< മീഖാ 5 >
1 ൧ ഇപ്പോൾ പടക്കൂട്ടങ്ങളുടെ മകളേ, പടക്കൂട്ടമായി കൂടുക; അവൻ നമ്മുടെനേരെ അണിനിരത്തുന്നു; യിസ്രായേലിന്റെ ന്യായാധിപതിയെ അവർ വടികൊണ്ട് ചെകിട്ടത്ത് അടിക്കുന്നു.
Sbeřiž se nyní po houfích, ó záškodnice, oblehni nás, nechať bijí holí v líce soudce Izraelského.
2 ൨ നീയോ, ബേത്ത്-ലേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന് അധിപതിയായിരിക്കേണ്ടുന്നവൻ എനിക്ക് നിന്നിൽനിന്ന് ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നെ.
A ty Betléme Efrata, jakžkoli jsi nejmenší mezi tisíci Judskými, z tebe mi vyjde ten, kterýž má býti Panovníkem v Izraeli, a jehož východové jsou od starodávna, ode dnů věčných.
3 ൩ അതുകൊണ്ട് പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവിടുന്ന് അവരെ ഏല്പിച്ചുകൊടുക്കും; അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ യിസ്രായേൽ മക്കളുടെ അടുക്കൽ മടങ്ങിവരും.
Protož, ač je vydá v rozptýlení, ažby ta, kteráž rodí, porodila, však ostatek bratří jeho navrátí se s syny Izraelskými.
4 ൪ എന്നാൽ അവിടുന്ന് യഹോവയുടെ ശക്തിയോടും തന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹിമയോടുംകൂടി നിന്ന് തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കും; അവർ നിർഭയം വസിക്കും; അവിടുന്ന് അന്ന് ഭൂമിയുടെ അറ്റങ്ങളോളം മഹാനാകുമല്ലോ.
I stane a pásti bude v síle Hospodinově, a u velebnosti jména Hospodina Boha svého. I budou bydliti, nebo již velikomocný bude až do končin země.
5 ൫ അവിടുന്ന് സമാധാനമാകും; അശ്ശൂർ നമ്മുടെ ദേശത്തുവന്ന് നമ്മുടെ അരമനകളിൽ ചവിട്ടുമ്പോൾ നാം അവരുടെ നേരെ ഏഴ് ഇടയന്മാരെയും എട്ട് ജനപ്രഭുക്കന്മാരെയും നിർത്തും.
I budeť takový pokoj, že když Assur přitáhne do země naší, a šlapati bude po palácích našich, tedy postavíme proti němu sedm pastýřů, a osmero knížat z lidu,
6 ൬ അവർ അശ്ശൂർദേശത്തെയും അതിന്റെ പ്രവേശനങ്ങളിൽവച്ച് നിമ്രോദ് ദേശത്തെയും വാൾകൊണ്ട് നശിപ്പിക്കും; അശ്ശൂർ നമ്മുടെ ദേശത്തുവന്ന് നമ്മുടെ അതിരുകളിൽ ചവിട്ടുമ്പോൾ അവിടുന്ന് നമ്മെ അവരുടെ കയ്യിൽനിന്ന് വിടുവിക്കും.
Kteříž spasou zemi Assyrskou mečem, a zemi Nimrodovu v pomezích jejích. A tak vytrhne od Assura, když přitáhne do země naší, a šlapati bude po našem pomezí.
7 ൭ യാക്കോബിൽ ശേഷിപ്പുള്ളവർ പലജാതികളുടെയും ഇടയിൽ യഹോവയിങ്കൽ നിന്നുള്ള മഞ്ഞുപോലെയും, മനുഷ്യനായി കാത്തുനിൽക്കുകയോ മനുഷ്യപുത്രന്മാർക്കായി കാത്തിരിക്കുകയോ ചെയ്യാതെ പുല്ലിന്മേൽ പെയ്യുന്ന മാരിപോലെയും ആകും.
