< മത്തായി 23 >
1 ൧ അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞത്:
ਅਨਨ੍ਤਰੰ ਯੀਸ਼ੁ ਰ੍ਜਨਨਿਵਹੰ ਸ਼ਿਸ਼਼੍ਯਾਂਸ਼੍ਚਾਵਦਤ੍,
2 ൨ ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ സ്ഥാനത്ത് ഇരിക്കുന്നു.
ਅਧ੍ਯਾਪਕਾਃ ਫਿਰੂਸ਼ਿਨਸ਼੍ਚ ਮੂਸਾਸਨੇ ਉਪਵਿਸ਼ਨ੍ਤਿ,
3 ൩ ആകയാൽ അവർ നിങ്ങളോടു കല്പിക്കുന്നവ ഒക്കെയും അനുസരിക്കുകയും നിരീക്ഷിക്കുകയും ചെയ്‌വിൻ; അവരുടെ പ്രവർത്തികളെ അനുകരിക്കരുതുതാനും. അവർ കാര്യങ്ങൾ പറയുന്നതല്ലാതെ അവയെ ചെയ്യുന്നില്ലല്ലോ.
ਅਤਸ੍ਤੇ ਯੁਸ਼਼੍ਮਾਨ੍ ਯਦ੍ਯਤ੍ ਮਨ੍ਤੁਮ੍ ਆਜ੍ਞਾਪਯਨ੍ਤਿ, ਤਤ੍ ਮਨ੍ਯਧ੍ਵੰ ਪਾਲਯਧ੍ਵਞ੍ਚ, ਕਿਨ੍ਤੁ ਤੇਸ਼਼ਾਂ ਕਰ੍ੰਮਾਨੁਰੂਪੰ ਕਰ੍ੰਮ ਨ ਕੁਰੁਧ੍ਵੰ; ਯਤਸ੍ਤੇਸ਼਼ਾਂ ਵਾਕ੍ਯਮਾਤ੍ਰੰ ਸਾਰੰ ਕਾਰ੍ੱਯੇ ਕਿਮਪਿ ਨਾਸ੍ਤਿ|
4 ൪ അതെ അവർ ചുമക്കുവാൻ വഹിയാത്ത ഘനമുള്ള ഭാരങ്ങളെ കെട്ടി മനുഷ്യരുടെ തോളിൽ വെയ്ക്കുന്നു; എങ്കിലും ഒരു വിരൽ കൊണ്ടുപോലും അവയെ വഹിക്കുവാൻ അവർക്ക് മനസ്സില്ല.
ਤੇ ਦੁਰ੍ੱਵਹਾਨ੍ ਗੁਰੁਤਰਾਨ੍ ਭਾਰਾਨ੍ ਬਦ੍ੱਵਾ ਮਨੁਸ਼਼੍ਯਾਣਾਂ ਸ੍ਕਨ੍ਧੇਪਰਿ ਸਮਰ੍ਪਯਨ੍ਤਿ, ਕਿਨ੍ਤੁ ਸ੍ਵਯਮਙ੍ਗੁਲ੍ਯੈਕਯਾਪਿ ਨ ਚਾਲਯਨ੍ਤਿ|
5 ൫ അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിനത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ടവീതിയാക്കി വസ്ത്രത്തിന്റെ അരികുകൾ വലുതാക്കുന്നു.
