
17 ൧൭ അകത്ത് കൊണ്ടുവരുവാനും സകലജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെമേൽ ഒരാളിനെ നിയമിക്കുമാറാകട്ടെ” എന്ന് പറഞ്ഞു.
som kann ganga fyre deim både heime og burte og fylgja deim både ut og inn, so ikkje lyden din skal vera som ein saueflokk utan hyrding!»
18 ൧൮ യഹോവ മോശെയോട് കല്പിച്ചത്: “നൂന്റെ മകനും എന്റെ ആത്മാവുള്ള പുരുഷനുമായ യോശുവയെ വിളിച്ച് അവന്റെമേൽ കൈവച്ച്
Og Herren sagde til Moses: «Tak Josva, son åt Nun! Han er ein heilag mann. Legg handi på hovudet hans,
19 ൧൯ അവനെ പുരോഹിതനായ എലെയാസാരിന്റെയും സർവ്വസഭയുടെയും മുമ്പാകെ നിർത്തി അവർ കാൺകെ അവന് ആജ്ഞ കൊടുക്കുക.
og leid honom fram for Eleazar, øvstepresten, og for heile lyden, og set honom inn til styresmann framfor augo deira,
20 ൨൦ യിസ്രായേൽ മക്കളുടെ സഭയെല്ലാം അനുസരിക്കേണ്ടതിന് നിന്റെ ആജ്ഞാശക്തിയിൽ ഒരംശം അവന്റെമേൽ വെക്കണം.
og gjev honom noko av den vyrdnaden du hev med deg, so kjem heile Israels-lyden til å høyra på honom.
21 ൨൧ അവൻ പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നില്‍ക്കണം; അവൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ ഊരീംമുഖാന്തരം അരുളപ്പാട് ചോദിക്കണം; അവനും യിസ്രായേൽ മക്കളുടെ സർവ്വസഭയും അവന്റെ വാക്കനുസരിച്ച് പോകുകയും വരുകയും വേണം”.
Og han skal ganga fram for Eleazar, øvstepresten, og Eleazar skal for Herrens åsyn spyrja urim-oraklet for honom, og etter hans ord skal dei retta seg i alt dei tek seg fyre, både Josva og heile Israels-borni og heile lyden.»
22 ൨൨ യഹോവ തന്നോട് കല്പിച്ചതുപോലെ മോശെ ചെയ്തു; അവൻ യോശുവയെ വിളിച്ച് പുരോഹിതനായ എലെയാസാരിന്റെയും സർവ്വസഭയുടെയും മുമ്പാകെ നിർത്തി.
Moses gjorde som Moses sagde; han tok og leidde Josva fram for Eleazar, øvstepresten, og heile lyden,
23 ൨൩ അവന്റെമേൽ കൈവച്ച് യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവന് ആജ്ഞ കൊടുത്തു.
og Eleazar lagde henderne på honom, og sette honom inn til styresmann, som Herren hadde havt Moses til å segja med honom.