< മത്തായി 12 >

1 ആ കാലത്ത് യേശു ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ട് ധാന്യത്തിന്റെ കതിർ പറിച്ചു തിന്നുതുടങ്ങി
I ANSAU o Iesus kotila nan mat en korn ni ran en sapat, a sapwelim a tounpadak kan men mangadar, rap dolunga sang wan korn o kangkang.
2 പരീശന്മാർ അത് കണ്ടിട്ട്: നോക്കു, ശബ്ബത്തിൽ നിയമവിരുദ്ധമായത് നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്നു യേശുവിനോടു പറഞ്ഞു.
Parisär lau kilanger mepwukat, rap patoan ong i: Masani, sapwilim omui tounpadak kan kin wiada, me sota pung, en wiaui ni ran en sapat.
3 എന്നാൽ യേശു അവരോട് പറഞ്ഞത്: ദാവീദ് തനിക്കും കൂടെയുള്ളവർക്കും
A kotin masani ong irail: Komail sota doropwe, me Dawid wiadar ni a o iang akan men mangadar?
4 വിശന്നപ്പോൾ ചെയ്തത് എന്ത് എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ? അവൻ ദൈവാലയത്തിൽ ചെന്ന്, പുരോഹിതന്മാർക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു
Duen a pedelong ong nan im en Kot o kangkang prot en kasansal, me sota pung, i o iang akan en kang, pwe samero akan eta.
5 അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽ വെച്ച് ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ?
De komail sota wadoker nan kapung o, duen samero akan ar kin kaupali ran en sapat nan im en kaudok ni ran en sapat, ap sota dip arail?
6 എന്നാൽ ദൈവാലയത്തേക്കാൾ വലിയവൻ ഇവിടെ ഉണ്ട് എന്നു ഞാൻ നിങ്ങളോടു പറയുന്നു.
A I indai ong komail, i, me laude sang im en kaudok, mi wasa kis et.
7 യാഗത്തിലല്ല കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളത് എന്ത് എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കുകയില്ലായിരുന്നു.
A ma komail pan asa wewen kasoi pot et: I kin polauleki kadek a kaidin mairong isis, komail sota pan kadeikada me makelekel akan.
8 മനുഷ്യപുത്രനോ ശബ്ബത്തിന് കർത്താവാകുന്നു.
Pwe nain aramas pil udan Kaun en sapat.
9 അവൻ അവിടം വിട്ടു അവരുടെ പള്ളിയിൽ ചെന്നപ്പോൾ, കൈ വരണ്ട ഒരു മനുഷ്യനെ കണ്ട്.
A kotila sang wasa o, ap kotilong ong nan ar sinakoke.
10 ൧൦ അവർ അവനിൽ കുറ്റം ചുമത്തേണ്ടതിന് ശബ്ബത്തിൽ സൌഖ്യമാക്കുന്നത് വിഹിതമോ എന്നു അവനോട് ചോദിച്ചു.
A kilang, aramas amen mia, me pa a motorlar. Irail idok re a indada: Me pung, en kakelailada ni ran en sapat? Pwe ren kadipa i.
11 ൧൧ അവൻ അവരോട്: നിങ്ങളിൽ ഒരുവന് ഒരേയൊരു ആടുണ്ട് എന്നിരിക്കട്ടെ; അത് ശബ്ബത്തിൽ ആഴമുള്ളകുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ച് കയറ്റുകയില്ലയോ?
I ari kotin masani ong irail: Is aramas nan pung omail, me na sip amen mia, ma a pupedi ong nan por ni ran en sapat, a so pan poridi ong, kida sang?
12 ൧൨ എന്നാൽ മനുഷ്യൻ ആടിനേക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു നിയമാനുസൃതം തന്നേ എന്നു പറഞ്ഞു.
A iaduen aramas amen sota kasampwal kaualap sang sip amen? I me aramas amen kak wia kida me mau ni ran en sapat.
13 ൧൩ പിന്നെ യേശു ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു; അവൻ നീട്ടി, അത് മറ്റേ കൈപോലെ സൌഖ്യമായി.
I ap kotin masani ong aramas o: Kapa wei pa om! I ari kapa wei, ap maular dueta pali teio.
