< നഹൂം 1 >

1 നീനെവെ പട്ടണത്തെക്കുറിച്ചുള്ള പ്രവാചകം; എൽക്കോശ്യനായ നഹൂമിന്റെ ദർശനഗ്രന്ഥം.
K A OLELO no Nineva. O ka Buke o ka wanana a Nahuma, no Elekosa.
2 ദൈവം തീക്ഷ്ണതയുള്ളവനും യഹോവ പ്രതികാരം ചെയ്യുന്നവനും ആകുന്നു; യഹോവ പ്രതികാരം ചെയ്യുന്നവനും കോപം നിറഞ്ഞവനുമാകുന്നു; അവിടുന്ന് തന്റെ വൈരികളോട് പ്രതികാരം ചെയ്യുകയും തന്റെ ശത്രുക്കൾക്കായി കോപം സംഗ്രഹിക്കുകയും ചെയ്യുന്നു.
Ua lili ke Akua, a o Iehova ka mea hoopai, O Iehova ka mea hoopai, a he huhu kona; O Iehova ka mea hoopai i kona poe ku e, A oia ke malama i ka huhu no kona poe enemi.
3 യഹോവ ദീർഘക്ഷമയും മഹാശക്തിയും ഉള്ളവൻ; അവിടുന്ന് ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല; യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ട്; മേഘം അവിടുത്തെ കാൽക്കീഴിലെ പൊടിയാകുന്നു.
Ua hookaulua o Iehova i ka huhu, a he nui ka mana, Aole loa ia e kala wale aku: Aia no ke ala o Iehova, iloko o ka puahiohio, a me ka ino, A o na ao ka lepo o kona mau wawae.
4 അവിടുന്ന് സമുദ്രത്തെ ശാസിച്ച് വറ്റിക്കുകയും സകലനദികളെയും ഉണക്കിക്കളയുകയും ചെയ്യുന്നു; ബാശാനും കർമ്മേലും വരളുന്നു; ലെബാനോന്റെ പുഷ്പം വാടിപ്പോകുന്നു.
Papa aku no ia i ke kai, a hoomaloo iho la ia mea, A hoomaloo iho i na muliwai a pau: Ua mae o Basana, a me Karemela; A ua mae ka pua o Lebanona.
5 അവിടുത്തെ മുമ്പിൽ പർവ്വതങ്ങൾ കുലുങ്ങുന്നു; കുന്നുകൾ ഉരുകിപ്പോകുന്നു; തിരുസാന്നിദ്ധ്യത്തിൽ ഭൂമി ഞെട്ടിപ്പോകുന്നു; ഭൂലോകവും അതിലെ സകലനിവാസികളും തന്നെ.
Ua hoonaueia na mauna e ia, A ua hee iho la na puu; Neenee ka aina ia ia iho mai kona alo ae, A o ka honua, a me na mea a pau e noho ana iloko.
6 അവിടുത്തെ ക്രോധത്തിൻ മുമ്പിൽ ആർക്ക് നിൽക്കാം? അവിടുത്തെ ഉഗ്രകോപത്തിങ്കൽ ആർക്ക് നിവിർന്നുനിൽക്കാം? അവിടുത്തെ ക്രോധം തീപോലെ ചൊരിയുന്നു; അവിടുത്തെ സാന്നിദ്ധ്യത്താൽ പാറകൾ തകർന്നുപോകുന്നു.
Owai la ka mea e ku imua o kona inaina? Owai la ka mea e ku mai i ka wela o kona huhu? Ua nininiia kona huhu me he ahi la, Ua hiolo iho na pohaku ma ona la.
7 യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തന്നിൽ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു.
Ua maikai o Iehova, he paku oia i ka la popilikia; A ua ike no ia i ka poe hilinai ia ia.
8 എന്നാൽ കവിഞ്ഞൊഴുകുന്നോരു പ്രവാഹംകൊണ്ട് അവിടുന്ന് ആ പട്ടണത്തിന് നാശം വരുത്തും; തന്റെ ശത്രുക്കളെ അവിടുന്ന് അന്ധകാരത്തിൽ പിന്തുടരുന്നു.
Me ka wai nui e holo ana, a hooki loa aku ia i kona wahi, A e hahai ka pouli i kona poe enemi.
