< മർക്കൊസ് 8 >

1 ആ ദിവസങ്ങളിൽ വീണ്ടും വലിയ പുരുഷാരം കൂടിവന്നു, അവർക്ക് ഭക്ഷിക്കുവാൻ ഒന്നും ഇല്ലാത്തതുകൊണ്ട് യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ചു അവരോട്:
About that time, when there was again a great crowd of people who had nothing to eat, Jesus called his disciples to him, and said:
2 “ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെയുണ്ട്; അവർക്ക് ഭക്ഷിക്കുവാൻ ഒന്നും ഇല്ലാത്തതുകൊണ്ട് എനിക്ക് അവരോട് അലിവ് തോന്നുന്നു;
“My heart is moved at the sight of all these people, for they have already been with me three days and they have nothing to eat;
3 ഞാൻ അവരെ പട്ടിണിയായി വീട്ടിലേക്ക് അയച്ചാൽ അവർ വഴിയിൽവെച്ച് തളർന്നുപോകും; അവരിൽ ചിലർ ദൂരത്തുനിന്നുവന്നവരല്ലോ” എന്നു പറഞ്ഞു.
and if I send them away to their homes hungry, they will break down on the way; and some of them have come a long distance.”
4 അതിന് അവന്റെ ശിഷ്യന്മാർ: “ഇവർക്ക് തൃപ്തിവരുത്തുവാൻ മതിയായ അപ്പം ഈ മരുഭൂമിയിൽ എവിടെനിന്ന് നമുക്കു ലഭിക്കും?” എന്നു ഉത്തരം പറഞ്ഞു.
“Where will it be possible,” his disciples answered, “to get sufficient bread for these people in this lonely place?”
5 അവൻ അവരോട്: “നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്?” എന്നു ചോദിച്ചു. ഏഴ് എന്നു അവർ പറഞ്ഞു.
“How many loaves have you?” he asked. “Seven,” they answered.
6 അവൻ പുരുഷാരത്തോട് നിലത്തു ഇരിക്കുവാൻ കല്പിച്ചു; പിന്നെ ആ ഏഴ് അപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കൽ വിളമ്പുവാൻ കൊടുത്തു; അവർ പുരുഷാരത്തിന് വിളമ്പി.
Jesus told the crowd to sit down upon the ground. Then he took the seven loaves, and, after saying the thanksgiving, broke them, and gave them to his disciples to serve out; and they served them out to the crowd.
7 ചെറിയ മീനും കുറച്ച് ഉണ്ടായിരുന്നു; അതും അവൻ അനുഗ്രഹിച്ചിട്ട്, വിളമ്പുവാൻ പറഞ്ഞു.
They had also a few small fish; and, after he had said the blessing, he told the disciples to serve out these as well.
8 അവർ തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ ഏഴ് വട്ടി നിറച്ചെടുത്തു.
The people had sufficient to eat, and they picked up seven baskets full of the broken pieces that were left.
9 അവർ ഏകദേശം നാലായിരം പുരുഷന്മാർ ആയിരുന്നു.
There were about four thousand people. Then Jesus dismissed them.
10 ൧൦ അവൻ അവരെ പറഞ്ഞയച്ച ഉടനെ ശിഷ്യന്മാരോട് കൂടെ പടക് കയറി ദല്മനൂഥ ദേശങ്ങളിൽ എത്തി.
Immediately afterwards, getting into the boat with his disciples, Jesus went to the district of Dalmanutha.
11 ൧൧ അനന്തരം പരീശന്മാർ വന്നു അവനെ പരീക്ഷിക്കേണ്ടതിന് ആകാശത്തുനിന്ന് ഒരു അടയാളം അന്വേഷിച്ച് അവനുമായി തർക്കിച്ചു തുടങ്ങി.
Here the Pharisees came out, and began to argue with Jesus, asking him for some sign from the heavens, to test him.
12 ൧൨ അവൻ ആത്മാവിൽ ഞരങ്ങി: “ഈ തലമുറ അടയാളം അന്വേഷിക്കുന്നതെന്ത്? ഈ തലമുറയ്ക്ക് അടയാളം ലഭിക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു,
Sighing deeply, Jesus said: “Why does this generation ask for a sign? I tell you, no sign shall be given it.”
13 ൧൩ പിന്നെ അവരെ വിട്ടു വീണ്ടും പടക് കയറി അക്കരയ്ക്ക് കടന്നു.
So he left them to themselves, and, getting into the boat again, went away to the opposite shore.
14 ൧൪ ശിഷ്യന്മാർ അപ്പം എടുത്തുകൊണ്ടുപോരുവാൻ മറന്നുപോയിരുന്നു; പടകിൽ അവരുടെ പക്കൽ ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു.