ਕੇਵਲੰ ਲੋਕਦਰ੍ਸ਼ਨਾਯ ਸਰ੍ੱਵਕਰ੍ੰਮਾਣਿ ਕੁਰ੍ੱਵਨ੍ਤਿ; ਫਲਤਃ ਪੱਟਬਨ੍ਧਾਨ੍ ਪ੍ਰਸਾਰ੍ੱਯ ਧਾਰਯਨ੍ਤਿ, ਸ੍ਵਵਸ੍ਤ੍ਰੇਸ਼਼ੁ ਚ ਦੀਰ੍ਘਗ੍ਰਨ੍ਥੀਨ੍ ਧਾਰਯਨ੍ਤਿ;
6 ൬ വിരുന്നു സൽക്കാരങ്ങളിൽ പ്രധാനസ്ഥലവും പള്ളിയിൽ പ്രധാന ഇരിപ്പിടങ്ങളും
ਭੋਜਨਭਵਨ ਉੱਚਸ੍ਥਾਨੰ, ਭਜਨਭਵਨੇ ਪ੍ਰਧਾਨਮਾਸਨੰ,
7 ൭ അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളിക്കുന്നതും അവർക്ക് പ്രിയമാകുന്നു.
ਹੱਠੇ ਨਮਸ੍ਕਾਰੰ ਗੁਰੁਰਿਤਿ ਸਮ੍ਬੋਧਨਞ੍ਚੈਤਾਨਿ ਸਰ੍ੱਵਾਣਿ ਵਾਞ੍ਛਨ੍ਤਿ|
8 ൮ നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുത്. ഒരുവൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ.
ਕਿਨ੍ਤੁ ਯੂਯੰ ਗੁਰਵ ਇਤਿ ਸਮ੍ਬੋਧਨੀਯਾ ਮਾ ਭਵਤ, ਯਤੋ ਯੁਸ਼਼੍ਮਾਕਮ੍ ਏਕਃ ਖ੍ਰੀਸ਼਼੍ਟਏਵ ਗੁਰੁ
9 ൯ ഭൂമിയിൽ ആരെയും പിതാവ് എന്നു വിളിക്കരുത്; ഒരുവൻ അത്രേ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥനായവൻ തന്നേ.
ਰ੍ਯੂਯੰ ਸਰ੍ੱਵੇ ਮਿਥੋ ਭ੍ਰਾਤਰਸ਼੍ਚ| ਪੁਨਃ ਪ੍ਰੁʼਥਿਵ੍ਯਾਂ ਕਮਪਿ ਪਿਤੇਤਿ ਮਾ ਸਮ੍ਬੁਧ੍ਯਧ੍ਵੰ, ਯਤੋ ਯੁਸ਼਼੍ਮਾਕਮੇਕਃ ਸ੍ਵਰ੍ਗਸ੍ਥਏਵ ਪਿਤਾ|
10 ൧൦ നിങ്ങൾ ഗുരു എന്നും പേർ എടുക്കരുത്; ഒരുവൻ അത്രേ നിങ്ങളുടെ ഗുരുനാഥൻ, ക്രിസ്തു തന്നെ.
ਯੂਯੰ ਨਾਯਕੇਤਿ ਸਮ੍ਭਾਸ਼਼ਿਤਾ ਮਾ ਭਵਤ, ਯਤੋ ਯੁਸ਼਼੍ਮਾਕਮੇਕਃ ਖ੍ਰੀਸ਼਼੍ਟਏਵ ਨਾਯਕਃ|
11 ൧൧ നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകണം.
ਅਪਰੰ ਯੁਸ਼਼੍ਮਾਕੰ ਮਧ੍ਯੇ ਯਃ ਪੁਮਾਨ੍ ਸ਼੍ਰੇਸ਼਼੍ਠਃ ਸ ਯੁਸ਼਼੍ਮਾਨ੍ ਸੇਵਿਸ਼਼੍ਯਤੇ|
12 ൧൨ തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.
ਯਤੋ ਯਃ ਸ੍ਵਮੁੰਨਮਤਿ, ਸ ਨਤਃ ਕਰਿਸ਼਼੍ਯਤੇ; ਕਿਨ੍ਤੁ ਯਃ ਕਸ਼੍ਚਿਤ੍ ਸ੍ਵਮਵਨਤੰ ਕਰੋਤਿ, ਸ ਉੰਨਤਃ ਕਰਿਸ਼਼੍ਯਤੇ|
13 ൧൩ കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശരുമായുള്ളവരേ, നിങ്ങൾ മനുഷ്യർക്ക് സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു; നിങ്ങൾതന്നെ കടക്കുന്നതുമില്ല, കടക്കുന്നവരെ കടക്കുവാൻ സമ്മതിക്കുന്നതുമില്ല.
