< മത്തായി 9 >

1 അവൻ പടകിൽ കയറി ഇക്കരയ്ക്ക് കടന്നു സ്വന്തപട്ടണത്തിൽ എത്തി.
İsa tekneye binip karşı kıyıya geçti ve kendi kentine gitti.
2 അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു തളർവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ട് തളർവാതക്കാരനോട്: മകനേ, സന്തോഷവാനായിരിക്ക, നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു.
Kendisine, yatak üzerinde felçli bir adam getirdiler. İsa onların imanını görünce felçliye, “Cesur ol, oğlum, günahların bağışlandı” dedi.
3 എന്നാൽ ശാസ്ത്രിമാരിൽ ചിലർ: ഇവൻ ദൈവദൂഷണം പറയുന്നു എന്നു പരസ്പരം പറഞ്ഞു.
Bunun üzerine bazı din bilginleri içlerinden, “Bu adam Tanrı'ya küfrediyor!” dediler.
4 യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ചു: നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നത് എന്ത്? നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു
Onların ne düşündüklerini bilen İsa dedi ki, “Yüreğinizde neden kötü düşüncelere yer veriyorsunuz?
5 എന്നു പറയുന്നതോ, എഴുന്നേറ്റ് നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
Hangisi daha kolay? ‘Günahların bağışlandı’ demek mi, yoksa ‘Kalk, yürü’ demek mi?
6 എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിക്കുവാൻ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന് അവൻ പക്ഷവാതക്കാരനോട്: “എഴുന്നേൽക്ക, കിടക്ക എടുത്തു വീട്ടിൽ പോക” എന്നു പറഞ്ഞു.
Ne var ki, İnsanoğlu'nun yeryüzünde günahları bağışlama yetkisine sahip olduğunu bilesiniz diye...” Sonra felçliye, “Kalk, yatağını topla, evine git!” dedi.
7 ആ മനുഷ്യൻ എഴുന്നേറ്റ് വീട്ടിൽപോയി.
Adam da kalkıp evine gitti.
8 പുരുഷാരം ഇതു കണ്ടപ്പോൾ ഭയപ്പെട്ടു മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.
Halk bunu görünce korkuya kapıldı. İnsana böyle bir yetki veren Tanrı'yı yücelttiler.
9 യേശു അവിടെനിന്ന് പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ നികുതി പിരിക്കുന്ന സ്ഥലത്ത് ഇരിക്കുന്നത് കണ്ട്: എന്നെ അനുഗമിക്ക എന്നു അവനോട് പറഞ്ഞു; അവൻ എഴുന്നേറ്റ് അവനെ അനുഗമിച്ചു.
İsa oradan geçerken, vergi toplama yerinde oturan birini gördü. Matta adındaki bu adama, “Ardımdan gel” dedi. Adam da kalkıp İsa'nın ardından gitti.
10 ൧൦ അവൻ വീട്ടിൽ ഭക്ഷണത്തിന് ഇരിക്കുമ്പോൾ വളരെ നികുതി പിരിവുകാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ പന്തിയിൽ ഇരുന്നു.
Sonra İsa, Matta'nın evinde sofrada otururken, birçok vergi görevlisiyle günahkâr gelip O'nunla ve öğrencileriyle birlikte sofraya oturdu.
11 ൧൧ പരീശന്മാർ അത് കണ്ട് അവന്റെ ശിഷ്യന്മാരോട്: നിങ്ങളുടെ ഗുരു നികുതി പിരിവുകാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നത് എന്ത് എന്നു ചോദിച്ചു.
Bunu gören Ferisiler, İsa'nın öğrencilerine, “Sizin öğretmeniniz neden vergi görevlileri ve günahkârlarla birlikte yemek yiyor?” diye sordular.
12 ൧൨ യേശു അത് കേട്ടപ്പോൾ: രോഗികൾക്കല്ലാതെ സൌഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല;
İsa bunu duyunca şöyle dedi: “Sağlamların değil, hastaların hekime ihtiyacı var.
13 ൧൩ യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നത് എന്താണ് അർത്ഥമാക്കുന്നത് എന്നു പോയി പഠിപ്പിൻ; ഞാൻ നീതിമാന്മാരെ അല്ല പാപികളെ മാനസാന്തരത്തിനായി വിളിക്കുവാൻ അത്രേ വന്നത് എന്നു പറഞ്ഞു.
Gidin de, ‘Ben kurban değil, merhamet isterim’ sözünün anlamını öğrenin. Çünkü ben doğru kişileri değil, günahkârları çağırmaya geldim.”
14 ൧൪ പിന്നീട് യോഹന്നാന്റെ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു: ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്ത് എന്നു ചോദിച്ചു.