14 ൧൪ പരീശന്മാരോ പുറപ്പെട്ടു അവനെ എങ്ങനെ കൊല്ലുവാൻ കഴിയും എന്ന് അന്വേഷിച്ച് അവന് വിരോധമായി ഉപായം ചമച്ചു.
Parisär ap pedoi sang o kapukapung pena, duen ar pan kamatala i.
15 ൧൫ യേശു അത് അറിഞ്ഞിട്ട് അവിടം വിട്ടുപോയി, വളരെ പേർ അവന്റെ പിന്നാലെ ചെന്ന്; അവൻ അവരെ ഒക്കെയും സൌഖ്യമാക്കി,
Iesus lao mangi met, ap kotila sang wasa o, a pokon kalaimun idauenla i; i ari kakelailadar irail karos.
16 ൧൬ തന്നെ മറ്റുള്ളവരുടെ മുൻപിൽ പ്രസിദ്ധമാക്കരുത് എന്നു അവരോട് ആജ്ഞാപിച്ചു.
O masani ong irail, ren der kalok sili i.
17 ൧൭ “ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെയ്ക്കും; അവൻ ജാതികൾക്ക് ന്യായവിധി അറിയിക്കും.
Pwen pwaida, me lokido ren saukop Iesaia, me masani:
18 ൧൮ അവൻ മത്സരിക്കുകയില്ല, നിലവിളിക്കുകയില്ല; ആരും തെരുവീഥികളിൽ അവന്റെ ശബ്ദം കേൾക്കുകയുമില്ല.
Kilang, i ai ladu, me I piladar, o kompokepa i, me I kin polaule kida. I pan aude kin i Ngen i, o a pan kasale ong men liki kan duen kadeik o.
19 ൧൯ ചതഞ്ഞ ഞാങ്ങണ അവൻ ഒടിച്ചുകളയുകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും.
Nan a sota pan akamai de weriwer, o sota amen me pan rong ngil a pon al akan,
20 ൨൦ അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവെയ്ക്കും”
A sota pan katip pasang alek luet o, o a sota pan kakundi wik inkingkong o, lao a pan kaimwisokala kadeik o.
21 ൨൧ എന്നിങ്ങനെ യെശയ്യാപ്രവാചകന്മുഖാന്തരം അരുളിച്ചെയ്തത് നിവൃത്തിയായി.
O men liki kan pan kaporoporeki mar a.
22 ൨൨ അതിനുശേഷം കുരുടനും ഊമനുമായൊരു ഭൂതഗ്രസ്തനെ ചിലർ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; ഊമൻ സംസാരിക്കുകയും കാണുകയും ചെയ്‌വാൻ തക്കവണ്ണം അവൻ അവനെ സൌഖ്യമാക്കി.
Me tewil ti poa men, me maskun o lotong ap wisike dong i; i ari kakelailada i, a me maskun o lotong ap lokaia o kilang wasa.
23 ൨൩ പുരുഷാരം ഒക്കെയും വിസ്മയിച്ചു: ഇവൻ ദാവീദുപുത്രൻ തന്നെയോ എന്നു പറഞ്ഞു.
Aramas karos ap malamalauak kila indada: Kaidin i sapwilim en Dawid?
24 ൨൪ അത് കേട്ടിട്ട് പരീശന്മാർ: ഇവൻ ഭൂതങ്ങളുടെ പ്രഭുവായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു.
A Parisär akan lao rongadar, rap indada: Nan sota, me lap en kauseki wei tewil akan, Peelse pup eta, saumas en tewil akan.
25 ൨൫ യേശു അവരുടെ നിരൂപണം അറിഞ്ഞ് അവരോട് പറഞ്ഞത്: തന്നിൽ തന്നെ ഭിന്നിക്കുന്ന ഏത് രാജ്യവും ശൂന്യമാകും;
I ari angi ar lamelam masani ong irail: Wei karos, ma tou a kan pan u pena nan pung ar, a pan ola, o ma toun kanim de toun im eu pan u pena nan pung ar, a sota pan pwaida.
26 ൨൬ ഒരു പട്ടണമോ ഗൃഹമോ തന്നിൽതന്നേ ഭിന്നിക്കുന്നു എങ്കിൽ നിലനില്ക്കയില്ല. സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽതന്നേ ഭിന്നിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും?
O ma Satan pan kause wei Satan, a pan u ong pein i, a iaduen a wei pan kak pwaida?
