< മത്തായി 18 >

1 ആ സമയത്തുതന്നെ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു. സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും മഹാനായവൻ ആർ എന്നു ചോദിച്ചു.
Lúc ấy, các môn đệ đến hỏi Chúa Giê-xu: “Ai là người cao trọng nhất trong Nước Trời?”
2 അവൻ ഒരു ശിശുവിനെ അടുക്കെ വിളിച്ചു അവരുടെ നടുവിൽ നിർത്തി:
Chúa Giê-xu gọi một đứa trẻ đến gần, cho đứng giữa đám đông,
3 നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആയിത്തീരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ ഒരുവിധത്തിലും കടക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
rồi Ngài dạy: “Ta quả quyết với các con, nếu không được đổi mới, thành như em bé, các con sẽ chẳng được vào Nước Trời.
4 ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകും.
Ai khiêm tốn hạ mình như em bé này, là người cao trọng nhất trong Nước Trời.
5 ഇങ്ങനെയുള്ള ശിശുവിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു.
Ai nhân danh Ta tiếp rước một em bé như nó, tức là tiếp rước Ta.
6 എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവനെ ആരെങ്കിലും പാപത്തിലേക്ക് നടത്തിയാലോ അവന്റെ കഴുത്തിൽ വലിയൊരു തിരികല്ല് കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നത് അവന് നല്ലത്.
Nhưng nếu ai làm cho một em bé đã theo Ta mất đức tin, thì thà buộc cối đá vào cổ người ấy ném xuống biển còn hơn!
7 കാരണം; ഇടർച്ച ഹേതുവായി ലോകത്തിനു അയ്യോ കഷ്ടം! അങ്ങനെയുള്ള സമയങ്ങൾ വരേണ്ടത് തന്നേ; എങ്കിലും ഇടർച്ച വരുത്തുന്ന മനുഷ്യന് അയ്യോ കഷ്ടം.
Khốn cho thế giới đầy dẫy cạm bẫy tội lỗi! Cạm bẫy tất nhiên phải có, nhưng khốn cho ai gài bẫy để người khác phạm tội!
8 നിന്റെ കയ്യോ കാലോ നിനക്ക് ഇടർച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കയ്യും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനേക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നത് നിനക്ക് നല്ലത്. (aiōnios g166)
Vậy nếu tay hay chân xui các con phạm tội, hãy cắt bỏ nó đi! Thà què cụt mà vào cõi sống còn hơn lành lặn mà bị quăng vào lửa đời đời. (aiōnios g166)
9 നിന്റെ കണ്ണ് നിനക്ക് ഇടർച്ച ആയാൽ അതിനെ പിഴുതെടുത്തു എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനേക്കാൾ ഒറ്റക്കണ്ണനായി ജീവനിൽ കടക്കുന്നത് നിനക്ക് നന്ന്. (Geenna g1067)
Nếu mắt xui các con phạm tội, hãy móc nó vứt đi! Thà chột mắt mà vào cõi sống còn hơn đủ hai mắt mà xuống hỏa ngục. (Geenna g1067)
10 ൧൦ ഈ ചെറിയവരിൽ ഒരുവനേപ്പോലും തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.
Các con phải thận trọng, đừng bao giờ khinh thường các em bé này! Vì Ta cho các con biết, thiên sứ của các em luôn luôn được quyền đến gần Cha Ta trên trời.
11 ൧൧ സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Vì Ta đến trần gian để cứu vớt người lầm đường lạc lối.”
12 ൧൨ നിങ്ങൾക്ക് എന്ത് തോന്നുന്നു? ഒരു മനുഷ്യന് നൂറു ആട് ഉണ്ട് എന്നിരിക്കട്ടെ; അവയിൽ ഒന്ന് വഴിതെറ്റി അലഞ്ഞു പോയാൽ തൊണ്ണൂറ്റൊമ്പതിനെയും വിട്ടിട്ട് തെററിപ്പോയതിനെ മലകളിൽ ചെന്ന് തിരയുകയില്ലയോ?
“Các con nghĩ xem, một người nuôi một trăm con chiên, nếu có một con thất lạc, người ấy không bỏ chín mươi chín con trên đồi, lặn lội tìm kiếm con chiên đi lạc hay sao?
