< സംഖ്യാപുസ്തകം 2 >
1 ൧ യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:
၁ထာဝရဘုရားသည် မောရှေနှင့်အာရုန်တို့အား အောက်ပါညွှန်ကြားချက်များကိုပေးတော်မူ၏။-
2 ൨ യിസ്രായേൽ മക്കൾ എല്ലാവരും അവരവരുടെ ഗോത്രത്തിന്റെ ചിഹ്നമുള്ള കൊടിക്കരികിൽ പാളയമിറങ്ങണം; സമാഗമനകൂടാരത്തിനെതിരായി ചുറ്റും അവർ പാളയമിറങ്ങണം.
၂ဣသရေလအမျိုးသားတို့သည်စခန်းချသောအခါ လူတိုင်းမိမိတပ်နှင့်ဆိုင်သောအလံနှင့် မိမိသားချင်းစုနှင့်ဆိုင်သောအလံအနီးတွင်နေရာယူရမည်။ ဣသရေလအမျိုးသားတို့သည်တဲတော်ပတ်လည်တွင်စခန်းချရမည်။
3 ൩ യെഹൂദാപാളയത്തിന്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി കിഴക്ക് സൂര്യോദയത്തിന് അഭിമുഖമായി പാളയമിറങ്ങണം; യെഹൂദയുടെ മക്കൾക്ക് അമ്മീനാദാബിന്റെ മകൻ നഹശോൻ പ്രഭു ആയിരിക്കണം.
၃အရှေ့ဘက်မျက်နှာတွင် ယုဒတပ်နှင့်ဆိုင်သောအလံအနီးတွင် အောက်ဖော်ပြပါအတိုင်းအစုလိုက်မိမိတို့၏ခေါင်းဆောင်များနှင့်စခန်းချရမည်။ အနွယ် ခေါင်းဆောင် ဦးရေ ယုဒ အမိနဒပ်၏သားနာရှုန် ၇၄၆၀၀ ဣသခါ ဇုအာ၏သားနာသနေလ ၅၄၄၀၀ ဇာဗုလုန် ဟေလုန်၏သားဧလျာဘ ၅၇၄၀၀ စုစုပေါင်း ၁၈၆၄၀၀ ယုဒတပ်သည်ရှေ့ဆုံးမှချီတက်ရမည်။
4 ൪ അവന്റെ ഗണം ആകെ എഴുപത്തിനാലായിരത്തി അറുനൂറ് പേർ.
၄
5 ൫ അവന്റെ അരികെ യിസ്സാഖാർഗോത്രം പാളയമിറങ്ങണം; യിസ്സാഖാരിന്റെ മക്കൾക്ക് സൂവാരിന്റെ മകൻ നെഥനയേൽ പ്രഭു ആയിരിക്കണം.
၅
6 ൬ അവന്റെ ഗണം ആകെ അമ്പത്തിനാലായിരത്തി നാനൂറ് പേർ.
၆
7 ൭ പിന്നെ സെബൂലൂൻ ഗോത്രം; സെബൂലൂന്റെ മക്കൾക്ക് ഹോലോന്റെ മകൻ എലീയാബ് പ്രഭു ആയിരിക്കണം.
၇
8 ൮ അവന്റെ ഗണം ആകെ അമ്പത്തേഴായിരത്തി നാനൂറ് പേർ.
၈
9 ൯ യെഹൂദാപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി എൺപത്താറായിരത്തി നാനൂറ് പേർ. ഇവർ ആദ്യം പുറപ്പെടണം.
၉
10 ൧൦ രൂബേൻപാളയത്തിന്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി തെക്കുഭാഗത്ത് പാളയമിറങ്ങണം; രൂബേന്റെ മക്കൾക്ക് ശെദേയൂരിന്റെ മകൻ എലീസൂർ പ്രഭു ആയിരിക്കണം.
၁၀တောင်ဘက်မျက်နှာတွင်ရုဗင်တပ်နှင့်ဆိုင်သောအလံအနီးတွင် အောက်ဖော်ပြပါအတိုင်းအစုလိုက်မိမိတို့၏ခေါင်းဆောင်များနှင့်စခန်းချရမည်။ အနွယ် ခေါင်းဆောင် ဦးရေ ရုဗင် ရှေဒုရ၏သားဧလိဇုရ ၄၆၅၀၀ ရှိမောင် ဇုရိရှဒ္ဒဲ၏သားရှေလုမျေလ ၅၉၃၀၀ ဂဒ် ဒွေလ၏သားဧလျာသပ် ၄၅၆၅၀ စုစုပေါင်း ၁၅၁၄၅၀ ရုဗင်တပ်သည်ဒုတိယနေရာမှလိုက်၍ချီတက်ရမည်။
11 ൧൧ അവന്റെ ഗണം ആകെ നാല്പത്താറായിരത്തി അഞ്ഞൂറ് പേർ.
