< മത്തായി 17 >

1 ആറ് ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനോടും കൂടെ ഒരു ഉയർന്ന മലയിലേക്ക് പോയി,
അനന്തരം ഷഡ്ദിനേഭ്യഃ പരം യീശുഃ പിതരം യാകൂബം തത്സഹജം യോഹനഞ്ച ഗൃഹ്ലൻ ഉച്ചാദ്രേ ർവിവിക്തസ്ഥാനമ് ആഗത്യ തേഷാം സമക്ഷം രൂപമന്യത് ദധാര|
2 അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചംപോലെ തിളങ്ങുന്നതായി തീർന്നു.
തേന തദാസ്യം തേജസ്വി, തദാഭരണമ് ആലോകവത് പാണ്ഡരമഭവത്|
3 ഇതാ മോശെയും ഏലിയാവും പ്രത്യക്ഷമായി അവനോട് സംസാരിക്കുന്നതും അവർ കണ്ട്.
അന്യച്ച തേന സാകം സംലപന്തൗ മൂസാ ഏലിയശ്ച തേഭ്യോ ദർശനം ദദതുഃ|
4 അപ്പോൾ പത്രൊസ് യേശുവിനോടു: കർത്താവേ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; നിനക്ക് സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്നു കുടിൽ ഉണ്ടാക്കാം; ഒന്ന് നിനക്കും ഒന്ന് മോശെക്കും ഒന്ന് ഏലിയാവിനും എന്നു പറഞ്ഞു.
തദാനീം പിതരോ യീശും ജഗാദ, ഹേ പ്രഭോ സ്ഥിതിരത്രാസ്മാകം ശുഭാ, യദി ഭവതാനുമന്യതേ, തർഹി ഭവദർഥമേകം മൂസാർഥമേകമ് ഏലിയാർഥഞ്ചൈകമ് ഇതി ത്രീണി ദൂഷ്യാണി നിർമ്മമ|
5 അവൻ പറയുമ്പോൾ തന്നേ പ്രകാശമുള്ളൊരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽനിന്നു, ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു; ഇവനെ ശ്രദ്ധിപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി.
ഏതത്കഥനകാല ഏക ഉജ്ജവലഃ പയോദസ്തേഷാമുപരി ഛായാം കൃതവാൻ, വാരിദാദ് ഏഷാ നഭസീയാ വാഗ് ബഭൂവ, മമായം പ്രിയഃ പുത്രഃ, അസ്മിൻ മമ മഹാസന്തോഷ ഏതസ്യ വാക്യം യൂയം നിശാമയത|
6 ശിഷ്യന്മാർ അത് കേട്ടിട്ട് ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു.
കിന്തു വാചമേതാം ശൃണ്വന്തഏവ ശിഷ്യാ മൃശം ശങ്കമാനാ ന്യുബ്ജാ ന്യപതൻ|
7 യേശു അടുത്തുചെന്ന് അവരെ തൊട്ടു: എഴുന്നേല്പിൻ, ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
തദാ യീശുരാഗത്യ തേഷാം ഗാത്രാണി സ്പൃശൻ ഉവാച, ഉത്തിഷ്ഠത, മാ ഭൈഷ്ട|
8 അവർ തലപൊക്കി നോക്കിയപ്പോൾ യേശുവിനെ അല്ലാതെ മറ്റാരെയും കണ്ടില്ല.
തദാനീം നേത്രാണ്യുന്മീല്യ യീശും വിനാ കമപി ന ദദൃശുഃ|
9 അവർ മലയിൽനിന്നു ഇറങ്ങുമ്പോൾ യേശു അവരോട്: മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുംവരെ ഈ ദർശനം ആരോടും പറയരുത് എന്നു കല്പിച്ചു.
തതഃ പരമ് അദ്രേരവരോഹണകാലേ യീശുസ്താൻ ഇത്യാദിദേശ, മനുജസുതസ്യ മൃതാനാം മധ്യാദുത്ഥാനം യാവന്ന ജായതേ, താവത് യുഷ്മാഭിരേതദ്ദർശനം കസ്മൈചിദപി ന കഥയിതവ്യം|
10 ൧൦ ശിഷ്യന്മാർ അവനോട്: എന്നാൽ ഏലിയാവത്രെ മുമ്പെ വരേണ്ടത് എന്നു ശാസ്ത്രിമാർ പറയുന്നത് എന്ത് എന്നു ചോദിച്ചു.
തദാ ശിഷ്യാസ്തം പപ്രച്ഛുഃ, പ്രഥമമ് ഏലിയ ആയാസ്യതീതി കുത ഉപാധ്യായൈരുച്യതേ?
11 ൧൧ അതിന് അവൻ: ഏലിയാവ് നിശ്ചയമായും വന്നു സകലവും യഥാസ്ഥാനത്താക്കും.
