< മത്തായി 20 >

1 സ്വർഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിന് അതിരാവിലെ പുറപ്പെട്ട ഭൂവുടമയോട് സദൃശം.
स्वर्गराज्यम् एतादृशा केनचिद् गृहस्येन समं, योऽतिप्रभाते निजद्राक्षाक्षेत्रे कृषकान् नियोक्तुं गतवान्।
2 വേലക്കാരോട് അവൻ ദിവസത്തേക്ക് ഓരോ വെള്ളിക്കാശ് പറഞ്ഞൊത്തിട്ട്, അവരെ മുന്തിരിത്തോട്ടത്തിൽ അയച്ചു.
पश्चात् तैः साकं दिनैकभृतिं मुद्राचतुर्थांशं निरूप्य तान् द्राक्षाक्षेत्रं प्रेरयामास।
3 അവൻ മൂന്നാംമണി നേരത്തും പുറപ്പെട്ടു, മറ്റുചിലർ ചന്തയിൽ മിനക്കെട്ടു നില്ക്കുന്നതു കണ്ട്:
अनन्तरं प्रहरैकवेलायां गत्वा हट्टे कतिपयान् निष्कर्म्मकान् विलोक्य तानवदत्,
4 നിങ്ങളും മുന്തിരിത്തോട്ടത്തിൽ പോകുവിൻ; ന്യായമായത് തരാം എന്നു അവരോട് പറഞ്ഞു; അങ്ങനെ അവർ ജോലിയ്ക്കുപോയി.
यूयमपि मम द्राक्षाक्षेत्रं यात, युष्मभ्यमहं योग्यभृतिं दास्यामि, ततस्ते वव्रजुः।
5 അവൻ ആറാം മണി നേരത്തും ഒമ്പതാംമണി നേരത്തും ചെന്ന് അങ്ങനെ തന്നെ ചെയ്തു.
पुनश्च स द्वितीयतृतीययोः प्रहरयो र्बहि र्गत्वा तथैव कृतवान्।
6 പതിനൊന്നാം മണി നേരത്തും ചെന്ന്, മറ്റുചിലർ നില്ക്കുന്നതു കണ്ടിട്ട്; നിങ്ങൾ ഇവിടെ പകൽ മുഴുവൻ മിനക്കെട്ടു നില്ക്കുന്നതു എന്ത് എന്നു ചോദിച്ചു.
ततो दण्डद्वयावशिष्टायां वेलायां बहि र्गत्वापरान् कतिपयजनान् निष्कर्म्मकान् विलोक्य पृष्टवान्, यूयं किमर्थम् अत्र सर्व्वं दिनं निष्कर्म्माणस्तिष्ठथ?
7 ഞങ്ങളെ ആരും കൂലിക്ക് വിളിക്കായ്കകൊണ്ടത്രേ എന്നു അവർ പറഞ്ഞപ്പോൾ: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ എന്നു അവരോട് പറഞ്ഞു.
ते प्रत्यवदन्, अस्मान् न कोपि कर्ममणि नियुंक्ते। तदानीं स कथितवान्, यूयमपि मम द्राक्षाक्षेत्रं यात, तेन योग्यां भृतिं लप्स्यथ।
8 സന്ധ്യയായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ തന്റെ കാര്യസ്ഥനോട്: വേലക്കാരെ വിളിച്ച്, പിമ്പന്മാർ തുടങ്ങി മുമ്പന്മാർ വരെ അവർക്ക് കൂലി കൊടുക്ക എന്നു പറഞ്ഞു.
तदनन्तरं सन्ध्यायां सत्यां सएव द्राक्षाक्षेत्रपतिरध्यक्षं गदिवान्, कृषकान् आहूय शेषजनमारभ्य प्रथमं यावत् तेभ्यो भृतिं देहि।
9 അങ്ങനെ പതിനൊന്നാം മണിനേരത്ത് വന്നവർ ചെന്ന് ഓരോ വെള്ളിക്കാശ് വാങ്ങി.