ਹਨ੍ਤ ਕਪਟਿਨ ਉਪਾਧ੍ਯਾਯਾਃ ਫਿਰੂਸ਼ਿਨਸ਼੍ਚ, ਯੂਯੰ ਮਨੁਜਾਨਾਂ ਸਮਕ੍ਸ਼਼ੰ ਸ੍ਵਰ੍ਗਦ੍ਵਾਰੰ ਰੁਨ੍ਧ, ਯੂਯੰ ਸ੍ਵਯੰ ਤੇਨ ਨ ਪ੍ਰਵਿਸ਼ਥ, ਪ੍ਰਵਿਵਿਕ੍ਸ਼਼ੂਨਪਿ ਵਾਰਯਥ| ਵਤ ਕਪਟਿਨ ਉਪਾਧ੍ਯਾਯਾਃ ਫਿਰੂਸ਼ਿਨਸ਼੍ਚ ਯੂਯੰ ਛਲਾਦ੍ ਦੀਰ੍ਘੰ ਪ੍ਰਾਰ੍ਥ੍ਯ ਵਿਧਵਾਨਾਂ ਸਰ੍ੱਵਸ੍ਵੰ ਗ੍ਰਸਥ, ਯੁਸ਼਼੍ਮਾਕੰ ਘੋਰਤਰਦਣ੍ਡੋ ਭਵਿਸ਼਼੍ਯਤਿ|
14 ൧൪ കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയുംഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്ക് ഏറ്റവും വലിയ ശിക്ഷാവിധി വരും.
ਹਨ੍ਤ ਕਪਟਿਨ ਉਪਾਧ੍ਯਾਯਾਃ ਫਿਰੂਸ਼ਿਨਸ਼੍ਚ, ਯੂਯਮੇਕੰ ਸ੍ਵਧਰ੍ੰਮਾਵਲਮ੍ਬਿਨੰ ਕਰ੍ੱਤੁੰ ਸਾਗਰੰ ਭੂਮਣ੍ਡਲਞ੍ਚ ਪ੍ਰਦਕ੍ਸ਼਼ਿਣੀਕੁਰੁਥ,
15 ൧൫ കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശരുമായുള്ളവരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ ഒരുവനെ നിങ്ങളുടെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു; നിങ്ങളുടെ മതത്തിൽ ചേർന്നശേഷം അവനെ നിങ്ങളേക്കാൾ ഇരട്ടി നരകയോഗ്യൻ ആക്കിത്തീർക്കുന്നു. (Geenna )
ਕਞ੍ਚਨ ਪ੍ਰਾਪ੍ਯ ਸ੍ਵਤੋ ਦ੍ਵਿਗੁਣਨਰਕਭਾਜਨੰ ਤੰ ਕੁਰੁਥ| (Geenna )
16 ൧൬ കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾക്ക് ഹാ കഷ്ടം; ആരെങ്കിലും മന്ദിരത്തെക്കൊണ്ട് സത്യം ചെയ്താൽ അത് ഏതുമില്ല എന്നും മന്ദിരത്തിലെ സ്വർണ്ണത്തെക്കൊണ്ട് സത്യം ചെയ്യുന്നവനോ ചെയ്ത സത്യത്തിന് ബാധ്യസ്ഥൻ എന്നും പറയുന്നു.
