< നെഹെമ്യാവു 7 >

1 എന്നാൽ മതിൽ പുനരുദ്ധരിച്ച് കതകുകൾ വയ്ക്കുകയും വാതിൽകാവല്ക്കാരെയും സംഗീതക്കാരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തശേഷം
Și s-a întâmplat, după ce zidul a fost construit și eu am așezat ușile și portarii și cântăreții și leviții au fost rânduiți,
2 എന്റെ സഹോദരൻ ഹനാനിയെയും, കോട്ടയുടെ അധിപൻ ഹനന്യാവിനെയും യെരൂശലേമിന് അധിപതികളായി ഞാൻ നിയമിച്ചു; കാരണം, ഇവൻ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.
Că am dat fratelui meu Hanani și lui Hanania, conducătorul palatului, sarcina asupra Ierusalimului: pentru că era om credincios și se temea de Dumnezeu mai mult decât alții.
3 ഞാൻ അവരോട്: “വെയിൽ ഉറയ്ക്കുന്നതുവരെ യെരൂശലേമിന്റെ വാതിൽ തുറക്കരുത്; നിങ്ങൾ അരികെ നില്ക്കുമ്പോൾ തന്നെ കതക് അടച്ച് ഓടാമ്പൽ ഇടുവിക്കേണം; യെരൂശലേം നിവാസികളിൽ നിന്ന് കാവല്ക്കാരായി നിയമിച്ച്, ഓരോരുത്തനെ അവനവന്റെ കാവൽസ്ഥാനത്തും അവനവന്റെ വീടിന്റെ നേരെയുമായി നിർത്തിക്കൊള്ളേണം” എന്ന് പറഞ്ഞു.
Și le-am spus: Să nu fie porțile Ierusalimului deschise până soarele nu va fi arzător; și în timp ce ei stau acolo, să închidă ușile și să le zăvorască; și să rânduiască gărzi dintre locuitorii Ierusalimului, fiecare la garda lui și fiecare să fie în dreptul casei lui.
4 എന്നാൽ പട്ടണം വിശാലവും വലിയതും അകത്ത് ജനം ചുരുക്കവും ആയിരുന്നു; വീടുകൾ പണിതിരുന്നതുമില്ല.
Și cetatea era întinsă și mare, dar poporul era puțin în ea și casele nu erau construite.
5 വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിന് പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചു. അപ്പോൾ ആദ്യം മടങ്ങിവന്നവരുടെ ഒരു വംശാവലിരേഖ എനിക്ക് കണ്ടുകിട്ടി; അതിൽ ഇപ്രകാരം എഴുതിയിരിക്കുന്നത് കണ്ടു:
Și Dumnezeul meu a pus în inima mea să adun pe nobili și pe conducători și pe popor, ca să fie socotiți prin genealogie. Și am găsit un registru al genealogiei celor care se urcaseră întâi și am găsit scris în el,
6 “ബാബേൽരാജാവായ നെബൂഖദ്നേസർ പിടിച്ച് കൊണ്ടുപോയ ബദ്ധന്മാരിൽ പ്രവാസത്തിൽനിന്ന് മടങ്ങി, യെരൂശലേമിലേയ്ക്കും യെഹൂദയിലേയ്ക്കും അവനവന്റെ പട്ടണത്തിലേക്കും വന്നവരായ ദേശനിവാസികൾ:
Aceștia sunt copiii provinciei, care s-au urcat din captivitate, dintre cei care fuseseră duși în captivitate, pe care Nebucadnețar, împăratul Babilonului, i-a dus, și care s-au întors la Ierusalim și în Iuda, fiecare la cetatea lui;
7 ഇവർ സെരുബ്ബാബേൽ, യേശുവ, നെഹെമ്യാവ്; അസര്യാവ്, രയമ്യാവ്, നഹമാനി, മൊർദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരോടുകൂടെ മടങ്ങിവന്നു; യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യാവിവരം:
Care au venit cu Zorobabel, Ieșua, Neemia, Azaria, Raamia, Nahamani, Mardoheu, Bilșan, Misperet, Bigvai, Nehum, Baana. Numărul, spun eu, al bărbaților poporului lui Israel era acesta:
8 പരോശിന്റെ മക്കൾ രണ്ടായിരത്തി ഒരുനൂറ്റി എഴുപത്തിരണ്ട്.
