< മീഖാ 5 >

1 ഇപ്പോൾ പടക്കൂട്ടങ്ങളുടെ മകളേ, പടക്കൂട്ടമായി കൂടുക; അവൻ നമ്മുടെനേരെ അണിനിരത്തുന്നു; യിസ്രായേലിന്റെ ന്യായാധിപതിയെ അവർ വടികൊണ്ട് ചെകിട്ടത്ത് അടിക്കുന്നു.
ای شهر لشکرها، سربازانت را بسیج کن، زیرا محاصره شده‌ای. دشمن با عصای خود به صورت حاکم اسرائیل ضربه خواهند زد.
2 നീയോ, ബേത്ത്-ലേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന് അധിപതിയായിരിക്കേണ്ടുന്നവൻ എനിക്ക് നിന്നിൽനിന്ന് ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നെ.
اما تو، ای بیت‌لحم افراته، هر چند که در یهودا روستای کوچکی بیش نیستی با وجود این از تو کسی برای من ظهور خواهد کرد که از ازل بوده است و او قوم من اسرائیل را رهبری خواهد نمود.
3 അതുകൊണ്ട് പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവിടുന്ന് അവരെ ഏല്പിച്ചുകൊടുക്കും; അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ യിസ്രായേൽ മക്കളുടെ അടുക്കൽ മടങ്ങിവരും.
پس قوم اسرائیل به دست دشمن تسلیم خواهند شد تا زمانی که زن حامله فرزند خود را به دنیا آورد. آنگاه بقیهٔ قوم اسرائیل که در اسارت هستند باز خواهند گشت و به برادران خود ملحق خواهند شد.
4 എന്നാൽ അവിടുന്ന് യഹോവയുടെ ശക്തിയോടും തന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹിമയോടുംകൂടി നിന്ന് തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കും; അവർ നിർഭയം വസിക്കും; അവിടുന്ന് അന്ന് ഭൂമിയുടെ അറ്റങ്ങളോളം മഹാനാകുമല്ലോ.
وقتی او بیاید با قوت و جلال خداوند، خدای خود گلهٔ خود را خواهد چرانید. قوم او در امنیت زندگی خواهند کرد، زیرا تمام مردم جهان به عظمت او پی خواهند برد،
5 അവിടുന്ന് സമാധാനമാകും; അശ്ശൂർ നമ്മുടെ ദേശത്തുവന്ന് നമ്മുടെ അരമനകളിൽ ചവിട്ടുമ്പോൾ നാം അവരുടെ നേരെ ഏഴ് ഇടയന്മാരെയും എട്ട് ജനപ്രഭുക്കന്മാരെയും നിർത്തും.
و او صلح و سلامتی به ارمغان خواهد آورد. هنگامی که آشوری‌ها به سرزمین ما هجوم آورده، وارد قلعه‌هایمان شوند، رهبران نیرومند خود را به مقابله با آنها خواهیم فرستاد؛
6 അവർ അശ്ശൂർദേശത്തെയും അതിന്റെ പ്രവേശനങ്ങളിൽവച്ച് നിമ്രോദ് ദേശത്തെയും വാൾകൊണ്ട് നശിപ്പിക്കും; അശ്ശൂർ നമ്മുടെ ദേശത്തുവന്ന് നമ്മുടെ അതിരുകളിൽ ചവിട്ടുമ്പോൾ അവിടുന്ന് നമ്മെ അവരുടെ കയ്യിൽനിന്ന് വിടുവിക്കും.
و ایشان با شمشیرهای از غلاف کشیده، آشور، سرزمین نمرود را فتح خواهند کرد. زمانی که آشوری‌ها به سرزمین ما حمله‌ور شوند، او ما را از دست ایشان خواهد رهانید.
7 യാക്കോബിൽ ശേഷിപ്പുള്ളവർ പലജാതികളുടെയും ഇടയിൽ യഹോവയിങ്കൽ നിന്നുള്ള മഞ്ഞുപോലെയും, മനുഷ്യനായി കാത്തുനിൽക്കുകയോ മനുഷ്യപുത്രന്മാർക്കായി കാത്തിരിക്കുകയോ ചെയ്യാതെ പുല്ലിന്മേൽ പെയ്യുന്ന മാരിപോലെയും ആകും.