ਵਤ ਅਨ੍ਧਪਥਦਰ੍ਸ਼ਕਾਃ ਸਰ੍ੱਵੇ, ਯੂਯੰ ਵਦਥ, ਮਨ੍ਦਿਰਸ੍ਯ ਸ਼ਪਥਕਰਣਾਤ੍ ਕਿਮਪਿ ਨ ਦੇਯੰ; ਕਿਨ੍ਤੁ ਮਨ੍ਦਿਰਸ੍ਥਸੁਵਰ੍ਣਸ੍ਯ ਸ਼ਪਥਕਰਣਾਦ੍ ਦੇਯੰ|
17 ൧൭ കുരുടരായ മൂഢന്മാരേ, ഏത് വലിയത്? സ്വർണ്ണമോ സ്വർണ്ണത്തെ വിശുദ്ധീകരിച്ച മന്ദിരമോ?
ਹੇ ਮੂਢਾ ਹੇ ਅਨ੍ਧਾਃ ਸੁਵਰ੍ਣੰ ਤਤ੍ਸੁਵਰ੍ਣਪਾਵਕਮਨ੍ਦਿਰਮ੍ ਏਤਯੋਰੁਭਯੋ ਰ੍ਮਧ੍ਯੇ ਕਿੰ ਸ਼੍ਰੇਯਃ?
18 ൧൮ യാഗപീഠത്തെക്കൊണ്ട് സത്യം ചെയ്താൽ അത് ഏതുമില്ല; അതിന്മേലുള്ള വഴിപാടിനാൽ സത്യം ചെയ്യുന്നവനോ ചെയ്ത സത്യത്തിനു ബാധ്യസ്ഥൻ എന്നു നിങ്ങൾ പറയുന്നു.
ਅਨ੍ਯੱਚ ਵਦਥ, ਯਜ੍ਞਵੇਦ੍ਯਾਃ ਸ਼ਪਥਕਰਣਾਤ੍ ਕਿਮਪਿ ਨ ਦੇਯੰ, ਕਿਨ੍ਤੁ ਤਦੁਪਰਿਸ੍ਥਿਤਸ੍ਯ ਨੈਵੇਦ੍ਯਸ੍ਯ ਸ਼ਪਥਕਰਣਾਦ੍ ਦੇਯੰ|
19 ൧൯ കുരുടന്മാരായുള്ളോരേ, ഏത് വലിയത്? വഴിപാടോ വഴിപാടിനെ വിശുദ്ധീകരിക്കുന്ന യാഗപീഠമോ?
ਹੇ ਮੂਢਾ ਹੇ ਅਨ੍ਧਾਃ, ਨੈਵੇਦ੍ਯੰ ਤੰਨੈਵੇਦ੍ਯਪਾਵਕਵੇਦਿਰੇਤਯੋਰੁਭਯੋ ਰ੍ਮਧ੍ਯੇ ਕਿੰ ਸ਼੍ਰੇਯਃ?
20 ൨൦ ആകയാൽ യാഗപീഠത്തെക്കൊണ്ട് സത്യം ചെയ്യുന്നവൻ അതിനെയും അതിന്മേലുള്ള സകലവഴിപാടിനാലും സത്യം ചെയ്യുന്നു.
ਅਤਃ ਕੇਨਚਿਦ੍ ਯਜ੍ਞਵੇਦ੍ਯਾਃ ਸ਼ਪਥੇ ਕ੍ਰੁʼਤੇ ਤਦੁਪਰਿਸ੍ਥਸ੍ਯ ਸਰ੍ੱਵਸ੍ਯ ਸ਼ਪਥਃ ਕ੍ਰਿਯਤੇ|
21 ൨൧ മന്ദിരത്തെക്കൊണ്ട് സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും ഓർത്ത് സത്യം ചെയ്യുന്നു.
ਕੇਨਚਿਤ੍ ਮਨ੍ਦਿਰਸ੍ਯ ਸ਼ਪਥੇ ਕ੍ਰੁʼਤੇ ਮਨ੍ਦਿਰਤੰਨਿਵਾਸਿਨੋਃ ਸ਼ਪਥਃ ਕ੍ਰਿਯਤੇ|
22 ൨൨ സ്വർഗ്ഗത്തെക്കൊണ്ട് സത്യം ചെയ്യുന്നവൻ, ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും ഓർത്ത് സത്യം ചെയ്യുന്നു.