Copiii lui Pareoș, două mii o sută șaptezeci și doi.
9 ശെഫത്യാവിന്റെ മക്കൾ മുന്നൂറ്റെഴുപത്തിരണ്ട്.
Copiii lui Șefatia, trei sute șaptezeci și doi.
10 ൧൦ ആരഹിന്റെ മക്കൾ അറുനൂറ്റമ്പത്തിരണ്ട്.
Copiii lui Arah, șase sute cincizeci și doi.
11 ൧൧ യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്ത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ട്.
Copiii lui Pahat-Moab, dintre copiii lui Ieșua și ai lui Ioab, două mii opt sute optsprezece.
12 ൧൨ ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാല്.
Copiii lui Elam, o mie două sute cincizeci și patru.
13 ൧൩ സഥൂവിന്റെ മക്കൾ എണ്ണൂറ്റിനാല്പത്തഞ്ച്.
Copiii lui Zatu, opt sute patruzeci și cinci.
14 ൧൪ സക്കായിയുടെ മക്കൾ എഴുനൂറ്ററുപത്.
Copiii lui Zacai, șapte sute șaizeci.
15 ൧൫ ബിന്നൂവിയുടെ മക്കൾ അറുനൂറ്റിനാല്പത്തെട്ട്.
Copiii lui Binui, șase sute patruzeci și opt.
16 ൧൬ ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തെട്ട്.
Copiii lui Bebai, șase sute douăzeci și opt.
17 ൧൭ അസ്ഗാദിന്റെ മക്കൾ രണ്ടായിരത്തി മുന്നൂറ്റിരുപത്തിരണ്ട്.
Copiii lui Azgad, două mii trei sute douăzeci și doi.
18 ൧൮ അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്തേഴ്.
Copiii lui Adonicam, șase sute șaizeci și șapte.
19 ൧൯ ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തറുപത്തേഴ്.
Copiii lui Bigvai, două mii șaizeci și șapte.
20 ൨൦ ആദീന്റെ മക്കൾ അറുനൂറ്റമ്പത്തഞ്ച്.
Copiii lui Adin, șase sute cincizeci și cinci.
21 ൨൧ ഹിസ്ക്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ട്.
Copiii lui Ater din Ezechia, nouăzeci și opt.
22 ൨൨ ഹാശൂമിന്റെ മക്കൾ മുന്നൂറ്റിരുപത്തെട്ട്.
Copiii lui Hașum, trei sute douăzeci și opt.
23 ൨൩ ബേസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിനാല്.
Copiii lui Bețai, trei sute douăzeci și patru.
24 ൨൪ ഹാരീഫിന്റെ മക്കൾ നൂറ്റിപന്ത്രണ്ട്.
Copiii lui Harif, o sută doisprezece.
25 ൨൫ ഗിബെയോന്യർ തൊണ്ണൂറ്റഞ്ച്.
Copiii lui Gabaon, nouăzeci și cinci.
26 ൨൬ ബേത്ത്-ലേഹേമ്യരും നെതോഫാത്യരും കൂടെ നൂറ്റെൺപത്തെട്ട്.
Bărbații din Betleem și Netofa, o sută optzeci și opt.
27 ൨൭ അനാഥോത്യർ നൂറ്റിരുപത്തെട്ട്.
Bărbații din Anatot, o sută douăzeci și opt.
28 ൨൮ ബേത്ത്-അസ്മാവേത്യർ നാല്പത്തിരണ്ട്.
Bărbații din Bet-Azmavet, patruzeci și doi.
29 ൨൯ കിര്യത്ത്-യെയാരീം, കെഫീരാ, ബെരോയോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തിമൂന്ന്.
