< മർക്കൊസ് 1 >
1 ൧ ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷം ഇവിടെ ആരംഭിക്കുന്നു:
The beginning of the Gospel of Jesus Christ, the Son of God.
2 ൨ “ഞാൻ നിനക്ക് മുമ്പായി എന്റെ ദൂതനെ അയയ്ക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും.
As it has been written by the prophet Isaiah: “Behold, I send my Angel before your face, who shall prepare your way before you.
3 ൩ കർത്താവിന്റെ വഴി ഒരുക്കുവിൻ, അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ
The voice of one crying out in the desert: Prepare the way of the Lord; make straight his paths.”
4 ൪ യോഹന്നാൻ വന്നു മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.
John was in the desert, baptizing and preaching a baptism of repentance, as a remission of sins.
5 ൫ അവന്റെ അടുക്കൽ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യർ എല്ലാവരും വന്നു തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു.
And there went out to him all the region of Judea and all those of Jerusalem, and they were baptized by him in the river Jordan, confessing their sins.
6 ൬ യോഹന്നാനോ ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽ വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഭക്ഷിച്ചും പോന്നു.
And John was clothed with camel’s hair and with a leather belt around his waist. And he ate locusts and wild honey.
7 ൭ “എന്നിലും ബലമേറിയവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറ് കുനിഞ്ഞഴിക്കുവാൻ ഞാൻ യോഗ്യനല്ല.
And he preached, saying: “One stronger than me comes after me. I am not worthy to reach down and loosen the laces of his shoes.
8 ൮ ഞാൻ നിങ്ങളെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും” എന്നു അവൻ പ്രസംഗിച്ചു.
I have baptized you with water. Yet truly, he will baptize you with the Holy Spirit.”
9 ൯ ആ കാലത്ത് യേശു ഗലീലയിലെ നസറെത്തിൽ നിന്നു വന്നു യോഹന്നാനാൽ യോർദ്ദാനിൽ സ്നാനം ഏറ്റു.
And it happened that, in those days, Jesus arrived from Nazareth of Galilee. And he was baptized by John in the Jordan.
10 ൧൦ വെള്ളത്തിൽ നിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവ് പ്രാവുപോലെ തന്റെമേൽ വരുന്നതും കണ്ട്.
And immediately, upon ascending from the water, he saw the heavens opened and the Spirit, like a dove, descending, and remaining with him.
11 ൧൧ നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.
And there was a voice from heaven: “You are my beloved Son; in you I am well pleased.”
12 ൧൨ ആത്മാവ് ഉടനെ അവനെ മരുഭൂമിയിലേക്ക് പോകുവാൻ നിര്‍ബ്ബന്ധിച്ചു.
And immediately the Spirit prompted him into the desert.
13 ൧൩ അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു, നാല്പതു ദിവസം മരുഭൂമിയിൽ കാട്ടുമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാർ അവനെ ശുശ്രൂഷിച്ചു പോന്നു.
And he was in the desert for forty days and forty nights. And he was tempted by Satan. And he was with the wild animals, and the Angels ministered to him.
14 ൧൪ എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്ന് ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു:
Then, after John was handed over, Jesus went into Galilee, preaching the Gospel of the kingdom of God,
15 ൧൫ “കാലം തികഞ്ഞു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു.
and saying: “For the time has been fulfilled and the kingdom of God has drawn near. Repent and believe in the Gospel.”
16 ൧൬ അവൻ ഗലീലക്കടല്പുറത്ത് നടക്കുമ്പോൾ ശിമോനും അവന്റെ സഹോദരനായ അന്ത്രെയാസും കടലിൽ വല വീശുന്നത് കണ്ട്; അവർ മീൻ പിടിക്കുന്നവർ ആയിരുന്നു.
And passing by the shore of the Sea of Galilee, he saw Simon and his brother Andrew, casting nets into the sea, for they were fishermen.
17 ൧൭ യേശു അവരോട്: “എന്നെ അനുഗമിക്കുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു.
And Jesus said to them, “Come after me, and I will make you fishers of men.”
18 ൧൮ ഉടനെ അവർ വല വിട്ടു അവനെ അനുഗമിച്ചു.
And at once abandoning their nets, they followed him.
19 ൧൯ യേശു അവിടെനിന്നു അല്പം മുന്നോട്ടു ചെന്നപ്പോൾ സെബെദിയുടെ മകനായ യാക്കോബും അവന്റെ സഹോദരനായ യോഹന്നാനും പടകിൽ ഇരുന്നു വല നന്നാക്കുന്നത് കണ്ട്.
