< നഹൂം 2 >
1 ൧ സംഹാരകൻ നിനക്കെതിരെ കയറിവരുന്നു; കോട്ട കാത്തുകൊള്ളുക; വഴി സൂക്ഷിച്ചു നോക്കുക; അര മുറുക്കുക; നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്കുക.
Ka raphoe hane tami teh na hmalah a pha toe. Nange rapanim hah ring leih. Na keng hah caksak nateh tha kâ lat leih.
2 ൨ യഹോവ യാക്കോബിന്റെ മഹിമയെ യിസ്രായേലിന്റെ മഹിമയെപ്പോലെ യഥാസ്ഥാനത്താക്കും; പിടിച്ചുപറിക്കാർ അവരോട് പിടിച്ചുപറിച്ച്, അവരുടെ മുന്തിരിവള്ളികൾ നശിപ്പിച്ചുകളഞ്ഞുവല്ലോ.
Bangkongtetpawiteh, Cathut teh Isarelnaw e a lentoenae patetlah Jakop e a lentoenae hah ao sak toe. Ka raphoe e taminaw ni Jakop e catoun, a raphoe teh, ahnie a cakang hai koung a raphoe toe.
3 ൩ അവന്റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു; പരാക്രമശാലികൾ ധൂമ്രവസ്ത്രം ധരിച്ചു നില്ക്കുന്നു; അവന്റെ ഒരുക്കദിവസത്തിൽ രഥങ്ങൾ ഉലയിൽ പഴുപ്പിച്ച ഇരുമ്പുപോലെ ജ്വലിക്കുന്നു; കുന്തങ്ങൾ ഓങ്ങിയിരിക്കുന്നു.
Athakaawme taminaw ni ka paling e saiphei a patuep awh teh ka paling e khohna a kho awh. Ranglengnaw hah tahloi hoi laklak a ang teh, tahroenaw teh thouk a kâroe awh.
4 ൪ രഥങ്ങൾ തെരുവുകളിൽ പായുന്നു; വീഥികളിൽ അങ്ങും ഇങ്ങും ഓടുന്നു; തീപ്പന്തങ്ങളെപ്പോലെ അവയെ കാണുന്നു; അവ മിന്നൽപോലെ ഓടുന്നു.
Ranglengnaw teh cahucahu kacailah lam dawk atunglah, akalah a yawng awh. Hmaito patetlah a paling teh sumpa patetlah a yawng awh.
5 ൫ അവൻ തന്റെ കുലീനന്മാരെ ഓർക്കുന്നു; അവർ നടക്കുകയിൽ ഇടറിപ്പോകുന്നു; അവർ അതിന്റെ മതിലിങ്കലേക്കു ബദ്ധപ്പെട്ട് ചെല്ലുന്നു; അവിടെ രക്ഷാകവചം കെട്ടിയിരിക്കുന്നു.
Ransanaw a hroecoe teh ahnimouh ni ayânaw dei a tanawt awh. Khorapan koe karanglah a cei awh teh ramvengnae khu a sak awh.
6 ൬ നദികൾ തുറന്നുവിട്ടിരിക്കുന്നു; രാജമന്ദിരം തകർന്നുപോകുന്നു.
Tui longkha a kamawng teh siangpahrang im a rawk toe. Nineveh tanglanaw e a khohna a rading pouh teh,
7 ൭ അത് തീരുമാനിച്ചിരിക്കുന്നു; അവൾ അനാവൃതയായി, ബദ്ധയായി പോകേണ്ടിവരും; അവളുടെ ദാസിമാർ പ്രാവുകളെപ്പോലെ കുറുകി മാറത്തടിക്കുന്നു.
bakhu patetlah khui laihoi lungtabue a ratup awh.
8 ൮ നീനെവേ പുരാതനമേ ഒരു ജലാശയം പോലെയായിരുന്നു; എന്നാൽ അവർ ഓടിപ്പോകുന്നു: “നില്‍ക്കുവിൻ, നില്‍ക്കുവിൻ!” എന്ന് വിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലതാനും.
Ayan hoiyah Nineveh khopui teh tuinawk patetlah doeh ao. Atuteh tui a lawng toe, kangdout awh, kangdout awh telah kahram nakunghai apinihai kamlang sin hoeh.
9 ൯ വെള്ളി കൊള്ളയിടുവിൻ; പൊന്ന് കൊള്ളയിടുവിൻ; സമ്പത്തിനു കണക്കില്ല; സകലവിധ മനോഹരവസ്തുക്കളായ സമ്പത്തും ഉണ്ട്.
Ngun lawm awh. Sui hai lawm awh. Ngai kawi e hnopainaw suitabu thung e rasa teh baw thai hoeh.
10 ൧൦ അവൾ പാഴും നിർജ്ജനവും ശൂന്യവുമായിരിക്കുന്നു; ഹൃദയം ഉരുകിപ്പോകുന്നു; മുഴങ്കാൽ ആടുന്നു; എല്ലായിടത്തും അതിവേദന ഉണ്ട്; എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു.
Khopui teh luengpalueng lah ao. Hnopai awm hoeh. Tami kingdi. Khoca pueng teh a lungpout awh, khokpakhu kâkhawng lahoi a keng a pataw awh teh, minhmai ka tamang lah ao awh.
11 ൧൧ ആരും ഭയപ്പെടുത്താതെ സിംഹവും സിംഹിയും ബാലസിംഹവും സഞ്ചരിച്ചുപോകുന്ന സിംഹഗുഹയും ബാലസിംഹങ്ങളുടെ മേച്ചിൽപ്പുറവും എവിടെ?
Sendek a onae hmuen, sendek a canae hmuen, sendek canaw ni apihai kâtaket sak laipalah a onae hmuen teh na maw ao.
12 ൧൨ സിംഹം തന്റെ കുട്ടികൾക്ക് മതിയാകുവോളം കടിച്ചുകീറിവയ്ക്കുകയും സിംഹികൾക്കുവേണ്ടി ഞെക്കിക്കൊല്ലുകയും ഇരകൊണ്ടു തന്റെ ഒളിയിടങ്ങളെയും കടിച്ചുകീറിയതിനെക്കൊണ്ടു തന്റെ ഗുഹകളെയും നിറയ്ക്കുകയും ചെയ്തു.
Sendek ni a canaw hanelah a kei teh, a manunaw hanelah a lahuen a kara pouh teh, a kâkhu dawk a kei e moi hoi akawi sak.
13 ൧൩ “ഞാൻ നിന്റെനേരെ വരും; ഞാൻ അതിന്റെ രഥങ്ങളെ ചുട്ടു പുകയാക്കും; നിന്റെ ബാലസിംഹങ്ങൾ വാളിന് ഇരയായിത്തീരും; ഞാൻ നിന്റെ ഇരയെ ഭൂമിയിൽനിന്ന് ഛേദിച്ചുകളയും; നിന്റെ ദൂതന്മാരുടെ ശബ്ദം ഇനി കേൾക്കുകയുമില്ല” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
Ransahu BAWIPA ni a dei e teh, nange avanglah ka o han. Nange ranglengnaw hah hmai koung ka sawi han. Na sendeknaw hah tahloi hoi ka thei han. Na lawp e hnonaw talai dawk hoi ka takhoe han. Nange na patounenaw e lawk hah apinihai bout thai mahoeh toe.