Bărbații din Chiriat-Iearim, Chefira și Beerot, șapte sute patruzeci și trei.
30 ൩൦ രാമക്കാരും ഗിബക്കാരും അറുനൂറ്റിരുപത്തൊന്ന്.
Bărbații din Rama și din Gheba, șase sute douăzeci și unu.
31 ൩൧ മിക്മാസ് നിവാസികൾ നൂറ്റിരുപത്തിരണ്ട്.
Bărbații din Micmas, o sută douăzeci și doi.
32 ൩൨ ബേഥേൽകാരും ഹായിക്കാരും നൂറ്റിരുപത്തിമൂന്ന്.
Bărbații din Betel și din Ai, o sută douăzeci și trei.
33 ൩൩ മറ്റെ നെബോവിലെ നിവാസികൾ അമ്പത്തിരണ്ട്.
Bărbații celuilalt Nebo, cincizeci și doi.
34 ൩൪ മറ്റെ ഏലാമിലെ നിവാസികൾ ആയിരത്തിരുനൂറ്റമ്പത്തിനാല്.
Copiii celuilalt Elam, o mie două sute cincizeci și patru.
35 ൩൫ ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപത്.
Copiii lui Harim, trei sute douăzeci.
36 ൩൬ യെരിഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ച്.
Copiii Ierihonului, trei sute patruzeci și cinci.
37 ൩൭ ലോദിലെയും ഹാദീദിലെയും ഓനോവിലെയും നിവാസികൾ എഴുനൂറ്റിരുപത്തൊന്ന്.
Copiii lui Lod, ai lui Hadid și ai lui Ono, șapte sute douăzeci și unu.
38 ൩൮ സേനായാനിവാസികൾ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പത്.
Copiii lui Sena, trei mii nouă sute treizeci.
39 ൩൯ പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിൽ യെദായാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്ന്.
Preoții: copiii lui Iedaia, din casa lui Ieșua, nouă sute șaptezeci și trei.
40 ൪൦ ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ട്.
Copiii lui Imer, o mie cincizeci și doi.
41 ൪൧ പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റിനാല്പത്തേഴ്.
Copiii lui Pașhur, o mie două sute patruzeci și șapte.
42 ൪൨ ഹാരീമിന്റെ മക്കൾ ആയിരത്തിപ്പതിനേഴ്.
Copiii lui Harim, o mie șaptesprezece.
43 ൪൩ ലേവ്യർ: ഹോദെവയുടെ മക്കളിൽ കദ്മീയേലിന്റെ മകൻ യേശുവയുടെ മക്കൾ എഴുപത്തിനാല്.
Leviții: copiii lui Ieșua, ai lui Cadmiel și dintre copiii lui Hodva, șaptezeci și patru.
44 ൪൪ സംഗീതക്കാർ: ആസാഫ്യർ നൂറ്റിനാല്പത്തെട്ട്.
Cântăreții: copiii lui Asaf, o sută patruzeci și opt.
45 ൪൫ വാതിൽകാവല്ക്കാർ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തൽമോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ആകെ നൂറ്റിമുപ്പത്തെട്ട്.
Portarii: copiii lui Șalum, copiii lui Ater, copiii lui Talmon, copiii lui Acub, copiii lui Hatita, copiii lui Șobai, o sută treizeci și opt.
46 ൪൬ ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ, കേരോസിന്റെ മക്കൾ,
Netinimii: copiii lui Țiha, copiii lui Hasufa, copiii lui Tabaot.