Bu arada Yahya'nın öğrencileri gelip İsa'ya, “Neden biz ve Ferisiler oruç tutuyoruz da senin öğrencilerin tutmuyor?” diye sordular.
15 ൧൫ യേശു അവരോട് പറഞ്ഞത്: മണവാളൻ കൂടെയുള്ളപ്പോൾ വിവാഹ പരിചാരകർക്ക് ദുഃഖിപ്പാൻ കഴിയുമോ?; മണവാളൻ അവരിൽനിന്ന് പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും; അന്ന് അവർ ഉപവസിക്കും.
İsa şöyle karşılık verdi: “Güvey aralarındayken, davetliler yas tutar mı? Ama güveyin aralarından alınacağı günler gelecek, o zaman oruç tutacaklar.
16 ൧൬ പുതിയ തുണി കഷണം ആരും പഴയ വസ്ത്രത്തിൽ ചേർത്ത് തുന്നാറില്ല; തുന്നിച്ചേർത്താൽ അതുകൊണ്ട് വസ്ത്രം കീറും; കീറൽ ഏറ്റവും വല്ലാതെയായി തീരും.
Hiç kimse eski giysiyi yeni kumaş parçasıyla yamamaz. Çünkü yeni kumaş çeker, giysiden kopar, yırtık daha beter olur.
17 ൧൭ പുതുവീഞ്ഞ് പഴയ തുരുത്തിയിൽ പകരുമോ, ഒരിക്കലുമില്ല; പകർന്നാൽ തുരുത്തിപൊളിഞ്ഞു വീഞ്ഞ് ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞ് പുതിയ തുരുത്തിയിലേ പകർന്നു വെയ്ക്കുകയുള്ളൂ; അങ്ങനെ രണ്ടും സുരക്ഷിതമായിരിക്കും.
Hiç kimse yeni şarabı eski tulumlara doldurmaz. Yoksa tulumlar patlar; hem şarap dökülür, hem de tulumlar mahvolur. Yeni şarap yeni tulumlara konur, böylece her ikisi de korunmuş olur.”
18 ൧൮ യേശു ഇങ്ങനെ അവരോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു: എന്റെ മകൾ ഇപ്പോൾ തന്നേ മരിച്ചുപോയി; എങ്കിലും നീ വന്നു അവളുടെമേൽ കൈ വെച്ചാൽ അവൾ ജീവിക്കും എന്നു പറഞ്ഞു.
İsa onlara bu sözleri söylerken bir havra yöneticisi gelip O'nun önünde yere kapanarak, “Kızım az önce öldü. Ama sen gelip elini onun üzerine koyarsan, dirilecek” dedi.
19 ൧൯ യേശു എഴുന്നേറ്റ് ശിഷ്യന്മാരുമായി അവന്റെ കൂടെ ചെന്ന്.
İsa kalkıp öğrencileriyle birlikte adamın ardından gitti.
20 ൨൦ ആ സമയത്ത് പന്ത്രണ്ട് വർഷമായിട്ട് രക്തസ്രവമുള്ള ഒരു സ്ത്രീ:
Tam o sırada, on iki yıldır kanaması olan bir kadın İsa'nın arkasından yetişip giysisinin eteğine dokundu.
21 ൨൧ അവന്റെ വസ്ത്രം മാത്രം ഒന്ന് തൊട്ടാൽ എനിക്ക് സൌഖ്യംവരും എന്നു ഉള്ളിൽ പറഞ്ഞു, പിറകിൽ വന്നു അവന്റെ വസ്ത്രത്തിൽ തൊട്ടു.
İçinden, “Giysisine bir dokunsam kurtulurum” diyordu.
22 ൨൨ യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ: മകളെ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു എന്നു പറഞ്ഞു; ക്ഷണത്തിൽ ആ സ്ത്രീക്ക് സൌഖ്യംവന്നു.
İsa arkasına dönüp onu görünce, “Cesur ol, kızım! İmanın seni kurtardı” dedi. Ve kadın o anda iyileşti.
23 ൨൩ പിന്നെ യേശു പ്രമാണിയുടെ വീട്ടിൽ എത്തിച്ചേർന്നു; കുഴലൂതുന്നവരും ജനക്കൂട്ടവും അധികം ഒച്ചപ്പാടും, ബഹളവും ഉണ്ടാക്കുന്നത് കണ്ടിട്ട്:
İsa, yöneticinin evine varıp kaval çalanlarla gürültülü kalabalığı görünce, “Çekilin!” dedi. “Kız ölmedi, uyuyor.” Onlar ise kendisiyle alay ettiler.
24 ൨൪ മാറിപ്പോകുവിൻ; ബാലിക, മരിച്ചില്ല ഉറങ്ങുകയത്രേ എന്നു പറഞ്ഞു; അവരോ അവനെ നോക്കി പരിഹാസത്തോടെ ചിരിച്ചു.