13 ൧൩ അതിനെ കണ്ടുകിട്ടിയാൽ തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം അതിനെക്കുറിച്ച് സന്തോഷിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
Khi tìm được, ta quả quyết rằng người ấy vui mừng về con đó hơn về chín mươi chín con không lạc.
14 ൧൪ അങ്ങനെ തന്നെ ഈ ചെറിയവരിൽ ഒരുവൻ നശിച്ചുപോകുന്നത് സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന് ഇഷ്ടമല്ല.
Cũng thế, Cha các con trên trời chẳng muốn một em nào trong đám trẻ này bị hư vong.”
15 ൧൫ നിന്റെ സഹോദരൻ നിന്നോട് പാപം ചെയ്താൽ നീ ചെന്ന് നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവന് ബോധ്യം വരുത്തുക; അവൻ നിന്റെ വാക്ക് കേട്ടാൽ നീ സഹോദരനെ നേടി.
“Nếu anh chị em có lỗi với con, nên đến nói riêng cho người ấy biết. Nếu người ấy giác ngộ nhận lỗi, thì con được lại anh chị em.
16 ൧൬ കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ സകല കാര്യവും ഉറപ്പാകേണ്ടതിന് ഒന്ന് രണ്ടുപേരെ കൂട്ടിക്കൊണ്ട് ചെല്ലുക.
Nếu người ấy không nghe, con nên mời một vài nhân chứng đến xác nhận điều con nói.
17 ൧൭ അവരെ കൂട്ടാക്കാഞ്ഞാൽ സഭയോട് അറിയിക്ക; സഭയേയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്ക് പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.
Nếu người ấy vẫn không nhận lỗi, con báo cho Hội Thánh. Nếu ngoan cố không nghe Hội Thánh, người ấy sẽ bị Hội Thánh xem như người thu thuế và người ngoại.
18 ൧൮ നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
Ta quả quyết với các con, điều gì các con cấm đoán dưới đất sẽ bị cấm đoán trên trời, điều gì các con cho thực hành dưới đất sẽ được thực hành trên trời.
19 ൧൯ ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ ഒരുമനപ്പെട്ട് യാചിക്കുന്ന ഏത് കാര്യമാണെങ്കിലും അത് സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു അവർക്ക് ലഭിക്കും;
Ta cũng quả quyết điều này: Nếu hai người trong các con trên đất đồng tâm cầu xin bất cứ điều gì, Cha Ta trên trời sẽ thực hiện điều đó.
20 ൨൦ രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നിടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട് എന്നും ഞാൻ നിങ്ങളോടു പറയുന്നു.
Nếu hai ba người trong các con nhân danh Ta họp mặt, Ta sẽ đến với họ.”
21 ൨൧ അപ്പോൾ പത്രൊസ് അവന്റെ അടുക്കൽ വന്നു: കർത്താവേ, സഹോദരൻ എത്രവട്ടം എനിക്കെതിരായി പാപം ചെയ്താൽ ഞാൻ ക്ഷമിക്കേണം?
Phi-e-rơ đến với Chúa và hỏi: “Con phải tha thứ mấy lần cho người có lỗi với con? Bảy lần là nhiều phải không, thưa Chúa?”
22 ൨൨ ഏഴുവട്ടം മതിയോ എന്നു ചോദിച്ചു. യേശു അവനോട്: ഏഴുവട്ടമല്ല, ഏഴ് എഴുപത് വട്ടം എന്നു ഞാൻ നിന്നോട് പറയുന്നു എന്നു പറഞ്ഞു.
Chúa Giê-xu đáp: “Không, không phải bảy lần, nhưng bảy mươi lần bảy!
23 ൨൩ സ്വർഗ്ഗരാജ്യം തന്റെ ദാസന്മാരുമായി കണക്ക് തീർപ്പാൻ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം.
Vậy nên, Nước Trời giống như cuộc kết toán sổ sách của một vị vua.
24 ൨൪ അവൻ കണക്ക് നോക്കിത്തുടങ്ങിയപ്പോൾ പതിനായിരം താലന്ത് കടമ്പെട്ട ഒരുവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു.
Khi đang tính sổ, người ta điệu vào một người mắc nợ vua mười nghìn ta-lâng.
