< മത്തായി 2 >
1 ൧ ഹെരോദാരാജാവിന്റെ കാലത്ത് യേശു യെഹൂദ്യയിലെ ബേത്ത്-ലേഹേമിൽ ജനിച്ചശേഷം, കിഴക്കുനിന്ന് വിദ്വാന്മാർ യെരൂശലേമിൽ എത്തി:
Na, i te mea kua whanau nei a Ihu ki Peterehema o Huria, i nga ra o Kingi Herora, na, ka haere mai etahi Maki i te rawhiti ki Hiruharama,
2 ൨ യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്ക് കണ്ട് അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
Ka mea, Kei hea tenei kua whanau nei hei kingi mo nga Hurai? i kite hoki matou i tona whetu i te rawhiti, a ka tae mai nei ki te koropiko ki a ia.
3 ൩ ഹെരോദാരാജാവ് അത് കേട്ടിട്ട് അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചുപോയി,
A, no te rongonga o Kingi Herora, ka ohorere ratou ko Hiruharama katoa.
4 ൪ ഹെരോദാരാജാവ് ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതെന്ന് അവരോട് ചോദിച്ചു.
Na whakaminea katoatia ana e ia nga tohunga nui me nga karaipi o te iwi, a ka ui ki a ratou ki te wahi e whanau ai a te Karaiti.
5 ൫ അവർ അവനോട്: പ്രവാചകൻ എഴുതിയിരിക്കുന്നതിൻ പ്രകാരം യെഹൂദ്യയിലെ ബേത്ത്-ലേഹേമിൽ തന്നേ.
Ka mea ratou ki a ia, Ki Peterehema o Huria: ko ta te poropiti hoki tenei i tuhituhi ai,
6 ൬ “യെഹൂദ്യയിലെ ബേത്ത്-ലേഹേമേ, യെഹൂദ്യാ പ്രഭുക്കന്മാരിൽ നീ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കുവാനുള്ള തലവൻ നിന്നിൽനിന്നു പുറപ്പെട്ടുവരും” എന്നു പറഞ്ഞു.
A ko koe, e Peterehema, whenua o Hura, ehara rawa i te iti rawa i roto i nga kawana o Hura: e puta mai hoki i a koe he kawana, hei hepara mo taku iwi, mo Iharaira.
7 ൭ ഉടനെ ഹെരോദാവ് വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം പ്രത്യക്ഷമായ സമയം അവരോട് കൃത്യമായി ചോദിച്ചറിഞ്ഞു.
Na, ka oti nga Maki te karanga puku e Herora, ka uia marietia ratou ki te wa i puta mai ai te whetu.
8 ൮ അവരെ ബേത്ത്-ലേഹേമിലേക്കു അയച്ചു: നിങ്ങൾ ചെന്ന് ശിശുവിനെക്കുറിച്ച് ശ്രദ്ധയോടെ അന്വേഷിക്കുവിൻ; കണ്ടെത്തിയാൽ ആ വാർത്ത എന്നെ അറിയിക്കുവിൻ ഞാനും വന്നു അവനെ നമസ്കരിക്കട്ടെ,
A unga ana ratou e ia ki Peterehema, i mea ia, Haere, rapua marietia te tamaiti; a, ka kitea, ka whakahoki mai i te korero ki ahau, kia haere ai hoki ahau ki te koropiko ki a ia.
9 ൯ രാജാവ് പറഞ്ഞത് കേട്ട് അവർ പുറപ്പെട്ടു; അവർ കിഴക്ക് കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന് മീതെ വന്നുനില്ക്കുന്നതുവരെ അവർക്ക് മുമ്പായി പൊയ്ക്കൊണ്ടിരുന്നു.
Na, ka rongo ratou i ta te kingi, ka haere; na ko te whetu, i kite ai ratou i te rawhiti, e haere ana i mua i a ratou, a tae noa, tu noa ki runga ake i te takotoranga o te tamaiti.
10 ൧൦ നക്ഷത്രം കണ്ടപ്പോൾ അവർ അത്യന്തം സന്തോഷിച്ചു;
A, i to ratou kitenga i te whetu, ko te tino haringa i hari ai.
11 ൧൧ ആ വീട്ടിൽചെന്ന്, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ട്, കുമ്പിട്ട് അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന് പൊന്നും കുന്തുരുക്കവും മൂരും അർപ്പിച്ചു.
A, ka tae ki roto ki te whare, ka kite i te tamaiti raua ko tona whaea, ko Meri, na tapapa ana ratou, koropiko ana ki a ia: a, no ka mawhera o ratou taonga, ka hoatu etahi mea ki a ia, he koura, he parakihe, he maira.
12 ൧൨ ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുത് എന്നു സ്വപ്നത്തിൽ ദൈവം അവരോട് അരുളിച്ചെയ്തിട്ട് അവർ വേറെ വഴിയായി സ്വദേശത്തേക്ക് മടങ്ങിപ്പോയി.