آنگاه بازماندگان اسرائیل برای قومهای بسیار، شبنم و بارانی از جانب خداوند خواهند بود. آنها به خدا اعتماد خواهند داشت نه به انسان.
8 യാക്കോബിൽ ശേഷിപ്പുള്ളവർ ജനതകളുടെ ഇടയിൽ, അനേകവംശങ്ങളുടെ ഇടയിൽ തന്നെ, കാട്ടുമൃഗങ്ങളിൽ ഒരു സിംഹംപോലെയും ആട്ടിൻകൂട്ടങ്ങളിൽ ഒരു ബാലസിംഹംപോലെയും ആകും; അത് അകത്തുകടന്നാൽ ചവിട്ടി കടിച്ചുകീറിക്കളയും; വിടുവിക്കുവാൻ ആരും ഉണ്ടാകുകയില്ല.
ایشان در میان قومها و ملتهای بسیار مانند شیری درنده در میان گله‌های گوسفند خواهند بود، که هنگام عبور پایمال می‌کند و می‌درد و کسی نمی‌تواند آنها را برهاند.
9 നിന്റെ കൈ നിന്റെ വൈരികൾക്കുമീതെ ഉയർന്നിരിക്കും; നിന്റെ സകലശത്രുക്കളും ഛേദിക്കപ്പെടും.
قوم اسرائیل در برابر دشمنانش خواهد ایستاد و آنها را نابود خواهد کرد.
10 ൧൦ “ആ നാളിൽ ഞാൻ നിന്റെ കുതിരകളെ നിന്റെ നടുവിൽനിന്ന് ഛേദിച്ചുകളയും; നിന്റെ രഥങ്ങളെ നശിപ്പിക്കുകയും ചെയ്യും” എന്ന് യഹോവയുടെ അരുളപ്പാട്.
خداوند به قوم اسرائیل می‌فرماید: «در آن زمان تمام اسبها و ارابه‌های شما را از بین خواهم برد،
11 ൧൧ ഞാൻ നിന്റെ ദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുകയും നിന്റെ കോട്ടകളെ എല്ലാം ഇടിച്ചുകളയുകയും ചെയ്യും.
شهرهای شما را خراب نموده، همهٔ قلعه‌هایتان را ویران خواهم کرد.
12 ൧൨ ഞാൻ ക്ഷുദ്രപ്രയോഗങ്ങളെ നിന്റെ കയ്യിൽനിന്ന് ഛേദിച്ചുകളയും; ശകുനവാദികൾ നിനക്ക് ഇനി ഉണ്ടാകുകയുമില്ല.
به جادوگری شما پایان خواهم داد و دیگر فالگیرانی نخواهند بود تا با آنها مشورت کنید.
13 ൧൩ ഞാൻ വിഗ്രഹങ്ങളെയും സ്തംഭപ്രതിഷ്ഠകളെയും നിന്റെ നടുവിൽനിന്ന് ഛേദിച്ചുകളയും; നീ ഇനി നിന്റെ കൈപ്പണിയെ നമസ്കരിക്കുകയുമില്ല.
تمام بتهای شما را سرنگون خواهم ساخت. دیگر هرگز آنچه را که با دست خود ساخته‌اید عبادت نخواهید کرد.
14 ൧൪ ഞാൻ നിന്റെ അശേരാപ്രതിഷ്ഠകളെ നിന്റെ നടുവിൽനിന്ന് പറിച്ചുകളയുകയും നിന്റെ പട്ടണങ്ങളെ നശിപ്പിക്കുകയും ചെയ്യും.
بتهایی را که در سرزمین شماست منهدم خواهم کرد و شهرهایتان را با خاک یکسان خواهم نمود.
15 ൧൫ ഞാൻ ജനതകളോട് അവർ കേട്ടിട്ടില്ലാത്തവിധം കോപത്തോടും ക്രോധത്തോടുംകൂടി പ്രതികാരംചെയ്യും.
«من با خشم و غضب از اقوامی که مرا اطاعت نمی‌کنند انتقام خواهم گرفت.»

< മീഖാ 5 >