ਕੇਨਚਿਤ੍ ਸ੍ਵਰ੍ਗਸ੍ਯ ਸ਼ਪਥੇ ਕ੍ਰੁʼਤੇ ਈਸ਼੍ਵਰੀਯਸਿੰਹਾਸਨਤਦੁਪਰ੍ੱਯੁਪਵਿਸ਼਼੍ਟਯੋਃ ਸ਼ਪਥਃ ਕ੍ਰਿਯਤੇ|
23 ൨൩ കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ കർപ്പൂരതുളസി, അയമോദകം, ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കുകയും ന്യായം, കരുണ, വിശ്വാസം ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. ഇവ ചെയ്കയും അവ ത്യജിക്കാതിരിക്കയും വേണം.
ਹਨ੍ਤ ਕਪਟਿਨ ਉਪਾਧ੍ਯਾਯਾਃ ਫਿਰੂਸ਼ਿਨਸ਼੍ਚ, ਯੂਯੰ ਪੋਦਿਨਾਯਾਃ ਸਿਤੱਛਤ੍ਰਾਯਾ ਜੀਰਕਸ੍ਯ ਚ ਦਸ਼ਮਾਂਸ਼ਾਨ੍ ਦੱਥ, ਕਿਨ੍ਤੁ ਵ੍ਯਵਸ੍ਥਾਯਾ ਗੁਰੁਤਰਾਨ੍ ਨ੍ਯਾਯਦਯਾਵਿਸ਼੍ਵਾਸਾਨ੍ ਪਰਿਤ੍ਯਜਥ; ਇਮੇ ਯੁਸ਼਼੍ਮਾਭਿਰਾਚਰਣੀਯਾ ਅਮੀ ਚ ਨ ਲੰਘਨੀਯਾਃ|
24 ൨൪ കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.
ਹੇ ਅਨ੍ਧਪਥਦਰ੍ਸ਼ਕਾ ਯੂਯੰ ਮਸ਼ਕਾਨ੍ ਅਪਸਾਰਯਥ, ਕਿਨ੍ਤੁ ਮਹਾਙ੍ਗਾਨ੍ ਗ੍ਰਸਥ|
25 ൨൫ കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ പാനപാത്ര താലങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകമേയോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.
ਹਨ੍ਤ ਕਪਟਿਨ ਉਪਾਧ੍ਯਾਯਾਃ ਫਿਰੂਸ਼ਿਨਸ਼੍ਚ, ਯੂਯੰ ਪਾਨਪਾਤ੍ਰਾਣਾਂ ਭੋਜਨਪਾਤ੍ਰਾਣਾਞ੍ਚ ਬਹਿਃ ਪਰਿਸ਼਼੍ਕੁਰੁਥ; ਕਿਨ੍ਤੁ ਤਦਭ੍ਯਨ੍ਤਰੰ ਦੁਰਾਤ੍ਮਤਯਾ ਕਲੁਸ਼਼ੇਣ ਚ ਪਰਿਪੂਰ੍ਣਮਾਸ੍ਤੇ|
26 ൨൬ കുരുടനായ പരീശനേ, മുമ്പെ പാനപാത്ര താലങ്ങളുടെ അകംവെടിപ്പാക്കുക; അതിനാൽ അവയുടെ പുറവും വെടിപ്പായിക്കൊള്ളും.