A i whakatupatoria ratou e te Atua, he mea moemoea, kia kaua e hoki ki a Herora; na haere ana ki to ratou kainga he ara ke.
13 ൧൩ അവർ പോയശേഷം കർത്താവിന്റെ ദൂതൻ യോസഫിന് സ്വപ്നത്തിൽ പ്രത്യക്ഷനായി: നീ ‘‘എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് മിസ്രയീമിലേക്ക് ഓടിപ്പോക, ഞാൻ നിന്നോട് പറയുംവരെ അവിടെ പാർക്കുക; ഹെരോദാവ് ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിക്കുന്നു” എന്നു പറഞ്ഞു.
A, ka riro atu ratou, na ka puta moemoea tetahi anahera a te Ariki ki a Hohepa, ka mea, E ara, tangohia te tamaiti raua ko tona whaea, e rere ki Ihipa, a hei reira koe kia korero ra ano ahau ki a koe: meake hoki rapu a Herora i te tamaiti kia wh akangaromia.
14 ൧൪ ആ രാത്രിയിൽ യോസഫ് എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് മിസ്രയീമിലേക്ക് പുറപ്പെട്ടു.
Na, ka ara ake ia, ka mau ki te tamaiti raua ko tona whaea i te po, a haere ana ki Ihipa:
15 ൧൫ ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവ് പ്രവാചകൻമുഖാന്തരം അരുളിച്ചെയ്ത പ്രവചനം നിവൃത്തിയാകുവാൻ ഇടവന്നു.
A noho ana i reira, mate noa a Herora; na ka rite ta te Ariki i korerotia e te poropiti, i mea ai ia, He mea karanga naku taku tamaiti i Ihipa.
16 ൧൬ കിഴക്കുനിന്നും വന്ന ജ്ഞാനികൾ തന്നെ കളിയാക്കി എന്നു ഹെരോദാവ് കണ്ട് വളരെ കോപിച്ചു, അവരോട് ചോദിച്ചറിഞ്ഞ കാലത്തിന് ഒത്തവണ്ണം രണ്ടു വയസ്സും അതിൽ താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ത്-ലേഹേമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ച് കൊല്ലിച്ചു.
A, no te kitenga o Herora ka oti ia te tinihanga e nga Maki, rahi rawa tona riri, ka tono tangata, a patua iho nga tamariki katoa, nga mea e rua nei o ratou tau, me o muri iho, i Peterehema, i nga wahi katoa o reira, he mea whakarite ki te taima i uia marietia e ia ki nga Maki.
17 ൧൭ “റാമയിൽ ഒരു ശബ്ദം കേട്ട്, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു”
Katahi ka rite ta Heremaia poropiti i korero ai, i mea ai,
18 ൧൮ യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്ത പ്രവചനം അന്ന് നിവൃത്തിയായി.
I rangona he reo ki Rama, he uhunga, he tangi, he aue nui, ko Rahera e tangi ana ki ana tamariki, a kihai i pai kia whakamarietia, no te mea kua kahore ratou.
19 ൧൯ എന്നാൽ ഹെരോദാവ് മരിച്ചു കഴിഞ്ഞശേഷം കർത്താവിന്റെ ദൂതൻ മിസ്രയീമിൽ വെച്ച് യോസഫിന് സ്വപ്നത്തിൽ പ്രത്യക്ഷനായി:
A, no ka mate a Herora, na ka puta moemoea te anahera a te Ariki ki a Hohepa ki Ihipa,
20 ൨൦ ശിശുവിന് പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചുപോയതുകൊണ്ട് നീ എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് യിസ്രായേൽദേശത്തേക്കു പോക എന്നു പറഞ്ഞു.
Ka mea, Ara ake, tangohia te tamaiti raua ko tona whaea, a haere ki te whenua o Iharaira: kua mate hoki te hunga i whai kia patua te tamaiti.
21 ൨൧ യോസഫ് എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് യിസ്രായേൽദേശത്തു വന്നു.
A, ko tona aranga ake, ka mau ki te tamaiti raua ko tona whaea, ka haere ki te whenua o Iharaira.
22 ൨൨ എന്നാൽ യെഹൂദ്യയിൽ അർക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന് പകരം വാഴുന്നു എന്നു കേട്ടതുകൊണ്ട് അവിടെ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ട് ഗലീലപ്രദേശങ്ങളിലേക്ക് മാറിപ്പോയി.
Otira ka rongo ia ko Arakerauha te kingi o Huria i muri i tona matua, i a Herora, ka wehi ki te haere ki reira: otiia i whakamaharatia ia e te Atua, he mea moemoea, a haere ana ki nga wahi o Kariri;
23 ൨൩ അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തത് നിവൃത്തിയാകുവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്ന് പാർത്തു.
A ka tae, a ka noho ki tetahi pa, ko Nahareta te ingoa; i rite ai ta nga poropiti i mea ai, Me hua ia he tangata no Nahareta.