< മത്തായി 12 >
1 ൧ ആ കാലത്ത് യേശു ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ട് ധാന്യത്തിന്റെ കതിർ പറിച്ചു തിന്നുതുടങ്ങി
I den tiden gick Jesus genom säd på Sabbathen; och hans Lärjungar voro hungrige, och begynte upprycka ax, och äta.
2 ൨ പരീശന്മാർ അത് കണ്ടിട്ട്: നോക്കു, ശബ്ബത്തിൽ നിയമവിരുദ്ധമായത് നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്നു യേശുവിനോടു പറഞ്ഞു.
När de Phariseer det sågo, sade de till honom: Si, dine Lärjungar göra det som icke lofligit är göra på Sabbathen.
3 ൩ എന്നാൽ യേശു അവരോട് പറഞ്ഞത്: ദാവീദ് തനിക്കും കൂടെയുള്ളവർക്കും
Men han sade till dem: Hafven I icke läsit hvad David gjorde, när han, och de som med honom voro, hungrade;
4 ൪ വിശന്നപ്പോൾ ചെയ്തത് എന്ത് എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ? അവൻ ദൈവാലയത്തിൽ ചെന്ന്, പുരോഹിതന്മാർക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു
Huru han gick in i Guds hus, och åt skådobröden, som honom icke var lofligit äta; icke heller dem, som med honom voro, utan allenast Prestomen?
5 ൫ അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽ വെച്ച് ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ?
Eller hafven I icke läsit i lagen, att på Sabbathen bryta Presterna Sabbathen i templet; och äro likväl utan skuld?
6 ൬ എന്നാൽ ദൈവാലയത്തേക്കാൾ വലിയവൻ ഇവിടെ ഉണ്ട് എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Men jag säger eder, att här är den som är mer än templet.
7 ൭ യാഗത്തിലല്ല കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളത് എന്ത് എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കുകയില്ലായിരുന്നു.
Men vissten I hvad det vore: Jag hafver lust till barmhertighet, och icke till offer, då dömden I icke de oskyldiga;
8 ൮ മനുഷ്യപുത്രനോ ശബ്ബത്തിന് കർത്താവാകുന്നു.
Ty menniskones Son är en Herre, desslikes ock öfver Sabbathen.
9 ൯ അവൻ അവിടം വിട്ടു അവരുടെ പള്ളിയിൽ ചെന്നപ്പോൾ, കൈ വരണ്ട ഒരു മനുഷ്യനെ കണ്ട്.
Då gick han dädan fram bätter, och kom i deras Synagogo;
10 ൧൦ അവർ അവനിൽ കുറ്റം ചുമത്തേണ്ടതിന് ശബ്ബത്തിൽ സൌഖ്യമാക്കുന്നത് വിഹിതമോ എന്നു അവനോട് ചോദിച്ചു.
Och si, der var en man, som hade ena bortvissnada hand; och de sporde honom, sägande: Må man ock hela om Sabbathen? på det de måtte anklaga honom.
11 ൧൧ അവൻ അവരോട്: നിങ്ങളിൽ ഒരുവന് ഒരേയൊരു ആടുണ്ട് എന്നിരിക്കട്ടെ; അത് ശബ്ബത്തിൽ ആഴമുള്ളകുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ച് കയറ്റുകയില്ലയോ?
Då sade han till dem: Hvilken är den menniska ibland eder, som hafver ett får, och om det faller i gropena om Sabbathen, går han icke och fattar uti det, och drager det upp?
12 ൧൨ എന്നാൽ മനുഷ്യൻ ആടിനേക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു നിയമാനുസൃതം തന്നേ എന്നു പറഞ്ഞു.
Huru mycket bättre är nu en menniska än ett får? Derföre må man ju göra väl på Sabbathen.
13 ൧൩ പിന്നെ യേശു ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു; അവൻ നീട്ടി, അത് മറ്റേ കൈപോലെ സൌഖ്യമായി.
Och sade han till mannen: Räck ut dina hand; och han uträckte henne; och hon vardt färdig igen, såsom den andra.
14 ൧൪ പരീശന്മാരോ പുറപ്പെട്ടു അവനെ എങ്ങനെ കൊല്ലുവാൻ കഴിയും എന്ന് അന്വേഷിച്ച് അവന് വിരോധമായി ഉപായം ചമച്ചു.