And continuing on a little ways from there, he saw James of Zebedee and his brother John, and they were mending their nets in a boat.
20 ൨൦ അവൻ ഉടനെ അവരെയും വിളിച്ചു; അവർ തങ്ങളുടെ അപ്പനായ സെബെദിയെ കൂലിക്കാരോടുകൂടെ പടകിൽ വിട്ടു അവനെ അനുഗമിച്ചു.
And immediately he called them. And leaving behind their father Zebedee in the boat with his hired hands, they followed him.
21 ൨൧ അവർ കഫർന്നഹൂമിലേക്ക് പോയി; ശബ്ബത്ത് ദിവസത്തിൽ അവൻ പള്ളിയിൽ ചെന്ന് ഉപദേശിച്ചു.
And they entered into Capernaum. And entering into the synagogue promptly on the Sabbaths, he taught them.
22 ൨൨ അവന്റെ ഉപദേശത്തിങ്കൽ അവർ വിസ്മയിച്ചു; അവൻ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചത്.
And they were astonished over his doctrine. For he was teaching them as one who has authority, and not like the scribes.
23 ൨൩ അവരുടെ പള്ളിയിൽ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ നിലവിളിച്ച്:
And in their synagogue, there was a man with an unclean spirit; and he cried out,
24 ൨൪ “നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്ത്? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ” എന്നു പറഞ്ഞു.
saying: “What are we to you, Jesus of Nazareth? Have you come to destroy us? I know who you are: the Holy One of God.”
25 ൨൫ യേശു അതിനെ ശാസിച്ചു: മിണ്ടരുത്; അവനെ വിട്ടുപോ എന്നു പറഞ്ഞു.
And Jesus admonished him, saying, “Be silent, and depart from the man.”
26 ൨൬ അപ്പോൾ അശുദ്ധാത്മാവ് അവനെ തള്ളിയിട്ട് ഇഴച്ച്, ഉറക്കെ നിലവിളിച്ചു അവനെ വിട്ടുപോയി.
And the unclean spirit, convulsing him and crying out with a loud voice, departed from him.
27 ൨൭ എല്ലാവരും ആശ്ചര്യപ്പെട്ട്: “ഇതെന്ത്? അധികാരത്തോടെയുള്ള ഒരു പുതിയ ഉപദേശം! അവൻ അശുദ്ധാത്മാക്കളോടുപോലും കല്പിക്കുന്നു; അവ അവനെ അനുസരിക്കുകയും ചെയ്യുന്നു” എന്നു പറഞ്ഞു തമ്മിൽ വാദിച്ചുകൊണ്ടിരുന്നു.
And they were all so amazed that they inquired among themselves, saying: “What is this? And what is this new doctrine? For with authority he commands even the unclean spirits, and they obey him.”
28 ൨൮ അവന്റെ ശ്രുതി വേഗത്തിൽ ഗലീല നാടെങ്ങും പരന്നു.
And his fame went out quickly, throughout the entire region of Galilee.
29 ൨൯ അവർ പള്ളിയിൽ നിന്നു ഇറങ്ങിയ ഉടനെ യാക്കോബും യോഹന്നാനുമായി ശിമോന്റെയും അന്ത്രെയാസിന്റെയും വീട്ടിൽ വന്നു.
And soon after departing from the synagogue, they went into the house of Simon and Andrew, with James and John.
30 ൩൦ അവിടെ ശിമോന്റെ അമ്മാവിയമ്മ പനിപിടിച്ച് കിടന്നിരുന്നു; അവർ ഉടനെ അവളെക്കുറിച്ച് അവനോട് പറഞ്ഞു.
But the mother-in-law of Simon lay ill with a fever. And at once they told him about her.
31 ൩൧ അവൻ അടുത്തുചെന്ന് അവളെ കൈക്കു പിടിച്ച് എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവൾ അവരെ ശുശ്രൂഷിച്ചു.
And drawing near to her, he raised her up, taking her by the hand. And immediately the fever left her, and she ministered to them.
32 ൩൨ വൈകുന്നേരം സൂര്യൻ അസ്തമിച്ചശേഷം അവർ സകലവിധ ദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.
Then, when evening arrived, after the sun had set, they brought to him all who had maladies and those who had demons.
33 ൩൩ പട്ടണം ഒക്കെയും വാതിൽക്കൽ വന്നു കൂടിയിരുന്നു.
And the entire city was gathered together at the door.