27 ൨൭ ഞാൻ ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ, നിങ്ങളുടെ അനുഗാമികൾ ആരെക്കൊണ്ട് പുറത്താക്കുന്നു? അതുകൊണ്ട് അവർ നിങ്ങൾക്ക് ന്യായാധിപന്മാർ ആകും.
Ma I kin kauseki wei Peelsepup tewil akan, a is me noumail seri kang kin kause kin irail? Irail ari pan omail saunkapung.
28 ൨൮ ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു.
A ma I kausaki wei Ngen en Kot tewil akan, nan wein Kot lel ong komail er.
29 ൨൯ ബലവാന്റെ വീട്ടിൽ കടന്നു അവന്റെ വസ്തുവകകൾ കവർന്നെടുക്കുവാൻ, ആദ്യം ബലവാനെ പിടിച്ച് കെട്ടീട്ടല്ലാതെ എങ്ങനെ കഴിയും? പിടിച്ചുകെട്ടിയാൽ പിന്നെ അവന്റെ വീട് കവർച്ച ചെയ്യാം.
De iaduen, is me pan kak kolong ong nan im en me kelail amen, kulia sang a kapwa, ma a so saliedi mas me kelail o? A ap pan kak kulia sang a kapwa.
30 ൩൦ എനിക്ക് അനുകൂലമല്ലാത്തവൻ എനിക്ക് പ്രതികൂലം ആകുന്നു; എന്നോടൊപ്പം ചേർക്കാത്തവൻ ചിതറിപ്പോകുന്നു.
Meamen me sota iang ia, iei me palian ia; o me sota kin dolung penang ia, iei me kin kasapoka pasang.
31 ൩൧ അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നത്: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിയ്ക്കും; ആത്മാവിന് എതിരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല.
I me Ngai indai ong komail, dip karos o lalaue pan kak lapwa sang aramas, a lalaue ong Ngen sota pan lapwa sang aramas.
32 ൩൨ ആരെങ്കിലും മനുഷ്യപുത്രന് എതിരെ ഒരു വാക്ക് പറഞ്ഞാൽ അത് അവനോട് ക്ഷമിയ്ക്കും; പരിശുദ്ധാത്മാവിന് എതിരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോട് ക്ഷമിക്കയില്ല. (aiōn g165)
O me pan lalaue Nain aramas, a pan lapwa sang i; a me pan lalaue Ngen saraui, a sota pan lapwa sang i, sota nan muei met pil sota nan muei kokodo. (aiōn g165)
33 ൩൩ ഒന്നുകിൽ വൃക്ഷം നല്ലത്, ഫലവും നല്ലത് എന്നു വയ്ക്കുവിൻ; അല്ലെങ്കിൽ വൃക്ഷം ഗുണമല്ല, ഫലവും ഗുണകരമല്ല എന്നു വയ്ക്കുവിൻ; ഫലം കൊണ്ടല്ലോ വൃക്ഷത്തെ അറിയുന്നത്.
Padukedi tuka mau pot, a wa pan mau; de padukedi tuka sued apot, a wa pan sued. Pwe tuka kin diarok kida wa.
34 ൩൪ സർപ്പസന്തതികളേ, നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലത് സംസാരിപ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നത്.
Wan serpent komail, iaduen komail kak lokaia mau, pwe komail me sued? Pwe aua kin lokaia sang nan audepan mongiong o.
35 ൩൫ നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽനിന്ന് നല്ലത് പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ തന്റെ ഹൃദയത്തിലെ ദുഷ്ടതയിൽനിന്ന് ദുഷ്ടതയായത് പുറപ്പെടുവിക്കുന്നു.
Aramas mau kin kida me mau sang nan pai mau en mongiong i, a aramas sued kin kida me sued sang nan pai sued en mongiong i.
36 ൩൬ എന്നാൽ മനുഷ്യർ പറയുന്ന ഏത് നിസ്സാരവാക്കിനും ന്യായവിധിദിവസത്തിൽ കണക്ക് ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
A I indai ong komail, lokaia mal karos, me aramas inda, pan puk ong ir ni ran en kadeik o.
37 ൩൭ നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.
Pwe sang ni om kasokasoi koe pan kapung kila, o sang ni om kasokasoi koe pan pakadeikada.