Då gingo de Phariseer ut, och lade råd emot honom, huru de måtte förgöra honom.
15 ൧൫ യേശു അത് അറിഞ്ഞിട്ട് അവിടം വിട്ടുപോയി, വളരെ പേർ അവന്റെ പിന്നാലെ ചെന്ന്; അവൻ അവരെ ഒക്കെയും സൌഖ്യമാക്കി,
Men när Jesus det förnam, gick han dädan; och honom följde mycket folk, och han gjorde dem alla helbregda;
16 ൧൬ തന്നെ മറ്റുള്ളവരുടെ മുൻപിൽ പ്രസിദ്ധമാക്കരുത് എന്നു അവരോട് ആജ്ഞാപിച്ചു.
Och hotade dem, att de icke skulle uppenbara honom;
17 ൧൭ “ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെയ്ക്കും; അവൻ ജാതികൾക്ക് ന്യായവിധി അറിയിക്കും.
På det fullkomnas skulle det som sagdt var genom Propheten Esaias, som sade:
18 ൧൮ അവൻ മത്സരിക്കുകയില്ല, നിലവിളിക്കുകയില്ല; ആരും തെരുവീഥികളിൽ അവന്റെ ശബ്ദം കേൾക്കുകയുമില്ല.
Si, min tjenare, den jag utvalt hafver; min käreste, i hvilkom min själ hafver ett godt behag; jag skall sätta min Anda på honom, och han skall förkunna Hedningomen domen.
19 ൧൯ ചതഞ്ഞ ഞാങ്ങണ അവൻ ഒടിച്ചുകളയുകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും.
Han skall icke kifva eller ropa, och hans röst skall man icke höra på gatomen.
20 ൨൦ അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവെയ്ക്കും”
Den rö, som krossad är, skall han icke sönderbryta; och vekan, som ryker, skall han icke utsläcka, tilldess han utförer domen till en seger;
21 ൨൧ എന്നിങ്ങനെ യെശയ്യാപ്രവാചകന്മുഖാന്തരം അരുളിച്ചെയ്തത് നിവൃത്തിയായി.
Och i hans Namn skola Hedningarna hoppas.
22 ൨൨ അതിനുശേഷം കുരുടനും ഊമനുമായൊരു ഭൂതഗ്രസ്തനെ ചിലർ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; ഊമൻ സംസാരിക്കുകയും കാണുകയും ചെയ്‌വാൻ തക്കവണ്ണം അവൻ അവനെ സൌഖ്യമാക്കി.
Då hades fram till honom en, som var besatt med djefvulen, han var blind och dumbe; den gjorde han helbregda, så att samme blinde och dumbe både talade och såg.
23 ൨൩ പുരുഷാരം ഒക്കെയും വിസ്മയിച്ചു: ഇവൻ ദാവീദുപുത്രൻ തന്നെയോ എന്നു പറഞ്ഞു.
Och allt folket blef förskräckt, och sade: Är denne icke Davids Son?
24 ൨൪ അത് കേട്ടിട്ട് പരീശന്മാർ: ഇവൻ ഭൂതങ്ങളുടെ പ്രഭുവായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു.
Men när de Phariseer det hörde, sade de: Han utdrifver icke djeflar, utan med Beelzebub, djeflarnas öfversta.
25 ൨൫ യേശു അവരുടെ നിരൂപണം അറിഞ്ഞ് അവരോട് പറഞ്ഞത്: തന്നിൽ തന്നെ ഭിന്നിക്കുന്ന ഏത് രാജ്യവും ശൂന്യമാകും;
Då nu Jesus förstod deras tankar, sade han till dem: Hvart och ett rike, som är tvedrägtigt emot sig sjelft, det blifver öde; och hvar och en stad, eller hus, som är tvedrägtigt emot sig sjelft, blifver icke ståndandes.
26 ൨൬ ഒരു പട്ടണമോ ഗൃഹമോ തന്നിൽതന്നേ ഭിന്നിക്കുന്നു എങ്കിൽ നിലനില്ക്കയില്ല. സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽതന്നേ ഭിന്നിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും?