47 ൪൭ സീയായുടെ മക്കൾ, പാദോന്റെ മക്കൾ,
Copiii lui Cheros, copiii lui Sia, copiii lui Padon,
48 ൪൮ ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, സൽമായിയുടെ മക്കൾ,
Copiii lui Lebana, copiii lui Hagaba, copiii lui Șalmai,
49 ൪൯ ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗാഹരിന്റെ മക്കൾ, രെയായ്യാവിന്റെ മക്കൾ,
Copiii lui Hanan, copiii lui Ghidel, copiii lui Gahar,
50 ൫൦ രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ,
Copiii lui Reaia, copiii lui Rețin, copiii lui Necoda,
51 ൫൧ ഗസ്സാമിന്റെ മക്കൾ, ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ,
Copiii lui Gazam, copiii lui Uza, copiii lui Paseah,
52 ൫൨ ബേസായിയുടെ മക്കൾ, മെയൂന്യരുടെ മക്കൾ, നെഫീത്യരുടെ മക്കൾ,
Copiii lui Besai, copiii lui Meunim, copiii lui Nefișesim,
53 ൫൩ ബക്ക്ബൂക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ, ബസ്ലീത്തിന്റെ മക്കൾ,
Copiii lui Bacbuc, copiii lui Hacufa, copiii lui Harhur,
54 ൫൪ മെഹീദയുടെ മക്കൾ, ഹർശയുടെ മക്കൾ,
Copiii lui Bațlit, copiii lui Mehida, copiii lui Harșa,
55 ൫൫ ബർക്കോസിന്റെ മക്കൾ, സീസെരയുടെ മക്കൾ,
Copiii lui Barcos, copiii lui Sisera, copiii lui Tamah,
56 ൫൬ തേമഹിന്റെ മക്കൾ, നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ.
Copiii lui Nețiah, copiii lui Hatifa.
57 ൫൭ ശലോമോന്റെ ദാസന്മാരുടെ മക്കൾ; സോതായിയുടെ മക്കൾ, സോഫേരെത്തിന്റെ മക്കൾ,
Copiii servitorilor lui Solomon: copiii lui Sotai, copiii lui Soferet, copiii lui Perida,
58 ൫൮ പെരീദയുടെ മക്കൾ, യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ,
Copiii lui Iaala, copiii lui Darcon, copiii lui Ghidel,
59 ൫൯ ശെഫത്യാവിന്റെ മക്കൾ, ഹത്തീലിന്റെ മക്കൾ, പോക്കേരെത്ത്-ഹസ്സെബായീമിന്‍റെ മക്കൾ, ആമോന്റെ മക്കൾ.
Copiii lui Șefatia, copiii lui Hatil, copiii lui Pocheret-Hațebaim, copiii lui Amon.
60 ൬൦ ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട്.
Toți netinimii și copiii servitorilor lui Solomon, erau trei sute nouăzeci și doi.
61 ൬൧ തേൽ-മേലെഹ്, തേൽ-ഹർശാ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്ന് മടങ്ങിവന്നവർ ഇവർ തന്നേ. എങ്കിലും അവർ യിസ്രായേല്യർ തന്നെയോ എന്ന് തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാൻ അവർക്ക് കഴിഞ്ഞില്ല.
Și aceștia au fost cei care au urcat de asemenea de la Tel-Melah, Tel-Harșa, Cherub, Adon și Imer; dar ei nu au putut arăta casa tatălui lor, nici sămânța lor, dacă erau din Israel.
62 ൬൨ ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ; ആകെ അറുനൂറ്റി നാല്പത്തിരണ്ട് പേർ.
Copiii lui Delaia, copiii lui Tobia, copiii lui Necoda, șase sute patruzeci și doi.
63 ൬൩ പുരോഹിതന്മാരിൽ: ഹോബയുടെ മക്കൾ, ഹക്കോസ്സിന്റെ മക്കൾ, ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹംകഴിച്ച് അവരുടെ പേരിൻ പ്രകാരം വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.
Și dintre preoți: Copiii lui Hobaia, copiii lui Hacoț, copiii lui Barzilai, care a luat pe una dintre fiicele lui Barzilai galaaditul, de soție, și a fost numit după numele lor.
64 ൬൪ ഇവർ വംശാവലിരേഖ അന്വേഷിച്ചു, കണ്ടില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്നെണ്ണി പൗരോഹിത്യത്തിൽ നിന്ന് നീക്കിക്കളഞ്ഞു.
Aceștia și-au căutat înregistrarea printre cei care au fost socotiți prin genealogie, dar ea nu s-a găsit; de aceea au fost îndepărtați din preoție, ca întinați.