၁၁
12 ൧൨ അവന്റെ അരികെ ശിമെയോൻഗോത്രം പാളയമിറങ്ങണം; ശിമെയോന്റെ മക്കൾക്ക് സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ പ്രഭു ആയിരിക്കണം.
၁၂
13 ൧൩ അവന്റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തി മുന്നൂറ് പേർ.
၁၃
14 ൧൪ പിന്നെ ഗാദ്ഗോത്രം; ഗാദിന്റെ മക്കൾക്ക് രെയൂവേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കണം.
၁၄
15 ൧൫ അവന്റെ ഗണം ആകെ നാല്പത്തയ്യായിരത്തി അറുനൂറ്റി അമ്പത് പേർ.
၁၅
16 ൧൬ രൂബേൻ പാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി അമ്പത്തോരായിരത്തി നാനൂറ്റി അമ്പത് പേർ. അവർ രണ്ടാമതായി പുറപ്പെടണം.
၁၆
17 ൧൭ പിന്നെ സമാഗമനകൂടാരം പാളയത്തിന്റെ നടുവിൽ ലേവ്യരുടെ പാളയവുമായി യാത്ര ചെയ്യണം; അവർ പാളയമിറങ്ങുന്നതുപോലെ തന്നെ അവരവരുടെ കൊടിക്കരികിൽ യഥാക്രമം പുറപ്പെടണം.
၁၇အရှေ့မှချီတက်သောတပ်နှစ်တပ်နှင့်အနောက်မှ ချီတက်သောတပ်နှစ်တပ်တို့၏အကြားတွင် လေဝိအနွယ်ဝင်တို့သည်တဲတော်ကိုသယ်ဆောင်၍ချီတက်ရကြမည်။ တပ်တစ်တပ်စီသည်စခန်းချသည့်အခါ မိမိတို့အလံအနီးတွင်နေရာယူသည့်အစီအစဉ်အတိုင်းချီတက်ရမည်။
18 ൧൮ എഫ്രയീംപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി പടിഞ്ഞാറെ ഭാഗത്ത് പാളയമിറങ്ങണം; എഫ്രയീമിന്റെ മക്കൾക്ക് അമ്മീഹൂദിന്റെ മകൻ എലീശാമാ പ്രഭു ആയിരിക്കണം.
၁၈အနောက်ဘက်မျက်နှာတွင်ဧဖရိမ်တပ်နှင့်ဆိုင်သောအလံအနီးတွင် အောက်ဖော်ပြပါအတိုင်းအစုလိုက်မိမိတို့၏ခေါင်းဆောင်များနှင့်စခန်းချရမည်။ အနွယ် ခေါင်းဆောင် ဦးရေ ဧဖရိမ် အမိဟုဒ်၏သားဧလိရှမာ ၄၀၅၀၀ မနာရှေ ပေဒါဇုရ၏သားဂါမလျေလ ၃၂၂၀၀ ဗင်္ယာမိန် ဂိဒေါနိ၏သားအဘိဒန် ၃၅၄၀၀ စုစုပေါင်း ၁၀၈၁၀၀ ဧဖရိမ်တပ်သည်တတိယနေရာမှလိုက်၍ချီတက်ရမည်။-
19 ൧൯ അവന്റെ ഗണം ആകെ നാല്പതിനായിരത്തി അഞ്ഞൂറ് പേർ.
၁၉
20 ൨൦ അവന്റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങണം; മനശ്ശെയുടെ മക്കൾക്ക് പെദാസൂരിന്റെ മകൻ ഗമലീയേൽ പ്രഭു ആയിരിക്കണം.
၂၀
21 ൨൧ അവന്റെ ഗണം ആകെ മുപ്പത്തീരായിരത്തി ഇരുനൂറ് പേർ.
၂၁
22 ൨൨ പിന്നെ ബെന്യാമീൻ ഗോത്രം പാളയമിറങ്ങണം; ബെന്യാമീന്റെ മക്കൾക്ക് ഗിദെയോനിയുടെ മകൻ അബീദാൻ പ്രഭു ആയിരിക്കണം.
၂၂
23 ൨൩ അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തി നാനൂറ് പേർ.
၂၃
24 ൨൪ എഫ്രയീംപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി എണ്ണായിരത്തി ഒരുനൂറ് പേർ. അവർ മൂന്നാമതായി പുറപ്പെടണം.