34 ൩൪ നാനാവ്യാധികളാൽ വലഞ്ഞിരുന്ന അനേകരെ അവൻ സൌഖ്യമാക്കി, അനേകം ഭൂതങ്ങളെയും പുറത്താക്കി; ഭൂതങ്ങൾ അവനെ അറിയുകകൊണ്ട് അവയെ സംസാരിപ്പാൻ അവൻ സമ്മതിച്ചില്ല.
And he healed many who were troubled with various illnesses. And he cast out many demons, but he would not permit them to speak, because they knew him.
35 ൩൫ അവൻ അതികാലത്ത്, ഇരുട്ടുള്ളപ്പോൾതന്നെ എഴുന്നേറ്റ് പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്ത് ചെന്ന് പ്രാർത്ഥിച്ചു.
And rising up very early, departing, he went out to a deserted place, and there he prayed.
36 ൩൬ ശിമോനും കൂടെയുള്ളവരും അവനെ അന്വേഷിച്ചു ചെന്ന്,
And Simon, and those who were with him, followed after him.
37 ൩൭ അവനെ കണ്ടപ്പോൾ: “എല്ലാവരും നിന്നെ അന്വേഷിക്കുന്നു” എന്നു പറഞ്ഞു.
And when they had found him, they said to him, “For everyone is seeking you.”
38 ൩൮ അവൻ അവരോട്: “ഞാൻ ചുറ്റുമുള്ള ഗ്രാമങ്ങളിലും പ്രസംഗിക്കേണ്ടതിന് നാം അവിടേക്ക് പോക; ഇതിനായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നത്” എന്നു പറഞ്ഞു.
And he said to them: “Let us go into the neighboring towns and cities, so that I may preach there also. Indeed, it was for this reason that I came.”
39 ൩൯ അങ്ങനെ അവൻ ഗലീലയിൽ ഒക്കെയും അവരുടെ പള്ളികളിൽ ചെന്ന് പ്രസംഗിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു.
And he was preaching in their synagogues and throughout all of Galilee, and casting out demons.
40 ൪൦ ഒരു കുഷ്ഠരോഗി അവന്റെ അടുക്കൽ വന്നു മുട്ടുകുത്തി: “നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും” എന്നു അപേക്ഷിച്ചു.
And a leper came to him, begging him. And kneeling down, he said to him, “If you are willing, you are able to cleanse me.”
41 ൪൧ യേശു മനസ്സലിഞ്ഞ് കൈ നീട്ടി അവനെ തൊട്ടു:
Then Jesus, taking pity on him, reached out his hand. And touching him, he said to him: “I am willing. Be cleansed.”
42 ൪൨ “മനസ്സുണ്ട്, ശുദ്ധമാക” എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടുമാറി അവന് ശുദ്ധിവന്നു.
And after he had spoken, immediately the leprosy departed from him, and he was cleansed.
43 ൪൩ യേശു അവനെ കർശനമായി താക്കീത് ചെയ്തു:
And he admonished him, and he promptly sent him away.
44 ൪൪ “നോക്കൂ, ആരോടും ഒന്നും പറയരുത്; എന്നാൽ ചെന്ന് പുരോഹിതന് നിന്നെത്തന്നെ കാണിച്ചു, നിന്റെ ശുദ്ധീകരണത്തിന് വേണ്ടി മോശെ കല്പിച്ചത് അവർക്ക് സാക്ഷ്യത്തിനായി അർപ്പിക്ക” എന്നു പറഞ്ഞു അവനെ വിട്ടയച്ചു.
And he said to him: “See to it that you tell no one. But go and show yourself to the high priest, and offer for your cleansing that which Moses instructed, as a testimony for them.”
45 ൪൫ അവനോ പുറപ്പെട്ടു ഈ കാര്യം അനേകരോട് ഘോഷിക്കുവാനും വളരെ പ്രചരിപ്പിക്കുവാനും തുടങ്ങി; തന്മൂലം യേശുവിനു പരസ്യമായി പട്ടണത്തിൽ കടക്കുവാൻ കഴിയായ്കകൊണ്ട് അവൻ പുറത്തു നിർജ്ജനസ്ഥലങ്ങളിൽ പാർത്തു; എല്ലായിടത്തുനിന്നും ആളുകൾ അവന്റെ അടുക്കൽ വന്നുകൂടി.
But having departed, he began to preach and to disseminate the word, so that he was no longer able to openly enter a city, but had to remain outside, in deserted places. And they were gathered to him from every direction.