तेन ये दण्डद्वयावस्थिते समायातास्तेषाम् एकैको जनो मुद्राचतुर्थांशं प्राप्नोत्।
10 ൧൦ മുമ്പന്മാർ വന്നപ്പോൾ തങ്ങൾക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവർക്കും ഓരോ വെള്ളിക്കാശ് കിട്ടി.
तदानीं प्रथमनियुक्ता जना आगत्यानुमितवन्तो वयमधिकं प्रप्स्यामः, किन्तु तैरपि मुद्राचतुर्थांशोऽलाभि।
11 ൧൧ അത് വാങ്ങിയിട്ട് അവർ ഭൂവുടമയുടെ നേരെ പരാതിപ്പെട്ടു.
ततस्ते तं गृहीत्वा तेन क्षेत्रपतिना साकं वाग्युद्धं कुर्व्वन्तः कथयामासुः,
12 ൧൨ ഈ പിമ്പന്മാർ ഒരു മണിനേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും ചുട്ടു പൊള്ളുന്ന ചൂടും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു.
वयं कृत्स्नं दिनं तापक्लेशौ सोढवन्तः, किन्तु पश्चाताया से जना दण्डद्वयमात्रं परिश्रान्तवन्तस्तेऽस्माभिः समानांशाः कृताः।
13 ൧൩ എന്നാൽ ഭൂവുടമ അവരിൽ ഒരുവനോട് ഉത്തരം പറഞ്ഞത്: സ്നേഹിതാ, ഞാൻ നിന്നോട് അന്യായം ചെയ്യുന്നില്ല; നീ എന്നോട് ഒരു വെള്ളിക്കാശ് പറഞ്ഞു സമ്മതിച്ചില്ലയോ?
ततः स तेषामेकं प्रत्युवाच, हे वत्स, मया त्वां प्रति कोप्यन्यायो न कृतः किं त्वया मत्समक्षं मुद्राचतुर्थांशो नाङ्गीकृतः?
14 ൧൪ നിന്റേത് വാങ്ങി പൊയ്ക്കൊൾക; നിനക്ക് തന്നതുപോലെ ഈ ഒടുവിൽ വന്നവനും കൊടുക്കുക എന്നത് എന്റെ ഇഷ്ടമാണ്.
तस्मात् तव यत् प्राप्यं तदादाय याहि, तुभ्यं यति, पश्चातीयनियुक्तलोकायापि तति दातुमिच्छामि।
15 ൧൫ എനിക്കുള്ളതിനെക്കൊണ്ട് മനസ്സുപോലെ ചെയ്‌വാൻ എനിക്ക് ന്യായമില്ലയോ? ഞാൻ നല്ലവൻ ആകകൊണ്ട് നിന്റെ കണ്ണ് കടിക്കുന്നുവോ?
स्वेच्छया निजद्रव्यव्यवहरणं किं मया न कर्त्तव्यं? मम दातृत्वात् त्वया किम् ईर्ष्यादृष्टिः क्रियते?
16 ൧൬ ഇങ്ങനെ പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും.
इत्थम् अग्रीयलोकाः पश्चतीया भविष्यन्ति, पश्चातीयजनाश्चग्रीया भविष्यन्ति, अहूता बहवः किन्त्वल्पे मनोभिलषिताः।
17 ൧൭ യേശു യെരൂശലേമിലേക്ക് യാത്ര ചെയ്യുമ്പോൾ പന്ത്രണ്ട് ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ട് വഴിയിൽവെച്ചു അവരോട് പറഞ്ഞത്:
तदनन्तरं यीशु र्यिरूशालम्नगरं गच्छन् मार्गमध्ये शिष्यान् एकान्ते वभाषे,
18 ൧൮ കാണ്മീൻ, നാം യെരൂശലേമിലേക്ക് പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും;
पश्य वयं यिरूशालम्नगरं यामः, तत्र प्रधानयाजकाध्यापकानां करेषु मनुष्यपुत्रः समर्पिष्यते;
19 ൧൯ അവർ അവന് മരണശിക്ഷ കല്പിച്ച്, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്ക് ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കും.
