< സംഖ്യാപുസ്തകം 24 >
1 ൧ യിസ്രായേലിനെ അനുഗ്രഹിക്കുന്നത് യഹോവയ്ക്ക് പ്രസാദമെന്ന് ബിലെയാം കണ്ടപ്പോൾ അവൻ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാൻ പോകാതെ മരുഭൂമിക്കുനേരെ മുഖം തിരിച്ചു.
I vidjevši Valam da je Božja volja da blagosilja Izrailja, ne htje više ni iæi kao prije po vraèanje, nego se okrete licem k pustinji,
2 ൨ ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നത് കണ്ടു; ദൈവത്തിന്റെ ആത്മാവ് അവന്റെമേൽ വന്നു;
I podigavši oèi svoje ugleda Izrailja gdje stoji po plemenima svojim; i duh Božji doðe na nj.
3 ൩ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്: “ബെയോരിന്റെ മകനായ ബിലെയാം പറയുന്നു.
I otvori prièu svoju, i reèe: kaže Valam sin Veorov; kaže èovjek kojemu su otvorene oèi;
4 ൪ കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു; ദൈവത്തിന്റെ അരുളപ്പാട് കേൾക്കുന്നവൻ, സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണ് തുറന്നിരിക്കുന്നവൻ പറയുന്നത്:
Kaže onaj koji èuje rijeèi Božje, koji vidi utvaru Svemoguæega, koji kad padne otvorene su mu oèi:
5 ൫ യാക്കോബേ, നിന്റെ കൂടാരങ്ങൾ, യിസ്രായേലേ, നിന്റെ നിവാസങ്ങൾ എത്ര മനോഹരം!
Kako su lijepi šatori tvoji, Jakove, i kolibe tvoje, Izrailju!
6 ൬ താഴ്വരപോലെ അവ പരന്നിരിക്കുന്നു; നദീതീരത്തെ ഉദ്യാനങ്ങൾപോലെ, യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങൾപോലെ, ജലാന്തികേയുള്ള ദേവദാരുക്കൾപോലെ തന്നെ.
Pružili su se kao potoci, kao vrtovi kraj rijeke, kao mirisava drveta koja je posadio Gospod, kao kedri na vodi.
7 ൭ അവന്റെ തൊട്ടികളിൽനിന്ന് വെള്ളം ഒഴുകുന്നു; അവന്റെ വിത്തിന് വെള്ളം ധാരാളം; അവന്റെ രാജാവ് ആഗാഗിലും ശ്രേഷ്ഠൻ; അവന്റെ രാജത്വം ഉന്നതം തന്നെ.
Poteæi æe voda iz vijedra njegova, i sjeme æe njegovo biti meðu velikim vodama, i car æe se njegov podignuti svrh Agaga, i carstvo æe se njegovo uzvisiti.
8 ൮ ദൈവം അവനെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവരുന്നു; കാട്ടുപോത്തിന് തുല്യമായ ബലം അവനുണ്ട്; ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു; അസ്ത്രം എയ്ത് അവരെ തുളയ്ക്കുന്നു.
Bog ga je izveo iz Misira, i on mu je kao snaga jednorogova; poješæe narode koji su mu neprijatelji, i kosti æe njihove potrti, i strijelama svojim postrijeljati ih.
9 ൯ അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; ഒരു സിംഹിപോലെ തന്നെ; ആരവനെ ഉണർത്തും? നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ.
Spustio se, leži kao laviæ i kao ljuti lav; ko æe ga probuditi? Ko tebe blagosilja, biæe blagosloven; a ko tebe kune, biæe proklet.
10 ൧൦ അപ്പോൾ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരെ ജ്വലിച്ചു; അവൻ കൈഞെരിച്ച് ബിലെയാമിനോട്: “എന്റെ ശത്രുക്കളെ ശപിക്കുവാൻ ഞാൻ നിന്നെ വിളിപ്പിച്ചു; നീ ഇവരെ ഈ മൂന്ന് പ്രാവശ്യവും ആശീർവ്വദിക്കുകയാണ് ചെയ്തത്.
Tada se razgnjevi Valak na Valama, i pljesnu se rukama, i reèe Valak Valamu: dozvah te da prokuneš neprijatelje moje, a ti si blagoslovio eto veæ tri puta.
11 ൧൧ ഇപ്പോൾ നിന്റെ സ്ഥലത്തേക്ക് ഓടിപ്പോകുക; നിന്നെ ഏറ്റവും ബഹുമാനിക്കുവാൻ ഞാൻ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്ക് ബഹുമാനം മുടക്കിയിരിക്കുന്നു” എന്ന് പറഞ്ഞു.
Odlazi u svoje mjesto; rekoh da æu te darivati, a eto Gospod ne da ti dara.