38 ൩൮ അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോട്: ഗുരോ, നീ ഒരു അടയാളം ചെയ്തുകാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോട് ഉത്തരം പറഞ്ഞത്:
Saunkawewe o Parisär kai ap sapeng i indada: Saunpadak, se men kilang kilel eu sang re omui
39 ൩൯ ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന് അടയാളം ലഭിക്കുകയില്ല.
A i me kotin sapeng masani ong irail: Di sued o kamal o kin rapaki kilel eu, a sota kilel eu, me pan sansal ong irail, pwe kilel en saukop Iona eta.
40 ൪൦ യോനാ വലിയ മത്സ്യത്തിന്റെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.
Pwe duen Iona a mimi nan kaped en mam kalaimun amen ran silu o pong sili pong, iduen Nain aramas pan mimi nan mongiong en sappa ran silu o pong sili pong.
41 ൪൧ നിനവേക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ട് മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനയിലും വലിയവൻ.
Ol en Niniwe kan pan u ong di wet ni kadeik lapalap o pan kadeikada, pwe re kalula ni ar rongadar padak en Iona, a kilang, me laude sang Iona mi met.
42 ൪൨ തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് ഉയിർത്തെഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾക്കുവാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.
Li nanmarki en pali air amen pan u ong di wet ni kadeik lapalap o pan kadeikada; pwe a pwurado sang ni imwin sappa, pwen rong lolekong en Salomo. A kilang me laude sang Salomo mi met.
43 ൪൩ അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം വരണ്ട സ്ഥലങ്ങളിൽക്കൂടി വിശ്രമം അന്വേഷിച്ചുകൊണ്ട് സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും.
Ngen saut lao kowei sang ren aramas o, a kin tangatang sili nan sap tan akan, rapaki wasan kamol, a sota, me a diarada.
44 ൪൪ അപ്പോൾ ഞാൻ പുറപ്പെട്ടുപോന്ന എന്റെ വീട്ടിലേക്ക് മടങ്ങിച്ചെല്ലും എന്ന് അവൻ പറയുന്നു; മടങ്ങിവന്നപ്പോൾ, അത് ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കണ്ട്.
I ap kin inda: I pan purelong nan im ai, me i pedoi sanger. A lao puredo, a diar me a tan, kokok, o kapwater.
45 ൪൫ പിന്നെ അത് പുറപ്പെട്ടു, തന്നിലും ദുഷ്ടതയേറിയ വേറെ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാർക്കുന്നു; ആ മനുഷ്യന്റെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിലും ദുരിതപൂർണ്ണം ആകും; ഈ ദുഷ്ടതലമുറയ്ക്കും അങ്ങനെ ഭവിക്കും.
I ari mi koieila, ale ong i ngen isimen, me sued sang pein i; irail lao pedelong ong lole, rap kaukauson ia, a aramas pan sued sang mas. Iduen a pan wiaui ong di sued wet.
46 ൪൬ യേശു പുരുഷാരത്തോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവന്റെ അമ്മയും സഹോദരന്മാരും അവനോട് സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനിന്നു.
A ni a kotin masani ong pokon o mepukat, kilang, in a o ri a ol akan u liki, re men lokaia ong i.
47 ൪൭ ഒരുവൻ അവനോട്: നിന്റെ അമ്മയും സഹോദരന്മാരും നിന്നോട് സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നില്ക്കുന്നു എന്നു പറഞ്ഞു.
Amen ap potoan ong i: Re kotin mangi, in ar o ri ar ol akan mimi liki o men lokaia ong ir.
48 ൪൮ അത് പറഞ്ഞവനോട് ഉത്തരമായി അവൻ: എന്റെ അമ്മ ആർ എന്റെ സഹോദരന്മാർ ആർ എന്നു ചോദിച്ചു.
A a kotin sapeng masani ong, me kaireki ong i: Is in ai o is ri ai ol akan?
49 ൪൯ എന്നിട്ട് അവന്റെ ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും.
Ap kotin kapawei lim a pon sapwilim a tounpadak kan masani: Kilang, in ai o ri ai ol pukat!
50 ൫൦ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ ഏവനും എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.
Pwe meamen, me kin wia kupur en Sam ai, me kotikot nanlang, nan i me ri ai ol, o ri ai li, o in ai.

< മത്തായി 12 >