< നെഹെമ്യാവു 2 >
1 ൧ അർത്ഥഹ്ശഷ്ടാരാജാവിന്റെ വാഴ്ചയുടെ ഇരുപതാം ആണ്ടിൽ നീസാൻമാസത്തിൽ ഒരു ദിവസം ഞാൻ രാജാവിന്റെ മുമ്പിൽ ഇരുന്ന വീഞ്ഞ് എടുത്ത് അവന് കൊടുത്തു; ഞാൻ ഇതിന് മുമ്പ് ഒരിക്കലും അവന്റെ സന്നിധിയിൽ ദുഃഖിച്ചിരുന്നിട്ടില്ല.
राजा अर्तासास्तको बिसौँ वर्षको नीसान महिनामा उहाँले दाखमद्य रोज्नुभयो, र मैले दाखमद्य लिई राजालाई टक्र्याएँ । म उहाँको उपस्थितिमा पहिले कहिल्यै यस्तो उदास भएको थिइनँ ।
2 ൨ രാജാവ് എന്നോട്: “നിന്റെ മുഖം വാടിയിരിക്കുന്നത് എന്ത്? നിനക്ക് രോഗം ഒന്നും ഇല്ലല്ലോ; ഇത് മനോവേദനയല്ലാതെ മറ്റൊന്നുമല്ല” എന്ന് പറഞ്ഞു.
त्यसैले राजाले मलाई सोध्नुभयो, “तिम्रो अनुसार किन यति उदास छ? तिमी बिरामीजस्तो त देखिँदैनौँ । यो ह्रदयको उदासी हुनुपर्छ ।” तब म सार्है डराएँ ।
3 ൩ അപ്പോൾ ഞാൻ ഏറ്റവും ഭയപ്പെട്ട് രാജാവിനോട്: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ; എന്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ട് വെന്തും കിടക്കുമ്പോൾ എന്റെ മുഖം വാടാതെ ഇരിക്കുന്നത് എങ്ങനെ” എന്ന് പറഞ്ഞു.
मैले राजालाई भनेँ, “राजा सदासर्वदै अमर रहून्! मेरो अनुसार किन उदास नहुने त? मेरा पिता-पुर्खाहरूका चिहान भएको सहर भग्नावशेषमा परिणत भएको छ, र यसका मूल ढोकाहरू आगोले नष्ट पारेका छन् ।”
4 ൪ രാജാവ് എന്നോട്: “നിന്റെ അപേക്ഷ എന്ത്” എന്ന് ചോദിച്ചു; ഉടനെ ഞാൻ സ്വർഗ്ഗത്തിലെ ദൈവത്തോട് പ്രാർത്ഥിച്ചിട്ട്,
तब राजाले मलाई भन्नुभयो, “मैले के गरेको तिमी चाहन्छौ?” त्यसैले मैले स्वर्गका परमेश्वरलाई प्रार्थना चढाएँ ।
5 ൫ രാജാവിനോട്: “രാജാവിന് തിരുഹിതമുണ്ടായി അടിയന് തിരുമുമ്പിൽ ദയ ലഭിച്ചു എങ്കിൽ അടിയനെ യെഹൂദയിൽ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേക്ക് അത് പണിയേണ്ടതിന് അയക്കേണമേ” എന്ന് ഉണർത്തിച്ചു.
मैले राजालाई जवाफ दिएँ, “राजालाई असल लाग्यो भने, र हजुरका दासले हजुरको दृष्टिमा राम्रै गरेको छ भने हजुरले मलाई मेरा पिता-पुर्खाहरूका चिहान भए सहर यहूदा पठाउन सक्नुहुन्छ ताकि मैले यसको पुनर्निर्माण गर्न सकूँ ।”
6 ൬ അതിന് രാജാവ്: “നിന്റെ യാത്രക്ക് എത്ര നാൾ വേണം? നീ എപ്പോൾ മടങ്ങിവരും” എന്ന് എന്നോട് ചോദിച്ചു. രാജ്ഞിയും അപ്പോൾ അരികെ ഇരുന്നിരുന്നു. അങ്ങനെ എന്നെ അയക്കുവാൻ രാജാവിന് സമ്മതമായി; ഞാൻ ഒരു കാലാവധിയും പറഞ്ഞു.