9 നിങ്ങൾ യഹോവയ്ക്കു വിരോധമായി നിരൂപിക്കുന്നതെന്ത്? അവിടുന്ന് നാശം വരുത്തും; കഷ്ടത രണ്ടുപ്രാവശ്യം പൊങ്ങിവരുകയില്ല.
Heaha ko oukou manao ku e ia Iehova? E hooki loa aku ia, aole e hiki palua mai ka popilikia.
10 ൧൦ അവർ കൂടിപ്പിണഞ്ഞിരിക്കുന്ന മുള്ളുപോലെ ആയാലും, തങ്ങളുടെ മദ്യപാനത്തിൽ മദ്യപിച്ചിരുന്നാലും, അവർ മുഴുവനും ഉണങ്ങിയ വൈക്കോൽ പോലെ ദഹിപ്പിക്കപ്പെടും.
No ka mea, e like me na laau kuku, ua huipuia lakou, A ua ona lakou e like me ka poe ona, E hoopauia lakou e like me ka opala maloo loa.
11 ൧൧ യഹോവയ്ക്കു വിരോധമായി ദോഷം നിരൂപിക്കുന്ന ദുഷ്ടനായ ആലോചനക്കാരൻ നിന്നിൽനിന്ന് പുറപ്പെട്ടിരിക്കുന്നു.
Ua puka mai ka mea mai ou mai la e manao hewa ana ia Iehova; He kakaolelo hewa,
12 ൧൨ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ മഹാശക്തന്മാരും അനേകം പേരും ആയിരുന്നാലും അവർ അങ്ങനെ തന്നെ ഛേദിക്കപ്പെടുകയും അവൻ കഴിഞ്ഞുപോകുകയും ചെയ്യും. ഞാൻ നിന്നെ താഴ്ത്തി എങ്കിലും ഇനി നിന്നെ താഴ്ത്തുകയില്ല.
Peneia i olelo mai o Iehova, Ina ua maluhia lakou, a nui hoi, A e hookiia lakou pela, a e hele ae la ia: A ua hoohaahaa aku au ia oe, aole nae au e hoohaahaa hou aku ia oe.
13 ൧൩ ഇപ്പോൾ ഞാൻ അവന്റെ നുകം നിന്റെമേൽനിന്ന് ഒടിച്ചുകളയും; നിന്റെ ബന്ധനങ്ങൾ അറുത്തുകളയുകയും ചെയ്യും”.
Ano hoi, e hemo ia'u kana auamo mai ou aku la: A e moku ia'u kou mau kaula.
14 ൧൪ എന്നാൽ യഹോവ നിന്നെക്കുറിച്ച്: “നിന്റെ പേര് നിലനിർത്താൻ ഒരു സന്തതി നിനക്കുണ്ടാകുകയില്ല; കൊത്തിയുണ്ടാക്കിയ വിഗ്രഹത്തെയും വാർത്തുണ്ടാക്കിയ ബിംബത്തെയും നിന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽനിന്ന് ഞാൻ ഛേദിച്ചുകളയും; നീ നിസ്സാരനായിരിക്കുകയാൽ ഞാൻ നിന്റെ ശവക്കുഴി കുഴിക്കും” എന്ന് കല്പിച്ചിരിക്കുന്നു.
A ua kauoha mai o Iehova nou, Aole e lulu hou ia kou inoa: Mailoko mai o ka hale o kou mau akua, e oki aku au i ke kii kalai, a me ke kii hoohehee: E hana iho au i kou halekupapau, no ka mea, ua hoowahawahaia oe.
15 ൧൫ ഇതാ, പർവ്വതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്കുക; നിന്റെ നേർച്ചകളെ കഴിക്കുക; നിസ്സാരൻ ഇനി നിന്നിൽകൂടി കടക്കുകയില്ല; അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.
Aia hoi, maluna o na mauua na wawae o ka mea e hai ana i ka mea maikai, E hoike ana hoi i ka malu! E Iuda, e malama i kau mau ahaaina; E hooko i kau mau hoohiki ana: No ka mea, aole e hele hou ka mea aia ma ou la, Ua oki loa ia'ku oia.

< നഹൂം 1 >