ते च तं हन्तुमाज्ञाप्य तिरस्कृत्य वेत्रेण प्रहर्त्तुं क्रुशे धातयितुञ्चान्यदेशीयानां करेषु समर्पयिष्यन्ति, किन्तु स तृतीयदिवसे श्मशानाद् उत्थापिष्यते।
20 ൨൦ പിന്നീട് സെബെദിപുത്രന്മാരുടെ അമ്മ അവളുടെ പുത്രന്മാരുമായി യേശുവിന്റെ അടുക്കെ വന്നു നമസ്കരിച്ചു അവനോട് ഒരു അപേക്ഷ കഴിച്ചു.
तदानीं सिवदीयस्य नारी स्वपुत्रावादाय यीशोः समीपम् एत्य प्रणम्य कञ्चनानुग्रहं तं ययाचे।
21 ൨൧ നിനക്ക് എന്ത് വേണം എന്നു യേശു അവളോട് ചോദിച്ചു. അവൾ അവനോട്: ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുവൻ നിന്റെ വലത്തും ഒരുവൻ ഇടത്തും ഇരിക്കുവാൻ കല്പിക്കണമേ എന്നു പറഞ്ഞു.
तदा यीशुस्तां प्रोक्तवान्, त्वं किं याचसे? ततः सा बभाषे, भवतो राजत्वे ममानयोः सुतयोरेकं भवद्दक्षिणपार्श्वे द्वितीयं वामपार्श्व उपवेष्टुम् आज्ञापयतु।
22 ൨൨ അതിന് ഉത്തരമായി യേശു: നിങ്ങൾ യാചിക്കുന്നതു ഇന്നത് എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുവാനിരിക്കുന്ന പാനപാത്രം കുടിക്കുവാൻ നിങ്ങൾക്ക് കഴിയുമോ എന്നു ചോദിച്ചു. ഞങ്ങൾക്ക് കഴിയും എന്നു അവർ പറഞ്ഞു.
यीशुः प्रत्युवाच, युवाभ्यां यद् याच्यते, तन्न बुध्यते, अहं येन कंसेन पास्यामि युवाभ्यां किं तेन पातुं शक्यते? अहञ्च येन मज्जेनेन मज्जिष्ये, युवाभ्यां किं तेन मज्जयितुं शक्यते? ते जगदुः शक्यते।
23 ൨൩ അവൻ അവരോട്: എന്റെ പാനപാത്രം നിങ്ങൾ കുടിക്കും നിശ്ചയം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിക്കുവാൻ വരം നല്കുന്നത് എന്റേതല്ല; എന്റെ പിതാവ് ആർക്ക് ഒരുക്കിയിരിക്കുന്നുവോ അത് അവർക്കുള്ളതാണ് എന്നു പറഞ്ഞു.
तदा स उक्तवान्, युवां मम कंसेनावश्यं पास्यथः, मम मज्जनेन च युवामपि मज्जिष्येथे, किन्तु येषां कृते मत्तातेन निरूपितम् इदं तान् विहायान्यं कमपि मद्दक्षिणपार्श्वे वामपार्श्वे च समुपवेशयितुं ममाधिकारो नास्ति।
24 ൨൪ ശേഷം പത്തു ശിഷ്യന്മാർ അത് കേട്ടിട്ട് ആ രണ്ടു സഹോദരന്മാരോട് വളരെനീരസപ്പെട്ടു.
एतां कथां श्रुत्वान्ये दशशिष्यास्तौ भ्रातरौ प्रति चुकुपुः।
25 ൨൫ യേശുവോ അവരെ അടുക്കൽ വിളിച്ചു: ജാതികളുടെ അധിപന്മാർ അവരിൽ കർത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെ മേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു.