राजाले मलाई जवाफ दिनुभयो (रानी पनि उहाँकै छेउमा बसिरहनुभएको थियो), “तिमी कहिलेसम्म टाढिन्छौ र तिमी कहिले फर्कने छौ?” मैले राजालाई मिति दिँदा राजा मलाई पठाउन खुसी हुनुभयो ।
7 ൭ “രാജാവിന് ഹിതമെങ്കിൽ, ഞാൻ യെഹൂദയിൽ എത്തുംവരെ നദിക്ക് അക്കരെയുള്ള ദേശാധിപതിമാർ എന്നെ കടത്തിവിടേണ്ടതിന്
तब मैले राजालाई भनेँ, “राजालाई खुसी लागे यूफ्रेटिस पारिको प्रान्तका राज्यपालहरूका लागि मलाई चिट्ठीहरू पठाइऊन् ताकि म यहूदा जाँदा तिनीहरूले मलाई तिनीहरूका इलाकाहरू भएर जान अनुमति देऊन् ।
8 ൮ അവർക്ക് എഴുത്തുകളും ആലയത്തോട് ചേർന്ന കോട്ടവാതിലുകൾക്കും പട്ടണത്തിന്റെ മതിലിനും ഞാൻ ചെന്ന് പാർക്കുവാനിരിക്കുന്ന വീടിനും ഉത്തരം മുതലായവ ഉണ്ടാക്കുവാൻ ആവശ്യമായ മരം തരേണ്ടതിന് രാജാവിന്റെ വനവിചാരകനായ ആസാഫിന് ഒരു എഴുത്തും നല്കേണമേ” എന്നും ഞാൻ രാജാവിനോട് അപേക്ഷിച്ചു. എന്റെ ദൈവത്തിന്റെ ദയയുള്ള കൈ എനിക്ക് അനുകൂലമായിരുന്നതുകൊണ്ട് രാജാവ് അത് എനിക്ക് തന്നു.
राजाको जङ्गलको जिम्मावाल आसापको लागि पनि एउटा चिट्ठी होस्, ताकि मन्दिरसित गाँसिएको किल्लाका मूल ढोकाहरू, सहरको पर्खाल र म बस्ने घरका लागि सत्तरीहरू बनाउन तिनले मलाई मुढाहरू जुटाइदेऊन् ।” परमेश्वरको असल हात ममाथि भएकोले राजाले मेरो अनुरोध स्वीकार गर्नुभयो ।
9 ൯ അങ്ങനെ ഞാൻ നദിക്ക് അക്കരെയുള്ള ദേശാധിപതിമാരുടെ അടുക്കൽവന്ന് രാജാവിന്റെ എഴുത്ത് അവർക്ക് കൊടുത്തു. രാജാവ് പടനായകന്മാരെയും കുതിരപ്പടയാളികളേയും എന്നോടുകൂടെ അയച്ചിരുന്നു.
म यूफ्रेटिस पारिको प्रान्तका राज्यपालहरूकहाँ आइपुगेँ, र तिनीहरूलाई राजाका चिट्ठीहरू दिएँ । राजाले मसँगै सेनाका अधिकृतहरू र घोडचढीहरू पठाएका थिए ।
10 ൧൦ ഹോരോന്യനായ ഹോരോന്യ പട്ടണവാസിയായ സൻബല്ലത്തും അമ്മോന്യനായ ദാസൻ തോബീയാവും ഇത് കേട്ടപ്പോൾ യിസ്രായേൽ മക്കൾക്ക് ഗുണം ചെയ്‌വാൻ ഒരു ആൾ വന്നത് അവർക്ക് ഏറ്റവും അനിഷ്ടമായി.
