< മത്തായി 19 >
1 ൧ ഈ വചനങ്ങളെ പറഞ്ഞു തീർന്നിട്ട് യേശു ഗലീല വിട്ടു,
Jesu akati apedza kutaura zvinhu izvi, akabva kuGarirea akaenda kudunhu reJudhea mhiri kwaJorodhani.
2 ൨ യോർദ്ദാനക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്ന്, വളരെ പുരുഷാരം അവനെ പിൻചെന്നു: അവൻ അവിടെവച്ച് അവരെ സൌഖ്യമാക്കി.
Vanhu vazhinji zhinji vakamutevera uye akavaporesa ikoko.
3 ൩ പരീശന്മാർ അവന്റെ അടുക്കൽ വന്നു: ഏത് കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ എന്നു അവനെ പരീക്ഷിപ്പാനായി ചോദിച്ചു.
Vamwe vaFarisi vakauya kwaari kuzomuedza. Vakamubvunza vachiti, “Zviri pamutemo here kuti murume arambe mukadzi wake nokuda kwechikonzero chipi nechipi zvacho?”
4 ൪ അതിന് യേശു മറുപടി പറഞ്ഞത്: സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും
Akavapindura achiti, “Hamuna kuverenga here kuti kubva pakutanga Musiki akavaita munhurume nomunhukadzi,
5 ൫ അത് നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ?
akati, ‘Nokuda kwaizvozvo murume achasiya baba namai vake agobatanidzwa nomukadzi wake, vaviri ava vachava nyama imwe chete?’
6 ൬ അതുകൊണ്ട് അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത് എന്നു ഉത്തരം പറഞ്ഞു.
Saka havachisiri vaviri asi mumwe chete. Naizvozvo chabatanidzwa naMwari pamwe chete, hapana munhu anofanira kuchiparadzanisa.”
7 ൭ അവർ അവനോട്: എന്നാൽ വിവാഹമോചന സാക്ഷ്യപത്രം കൊടുത്തിട്ട് അവളെ ഉപേക്ഷിക്കുവാൻ മോശെ കല്പിച്ചത് എന്ത് എന്നു ചോദിച്ചു.
Vakabvunzazve vachiti, “Sei Mozisi akarayira kuti murume ape mukadzi wake rugwaro rwokumuramba obva amuendesa?”
8 ൮ അവൻ അവരോട്: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ ഭാര്യമാരെ ഉപേക്ഷിക്കുവാൻ മോശെ അനുവദിച്ചത്; ആദിമുതൽ അങ്ങനെയല്ലായിരുന്നു.
Jesu akapindura achiti, “Mozisi akakubvumirai kuramba vakadzi venyu nokuda kwoukukutu hwemwoyo yenyu. Asi zvainge zvisina kudaro kubva pakutanga.
9 ൯ ഞാനോ നിങ്ങളോടു പറയുന്നത്: ദുർന്നടപ്പുനിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.
Ndinokuudzai kuti ani naani anoramba mukadzi wake, kunze chete nokuda kwoupombwe, akazowana mumwe mukadzi, atoita upombwe.”
10 ൧൦ ശിഷ്യന്മാർ അവനോട്: സ്ത്രീയെ സംബന്ധിച്ച് പുരുഷന്റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നത് നന്നല്ല എന്നു പറഞ്ഞു.
Vadzidzi vake vakati kwaari, “Kana ari iwo mamiriro azvakaita pakati pomurume nomukadzi, zviri nani kusawana.”
11 ൧൧ അവൻ അവരോട്: അനുവാദം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല.
Jesu akapindura akati kwavari, “Haasi wose anogamuchira shoko iri, asi kune avo chete vakaripiwa.
12 ൧൨ അമ്മയുടെ ഗർഭത്തിൽനിന്ന് തന്നെ ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ട്; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട്; സ്വർഗ്ഗരാജ്യം നിമിത്തം തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട്; ഗ്രഹിപ്പാൻ പ്രാപ്തരായവർ ഗ്രഹിക്കട്ടെ എന്നു പറഞ്ഞു.
Nokuti kune ngomwa dzakaberekwa dzakadaro; dzimwe dziriko dzakaitwa navanhu; dzimwe dzakazviita ngomwa nokuda kwoumambo hwokudenga. Uyo anogona kugamuchira shoko iri ngaarigamuchire.”
13 ൧൩ പിന്നീട് അവൻ കൈവച്ചു പ്രാർത്ഥിക്കേണ്ടതിന് ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ ശാസിച്ചു.
Ipapo vana vaduku vakauyiswa kuna Jesu kuti aise maoko ake pamusoro pavo, uye kuti avanyengeterere. Asi vadzidzi vakatsiura vaya vakanga vauya navo.
14 ൧൪ യേശു പറഞ്ഞു: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ അനുവദിക്ക; അവരെ തടയരുത്; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ എന്നു പറഞ്ഞു.
Jesu akati, “Regai vana vaduku vauye kwandiri, musavadzivisa, nokuti umambo hwokudenga ndohwavakadai.”
15 ൧൫ അങ്ങനെ അവൻ അവരുടെ മേൽ കൈവച്ചു; പിന്നെ അവിടെനിന്നു യാത്രയായി.
Akati aisa maoko ake pamusoro pavo, akabva ipapo.