Är det nu så, att Satan drifver Satan ut, då är han tvedrägtigt emot sig sjelf; huru blifver då hans rike beståndandes?
27 ൨൭ ഞാൻ ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ, നിങ്ങളുടെ അനുഗാമികൾ ആരെക്കൊണ്ട് പുറത്താക്കുന്നു? അതുകൊണ്ട് അവർ നിങ്ങൾക്ക് ന്യായാധിപന്മാർ ആകും.
Och är det så, att jag drifver djeflar ut med Beelzebub, med hvem drifva då edor barn dem ut? Derföre skola de vara edra domare.
28 ൨൮ ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു.
Men är det så, att jag drifver djeflar ut med Guds Anda, då är ju Guds rike kommet till eder.
29 ൨൯ ബലവാന്റെ വീട്ടിൽ കടന്നു അവന്റെ വസ്തുവകകൾ കവർന്നെടുക്കുവാൻ, ആദ്യം ബലവാനെ പിടിച്ച് കെട്ടീട്ടല്ലാതെ എങ്ങനെ കഴിയും? പിടിച്ചുകെട്ടിയാൽ പിന്നെ അവന്റെ വീട് കവർച്ച ചെയ്യാം.
Eller, huru kan någor gå i ens mägtigs mans hus, och beröfva honom hans boting bort, utan han först binder den mägtiga, och så sedan skinnar hans hus?
30 ൩൦ എനിക്ക് അനുകൂലമല്ലാത്തവൻ എനിക്ക് പ്രതികൂലം ആകുന്നു; എന്നോടൊപ്പം ചേർക്കാത്തവൻ ചിതറിപ്പോകുന്നു.
Hvilken som icke är med mig, han är emot mig; och hvilken som icke församlar med mig, han förskingrar.
31 ൩൧ അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നത്: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിയ്ക്കും; ആത്മാവിന് എതിരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല.
Fördenskull säger jag eder: All synd och försmädelse blifver menniskomen förlåten; men försmädelse mot Andan skall icke blifva menniskomen förlåten.
32 ൩൨ ആരെങ്കിലും മനുഷ്യപുത്രന് എതിരെ ഒരു വാക്ക് പറഞ്ഞാൽ അത് അവനോട് ക്ഷമിയ്ക്കും; പരിശുദ്ധാത്മാവിന് എതിരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോട് ക്ഷമിക്കയില്ല. (aiōn )
Och hvilken som säger något emot menniskones Son, det varder honom förlåtet: men hvilken som säger något emot den Helga Anda, det varder honom icke förlåtet, hvarken i denna, eller i den tillkommande verld. (aiōn )
33 ൩൩ ഒന്നുകിൽ വൃക്ഷം നല്ലത്, ഫലവും നല്ലത് എന്നു വയ്ക്കുവിൻ; അല്ലെങ്കിൽ വൃക്ഷം ഗുണമല്ല, ഫലവും ഗുണകരമല്ല എന്നു വയ്ക്കുവിൻ; ഫലം കൊണ്ടല്ലോ വൃക്ഷത്തെ അറിയുന്നത്.
Görer antingen trät godt, så varder frukten god; eller ock görer trät ondt, så varder frukten ond; ty af fruktene känner man trät.
34 ൩൪ സർപ്പസന്തതികളേ, നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലത് സംസാരിപ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നത്.
I huggormars afföda, huru kunnen I tala något godt, medan I ären sjelfve onde? Ty der hjertat med fullt är, deraf talar munnen.
35 ൩൫ നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽനിന്ന് നല്ലത് പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ തന്റെ ഹൃദയത്തിലെ ദുഷ്ടതയിൽനിന്ന് ദുഷ്ടതയായത് പുറപ്പെടുവിക്കുന്നു.
En god menniska bär godt fram af hjertans goda fatabur; och en ond menniska bär ondt fram af en ond fatabur.
36 ൩൬ എന്നാൽ മനുഷ്യർ പറയുന്ന ഏത് നിസ്സാരവാക്കിനും ന്യായവിധിദിവസത്തിൽ കണക്ക് ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Men jag säger eder, att för hvart och ett fåfängt ord, som menniskorna tala, skola de göra räkenskap på domedag.