65 ൬൫ ഊരീമും തുമ്മീമും ഉള്ള ഒരു പുരോഹിതൻ എഴുന്നേല്ക്കുംവരെ അവർ അതിപരിശുദ്ധമായത് തിന്നരുതെന്ന് ദേശാധിപതി അവരോട് കല്പിച്ചു.
Și Tirșata le-a spus să nu mănânce din lucrurile preasfinte, până nu va sta în picioare un preot cu Urim și Tumim.
66 ൬൬ സഭയാകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപത് പേരായിരുന്നു.
Toată adunarea împreună era de patruzeci și două de mii trei sute șaizeci,
67 ൬൭ അവരുടെ ദാസീദാസന്മാരായ ഏഴായിരത്തിമുന്നൂറ്റിമുപ്പത്തേഴുപേരെ കൂടാതെ തന്നെ; അവർക്ക് ഇരുനൂറ്റിനാല്പത്തഞ്ച് സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.
În afară de servitorii lor și de servitoarele lor, dintre care erau șapte mii trei sute treizeci și șapte; și aveau două sute patruzeci și cinci de cântăreți și cântărețe.
68 ൬൮ എഴുനൂറ്റിമുപ്പത്താറ് കുതിരകളും ഇരുനൂറ്റിനാല്പത്തഞ്ച് കോവർകഴുതകളും
Caii lor, șapte sute treizeci și șase; catârii lor, două sute patruzeci și cinci;
69 ൬൯ നാനൂറ്റിമുപ്പത്തഞ്ച് ഒട്ടകങ്ങളും ആറായിരത്തെഴുനൂറ്റിരുപത് കഴുതകളും അവർക്കുണ്ടായിരുന്നു.
Cămilele lor, patru sute treizeci și cinci; șase mii șapte sute douăzeci de măgari.
70 ൭൦ പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കായിട്ട് ദാനങ്ങൾ കൊടുത്തു; ദേശാധിപതി ഏകദേശം 8. 5 കിലോഗ്രാം സ്വര്‍ണ്ണവും അമ്പത് കിണ്ണങ്ങളും അഞ്ഞൂറ്റിമുപ്പത് പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്ക് കൊടുത്തു.
Și unii dintre mai marii părinților au dat pentru lucrare. Tirșata a dat pentru tezaur o mie de drahme de aur, cincizeci de oale, cinci sute treizeci de haine preoțești.
71 ൭൧ പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കുവേണ്ടി ഭണ്ഡാരത്തിലേക്ക് 170 കിലോഗ്രാം സ്വര്‍ണവും ഏകദേശം 1,200 കിലോഗ്രാം വെള്ളിയും കൊടുത്തു.
Și unii dintre mai marii părinților au dat pentru tezaurul lucrării douăzeci de mii de drahme de aur și două mii două sute de mine de argint.
72 ൭൨ ശേഷമുള്ള ജനം ഏകദേശം 170 കിലോഗ്രാം സ്വര്‍ണവും 1,100 കിലോഗ്രാം വെള്ളിയും അറുപത്തേഴ് പുരോഹിതവസ്ത്രവും കൊടുത്തു.
Și ceea ce restul poporului a dat a fost douăzeci de mii de drahme de aur și două mii două sute de mine de argint și șaizeci și șapte de haine preoțești.
73 ൭൩ അങ്ങനെ പുരോഹിതന്മാരും ലേവ്യരും വാതിൽകാവല്ക്കാരും സംഗീതക്കാരും ജനത്തിൽ ചിലരും ദൈവാലയദാസന്മാരും എല്ലാ യിസ്രായേലും അവരവരുടെ പട്ടണങ്ങളിൽ പാർത്തു.
Astfel preoții și leviții și portarii și cântăreții și unii din popor și netinimii și tot Israelul au locuit în cetățile lor; și când a venit luna a șaptea, copiii lui Israel erau în cetățile lor.

< നെഹെമ്യാവു 7 >