25 ൨൫ അവൻ പുരുഷാരത്തെ പുറത്താക്കി അകത്ത് കടന്ന് ബാലികയുടെ കൈയ്ക്ക് പിടിച്ച്, ബാലിക എഴുന്നേറ്റ്.
Kalabalık dışarı çıkarılınca İsa içeri girip kızın elini tuttu, kız ayağa kalktı.
26 ൨൬ ഈ വർത്തമാനം ആ ദേശത്തു ഒക്കെയും പരന്നു.
Bu haber bütün bölgeye yayıldı.
27 ൨൭ യേശു അവിടെനിന്ന് പോകുമ്പോൾ രണ്ടു കുരുടന്മാർ: ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുകൊണ്ട് പിന്തുടർന്നു.
İsa oradan ayrılırken iki kör, “Ey Davut Oğlu, halimize acı!” diye feryat ederek O'nun ardından gittiler.
28 ൨൮ അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. ഇതു ചെയ്‌വാൻ എനിക്ക് കഴിയും എന്നു നിങ്ങൾ വിശ്വസിക്കുന്നുവോ എന്നു യേശു ചോദിച്ചതിന്: അതെ, കർത്താവേ എന്നു അവർ പറഞ്ഞു.
İsa eve girince körler yanına geldi. Onlara, “İstediğinizi yapabileceğime inanıyor musunuz?” diye sordu. Körler, “İnanıyoruz, ya Rab!” dediler.
29 ൨൯ അവൻ അവരുടെ കണ്ണുകളിൽ തൊട്ടു: നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്ക് ഭവിക്കട്ടെ എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണ് തുറന്നു.
Bunun üzerine İsa körlerin gözlerine dokunarak, “İmanınıza göre olsun” dedi.
30 ൩൦ പിന്നെ യേശു: ഇത് ആരും അറിയാതിരിക്കുവാൻ നോക്കുവിൻ എന്ന് കർശനമായി കല്പിച്ചു.
Ve adamların gözleri açıldı. İsa, “Sakın kimse bunu bilmesin” diyerek onları sıkı sıkı uyardı.
31 ൩൧ അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും ഈ വാർത്തയെ പരസ്യമാക്കി.
Onlar ise çıkıp İsa'yla ilgili haberi bütün bölgeye yaydılar.
32 ൩൨ സൗഖ്യം പ്രാപിച്ചവർ പോകുമ്പോൾ ചിലർ ഭൂതഗ്രസ്തനായൊരു ഊമനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു.
Adamlar çıkarken İsa'ya dilsiz bir cinli getirdiler.
33 ൩൩ അവൻ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമൻ സംസാരിച്ചു; “യിസ്രായേലിൽ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല” എന്നു പുരുഷാരം അതിശയിച്ചു.
Cin kovulunca adamın dili çözüldü. Halk hayret içinde, “İsrail'de böylesi hiç görülmemiştir” diyordu.
34 ൩൪ പരീശന്മാരോ: ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ട് ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
Ferisiler ise, “Cinleri, cinlerin önderinin gücüyle kovuyor” diyorlardı.
35 ൩൫ യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും സഞ്ചരിക്കുകയും അവരുടെ പള്ളികളിൽ ഉപദേശിക്കുകയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും സകലവിധദീനവും വ്യാധിയും സൌഖ്യമാക്കുകയും ചെയ്തുപോന്നു.
İsa bütün kent ve köyleri dolaşarak havralarda öğretiyor, göksel egemenliğin Müjdesi'ni duyuruyor, her hastalığı, her illeti iyileştiriyordu.
36 ൩൬ അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ അസ്വസ്ഥരും ആകുലരുമായി കണ്ടിട്ട് അവരെക്കുറിച്ച് മനസ്സലിഞ്ഞ്, തന്റെ ശിഷ്യന്മാരോട്:
Kalabalıkları görünce onlara acıdı. Çünkü çobansız koyunlar gibi şaşkın ve perişandılar.
37 ൩൭ കൊയ്ത്ത് വളരെയുണ്ട് സത്യം, വേലക്കാരോ ചുരുക്കം;
O zaman İsa öğrencilerine, “Ürün bol, ama işçi az” dedi,
38 ൩൮ ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്ക് വേലക്കാരെ അയയ്ക്കേണ്ടതിന് അടിയന്തിരമായി പ്രാർത്ഥിക്കുവിൻ എന്നു പറഞ്ഞു.
“Bu nedenle ürünün sahibi Rab'be yalvarın, ürününü kaldıracak işçiler göndersin.”

< മത്തായി 9 >