37 ൩൭ നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.
Ty af din ord skall du blifva rättfärdig hållen, och af din ord skall du varda fördömd.
38 ൩൮ അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോട്: ഗുരോ, നീ ഒരു അടയാളം ചെയ്തുകാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോട് ഉത്തരം പറഞ്ഞത്:
Då svarade någre utaf de Skriftlärda och de Phariseer, och sade: Mästar, vi vilje se tecken af dig.
39 ൩൯ ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന് അടയാളം ലഭിക്കുകയില്ല.
Svarade han, och sade till dem: Detta vrånga och horiska slägtet söker efter tecken; och thy skall intet tecken gifvas, annat än Jone Prophetens tecken.
40 ൪൦ യോനാ വലിയ മത്സ്യത്തിന്റെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.
Ty såsom Jonas var i tre dagar och tre nätter i hvalfiskens buk; så skall menniskones Son vara i tre dagar och i tre nätter i jordene.
41 ൪൧ നിനവേക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ട് മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനയിലും വലിയവൻ.
De Ninivitiske män skola stå upp på domen med detta slägtet, och fördöma det; ty de bättrade sig efter Jone predikan; och si, här är mer än Jonas.
42 ൪൨ തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് ഉയിർത്തെഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾക്കുവാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.
Drottningen af söderlanden skall stå upp på domen med detta slägtet, och fördöma det; ty hon kom ifrå jordenes ända, till att höra Salomons visdom; och si, här är mer än Salomon.
43 ൪൩ അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം വരണ്ട സ്ഥലങ്ങളിൽക്കൂടി വിശ്രമം അന്വേഷിച്ചുകൊണ്ട് സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും.
När den orene anden är utfaren af menniskone, så vandrar han genom de rum, som torr äro, söker efter hvilo, och finner ingen.
44 ൪൪ അപ്പോൾ ഞാൻ പുറപ്പെട്ടുപോന്ന എന്റെ വീട്ടിലേക്ക് മടങ്ങിച്ചെല്ലും എന്ന് അവൻ പറയുന്നു; മടങ്ങിവന്നപ്പോൾ, അത് ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കണ്ട്.
Så säger han: Jag vill komma igen i mitt hus, der jag utgick; och när han kommer, finner han det tomt, och rent sopadt, och prydt.
45 ൪൫ പിന്നെ അത് പുറപ്പെട്ടു, തന്നിലും ദുഷ്ടതയേറിയ വേറെ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാർക്കുന്നു; ആ മനുഷ്യന്റെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിലും ദുരിതപൂർണ്ണം ആകും; ഈ ദുഷ്ടതലമുറയ്ക്കും അങ്ങനെ ഭവിക്കും.
Så går han bort, och tager sju andra andar till sig, de som värre äro än han sjelfver; och då de der inkomma, bo de der; så blifver den menniskones sista värre än det första. Så varder ock tillgångandes med detta vrånga slägtet.
46 ൪൬ യേശു പുരുഷാരത്തോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവന്റെ അമ്മയും സഹോദരന്മാരും അവനോട് സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനിന്നു.
Vid han ännu talade till folket, si, hans moder och bröder stodo utanföre, och ville tala med honom.
47 ൪൭ ഒരുവൻ അവനോട്: നിന്റെ അമ്മയും സഹോദരന്മാരും നിന്നോട് സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നില്ക്കുന്നു എന്നു പറഞ്ഞു.
Då sade en till honom: Si, din moder och dine bröder stå ute, och vilja tala med dig.
48 ൪൮ അത് പറഞ്ഞവനോട് ഉത്തരമായി അവൻ: എന്റെ അമ്മ ആർ എന്റെ സഹോദരന്മാർ ആർ എന്നു ചോദിച്ചു.
Då svarade han, och sade till den, som honom bådade: Hvilken är min moder, och hvilke äro mine bröder?
49 ൪൯ എന്നിട്ട് അവന്റെ ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും.
Och räckte ut handena åt sina Lärjungar, och sade: Si, min moder och mine bröder.
50 ൫൦ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ ഏവനും എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.
Ty hvar och en, som gör mins Faders vilja, som är i himmelen, han är min broder, och syster, och moder.