< നഹൂം 1 >
1 ൧ നീനെവെ പട്ടണത്തെക്കുറിച്ചുള്ള പ്രവാചകം; എൽക്കോശ്യനായ നഹൂമിന്റെ ദർശനഗ്രന്ഥം.
Ninewe shehiri toghrisida yüklen’gen wehiy — Elkoshluq Nahum körgen alamet körünüsh xatirilen’gen kitab.
2 ൨ ദൈവം തീക്ഷ്ണതയുള്ളവനും യഹോവ പ്രതികാരം ചെയ്യുന്നവനും ആകുന്നു; യഹോവ പ്രതികാരം ചെയ്യുന്നവനും കോപം നിറഞ്ഞവനുമാകുന്നു; അവിടുന്ന് തന്റെ വൈരികളോട് പ്രതികാരം ചെയ്യുകയും തന്റെ ശത്രുക്കൾക്കായി കോപം സംഗ്രഹിക്കുകയും ചെയ്യുന്നു.
Perwerdigar otluq muhebbetlik, intiqam alghuchi bir Xudadur; Berheq, Perwerdigar bir intiqam alghuchi, Derghezep Igisidur; Perwerdigar yawliridin intiqam alidu, Düshmenliri üchün adawet saqlaydu.
3 ൩ യഹോവ ദീർഘക്ഷമയും മഹാശക്തിയും ഉള്ളവൻ; അവിടുന്ന് ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല; യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ട്; മേഘം അവിടുത്തെ കാൽക്കീഴിലെ പൊടിയാകുന്നു.
Perwerdigar asanliqche achchiqlanmaydu, Küch-qudrette ulughdur, Gunahi barni héch aqlimaydu; Perwerdigar — Uning yoli qara quyunda we borandidur, Bulutlar Uning ayaghliri purqiratqan chang-tozangdur.
4 ൪ അവിടുന്ന് സമുദ്രത്തെ ശാസിച്ച് വറ്റിക്കുകയും സകലനദികളെയും ഉണക്കിക്കളയുകയും ചെയ്യുന്നു; ബാശാനും കർമ്മേലും വരളുന്നു; ലെബാനോന്റെ പുഷ്പം വാടിപ്പോകുന്നു.
U déngizgha tenbih bérip uni quruq qilidu, Barliq deryalarni qurutiwétidu; Bashan qaghjirap kétidu, Karmelmu hem shundaq bolidu; Liwandiki gül-giyahmu qaghjiraydu.
5 ൫ അവിടുത്തെ മുമ്പിൽ പർവ്വതങ്ങൾ കുലുങ്ങുന്നു; കുന്നുകൾ ഉരുകിപ്പോകുന്നു; തിരുസാന്നിദ്ധ്യത്തിൽ ഭൂമി ഞെട്ടിപ്പോകുന്നു; ഭൂലോകവും അതിലെ സകലനിവാസികളും തന്നെ.
Taghlar uning aldida titrep kétidu, Döngler érip kétidu, Yer yüzi Uning huzuri aldigha kötürülidu, Jahan hem uningda barliq yashawatqanlarmu shundaq bolidu.
6 ൬ അവിടുത്തെ ക്രോധത്തിൻ മുമ്പിൽ ആർക്ക് നിൽക്കാം? അവിടുത്തെ ഉഗ്രകോപത്തിങ്കൽ ആർക്ക് നിവിർന്നുനിൽക്കാം? അവിടുത്തെ ക്രോധം തീപോലെ ചൊരിയുന്നു; അവിടുത്തെ സാന്നിദ്ധ്യത്താൽ പാറകൾ തകർന്നുപോകുന്നു.
Kim Uning ghezipi aldida tik turalisun? Kim Uning achchiqining dehshitide qeddini kérip turalisun? Uning derghezipi ottek tökülidu, Uning aldida tashlar yérilidu.
7 ൭ യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തന്നിൽ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുന്നു.
Perwerdigar méhribandur, külpetlik künde bashpanahdur; Özige tayan’ghanlarni U bilidu.
8 ൮ എന്നാൽ കവിഞ്ഞൊഴുകുന്നോരു പ്രവാഹംകൊണ്ട് അവിടുന്ന് ആ പട്ടണത്തിന് നാശം വരുത്തും; തന്റെ ശത്രുക്കളെ അവിടുന്ന് അന്ധകാരത്തിൽ പിന്തുടരുന്നു.
