< നെഹെമ്യാവു 11 >
1 ൧ ജനത്തിന്റെ പ്രഭുക്കന്മാർ യെരൂശലേമിൽ പാർത്തു; ശേഷം ജനം പത്തുപേരിൽ ഒരാൾ വീതം വിശുദ്ധനഗരമായ യെരൂശലേമിൽ പാർക്കേണ്ടതിന് കൊണ്ടുവരുവാനും ഒമ്പത് പേരെ മറ്റ് പട്ടണങ്ങളിൽ പാർപ്പിപ്പാനുമായി ചീട്ടിട്ടു.
Los príncipes del pueblo habitaban en Jerusalén, mas el resto del pueblo echó suertes para que de cada diez hombres uno se estableciese en Jerusalén la ciudad santa, quedando nueve en las ciudades.
2 ൨ എന്നാൽ യെരൂശലേമിൽ വസിക്കുവാൻ സ്വമേധയാ സമ്മതിച്ച എല്ലാവരെയും ജനം അനുഗ്രഹിച്ചു.
Y bendijo el pueblo a todos los que se ofrecieron espontáneamente a habitar en Jerusalén.
3 ൩ യെരൂശലേമിൽ പാർത്ത സംസ്ഥാനത്തലവന്മാർ ഇവരാകുന്നു: യെഹൂദാ നഗരങ്ങളിൽ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ഓരോരുത്തൻ താന്താന്റെ പട്ടണത്തിലും അവകാശത്തിലും പാർത്തു.
He aquí los principales de la provincia que vivían en Jerusalén. (Los otros) vivían en las ciudades de Judá, cada uno en su posesión y en su ciudad, así Israel, como los sacerdotes, los levitas, los natineos y los hijos de los siervos de Salomón.
4 ൪ യെരൂശലേമിൽ ചില യെഹൂദ്യരും ബെന്യാമീന്യരും പാർത്തു. യെഹൂദ്യർ ആരെല്ലാമെന്നാൽ: പേരെസിന്റെ പുത്രന്മാരിൽ മഹലലേലിന്റെ മകനായ അമര്യാവിന്റെ മകനായ സെഖര്യാവിന്റെ മകനായ ഉസ്സീയാവിന്റെ മകൻ അഥായാവും
En Jerusalén se establecieron hijos de Judá y de Benjamín. De los hijos de Judá: Atayá, hijo de Ucías, hijo de Zacarías, hijo de Amarías, hijo de Sefatías, hijo de Mahalalel, de los hijos de Fares;
5 ൫ ശീലോന്യന്റെ മകനായ സെഖര്യാവിന്റെ മകനായ യോയാരീബിന്റെ മകനായ അദായാവിന്റെ മകനായ ഹസായാവിന്റെ മകനായ കൊൽഹോസെയുടെ മകനായ ബാരൂക്കിന്റെ മകൻ മയസേയാവും തന്നേ.
y Maasías, hijo de Baruc, hijo de Colhosé, hijo de Hasayá, hijo de Adayá, hijo de Joiarib, hijo de Zacarías, hijo de Siloní.
6 ൬ യെരൂശലേമിൽ പാർത്ത പേരെസിന്റെ മക്കൾ ആകെ നാനൂറ്റി അറുപത്തി എട്ട് പരാക്രമശാലികൾ.
Todos los hijos de Fares que vivían en Jerusalén, eran cuatrocientos sesenta y ocho hombres valientes.
7 ൭ ബെന്യാമീന്യർ ആരെല്ലാമെന്നാൽ: മെശുല്ലാമിന്റെ മകൻ സല്ലൂ; മെശുല്ലാം യോവേദിന്റെ മകൻ; യോവേദ് പെദായാവിന്റെ മകൻ; പെദായാവ് കോലായാവിന്റെ മകൻ; കോലായാവ് മയസേയാവിന്റെ മകൻ; മയസേയാവ് ഇഥീയേലിന്റെ മകൻ: ഇഥീയേൽ യെശയ്യാവിന്റെ മകൻ;
He aquí los hijos de Benjamín: Sallú, hijo de Mesullam, hijo de Joed, hijo de Fadaías, hijo de Colaías, hijo de Maasías, hijo de Itiel, hijo de Jesaías;
8 ൮ അവന്റെ ശേഷം ഗബ്ബായി, സല്ലായി; ആകെ തൊള്ളായിരത്തി ഇരുപത്തി എട്ട് പേർ.
y después de él, Gabai y Sallai: novecientos veinte y ocho.
9 ൯ സിക്രിയുടെ മകൻ യോവേൽ അവരുടെ പ്രമാണിയും ഹസനൂവയുടെ മകൻ യെഹൂദാ പട്ടണത്തിൽ രണ്ടാമനും ആയിരുന്നു.
Joel, hijo de Sicrí, era su jefe; y Judá, hijo de Senuá, ocupaba el segundo puesto en la ciudad.