25 ൨൫ അവന് വീട്ടുവാൻ വകയില്ലാത്തതിനാൽ അവന്റെ യജമാനൻ അവനെയും ഭാര്യയെയും മക്കളെയും അവനുള്ളതൊക്കെയും വിറ്റ് കടം തീർപ്പാൻ കല്പിച്ചു.
Vì anh không có tiền trả, vua truyền lệnh đem bán anh, vợ con và tài sản để lấy tiền trả nợ.
26 ൨൬ അതുകൊണ്ട് ആ ദാസൻ വീണു അവനെ നമസ്കരിച്ചു: യജമാനനേ എന്നോട് ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു തീർക്കാം എന്നു പറഞ്ഞു.
Nhưng anh quỳ xuống van lạy: ‘Xin vua triển hạn cho, tôi sẽ trả dần số nợ.’
27 ൨൭ അപ്പോൾ ആ ദാസന്റെ യജമാനൻ മനസ്സലിഞ്ഞ് അവനെ വിട്ടയച്ചു കടവും ഇളച്ചുകൊടുത്തു.
Vua thương hại, tha hết nợ và trả tự do cho anh.
28 ൨൮ ആ ദാസൻ പോകുമ്പോൾ തനിക്കു നൂറു വെള്ളിക്കാശ് കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ട് തൊണ്ടയ്ക്ക് പിടിച്ച് ഞെക്കി: നിന്റെ കടം തീർക്കുക എന്നു പറഞ്ഞു.
Anh hí hửng ra về, giữa đường gặp người bạn nợ mình một trăm đồng, liền túm cổ đòi trả nợ ngay.
29 ൨൯ അവന്റെ കൂട്ടുദാസൻ: നിലത്തുവീണു എന്നോട് ക്ഷമ തോന്നേണമേ; ഞാൻ തന്നു തീർക്കാം എന്നു അവനോട് അപേക്ഷിച്ചു.
Người bạn quỳ xuống năn nỉ: ‘Xin anh triển hạn, tôi sẽ trả cho anh sòng phẳng.’
30 ൩൦ എന്നാൽ അവൻ മനസ്സില്ലാതെ ഉടനെ ചെന്ന് കടം വീട്ടുവോളം അവനെ തടവിൽ ആക്കിച്ചു.
Nhưng anh không chịu, nhẫn tâm bắt bỏ tù cho đến khi trả hết nợ.
31 ൩൧ ഈ സംഭവിച്ചത് അവന്റെ കൂട്ടുദാസന്മാർ കണ്ടിട്ട് വളരെ ദുഃഖിച്ചു, ചെന്ന് സംഭവിച്ചത് ഒക്കെയും യജമാനനെ ബോധിപ്പിച്ചു.
Bạn hữu thấy chuyện đau lòng, liền báo lên vua mọi việc đã xảy ra.
32 ൩൨ യജമാനൻ അവനെ വിളിച്ചു: ദുഷ്ടദാസനേ, നീ എന്നോട് അപേക്ഷിക്കുകയാൽ ഞാൻ ആ കടം ഒക്കെയും ഇളച്ചുതന്നുവല്ലോ.
Vua cho bắt người đã được tha hết nợ đến, khiển trách: ‘Ngươi thật độc ác, bần tiện! Ta đã tha món nợ lớn cho ngươi vì ngươi khẩn khoản nài xin.
33 ൩൩ എനിക്ക് നിന്നോട് കരുണ തോന്നിയതുപോലെ നിനക്കും കൂട്ടുദാസനോട് കരുണ തോന്നേണ്ടതല്ലയോ എന്നു പറഞ്ഞു
Sao ngươi không biết thương xót bạn, như ta đã thương xót ngươi?’
34 ൩൪ അങ്ങനെ യജമാനൻ കോപിച്ചു, അവൻ കടമൊക്കെയും തീർക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ ഏല്പിച്ചു
Vua nổi giận, ra lệnh giam anh vào xà lim cho đến ngày thanh toán xong món nợ khổng lồ!
35 ൩൫ നിങ്ങൾ ഓരോരുത്തൻ സഹോദരനോട് ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവ് അങ്ങനെ തന്നെ നിങ്ങളോടും ചെയ്യും.
Cha Ta trên trời đối xử với người không tha thứ anh chị em mình cũng như thế!”

< മത്തായി 18 >