< മീഖാ 3 >
1 ൧ എന്നാൽ ഞാൻ പറഞ്ഞത്: “യാക്കോബിന്റെ തലവന്മാരും യിസ്രായേൽ ഗൃഹത്തിന്റെ അധിപന്മാരുമായുള്ളവരേ, കേൾക്കുവിൻ! ന്യായം അറിയുന്നത് നിങ്ങളുടെ കടമയല്ലയോ?
Protož pravím: Slyštež již přední v Jákobovi, a vůdcové domu Izraelského: Zdaliž vy nemáte povědomi býti soudu?
2 ൨ നിങ്ങൾ നന്മയെ ദ്വേഷിച്ച് തിന്മയെ ഇച്ഛിക്കുന്നു; നിങ്ങൾ ത്വക്കു അവരുടെ ശരീരത്തുനിന്നും മാംസം അവരുടെ അസ്ഥികളിൽനിന്നും പറിച്ചുകളയുന്നു.
Nenávidí dobrého a milují zlé, sdírají s lidu kůži jejich, a maso jejich s kostí jejich.
3 ൩ നിങ്ങൾ എന്റെ ജനത്തിന്റെ മാംസം തിന്ന് അവരുടെ ത്വക്ക് അവരിൽനിന്ന് ഉരിഞ്ഞെടുക്കുന്നു; നിങ്ങൾ അവരുടെ അസ്ഥികൾ ഒടിച്ച്, കലത്തിൽ ഇടുവാൻ എന്നപോലെയും കുട്ടകത്തിനകത്തെ മാംസംപോലെയും മുറിച്ചുകളയുന്നു.
A jedí maso lidu mého, a kůži jejich s nich svláčejí, i kosti jejich rozlamují, a rozdělují jako do hrnce, a jako maso do kotlíku.
4 ൪ അന്ന് അവർ യഹോവയോടു നിലവിളിക്കും; എന്നാൽ അവിടുന്ന് അവർക്ക് ഉത്തരം അരുളുകയില്ല; അവർ ചെയ്ത ദുഷ്പ്രവൃത്തികൾക്ക് തക്കവിധം അവിടുന്ന് ആ കാലത്ത് തന്റെ മുഖം അവർക്ക് മറയ്ക്കും”.
Tehdy volati budou k Hospodinu, a nevyslyší jich, ale skryje tvář svou před nimi v ten čas, tak jakž oni vykonávali zlá předsevzetí svá.
5 ൫ എന്റെ ജനത്തെ തെറ്റിച്ചുകളയുകയും ഭക്ഷിക്കുവാൻ എന്തെങ്കിലും ഉണ്ടെങ്കിൽ ‘സമാധാനം’ പ്രസംഗിക്കുകയും അവർക്ക് ഭക്ഷണം ഒന്നും നൽകാത്തവന്റെ നേരെ വിശുദ്ധയുദ്ധം ഘോഷിക്കുകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
Takto praví Hospodin o těch prorocích, kteříž v blud uvodí lid můj, a hryzouce zuby svými, vyhlašují pokoj, a proti tomu, kdož by jim nic do úst nedal, válku vyzdvihují.
6 ൬ “അതുകൊണ്ട് നിങ്ങൾക്ക് ദർശനമില്ലാത്ത രാത്രിയും ലക്ഷണം പറയുവാൻ കഴിയാത്ത ഇരുട്ടും ഉണ്ടാകും. പ്രവാചകന്മാർക്ക് സൂര്യൻ അസ്തമിക്കുകയും പകൽ ഇരുണ്ടുപോകുകയും ചെയ്യും.
A protož obrátí se vám vidění v noc, a předpovídání vaše v tmu; nebo zajde slunce těm prorokům, a zatmí se jim den.
7 ൭ അപ്പോൾ ദർശകന്മാർ ലജ്ജിക്കും; ലക്ഷണം പറയുന്നവർ നാണിക്കും; ദൈവത്തിൽനിന്ന് മറുപടി ലഭിക്കായ്കകൊണ്ട് അവർ എല്ലാവരും വായ് പൊത്തും”.
I budou se hanbiti ti vidoucí, a styděti ti věštci, a zastrou bradu svou všickni napořád, proto že nebude žádné odpovědi Boží.
8 ൮ എങ്കിലും യാക്കോബിനോട് അവന്റെ അതിക്രമവും യിസ്രായേലിനോട് അവന്റെ പാപവും പ്രസ്താവിക്കേണ്ടതിന് ഞാൻ യഹോവയുടെ ആത്മാവിനാൽ ശക്തിയും ന്യായവും വീര്യവും കൊണ്ട് നിറഞ്ഞിരിക്കുന്നു.
Ale já naplněn jsem silou Ducha Hospodinova, a soudem i udatností, abych oznámil Jákobovi zpronevěření jeho, a Izraelovi hřích jeho.
9 ൯ ന്യായം വെറുക്കുകയും നീതിയായുള്ളത് ഒക്കെയും വളച്ചുകളയുകയും ചെയ്യുന്ന യാക്കോബ് ഗൃഹത്തിന്റെ തലവന്മാരും യിസ്രായേൽ ഗൃഹത്തിന്റെ അധിപന്മാരുമായുള്ളവരേ, ഇത് കേൾക്കുവിൻ.
Slyštež již toto přední v domě Jákobově, a vůdcové domu Izraelského, kteříž v ošklivosti mají soud, a cožkoli jest pravého, převracejí:
10 ൧൦ അവർ സീയോനെ രക്തപാതകംകൊണ്ടും യെരൂശലേമിനെ ദ്രോഹംകൊണ്ടും പണിയുന്നു.
Každý vzdělává Sion vraždami, a Jeruzalém nepravostí.
11 ൧൧ അതിലെ തലവന്മാർ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു; അതിലെ പുരോഹിതന്മാർ കൂലി വാങ്ങി ഉപദേശിക്കുന്നു; അതിലെ പ്രവാചകന്മാർ പണം വാങ്ങി ലക്ഷണം പറയുന്നു; എന്നിട്ടും അവർ യഹോവയിൽ ആശ്രയിച്ച്: “യഹോവ നമ്മുടെ ഇടയിൽ ഇല്ലയോ? അനർത്ഥം നമുക്കു വരുകയില്ല” എന്ന് പറയുന്നു.
Jehož přední podlé darů soudí, a kněží jeho ze mzdy učí, a proroci jeho z peněz hádají, a však na Hospodina zpoléhají, říkajíce: Zdaliž Hospodina není u prostřed nás? Nepřijdeť na nás nic zlého.
12 ൧൨ അതുകൊണ്ട് നിങ്ങളുടെ നിമിത്തം സീയോനെ വയൽപോലെ ഉഴും; യെരൂശലേം കല്ക്കുന്നുകളും ആലയത്തിന്റെ പർവ്വതം കാട്ടിലെ മേടുകൾപോലെയും ആകും.
A protož vaší příčinou Sion jako pole orán bude, a Jeruzalém v hromady obrácen bude, a hora domu toho v vysoké lesy.