10 ൧൦ പുരോഹിതന്മാരിൽ യൊയാരീബിന്റെ മകൻ യെദായാവും യാഖീനും
De los sacerdotes: Jedaías, hijo de Joiarib, Taquín;
11 ൧൧ അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്ക്കീയാവിന്റെ മകനായി ദൈവാലയപ്രഭുവായ സെരായാവും
y Seraías, hijo de Helcías, hijo de Mesullam, hijo de Sadoc, hijo de Meraiot, hijo de Ahitob, príncipe de la Casa de Dios;
12 ൧൨ ആലയത്തിൽ വേല ചെയ്തുവന്ന അവരുടെ സഹോദരന്മാർ എണ്ണൂറ്റി ഇരുപത്തിരണ്ട് പേരും മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ സെഖര്യാവിന്റെ മകനായ അംസിയുടെ മകനായ പെലല്യാവിന്റെ മകനായ യൊരോഹാമിന്റെ മകൻ ആദായാവും
y sus hermanos, empleados en el ministerio de la Casa: ochocientos veinte y dos. Además, Adaías, hijo de Jeroham, hijo de Pelalías, hijo de Amsí, hijo de Zacarías, hijo de Fashur, hijo de Malquías,
13 ൧൩ പിതൃഭവനത്തലവന്മാരായ അവന്റെ സഹോദരന്മാർ ഇരുനൂറ്റിനാല്പത്തിരണ്ട് പേരും ഇമ്മേരിന്റെ മകനായ മെശില്ലേമോത്തിന്റെ മകനായ അഹ്സായിയുടെ മകനായ അസരേലിന്റെ മകൻ അമശെസായിയും
con sus hermanos, cabezas de casas paternas: doscientos cuarenta y dos. Y Amasai, hijo de Asarel, hijo de Ahsí, hijo de Mesillemot, hijo de Imer,
14 ൧൪ അവരുടെ സഹോദരന്മാരായ നൂറ്റി ഇരുപത്തി എട്ട് പരാക്രമശാലികളും; ഇവരുടെ പ്രമാണി ഹഗെദോലീമിന്റെ മകൻ സബ്ദീയേൽ ആയിരുന്നു.
con sus hermanos, hombres valientes: ciento veinte y ocho, cuyo jefe era Zabdiel, hijo de Hagedolim.
15 ൧൫ ലേവ്യരിൽ: ബൂന്നിയുടെ മകനായ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ അശ്ശൂബിന്റെ മകൻ ശെമയ്യാവും
De los levitas: Semeías, hijo de Hasub, hijo de Asricam, hijo de Hasabías, hijo de Buní;
16 ൧൬ ലേവ്യരുടെ തലവന്മാരിൽ ദൈവാലയത്തിന്റെ പുറമെയുള്ള വേലയ്ക്ക് മേൽവിചാരകന്മാരായിരുന്ന ശബ്ബെത്തായിയും യോസാബാദും
y Sabetai y Josabad, de los príncipes de los levitas, que dirigían las obras exteriores de la Casa de Dios;
17 ൧൭ ആസാഫിന്റെ മകനായ സബ്ദിയുടെ മകനായ മീഖയുടെ മകനായി പ്രാർത്ഥനയിൽ സ്തോത്രം ആരംഭിക്കുന്ന തലവനായ മത്ഥന്യാവും രണ്ടാമൻ അവന്റെ സഹോദരന്മാരിൽ ഒരുവനായ ബക്ക്ബൂക്ക്യാവും യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശമ്മൂവയുടെ മകൻ അബ്ദയും തന്നേ.
y Matanías, hijo de Mica, hijo de Zabdí, hijo de Asaf, director (del canto), que entonaba las alabanzas en la oración; Bacbuquías, el segundo entre sus hermanos, y Abdá, hijo de Samúa, hijo de Galal, hijo de Jedutún.
18 ൧൮ വിശുദ്ധനഗരത്തിൽ ഉള്ള ലേവ്യർ ആകെ ഇരുനൂറ്റെൺപത്തിനാല് പേർ.
Todos los levitas en la ciudad santa eran doscientos ochenta y cuatro.
19 ൧൯ വാതിൽകാവല്ക്കാരായ അക്കൂബും തല്മോനും വാതിലുകൾക്കരികെ കാക്കുന്ന അവരുടെ സഹോദരന്മാരും നൂറ്റി എഴുപത്തിരണ്ട് പേർ.
Los porteros: Acub, Talmón y sus hermanos que guardaban las puertas, eran ciento setenta y dos.
20 ൨൦ ശേഷം യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും യെഹൂദാനഗരങ്ങളിലൊക്കെയും ഓരോരുത്തൻ അവരവരുടെ അവകാശത്തിൽ പാർത്തു.
El resto de Israel, los sacerdotes y los levitas habitaban en todas las ciudades de Judá, cada cual en su heredad.