कसैले इस्राएलीहरूलाई मदत गर्न खोज्दै छ भनी जब होरोनी सन्बलत र अम्मोनी अधिकारी तोबियाले यो सुने, तिनीहरू निकै बेखुसी भए ।
11 ൧൧ ഞാൻ യെരൂശലേമിൽ എത്തി അവിടെ മൂന്ന് ദിവസം താമസിച്ചശേഷം
यसरी म यरूशलेम आइपुगेँ, र त्यहाँ दिन रहेँ ।
12 ൧൨ ഞാനും എന്നോടുകൂടെ ചില പുരുഷന്മാരും രാത്രിയിൽ എഴുന്നേറ്റു; എന്നാൽ യെരൂശലേമിൽ ചെയ്‌വാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചിരുന്നത് ഞാൻ ആരോടും പറഞ്ഞിട്ടില്ലായിരുന്നു; ഞാൻ കയറിയിരുന്ന മൃഗം അല്ലാതെ മറ്റൊരു മൃഗവും എന്നോടുകൂടെ ഉണ്ടായിരുന്നില്ല.
म र केही मानिसहरू रातमा उठ्यौँ । यरूशलेमको निम्ति परमेश्वरले मेरो ह्रदयमा हालिदिनुभएको बोझबारे मैले कसैलाई बताइनँ । म चढिरहेको पशुबाहेक त्यहाँ अरू कुनै पशु थिएन ।
13 ൧൩ ഞാൻ രാത്രിയിൽ താഴ്വരവാതിൽ വഴിയായി പെരുമ്പാമ്പുറവിങ്കലും കുപ്പവാതില്ക്കലും ചെന്ന് യെരൂശലേമിന്റെ മതിൽ ഇടിഞ്ഞുകിടക്കുന്നതും വാതിലുകൾ തീവെച്ച് ചുട്ടിരിക്കുന്നതും കണ്ടു.
म राति बेँसी ढोका भएर बाहिर निस्केँ, अनि यरूशलेमका पर्खालहरू भत्केका र मूल ढोकाहरू जलाइएका ठाउँको निरीक्षण गर्दै म फोहोर ढोका रा स्यालको पोखरीतिर गएँ ।
14 ൧൪ പിന്നെ ഞാൻ ഉറവുവാതില്ക്കലേയ്ക്കും രാജാവിന്റെ കുളത്തിങ്കലേക്കും ചെന്നു; എന്നാൽ ഞാൻ കയറിയിരുന്ന മൃഗത്തിന് കടന്നുപോകുവാൻ സ്ഥലം പോരാതിരുന്നു.
त्यसपछि म फुहारा ढोका र राजाको तलाउमा गएँ । त्यो ठाउँ यति सानो थियो कि म चढिरहको पशु जानलाई ठाउँ नै पुगेन ।
15 ൧൫ രാത്രിയിൽ തന്നെ ഞാൻ തോട്ടിന്റെ അരികത്തുകൂടി ചെന്ന് മതിൽ നോക്കി കണ്ട് താഴ്വരവാതിൽ വഴിയായി മടങ്ങിപ്പോന്നു.
त्यसैले त्यस रात म उपत्यका भएर गएँ, र पर्खालको निरीक्षण गरेँ, अनि म फर्केर बेँसी ढोकाबाट भित्र प्रवेश गरेँ । यसरी म फर्किएँ ।
16 ൧൬ ഞാൻ എവിടെപ്പോയി എന്നും എന്ത് ചെയ്തു എന്നും പ്രമാണികളാരും അറിഞ്ഞില്ല; അന്നുവരെ ഞാൻ യെഹൂദന്മാരോടോ പുരോഹിതന്മാരോടോ പ്രഭുക്കന്മാരോടോ പ്രമാണികളോടോ വേലയെടുക്കുന്ന ശേഷം പേരോടോ യാതൊന്നും അറിയിച്ചിരുന്നില്ല.