Biraq éship tashqan kelkün bilen shu yerni pütünley tügeshtüridu, Qarangghuluq uning düshmenlirini qoghlaydu.
9 ൯ നിങ്ങൾ യഹോവയ്ക്കു വിരോധമായി നിരൂപിക്കുന്നതെന്ത്? അവിടുന്ന് നാശം വരുത്തും; കഷ്ടത രണ്ടുപ്രാവശ്യം പൊങ്ങിവരുകയില്ല.
Siler Perwerdigar bilen qarshiliship néme oylawatisiler? U ishliringlarni pütünley tügeshtüridu; Yamanliq silerdin ikkinchi qétim chiqmaydu.
10 ൧൦ അവർ കൂടിപ്പിണഞ്ഞിരിക്കുന്ന മുള്ളുപോലെ ആയാലും, തങ്ങളുടെ മദ്യപാനത്തിൽ മദ്യപിച്ചിരുന്നാലും, അവർ മുഴുവനും ഉണങ്ങിയ വൈക്കോൽ പോലെ ദഹിപ്പിക്കപ്പെടും.
Ular qamghaqtek bir-birige chirmishiwalghan bolsimu, Öz haraqliridin süzme bolup ketken bolsimu, Ular quruq paxaldek pütünley yep kétilidu.
11 ൧൧ യഹോവയ്ക്കു വിരോധമായി ദോഷം നിരൂപിക്കുന്ന ദുഷ്ടനായ ആലോചനക്കാരൻ നിന്നിൽനിന്ന് പുറപ്പെട്ടിരിക്കുന്നു.
Sendin Perwerdigargha rezillik oylighuchi chiqqanidi, U Iblisning bir nesihetchisidur.
12 ൧൨ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ മഹാശക്തന്മാരും അനേകം പേരും ആയിരുന്നാലും അവർ അങ്ങനെ തന്നെ ഛേദിക്കപ്പെടുകയും അവൻ കഴിഞ്ഞുപോകുകയും ചെയ്യും. ഞാൻ നിന്നെ താഴ്ത്തി എങ്കിലും ഇനി നിന്നെ താഴ്ത്തുകയില്ല.
Perwerdigar mundaq deydu: — «Ularning teyyarliqliri toluq, sani zor köp bolsimu, Ular oxshashla üzüp tashlinidu, Shundaqla kelmeske kétidu; Men sanga azar qilghinim bilen, [i xelqim], Qaytidin sanga azar qilmaymen.
13 ൧൩ ഇപ്പോൾ ഞാൻ അവന്റെ നുകം നിന്റെമേൽനിന്ന് ഒടിച്ചുകളയും; നിന്റെ ബന്ധനങ്ങൾ അറുത്തുകളയുകയും ചെയ്യും”.
Hazir Men uning boyunturuqini boynungdin sundurup éliwatimen, We asaretliringni bösüp tashlaymen.
14 ൧൪ എന്നാൽ യഹോവ നിന്നെക്കുറിച്ച്: “നിന്റെ പേര് നിലനിർത്താൻ ഒരു സന്തതി നിനക്കുണ്ടാകുകയില്ല; കൊത്തിയുണ്ടാക്കിയ വിഗ്രഹത്തെയും വാർത്തുണ്ടാക്കിയ ബിംബത്തെയും നിന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽനിന്ന് ഞാൻ ഛേദിച്ചുകളയും; നീ നിസ്സാരനായിരിക്കുകയാൽ ഞാൻ നിന്റെ ശവക്കുഴി കുഴിക്കും” എന്ന് കല്പിച്ചിരിക്കുന്നു.
Perwerdigar sen toghruluq perman chüshürgenki, Séning naming qaytidin térilmeydu; Butungning öyidin Men oyma heykel, quyma heykelni yoqitimen; Men qebrengni teyyarlawatimen, Chünki sen pesendidursen.
15 ൧൫ ഇതാ, പർവ്വതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്കുക; നിന്റെ നേർച്ചകളെ കഴിക്കുക; നിസ്സാരൻ ഇനി നിന്നിൽകൂടി കടക്കുകയില്ല; അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.
Mana taghlar üstide, xush xewerni élip kelgüchining ayaghlirigha, Aram-xatirjemlikni jakarlighuchining ayaghlirigha qara! Héytliringni tebrikle, i Yehuda, ichken qesemliringni ada qil; Chünki u rezil bolghuchi zéminingdin ikkinchi ötmeydu; U pütünley üzüp tashlan’ghan bolidu.