A protož ostatkové Jákobovi u prostřed národů mnohých budou jako rosa od Hospodina, jako tiší dešťové skrápějící bylinu, jichž neočekává od žádného, aniž čeká od synů lidských.
8 ൮ യാക്കോബിൽ ശേഷിപ്പുള്ളവർ ജനതകളുടെ ഇടയിൽ, അനേകവംശങ്ങളുടെ ഇടയിൽ തന്നെ, കാട്ടുമൃഗങ്ങളിൽ ഒരു സിംഹംപോലെയും ആട്ടിൻകൂട്ടങ്ങളിൽ ഒരു ബാലസിംഹംപോലെയും ആകും; അത് അകത്തുകടന്നാൽ ചവിട്ടി കടിച്ചുകീറിക്കളയും; വിടുവിക്കുവാൻ ആരും ഉണ്ടാകുകയില്ല.
Budou též ostatkové Jákobovi mezi pohany, a u prostřed národů mnohých, jako lev mezi zvěří divokou, jako mladý lev mezi stády ovec. Kterýžto když jde, a pošlapává, i lapá, není žádného, kdo by vytrhl.
9 ൯ നിന്റെ കൈ നിന്റെ വൈരികൾക്കുമീതെ ഉയർന്നിരിക്കും; നിന്റെ സകലശത്രുക്കളും ഛേദിക്കപ്പെടും.
Vyvýšiť se ruka tvá nad tvými nepřátely, a všickni protivníci tvoji vypléněni budou.
10 ൧൦ “ആ നാളിൽ ഞാൻ നിന്റെ കുതിരകളെ നിന്റെ നടുവിൽനിന്ന് ഛേദിച്ചുകളയും; നിന്റെ രഥങ്ങളെ നശിപ്പിക്കുകയും ചെയ്യും” എന്ന് യഹോവയുടെ അരുളപ്പാട്.
I stane se v ten den, dí Hospodin, že vypléním koně tvé z prostředku tvého, a zkazím vozy tvé.
11 ൧൧ ഞാൻ നിന്റെ ദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുകയും നിന്റെ കോട്ടകളെ എല്ലാം ഇടിച്ചുകളയുകയും ചെയ്യും.
A vypléním města země tvé, a rozbořím všecky pevnosti tvé.
12 ൧൨ ഞാൻ ക്ഷുദ്രപ്രയോഗങ്ങളെ നിന്റെ കയ്യിൽനിന്ന് ഛേദിച്ചുകളയും; ശകുനവാദികൾ നിനക്ക് ഇനി ഉണ്ടാകുകയുമില്ല.
Vypléním též kouzly z tebe, a planetářů nebude v tobě.
13 ൧൩ ഞാൻ വിഗ്രഹങ്ങളെയും സ്തംഭപ്രതിഷ്ഠകളെയും നിന്റെ നടുവിൽനിന്ന് ഛേദിച്ചുകളയും; നീ ഇനി നിന്റെ കൈപ്പണിയെ നമസ്കരിക്കുകയുമില്ല.
Zahladím i rytiny tvé, i obrazy tvé z prostředku tvého, a nebudeš se klaněti více dílu rukou svých.
14 ൧൪ ഞാൻ നിന്റെ അശേരാപ്രതിഷ്ഠകളെ നിന്റെ നടുവിൽനിന്ന് പറിച്ചുകളയുകയും നിന്റെ പട്ടണങ്ങളെ നശിപ്പിക്കുകയും ചെയ്യും.
Vykořením i háje tvé z prostředku tvého, a zkazím nepřátely tvé.
15 ൧൫ ഞാൻ ജനതകളോട് അവർ കേട്ടിട്ടില്ലാത്തവിധം കോപത്തോടും ക്രോധത്തോടുംകൂടി പ്രതികാരംചെയ്യും.
A tak v hněvu a v prchlivosti vykonám pomstu nad těmi národy, kteříž nebyli poslušni.