म कहाँ गएँ र मैले के गरेँ भन्ने बारेमा शासकहरूलाई थाहै भएन, र यति बेलासम्म मैले यहूदीहरूलाई पनि भनेको थिइनँ, न पुजारीहरू, न प्रतिष्ठित मानिसहरू, न शासकहरू, न त काम गर्ने बाँकी मानिसहरूलाई भनेको थिएँ ।
17 ൧൭ അനന്തരം ഞാൻ അവരോട്: “നാം അകപ്പെട്ടിരിക്കുന്ന ഈ അനർത്ഥം നിങ്ങൾ കാണുന്നുവല്ലോ; യെരൂശലേം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ട് വെന്തും കിടക്കുന്നു; ആകയാൽ വരുവിൻ; നാം ഇനിയും നിന്ദിതരാകാതിരിക്കേണ്ടതിന് യെരൂശലേമിന്റെ മതിൽ പണിയുക” എന്ന് പറഞ്ഞു.
मैले तिनीहरूलाई भनेँ, “हामी कस्तो सङ्कष्टमा छौँ, यरूशलेम कसरी भग्नावशेषमा परिणत भएको छ र यसका मूल ढोकाहरू आगोले नष्ट पारिएको छ भनी तिमीहरूले देखेका छौ । आओ, हामी फेरि अपमानित नहोऔँ भनेर यरूशलेमको पर्खाल पुनर्निर्माण गरौँ ।”
18 ൧൮ എന്റെ ദൈവത്തിന്റെ കൈ എനിക്ക് അനുകൂലമായിരുന്നതും രാജാവ് എന്നോട് കല്പിച്ച വാക്കുകളും ഞാൻ അറിയിച്ചപ്പോൾ അവർ: “നാം എഴുന്നേറ്റ് പണിയുക” എന്ന് പറഞ്ഞു. അങ്ങനെ അവർ ആ നല്ല പ്രവൃത്തിക്കായി അന്യോന്യം ധൈര്യപ്പെടുത്തി.
मेरा परमेश्वरको असल हात ममाथि र राजाले मलाई भन्नुभएका वचनहरूमाथि थियो भनी मैले तिनीहरूलाई बताएँ । तिनीहरूले भने, “उठौँ, र निर्माण गरौँ ।” त्यसैले असल कामको लागि तिनीहरूले आ-आफ्ना हात मजबुत पारे ।
19 ൧൯ എന്നാൽ ഹോരോന്യനായ സൻബല്ലത്തും അമ്മോന്യനായ ദാസൻ തോബീയാവും അരാബ്യനായ ഗേശെമും ഇത് കേട്ട് ഞങ്ങളെ പരിഹസിച്ച് നിന്ദിച്ചു; “നിങ്ങൾ ചെയ്യുന്ന ഈ കാര്യം എന്ത്? നിങ്ങൾ രാജാവിനോട് മത്സരിപ്പാൻ ഭാവിക്കുന്നുവോ” എന്ന് ചോദിച്ചു.
तर जब होरोनी सन्बलत, अम्मोनी अधिकारी तोबिया र अरबी गेशेमले यो कुरा सुने तिनीहरूले हामीलाई खिसी गरे र गिल्ला गरेर भने, “तिमीहरू के गर्दै छौ? के तिमीहरू राजाको विरुद्धमा विद्रोह गर्दै छौ?”
20 ൨൦ അതിന് ഞാൻ അവരോട്: “സ്വർഗ്ഗത്തിലെ ദൈവം ഞങ്ങൾക്ക് കാര്യം സാധിപ്പിക്കും; ആകയാൽ തന്റെ ദാസന്മാരായ ഞങ്ങൾ എഴുന്നേറ്റ് പണിയും; നിങ്ങൾക്കോ യെരൂശലേമിൽ ഒരു ഓഹരിയോ അവകാശമോ സ്മാരകമോ ഉണ്ടായിരിക്കയില്ല” എന്നുത്തരം പറഞ്ഞു.
तब मैले तिनीहरूलाई जवाफ दिएँ, “स्वर्गका परमेश्वरल हामीलाई सफलता दिनुहुने छ । हामी उहाँका दासहरू हौँ, अनि हामी उठ्ने छौँ र निर्माणको काम गर्ने छौँ । तर यरूशलेममा तिमीहरूको कुनै हिस्सा, कुनै हक र कुनै ऐतिहासिक दाबी छैन ।”