16 ൧൬ അനന്തരം ഒരുവൻ വന്നു അവനോട്: ഗുരോ, നിത്യജീവനെ പ്രാപിക്കുവാൻ ഞാൻ എന്ത് നല്ല കാര്യങ്ങൾ ചെയ്യേണം എന്നു ചോദിച്ചതിന് (aiōnios )
Zvino mumwe murume akauya kuna Jesu akamubvunza achiti, “Mudzidzisi, ndechipi chinhu chakanaka chandingaita kuti ndiwane upenyu husingaperi?” (aiōnios )
17 ൧൭ അവൻ: എന്നോട് നല്ല കാര്യങ്ങളെക്കുറിച്ച് ചോദിക്കുന്നത് എന്ത്? നല്ലവൻ ഒരുവനേ ഉള്ളൂ. ജീവനിൽ കടക്കുവാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക എന്നു അവനോട് പറഞ്ഞു.
Jesu akati kwaari, “Unondibvunzireiko pamusoro pezvakanaka? Kunongova noMumwe chete akanaka. Kana uchida kupinda muupenyu, teerera mirayiro.”
18 ൧൮ ഏത് കല്പന എന്നു അവൻ ചോദിച്ചതിന് യേശു: കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്;
Murume uya akabvunza achiti, “Ipiko?” Jesu akapindura akati, “‘Usauraya, usaita upombwe, usaba, usapupura nhema.
19 ൧൯ അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നിവ തന്നേ എന്നു പറഞ്ഞു.
Kudza baba vako namai vako uye ude muvakidzani wako sokuzvida kwaunozviita iwe.’”
20 ൨൦ യൗവനക്കാരൻ അവനോട്: ഈ കൽപ്പനകൾ ഒക്കെയും ഞാൻ അനുസരിച്ചു പോരുന്നു; ഇനി കുറവുള്ളത് എന്ത് എന്നു ചോദിച്ചു.
Jaya riya rakati, “Zvose ndakazvichengeta. Chii chandichiri kushayiwa?”
21 ൨൧ യേശു അവനോട്: സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്ന് നിനക്കുള്ളത് വിറ്റ് ദരിദ്രർക്ക് കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്ക് നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
Jesu akati, “Kana uchida kuva wakakwana, enda unotengesa zvose zvaunazvo ugopa varombo, ugozova nepfuma kudenga. Ipapo ugouya wonditevera.”
22 ൨൨ യൗവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ട് ദുഃഖിച്ചു പൊയ്ക്കളഞ്ഞു.
Jaya riya parakanzwa izvi, rakaenda rakasuwa kwazvo nokuti raiva nepfuma zhinji kwazvo.
23 ൨൩ യേശു തന്റെ ശിഷ്യന്മാരോട്: ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത് പ്രയാസം തന്നേ എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
Ipapo Jesu akati kuvadzidzi vake, “Ndinokuudzai chokwadi, zvakaoma kuti mupfumi apinde muumambo hwokudenga.
24 ൨൪ ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
Ndinotizve zvakareruka kuti ngamera ipinde nepaburi retsono pano kuti mupfumi apinde muumambo hwaMwari.”
25 ൨൫ അത് കേട്ട് ശിഷ്യന്മാർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷിയ്ക്കപ്പെടുവാൻ ആർക്ക് കഴിയും എന്നു പറഞ്ഞു.
Vadzidzi vakati vanzwa izvi vakakatyamara zvikuru vakabvunza vachiti, “Ndiani zvino achaponeswa?”
26 ൨൬ യേശു അവരെ നോക്കി: അത് മനുഷ്യർക്ക് അസാദ്ധ്യം എങ്കിലും ദൈവത്തിന് സകലവും സാദ്ധ്യം എന്നു പറഞ്ഞു.
Jesu akavatarisa akati, “Kuvanhu izvi hazvigoneki asi kuna Mwari zvinhu zvose zvinogoneka.”
27 ൨൭ പത്രൊസ് അവനോട്: ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്ത് ഉണ്ടായിരിക്കും എന്നു ചോദിച്ചു.
Petro akamupindura akati, “Takasiya zvose kuti tikuteverei! Zvino tichawaneiko?”
28 ൨൮ യേശു അവരോട് പറഞ്ഞത്: എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുതുജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ട് സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനേയും ന്യായംവിധിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
Jesu akati kwavari, “Ndinokuudzai chokwadi, kuti pakuvandudzwa kwezvinhu zvose, Mwanakomana woMunhu paachagara pachigaro chake chokubwinya, imi makanditevera muchagarawo pazvigaro gumi nezviviri muchitonga marudzi gumi namaviri eIsraeri.
29 ൨൯ എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന് എല്ലാം നൂറുമടങ്ങ് ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും. (aiōnios )
Uye vose vakasiya dzimba, kana vakoma kana vanunʼuna kana hanzvadzi kana baba kana mai kana vana kana minda nokuda kwangu vachagamuchira zvakapetwa kazana, uye vachagara nhaka youpenyu husingaperi. (aiōnios )
30 ൩൦ എങ്കിലും മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും.
Asi vazhinji vokutanga vachava vokupedzisira uye navazhinji vokupedzisira vachava vokutanga.