< സംഖ്യാപുസ്തകം 12 >
1 ൧ മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ട് കൂശ്യസ്ത്രീ നിമിത്തം മിര്യാമും അഹരോനും അവനു വിരോധമായി സംസാരിച്ചു:
Wtedy Miriam i Aaron mówili [źle] przeciwko Mojżeszowi z powodu etiopskiej kobiety, którą pojął. Pojął bowiem za żonę Etiopkę;
2 ൨ “യഹോവ മോശെമുഖാന്തരം മാത്രമേ അരുളിച്ചെയ്തിട്ടുള്ളുവോ? ഞങ്ങൾ മുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ” എന്ന് പറഞ്ഞു; യഹോവ അത് കേട്ടു.
I mówili: Czy PAN przemawiał tylko przez Mojżesza? Czy nie przemawiał też przez nas? A PAN to usłyszał.
3 ൩ മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൗമ്യനായിരുന്നു.
A Mojżesz był człowiekiem bardzo pokornym, najbardziej ze wszystkich ludzi, którzy [żyli] na ziemi.
4 ൪ പെട്ടെന്ന് യഹോവ മോശെയോടും അഹരോനോടും മിര്യാമിനോടും: “നിങ്ങൾ മൂവരും സമാഗമനകൂടാരത്തിൽ വരുവിൻ” എന്ന് കല്പിച്ചു; അവർ മൂവരും ചെന്നു.
I nagle PAN powiedział do Mojżesza, Aarona i Miriam: Wyjdźcie we troje do Namiotu Zgromadzenia. I wyszli we troje.
5 ൫ യഹോവ മേഘസ്തംഭത്തിൽ ഇറങ്ങി കൂടാരവാതില്ക്കൽ നിന്ന് അഹരോനെയും മിര്യാമിനെയും വിളിച്ചു; അവർ ഇരുവരും അങ്ങോട്ട് ചെന്നു.
Wtedy PAN zstąpił w słupie obłoku, stanął u wejścia do namiotu i wezwał Aarona i Miriam; a oni przyszli oboje.
6 ൬ പിന്നെ അവൻ അരുളിച്ചെയ്തത്: “എന്റെ വചനങ്ങൾ കേൾക്കുവിൻ; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ യഹോവയായ ഞാൻ അവന് ദർശനത്തിൽ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവനോട് അരുളിച്ചെയ്യുകയും ചെയ്യും.
I powiedział [do nich]: Słuchajcie teraz moich słów: Jeśli będzie wśród was prorok, ja, PAN, objawię mu się w widzeniu, będę mówił do niego we śnie.
7 ൭ എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു.
Lecz nie tak jest z moim sługą Mojżeszem, który [jest] wierny w całym moim domu.
8 ൮ അവനോട് ഞാൻ അരുളിച്ചെയ്യുന്നത് അവ്യക്തമായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും ആകുന്നു; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങൾ എന്റെ ദാസനായ മോശെക്ക് വിരോധമായി സംസാരിക്കുവാൻ ഭയപ്പെടാതിരുന്നത് എന്ത്?
Z ust do ust mówię do niego, jawnie, a nie w zagadkach; on ogląda postać PANA. Dlaczego nie baliście się mówić [źle] przeciwko memu słudze Mojżeszowi?
9 ൯ യഹോവയുടെ കോപം അവരുടെ നേരെ ജ്വലിച്ച് അവിടുന്ന് അവരെ വിട്ടുപോയി.
I zapłonął gniew PANA przeciwko nim, i odszedł.
10 ൧൦ മേഘവും കൂടാരത്തിന്റെ മീതെ നിന്ന് നീങ്ങിപ്പോയി. മിര്യാം ഹിമംപോലെ വെളുത്ത് കുഷ്ഠരോഗിണിയായി; അഹരോൻ മിര്യാമിനെ നോക്കിയപ്പോൾ അവൾ കുഷ്ഠരോഗിണി എന്ന് കണ്ടു.
Obłok także odstąpił znad namiotu i oto Miriam stała się trędowata, [biała] jak śnieg. Gdy Aaron spojrzał na Miriam, oto była trędowata.
11 ൧൧ അഹരോൻ മോശെയോട്: “അയ്യോ യജമാനനേ, ഞങ്ങൾ ഭോഷത്തമായി ചെയ്തുപോയ ഈ പാപം ഞങ്ങളുടെമേൽ വെക്കരുതേ.
Wtedy Aaron powiedział do Mojżesza: Ach, mój panie! Proszę, nie poczytaj nam tego grzechu, że głupio postąpiliśmy i zgrzeszyliśmy.
12 ൧൨ അമ്മയുടെ ഗർഭത്തിൽനിന്ന് പുറപ്പെടുമ്പോൾ മാംസം പകുതി അഴുകിയിരിക്കുന്ന ചാപിള്ളയെപ്പോലെ ഇവൾ ആകരുതേ” എന്ന് പറഞ്ഞു.
Niech ona nie będzie jak martwy [płód], którego ciało jest już na wpół rozłożone, gdy wychodzi z łona swojej matki.
13 ൧൩ അപ്പോൾ മോശെ യഹോവയോട്: “ദൈവമേ, അവളെ സൗഖ്യമാക്കണമേ” എന്ന് നിലവിളിച്ചു.
Wtedy Mojżesz zawołał do PANA: Boże, proszę, uzdrów ją teraz.
14 ൧൪ യഹോവ മോശെയോട്: “അവളുടെ അപ്പൻ അവളുടെ മുഖത്ത് തുപ്പിയെങ്കിൽ അവൾ ഏഴു ദിവസം ലജ്ജിച്ചിരിക്കുകയില്ലയോ? അവളെ ഏഴ് ദിവസത്തേക്ക് പാളയത്തിന് പുറത്ത് അടച്ചിടണം; അതിനുശേഷം അവളെ ചേർത്തുകൊള്ളാം” എന്ന് കല്പിച്ചു.
I PAN odpowiedział Mojżeszowi: Gdyby jej ojciec plunął jej w twarz, czyż nie musiałaby się wstydzić przez siedem dni? Niech przez siedem dni będzie wyłączona z obozu, a potem zostanie przyjęta.
15 ൧൫ ഇങ്ങനെ മിര്യാമിനെ ഏഴ് ദിവസം പാളയത്തിന് പുറത്ത് ആക്കി അടച്ചിട്ടു; അവളെ വീണ്ടും സ്വീകരിക്കുന്നതുവരെ ജനം യാത്ര ചെയ്തില്ല.
I Miriam została wyłączona z obozu na siedem dni. Lud jednak nie wyruszył, póki Miriam nie została przyjęta.
16 ൧൬ അതിന്‍റെശേഷം ജനം ഹസേരോത്തിൽനിന്ന് പുറപ്പെട്ട് പാരാൻമരുഭൂമിയിൽ പാളയമിറങ്ങി.
Potem lud wyruszył z Chaserot i rozbił obóz na pustyni Paran.