ਹੇ ਅਨ੍ਧਾਃ ਫਿਰੂਸ਼ਿਲੋਕਾ ਆਦੌ ਪਾਨਪਾਤ੍ਰਾਣਾਂ ਭੋਜਨਪਾਤ੍ਰਾਣਾਞ੍ਚਾਭ੍ਯਨ੍ਤਰੰ ਪਰਿਸ਼਼੍ਕੁਰੁਤ, ਤੇਨ ਤੇਸ਼਼ਾਂ ਬਹਿਰਪਿ ਪਰਿਸ਼਼੍ਕਾਰਿਸ਼਼੍ਯਤੇ|
27 ൨൭ ശാസ്ത്രിമാരും പരീശന്മാരും കപടഭക്തിക്കാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; വെള്ള തേച്ച ശവക്കല്ലറകളോട് നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ മനോഹരമായി കാണുന്നെങ്കിലും അകമേ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു.
ਹਨ੍ਤ ਕਪਟਿਨ ਉਪਾਧ੍ਯਾਯਾਃ ਫਿਰੂਸ਼ਿਨਸ਼੍ਚ, ਯੂਯੰ ਸ਼ੁਕ੍ਲੀਕ੍ਰੁʼਤਸ਼੍ਮਸ਼ਾਨਸ੍ਵਰੂਪਾ ਭਵਥ, ਯਥਾ ਸ਼੍ਮਸ਼ਾਨਭਵਨਸ੍ਯ ਬਹਿਸ਼੍ਚਾਰੁ, ਕਿਨ੍ਤ੍ਵਭ੍ਯਨ੍ਤਰੰ ਮ੍ਰੁʼਤਲੋਕਾਨਾਂ ਕੀਕਸ਼ੈਃ ਸਰ੍ੱਵਪ੍ਰਕਾਰਮਲੇਨ ਚ ਪਰਿਪੂਰ੍ਣਮ੍;
28 ൨൮ അങ്ങനെ തന്നെ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്ക് തോന്നുന്നു; അകമേയോ കപടഭക്തിയും അതിക്രമവും നിറഞ്ഞവരത്രേ.
ਤਥੈਵ ਯੂਯਮਪਿ ਲੋਕਾਨਾਂ ਸਮਕ੍ਸ਼਼ੰ ਬਹਿਰ੍ਧਾਰ੍ੰਮਿਕਾਃ ਕਿਨ੍ਤ੍ਵਨ੍ਤਃਕਰਣੇਸ਼਼ੁ ਕੇਵਲਕਾਪਟ੍ਯਾਧਰ੍ੰਮਾਭ੍ਯਾਂ ਪਰਿਪੂਰ੍ਣਾਃ|
29 ൨൯ കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ട്:
ਹਾ ਹਾ ਕਪਟਿਨ ਉਪਾਧ੍ਯਾਯਾਃ ਫਿਰੂਸ਼ਿਨਸ਼੍ਚ, ਯੂਯੰ ਭਵਿਸ਼਼੍ਯਦ੍ਵਾਦਿਨਾਂ ਸ਼੍ਮਸ਼ਾਨਗੇਹੰ ਨਿਰ੍ੰਮਾਥ, ਸਾਧੂਨਾਂ ਸ਼੍ਮਸ਼ਾਨਨਿਕੇਤਨੰ ਸ਼ੋਭਯਥ
30 ൩൦ ഞങ്ങൾ പിതാക്കന്മാരുടെ കാലത്ത് ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരുടെ രക്തം ചൊരിയിക്കുന്നതിൽ അവരോട് കൂടെ പങ്കാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു.
ਵਦਥ ਚ ਯਦਿ ਵਯੰ ਸ੍ਵੇਸ਼਼ਾਂ ਪੂਰ੍ੱਵਪੁਰੁਸ਼਼ਾਣਾਂ ਕਾਲ ਅਸ੍ਥਾਸ੍ਯਾਮ, ਤਰ੍ਹਿ ਭਵਿਸ਼਼੍ਯਦ੍ਵਾਦਿਨਾਂ ਸ਼ੋਣਿਤਪਾਤਨੇ ਤੇਸ਼਼ਾਂ ਸਹਭਾਗਿਨੋ ਨਾਭਵਿਸ਼਼੍ਯਾਮ|
31 ൩൧ അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നേ സാക്ഷ്യം പറയുന്നുവല്ലോ.