၂၄
25 ൨൫ ദാൻപാളയത്തിന്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി വടക്കെഭാഗത്ത് പാളയമിറങ്ങണം; ദാന്റെ മക്കൾക്ക് അമ്മീശദ്ദായിയുടെ മകൻ അഹീയേസർ പ്രഭു ആയിരിക്കണം.
၂၅မြောက်ဘက်မျက်နှာတွင်ဒန်၏တပ်နှင့်ဆိုင်သောအလံအနီးတွင် အောက်ဖော်ပြပါအတိုင်းအစုလိုက်မိမိတို့၏ခေါင်းဆောင်များနှင့်စခန်းချရမည်။ အနွယ် ခေါင်းဆောင် ဦးရေ ဒန် အမိရှဒ္ဒဲ၏သားအဟေဇာ ၆၂၇၀၀ အာရှာ သြကရန်၏သားပါဂျေလ ၄၁၅၀၀ နဿလိ ဧနန်၏သားအဟိရ ၅၃၄၀၀ စုစုပေါင်း ၁၅၇၆၀၀ ဒန်၏တပ်သည်နောက်ဆုံးနေရာမှလိုက်၍ချီတက်ရမည်။
26 ൨൬ അവന്റെ ഗണം ആകെ അറുപത്തീരായിരത്തി എഴുനൂറ് പേർ.
၂၆
27 ൨൭ അവന്റെ അരികിൽ ആശേർഗോത്രം പാളയമിറങ്ങണം; ആശേരിന്റെ മക്കൾക്ക് ഒക്രാന്റെ മകൻ പഗീയേൽ പ്രഭു ആയിരിക്കണം.
၂၇
28 ൨൮ അവന്റെ ഗണം ആകെ നാല്പത്തോരായിരത്തി അഞ്ഞൂറ് പേർ.
၂၈
29 ൨൯ പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങണം; നഫ്താലിയുടെ മക്കൾക്ക് ഏനാന്റെ മകൻ അഹീര പ്രഭു ആയിരിക്കണം.
၂၉
30 ൩൦ അവന്റെ ഗണം ആകെ അമ്പത്തിമൂവായിരത്തിനാനൂറ് പേർ.
၃၀
31 ൩൧ ദാൻപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി അമ്പത്തേഴായിരത്തി അറുനൂറ് പേർ. അവർ അവരുടെ കൊടികളോടുകൂടി ഒടുവിൽ പുറപ്പെടണം.
၃၁
32 ൩൨ യിസ്രായേൽ മക്കളിൽ ഗോത്രംഗോത്രമായി എണ്ണപ്പെട്ടവർ ഇവർ തന്നെ. പാളയങ്ങളിൽ ഗണംഗണമായി എണ്ണപ്പെട്ടവർ ആകെ ആറുലക്ഷത്തി മൂവായിരത്തി അഞ്ഞുറ്റി അമ്പത് പേർ ആയിരുന്നു.
၃၂ဣသရေလအမျိုးသားတို့၏တပ်အလိုက်နှင့်သားချင်းစုအလိုက်လူဦးရေစာရင်းစုစုပေါင်းမှာခြောက်သိန်းသုံးထောင့်ငါးရာငါးဆယ်ယောက်ဖြစ်သည်။-
33 ൩൩ എന്നാൽ യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽ മക്കളുടെ കൂട്ടത്തിൽ ലേവ്യരെ എണ്ണിയില്ല.
၃၃ထာဝရဘုရားသည်မောရှေအားမိန့်မှာတော်မူသည့်အတိုင်း လေဝိအနွယ်ဝင်တို့ကိုစာရင်းကောက်၍မှတ်တမ်းတင်ထားခြင်းမရှိချေ။
34 ൩൪ യഹോവ മോശെയോട് കല്പിച്ചതുപോലെ എല്ലാം യിസ്രായേൽ മക്കൾ ചെയ്തു; അങ്ങനെ തന്നെ അവർ അവരവരുടെ കൊടിക്കരികിൽ പാളയമിറങ്ങി; അങ്ങനെ അവർ കുടുംബംകുടുംബമായും കുലംകുലമായും പുറപ്പെട്ടു.
၃၄ဣသရေလအမျိုးသားတို့သည် ထာဝရဘုရားမိန့်တော်မူသမျှအတိုင်းဆောင်ရွက်ကြ၏။ သူတို့သည်မိမိတို့နှင့်သက်ဆိုင်ရာအလံအနီးတွင်စခန်းချကြ၏။ ချီတက်သည့်အခါသားချင်းစုအလိုက်ချီတက်ကြ၏။