തതോ യീശുഃ പ്രത്യവാദീത്, ഏലിയഃ പ്രാഗേത്യ സർവ്വാണി സാധയിഷ്യതീതി സത്യം,
12 ൧൨ എന്നാൽ ഏലിയാവ് വന്നുകഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു; എങ്കിലും അവർ അവനെ തിരിച്ചറിയാതെ തങ്ങൾക്കു ബോധിച്ചതുപോലെ എല്ലാം അവനോട് ചെയ്തു. അപ്രകാരം മനുഷ്യപുത്രനും അവരുടെ കരങ്ങളാൽ കഷ്ടപ്പെടുവാനുണ്ട് എന്നു ഉത്തരം പറഞ്ഞു.
കിന്ത്വഹം യുഷ്മാൻ വച്മി, ഏലിയ ഏത്യ ഗതഃ, തേ തമപരിചിത്യ തസ്മിൻ യഥേച്ഛം വ്യവജഹുഃ; മനുജസുതേനാപി തേഷാമന്തികേ താദൃഗ് ദുഃഖം ഭോക്തവ്യം|
13 ൧൩ അവൻ യോഹന്നാൻസ്നാപകനെക്കുറിച്ചു തങ്ങളോട് പറഞ്ഞു എന്നു ശിഷ്യന്മാർ ഗ്രഹിച്ചു.
തദാനീം സ മജ്ജയിതാരം യോഹനമധി കഥാമേതാം വ്യാഹൃതവാൻ, ഇത്ഥം തച്ഛിഷ്യാ ബുബുധിരേ|
14 ൧൪ അവർ പുരുഷാരത്തിന്റെ അടുക്കൽ വന്നപ്പോൾ ഒരു മനുഷ്യൻ വന്നു അവന്റെ മുമ്പാകെ മുട്ടുകുത്തി:
പശ്ചാത് തേഷു ജനനിവഹസ്യാന്തികമാഗതേഷു കശ്ചിത് മനുജസ്തദന്തികമേത്യ ജാനൂനീ പാതയിത്വാ കഥിതവാൻ,
15 ൧൫ കർത്താവേ, എന്റെ മകനോടു കരുണയുണ്ടാകേണമേ; അവന് അപസ്മാരരോഗം ബാധിച്ചതു കൊണ്ട് പലപ്പോഴും തീയിലും വെള്ളത്തിലും വീണു കഠിനമായ കഷ്ടത്തിലായ്പോകുന്നു.
ഹേ പ്രഭോ, മത്പുത്രം പ്രതി കൃപാം വിദധാതു, സോപസ്മാരാമയേന ഭൃശം വ്യഥിതഃ സൻ പുനഃ പുന ർവഹ്നൗ മുഹു ർജലമധ്യേ പതതി|
16 ൧൬ ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു; എന്നാൽ സൌഖ്യമാക്കുവാൻ അവർക്ക് കഴിഞ്ഞില്ല എന്നു പറഞ്ഞു.
തസ്മാദ് ഭവതഃ ശിഷ്യാണാം സമീപേ തമാനയം കിന്തു തേ തം സ്വാസ്ഥം കർത്തും ന ശക്താഃ|
17 ൧൭ അതിന് യേശു മറുപടി പറഞ്ഞത് അവിശ്വാസവും ദുഷിച്ചതുമായ തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു.
തദാ യീശുഃ കഥിതവാൻ രേ അവിശ്വാസിനഃ, രേ വിപഥഗാമിനഃ, പുനഃ കതികാലാൻ അഹം യുഷ്മാകം സന്നിധൗ സ്ഥാസ്യാമി? കതികാലാൻ വാ യുഷ്മാൻ സഹിഷ്യേ? തമത്ര മമാന്തികമാനയത|
18 ൧൮ യേശു ഭൂതത്തെ ശാസിച്ചു, അത് അവനെ വിട്ടുപോയി, ബാലന് ആ സമയം മുതൽ സൌഖ്യംവന്നു.
പശ്ചാദ് യീശുനാ തർജതഏവ സ ഭൂതസ്തം വിഹായ ഗതവാൻ, തദ്ദണ്ഡഏവ സ ബാലകോ നിരാമയോഽഭൂത്|
19 ൧൯ പിന്നെ ശിഷ്യന്മാർ സ്വകാര്യമായി യേശുവിന്റെ അടുക്കൽ വന്നു: ഞങ്ങൾക്കു അതിനെ പുറത്താക്കാൻ കഴിയാഞ്ഞത് എന്ത് എന്നു ചോദിച്ചു.
തതഃ ശിഷ്യാ ഗുപ്തം യീശുമുപാഗത്യ ബഭാഷിരേ, കുതോ വയം തം ഭൂതം ത്യാജയിതും ന ശക്താഃ?