21 ൨൧ ദൈവാലയദാസന്മാരോ ഓഫേലിൽ പാർത്തു; സീഹയും ഗിശ്പയും ദൈവലായദാസന്മാരുടെ പ്രമാണികൾ ആയിരുന്നു.
Los natineos habitaban en el Ofel. Sihá y Gispá eran jefes de los natineos.
22 ൨൨ ദൈവാലയത്തിലെ വേലയ്ക്ക് യെരൂശലേമിൽ ഉണ്ടായിരുന്ന ലേവ്യരുടെ പ്രമാണി ആസാഫ്യരായ സംഗീതക്കാരിൽ ഒരുവനായി മീഖയുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകൻ ഉസ്സി ആയിരുന്നു.
El jefe de los levitas en Jerusalén era Ucí, hijo de Baní, hijo de Hasabías, hijo de Matanías, hijo de Micá, de los hijos de Asaf, cantores, encargados del servicio de la Casa de Dios.
23 ൨൩ സംഗീതക്കാരെക്കുറിച്ച് രാജാവിന്റെ ഒരു കല്പനയും അവരുടെ നിത്യച്ചെലവിലേയ്ക്ക് ഒരു നിയമവും ഉണ്ടായിരുന്നു.
Porque había respecto de los cantores una orden del rey y un salario fijo correspondiente a cada día.
24 ൨൪ യെഹൂദയുടെ മകനായ സേരെഹിന്റെ പുത്രന്മാരിൽ മെശേസബേലിന്റെ മകനായ പെഥഹ്യാവ് ജനത്തെ സംബന്ധിച്ച എല്ലാകാര്യങ്ങൾക്കും രാജാവിന്റെ കാര്യസ്ഥൻ ആയിരുന്നു.
Petahías, hijo de Mesezabel, de los hijos de Zara, hijo de Judá, era delegado del rey para todos los asuntos del pueblo.
25 ൨൫ ഗ്രാമങ്ങളുടെയും അവയോട് ചേർന്ന വയലുകളുടെയും കാര്യം പറഞ്ഞാലോ: യെഹൂദ്യരിൽ ചിലർ കിര്യത്ത്-അർബയിലും അതിന്റെ ഗ്രാമങ്ങളിലും ദീബോനിലും അതിന്റെ ഗ്രാമങ്ങളിലും യെക്കബ്സയേലിലും അതിന്റെ ഗ്രാമങ്ങളിലും
Algunos de los hijos de Judá habitaban en las aldeas y sus campos: en Kiryatarbá y sus aldeas; en Dibón y sus aldeas; en Jecabseel y sus aldeas;
26 ൨൬ യേശുവയിലും മോലാദയിലും ബേത്ത്-പേലെതിലും ഹസർ-ശൂവാലിലും
en Jesúa, Moladá, Betfélet,
27 ൨൭ ബേർ-ശേബയിലും അതിന്റെ ഗ്രാമങ്ങളിലും
Hazarsual, Bersabee y sus aldeas;
28 ൨൮ സിക്ലാഗിലും മെഖോനിലും അതിന്റെ ഗ്രാമങ്ങളിലും
en Siclag, Meconá y sus aldeas;
29 ൨൯ ഏൻ-രിമ്മോനിലും സോരയിലും യർമൂത്തിലും
en Enrimón, Sorá. Jarmut,
30 ൩൦ സനോഹയിലും അദുല്ലാമിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്റെ വയലുകളിലും അസേക്കയിലും അതിന്റെ ഗ്രാമങ്ങളിലും പാർത്തു; അവർ ബേർ-ശേബമുതൽ ഹിന്നോം താഴ്വരവരെ പാർത്തു.
Sanoa, Odollam y sus aldeas; en Laquís y sus aldeas; en Asecá y sus aldeas. Así habitaban desde Bersabee hasta el valle de Hinnom.
31 ൩൧ ബെന്യാമീന്യർ ഗിബമുതൽ മിക്മാശ്‌വരെയും അയ്യയിലും ബേഥേലിലും അവയുടെ ഗ്രാമങ്ങളിലും
Los hijos de Benjamín desde Geba, en Micmás, Aya, Betel y sus aldeas,
32 ൩൨ അനാഥോത്തിലും നോബിലും അനന്യാവിലും
en Anatot, Nob, Ananías,
33 ൩൩ ഹാസോരിലും രാമയിലും ഗിത്ഥായീമിലും
Hasor, Rama, Gitaim,
34 ൩൪ ഹാദീദിലും സെബോയീമിലും നെബല്ലാത്തിലും
Hadid, Seboím, Neballar,
35 ൩൫ ലോദിലും ശില്പികളുടെ താഴ്വരയായ ഓനോവിലും പാർത്തു.
Lod y Onó, en el valle de los artesanos.
36 ൩൬ യെഹൂദയിൽ ഉണ്ടായിരുന്ന ലേവ്യരുടെ ചില വിഭാഗങ്ങൾ ബെന്യാമീനോട് ചേർന്നിരുന്നു.
De los levitas había grupos tanto en Judá como en Benjamín.