ਅਤੋ ਯੂਯੰ ਭਵਿਸ਼਼੍ਯਦ੍ਵਾਦਿਘਾਤਕਾਨਾਂ ਸਨ੍ਤਾਨਾ ਇਤਿ ਸ੍ਵਯਮੇਵ ਸ੍ਵੇਸ਼਼ਾਂ ਸਾਕ੍ਸ਼਼੍ਯੰ ਦੱਥ|
32 ൩൨ പിതാക്കന്മാരുടെ പാപത്തിന്റെ അളവ് നിങ്ങൾ പൂരിപ്പിച്ചു കൊൾവിൻ.
ਅਤੋ ਯੂਯੰ ਨਿਜਪੂਰ੍ੱਵਪੁਰੁਸ਼਼ਾਣਾਂ ਪਰਿਮਾਣਪਾਤ੍ਰੰ ਪਰਿਪੂਰਯਤ|
33 ൩൩ സർപ്പങ്ങളേ, അണലിസന്തതികളേ, നിങ്ങൾ നരകന്യായവിധി എങ്ങനെ ഒഴിഞ്ഞുപോകും? (Geenna )
ਰੇ ਭੁਜਗਾਃ ਕ੍ਰੁʼਸ਼਼੍ਣਭੁਜਗਵੰਸ਼ਾਃ, ਯੂਯੰ ਕਥੰ ਨਰਕਦਣ੍ਡਾਦ੍ ਰਕ੍ਸ਼਼ਿਸ਼਼੍ਯਧ੍ਵੇ| (Geenna )
34 ൩൪ അതുകൊണ്ട് ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയയ്ക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചാട്ടവാറു കൊണ്ട് അടിക്കുകയും പട്ടണത്തിൽനിന്നു പട്ടണത്തിലേക്ക് ഓടിക്കയും ചെയ്യും.
ਪਸ਼੍ਯਤ, ਯੁਸ਼਼੍ਮਾਕਮਨ੍ਤਿਕਮ੍ ਅਹੰ ਭਵਿਸ਼਼੍ਯਦ੍ਵਾਦਿਨੋ ਬੁੱਧਿਮਤ ਉਪਾਧ੍ਯਾਯਾਂਸ਼੍ਚ ਪ੍ਰੇਸ਼਼ਯਿਸ਼਼੍ਯਾਮਿ, ਕਿਨ੍ਤੁ ਤੇਸ਼਼ਾਂ ਕਤਿਪਯਾ ਯੁਸ਼਼੍ਮਾਭਿ ਰ੍ਘਾਨਿਸ਼਼੍ਯਨ੍ਤੇ, ਕ੍ਰੁਸ਼ੇ ਚ ਘਾਨਿਸ਼਼੍ਯਨ੍ਤੇ, ਕੇਚਿਦ੍ ਭਜਨਭਵਨੇ ਕਸ਼਼ਾਭਿਰਾਘਾਨਿਸ਼਼੍ਯਨ੍ਤੇ, ਨਗਰੇ ਨਗਰੇ ਤਾਡਿਸ਼਼੍ਯਨ੍ਤੇ ਚ;
35 ൩൫ ഇതിന്റെ ഫലമോ നീതിമാനായ ഹാബെലിന്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിനും യാഗപീഠത്തിനും നടുവിൽവച്ച് കൊന്നവനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞിട്ടുള്ള നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരും.