किन्तु यीशुः स्वसमीपं तानाहूय जगाद, अन्यदेशीयलोकानां नरपतयस्तान् अधिकुर्व्वन्ति, ये तु महान्तस्ते तान् शासति, इति यूयं जानीथ।
26 ൨൬ എന്നാൽ നിങ്ങൾ അങ്ങനെ അരുത്: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകണം.
किन्तु युष्माकं मध्ये न तथा भवेत्, युष्माकं यः कश्चित् महान् बुभूषति, स युष्मान् सेवेत;
27 ൨൭ നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകണം.
यश्च युष्माकं मध्ये मुख्यो बुभूषति, स युष्माकं दासो भवेत्।
28 ൨൮ മനുഷ്യപുത്രൻ ശുശ്രൂഷിക്കപ്പെടുവാനല്ല ശുശ്രൂഷിക്കുവാനും അനേകർക്ക് വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുക്കുവാനും വന്നതുപോലെ തന്നേ എന്നു പറഞ്ഞു.
इत्थं मनुजपुत्रः सेव्यो भवितुं नहि, किन्तु सेवितुं बहूनां परित्राणमूल्यार्थं स्वप्राणान् दातुञ्चागतः।
29 ൨൯ അവർ യെരിഹോവിൽ നിന്നു പുറപ്പെട്ടപ്പോൾ വലിയൊരു പുരുഷാരം അവനെ അനുഗമിച്ചു.
अनन्तरं यिरीहोनगरात् तेषां बहिर्गमनसमये तस्य पश्चाद् बहवो लोका वव्रजुः।
30 ൩൦ അപ്പോൾ വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടന്മാർ യേശു കടന്നുപോകുന്നത് കേട്ട്: കർത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു ഉറക്കെ വിളിച്ചുപറഞ്ഞു
अपरं वर्त्मपार्श्व उपविशन्तौ द्वावन्धौ तेन मार्गेण यीशो र्गमनं निशम्य प्रोच्चैः कथयामासतुः, हे प्रभो दायूदः सन्तान, आवयो र्दयां विधेहि।
31 ൩൧ മിണ്ടാതിരിക്കുവാൻ പുരുഷാരം അവരെ ശാസിച്ചപ്പോൾ അവർ: കർത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു അധികം ഉറക്കെ വിളിച്ചു.
ततो लोकाः सर्व्वे तुष्णीम्भवतमित्युक्त्वा तौ तर्जयामासुः; तथापि तौ पुनरुच्चैः कथयामासतुः हे प्रभो दायूदः सन्तान, आवां दयस्व।
32 ൩൨ യേശു നിന്നു അവരെ വിളിച്ചു: ഞാൻ നിങ്ങൾക്ക് എന്ത് ചെയ്യേണമെന്ന് നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചു.
तदानीं यीशुः स्थगितः सन् तावाहूय भाषितवान्, युवयोः कृते मया किं कर्त्तर्व्यं? युवां किं कामयेथे?
33 ൩൩ കർത്താവേ, ഞങ്ങൾക്കു കണ്ണ് തുറന്നുകിട്ടേണം എന്നു അവർ പറഞ്ഞു.
तदा तावुक्तवन्तौ, प्रभो नेत्राणि नौ प्रसन्नानि भवेयुः।
34 ൩൪ യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണ് തൊട്ടു; ഉടനെ അവർ കാഴ്ച പ്രാപിച്ചു, അവനെ അനുഗമിച്ചു.
तदानीं यीशुस्तौ प्रति प्रमन्नः सन् तयो र्नेत्राणि पस्पर्श, तेनैव तौ सुवीक्षाञ्चक्राते तत्पश्चात् जग्मुतुश्च।

< മത്തായി 20 >