12 ൧൨ അതിന് ബിലെയാം ബാലാക്കിനോട് പറഞ്ഞത്: “ബാലാക്ക് തന്റെ ഗൃഹം നിറച്ച് വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ച് ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്യുവാൻ എനിക്ക് കഴിയുന്നതല്ല;
A Valam reèe Valaku: nijesam li i poslanicima tvojim koje si poslao k meni rekao govoreæi:
13 ൧൩ ‘യഹോവ അരുളിച്ചെയ്യുന്നത് മാത്രമേ ഞാൻ പറയുകയുള്ളു’ എന്ന് എന്റെ അടുക്കൽ നീ അയച്ച ദൂതന്മാരോട് ഞാൻ പറഞ്ഞില്ലയോ?
Da mi da Valak kuæu svoju punu srebra i zlata, ne bih mogao prestupiti rijeèi Gospodnje da uèinim što dobro ili zlo od sebe; što kaže Gospod ono æu kazati.
14 ൧൪ ഇപ്പോൾ ഇതാ, ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്ക് പോകുന്നു; വരുക, ഭാവികാലത്ത് ഈ ജനം നിന്റെ ജനത്തോട് എന്ത് ചെയ്യുമെന്ന് ഞാൻ നിന്നെ അറിയിക്കാം.
Ja sada evo idem k narodu svojemu, ali da ti kažem šta æe taj narod uèiniti narodu tvojemu najposlije.
15 ൧൫ പിന്നെ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ: ബെയോരിന്റെ മകൻ ബിലെയാം പറയുന്നു; കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു;
Potom otvori prièu svoju, i reèe: kaže Valam sin Veorov, kaže èovjek kome su otvorene oèi,
16 ൧൬ ദൈവത്തിന്റെ അരുളപ്പാട് കേൾക്കുന്നവൻ, അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവൻ, സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണ് തുറന്നിരിക്കുന്നവൻ പറയുന്നത്:
Kaže koji èuje rijeèi Božje, i koji zna znanje o višnjem, i koji vidi utvaru svemoguæega i kad padne otvorene su mu oèi:
17 ൧൭ ഞാൻ അവിടുത്തെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവിടുത്തെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും. അത് മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കുകയും ശേത്തിന്റെ എല്ലാ പുത്രന്മാരെ ഒക്കെയും സംഹരിക്കുകയും ചെയ്യും.
Vidim ga, ali ne sad; gledam ga, ali ne izbliza; izaæi æe zvijezda iz Jakova i ustaæe palica iz Izrailja, koja æe razbiti knezove Moavske i razoriti sve sinove Sitove.
18 ൧൮ ഏദോം ഒരു അധീനദേശമാകും; ശത്രുവായ സെയീരും അധീനദേശമാകും; യിസ്രായേലോ വീര്യം പ്രവർത്തിക്കും.
I Edoma æe osvojiti i Sira æe osvojiti neprijatelji njegovi; jer æe Izrailj raditi junaèki.
19 ൧൯ യാക്കോബിൽനിന്ന് ഒരുത്തൻ ഭരിക്കും; ശേഷിച്ചവരെ അവൻ നഗരത്തിൽനിന്ന് നശിപ്പിക്കും”.
I vladaæe koji je od Jakova, i zatræe ostatak od grada.
20 ൨൦ അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയത്: “അമാലേക്ക് ജാതികളിൽ മുമ്പൻ; അവന്റെ അവസാനമോ നാശം അത്രേ”.
A ugledav Amalika, otvori prièu svoju, i reèe: Amalik je poèetak narodima, ali æe najposlije propasti.
21 ൨൧ അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയത്: “നിന്റെ നിവാസം ഉറപ്പുള്ളത്: നിന്റെ കൂട് പാറയിൽ വച്ചിരിക്കുന്നു.
A ugledav Keneja, otvori prièu svoju, i reèe: tvrd ti je stan, i na stijeni si savio gnijezdo svoje;
22 ൨൨ എങ്കിലും കേന്യന് നിർമ്മൂലനാശം ഭവിക്കും; അശ്ശൂർ നിന്നെ പിടിച്ചുകൊണ്ടുപോകുവാൻ ഇനിയെത്ര?”
Ali æe biti izagnan Kenej; Asur æe ga zarobiti.
23 ൨൩ പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയത്: “ഹാ, ദൈവം ഇത് നിവർത്തിക്കുമ്പോൾ ആര് ജീവിച്ചിരിക്കും?
I opet otvori prièu svoju, i reèe: jaoh! ko æe biti živ kad to uèini Bog!
24 ൨൪ കിത്തീംതീരത്തുനിന്ന് കപ്പലുകൾ വരും; അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും. അവനും നിർമ്മൂലനാശം ഭവിക്കും.
I laðe iz zemlje Kitimske doploviæe i dosadiæe Asircima i dosadiæe Jevrejima; ali æe i sami propasti.
25 ൨൫ അതിന്‍റെശേഷം ബിലെയാം പുറപ്പെട്ട് തന്റെ സ്ഥലത്തേക്ക് മടങ്ങിപ്പോയി; ബാലാക്കും തന്റെ വഴിക്ക് പോയി.
Potom ustavši Valam otide, i vrati se u svoje mjesto; i Valak otide svojim putem.