ਤੇਨ ਸਤ੍ਪੁਰੁਸ਼਼ਸ੍ਯ ਹਾਬਿਲੋ ਰਕ੍ਤਪਾਤਮਾਰਭ੍ਯ ਬੇਰਿਖਿਯਃ ਪੁਤ੍ਰੰ ਯੰ ਸਿਖਰਿਯੰ ਯੂਯੰ ਮਨ੍ਦਿਰਯਜ੍ਞਵੇਦ੍ਯੋ ਰ੍ਮਧ੍ਯੇ ਹਤਵਨ੍ਤਃ, ਤਦੀਯਸ਼ੋਣਿਤਪਾਤੰ ਯਾਵਦ੍ ਅਸ੍ਮਿਨ੍ ਦੇਸ਼ੇ ਯਾਵਤਾਂ ਸਾਧੁਪੁਰੁਸ਼਼ਾਣਾਂ ਸ਼ੋਣਿਤਪਾਤੋ (ਅ)ਭਵਤ੍ ਤਤ੍ ਸਰ੍ੱਵੇਸ਼਼ਾਮਾਗਸਾਂ ਦਣ੍ਡਾ ਯੁਸ਼਼੍ਮਾਸੁ ਵਰ੍ੱਤਿਸ਼਼੍ਯਨ੍ਤੇ|
36 ൩൬ ഇതൊക്കെയും ഈ തലമുറമേൽ സംഭവിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
ਅਹੰ ਯੁਸ਼਼੍ਮਾਨ੍ਤ ਤਥ੍ਯੰ ਵਦਾਮਿ, ਵਿਦ੍ਯਮਾਨੇ(ਅ)ਸ੍ਮਿਨ੍ ਪੁਰੁਸ਼਼ੇ ਸਰ੍ੱਵੇ ਵਰ੍ੱਤਿਸ਼਼੍ਯਨ੍ਤੇ|
37 ൩൭ യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ ഞാൻ എത്രവട്ടം ആഗ്രഹിച്ചു; നിങ്ങൾക്കോ സമ്മതമായില്ല.
ਹੇ ਯਿਰੂਸ਼ਾਲਮ੍ ਹੇ ਯਿਰੂਸ਼ਾਲਮ੍ ਨਗਰਿ ਤ੍ਵੰ ਭਵਿਸ਼਼੍ਯਦ੍ਵਾਦਿਨੋ ਹਤਵਤੀ, ਤਵ ਸਮੀਪੰ ਪ੍ਰੇਰਿਤਾਂਸ਼੍ਚ ਪਾਸ਼਼ਾਣੈਰਾਹਤਵਤੀ, ਯਥਾ ਕੁੱਕੁਟੀ ਸ਼ਾਵਕਾਨ੍ ਪਕ੍ਸ਼਼ਾਧਃ ਸੰਗ੍ਰੁʼਹ੍ਲਾਤਿ, ਤਥਾ ਤਵ ਸਨ੍ਤਾਨਾਨ੍ ਸੰਗ੍ਰਹੀਤੁੰ ਅਹੰ ਬਹੁਵਾਰਮ੍ ਐੱਛੰ; ਕਿਨ੍ਤੁ ਤ੍ਵੰ ਨ ਸਮਮਨ੍ਯਥਾਃ|
38 ൩൮ കാണ്മീൻ, നിങ്ങളുടെ ഭവനം നിങ്ങളെ ഉപേക്ഷിച്ച് ശൂന്യമായ്തീരും.
ਪਸ਼੍ਯਤ ਯਸ਼਼੍ਮਾਕੰ ਵਾਸਸ੍ਥਾਨਮ੍ ਉੱਛਿੰਨੰ ਤ੍ਯਕ੍ਸ਼਼੍ਯਤੇ|
39 ൩൯ കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ਅਹੰ ਯੁਸ਼਼੍ਮਾਨ੍ ਤਥ੍ਯੰ ਵਦਾਮਿ, ਯਃ ਪਰਮੇਸ਼੍ਵਰਸ੍ਯ ਨਾਮ੍ਨਾਗੱਛਤਿ, ਸ ਧਨ੍ਯ ਇਤਿ ਵਾਣੀਂ ਯਾਵੰਨ ਵਦਿਸ਼਼੍ਯਥ, ਤਾਵਤ੍ ਮਾਂ ਪੁਨ ਰ੍ਨ ਦ੍ਰਕ੍ਸ਼਼੍ਯਥ|