20 ൨൦ അവൻ അവരോട്: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ;
യീശുനാ തേ പ്രോക്താഃ, യുഷ്മാകമപ്രത്യയാത്;
21 ൨൧ നിങ്ങൾക്ക് കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്: നീ ഇവിടെ നിന്നു അവിടേക്ക് നീങ്ങുക എന്നു പറഞ്ഞാൽ അത് നീങ്ങും; നിങ്ങൾക്ക് ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
യുഷ്മാനഹം തഥ്യം വച്മി യദി യുഷ്മാകം സർഷപൈകമാത്രോപി വിശ്വാസോ ജായതേ, തർഹി യുഷ്മാഭിരസ്മിൻ ശൈലേ ത്വമിതഃ സ്ഥാനാത് തത് സ്ഥാനം യാഹീതി ബ്രൂതേ സ തദൈവ ചലിഷ്യതി, യുഷ്മാകം കിമപ്യസാധ്യഞ്ച കർമ്മ ന സ്ഥാസ്യാതി| കിന്തു പ്രാർഥനോപവാസൗ വിനൈതാദൃശോ ഭൂതോ ന ത്യാജ്യേത|
22 ൨൨ അവർ ഗലീലയിൽ പാർക്കുമ്പോൾ യേശു അവരോട്: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുകയും.
അപരം തേഷാം ഗാലീൽപ്രദേശേ ഭ്രമണകാലേ യീശുനാ തേ ഗദിതാഃ, മനുജസുതോ ജനാനാം കരേഷു സമർപയിഷ്യതേ തൈ ർഹനിഷ്യതേ ച,
23 ൨൩ അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.
കിന്തു തൃതീയേഽഹിന മ ഉത്ഥാപിഷ്യതേ, തേന തേ ഭൃശം ദുഃഖിതാ ബഭൂവഃ|
24 ൨൪ അവർ കഫർന്നഹൂമിൽ എത്തിയപ്പോൾ കരം പിരിക്കുന്നവർ പത്രൊസിന്റെ അടുക്കൽ വന്നു: നിങ്ങളുടെ ഗുരു കരം (ദ്വിദ്രഹ്മപ്പണം) കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്: ഉണ്ട് എന്നു അവൻ പറഞ്ഞു.
തദനന്തരം തേഷു കഫർനാഹൂമ്നഗരമാഗതേഷു കരസംഗ്രാഹിണഃ പിതരാന്തികമാഗത്യ പപ്രച്ഛുഃ, യുഷ്മാകം ഗുരുഃ കിം മന്ദിരാർഥം കരം ന ദദാതി? തതഃ പിതരഃ കഥിതവാൻ ദദാതി|
25 ൨൫ പത്രൊസ് വീട്ടിൽ വന്നപ്പോൾ യേശു ആദ്യം അവനോട്: ശിമോനേ, നിനക്ക് എന്ത് തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ പ്രതിഫലമോ കരമോ ആരോട് വാങ്ങുന്നു? രാജ്യത്തിലെ അംഗങ്ങളോടോ അതോ പുറത്തുള്ളവരോടോ എന്നു ചോദിച്ചതിന്: പുറത്തുള്ളവരോട് എന്നു പത്രൊസ് പറഞ്ഞു.
തതസ്തസ്മിൻ ഗൃഹമധ്യമാഗതേ തസ്യ കഥാകഥനാത് പൂർവ്വമേവ യീശുരുവാച, ഹേ ശിമോൻ, മേദിന്യാ രാജാനഃ സ്വസ്വാപത്യേഭ്യഃ കിം വിദേശിഭ്യഃ കേഭ്യഃ കരം ഗൃഹ്ലന്തി? അത്ര ത്വം കിം ബുധ്യസേ? തതഃ പിതര ഉക്തവാൻ, വിദേശിഭ്യഃ|
26 ൨൬ യേശു അവനോട്: എന്നാൽ രാജ്യത്തിലെ അംഗങ്ങൾ ഒഴിവുള്ളവരല്ലോ.
തദാ യീശുരുക്തവാൻ, തർഹി സന്താനാ മുക്താഃ സന്തി|
27 ൨൭ എങ്കിലും നാം കരം പിരിക്കുന്നവർക്ക് ഇടർച്ച വരുത്താതിരിക്കേണ്ടതിന് നീ കടലിലേക്ക് ചെന്ന് ചൂണ്ട ഇട്ട് ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അത് എടുത്ത് എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്നു പറഞ്ഞു.
തഥാപി യഥാസ്മാഭിസ്തേഷാമന്തരായോ ന ജന്യതേ, തത്കൃതേ ജലധേസ്തീരം ഗത്വാ വഡിശം ക്ഷിപ, തേനാദൗ യോ മീന ഉത്ഥാസ്യതി, തം ഘൃത്വാ തന്മുഖേ മോചിതേ തോലകൈകം രൂപ്യം പ്രാപ്സ്യസി, തദ് ഗൃഹീത്വാ തവ മമ ച കൃതേ തേഭ്യോ ദേഹി|

< മത്തായി 17 >