Now the disciples had forgotten to take any bread with them, one loaf being all that they had in the boat.
15 ൧൫ അവൻ അവരോട്: നോക്കുവിൻ, പരീശരുടെയും ഹെരോദാവിന്റെയും പുളിപ്പിനെക്കുറിച്ച് ജാഗരൂകരായിരിക്കുവിൻ എന്നു മുന്നറിയിപ്പ് നൽകി.
So Jesus gave them this warning. “Take care,” he said, “beware of the leaven of the Pharisees and the leaven of Herod.”
16 ൧൬ നമുക്കു അപ്പം ഇല്ലായ്കയാൽ ആയിരിക്കും എന്നു അവർ തമ്മിൽതമ്മിൽ പറഞ്ഞു.
They began talking to one another about their being short of bread.
17 ൧൭ അത് യേശു അറിഞ്ഞ് അവരോട് പറഞ്ഞത്: “അപ്പം ഇല്ലാത്തതിനെക്കുറിച്ച് നിങ്ങൾ തമ്മിൽ പറയുന്നത് എന്ത്? ഇപ്പോഴും തിരിച്ചറിയുന്നില്ലയോ? ഗ്രഹിക്കുന്നില്ലയോ? നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവോ?
And, noticing this, Jesus said to them: “Why are you talking about your being short of bread? Do not you yet see or understand? Are your minds still so slow or comprehension?
18 ൧൮ കണ്ണ് ഉണ്ടായിട്ടും കാണുന്നില്ലയോ? ചെവി ഉണ്ടായിട്ടും കേൾക്കുന്നില്ലയോ? ഓർക്കുന്നതുമില്ലയോ?
“Though you have eyes, do you not see? and though you have ears, do you not hear?’ Do not you remember,
19 ൧൯ അയ്യായിരംപേർക്ക് ഞാൻ അഞ്ച് അപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര കൊട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്നു അവർ അവനോട് പറഞ്ഞു.
when I broke up the five loaves for the five thousand, how many baskets of broken pieces you picked up?” “Twelve,” they said.
20 ൨൦ നാലായിരംപേർക്ക് ഏഴപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര വട്ടി നിറച്ചെടുത്തു? “ഏഴ്” എന്നു അവർ അവനോട് പറഞ്ഞു.
“And when the seven for the four thousand, how many basketfuls of broken pieces did you pick up?” “Seven,” they said.
21 ൨൧ പിന്നെ അവൻ അവരോട്: “ഇപ്പോഴും നിങ്ങൾ ഗ്രഹിക്കുന്നില്ലയോ” എന്നു പറഞ്ഞു.
“Do not you understand now?” he repeated.
22 ൨൨ അവർ ബേത്ത്സയിദയിൽ എത്തിയപ്പോൾ അവിടുത്തെ ജനങ്ങൾ ഒരു കുരുടനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു അവനെ തൊടേണമെന്ന് അപേക്ഷിച്ചു.
They came to Bethsaida. There some people brought a blind man to Jesus, and begged him to touch him.
23 ൨൩ അവൻ കുരുടന്റെ കൈയ്ക്ക് പിടിച്ച് അവനെ ഗ്രാമത്തിന് പുറത്തു കൊണ്ടുപോയി അവന്റെ കണ്ണിൽ തുപ്പി അവന്റെമേൽ കൈ വെച്ച്: നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു.
Taking the blind man’s hand, Jesus led him to the outskirts of the village, and, when he had put saliva on the man’s eyes, he placed his hands on him, and asked him: “Do you see anything?”
24 ൨൪ അവൻ മേല്പോട്ടു നോക്കി: ഞാൻ മനുഷ്യരെ കാണുന്നു; മരങ്ങൾ നടക്കുന്നതുപോലെയത്രേ ഞാൻ അവരെ കാണുന്നത് എന്നു പറഞ്ഞു.
The man looked up, and said: “I see the people, for, as they walk about, they look to me like trees.”
25 ൨൫ വീണ്ടും യേശു അവന്റെ കണ്ണിന്മേൽ കൈ വെച്ചപ്പോൾ അവൻ കാഴ്ച പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ട്.
Then Jesus again placed his hands on the man’s eyes; and the man saw clearly, his sight was restored, and he saw everything with perfect distinctness.
26 ൨൬ “നീ ഗ്രാമത്തിൽ കടക്കുകപോലും അരുത്” എന്നു പറഞ്ഞ് അവൻ അവനെ വീട്ടിലേക്ക് അയച്ചു.
Jesus sent him to his home, and said: “Do not go even into the village.”
27 ൨൭ അനന്തരം യേശു ശിഷ്യന്മാരുമായി ഫിലിപ്പിന്റെ കൈസര്യയിലെ ഗ്രാമങ്ങളിലേക്ക് പോയി; വഴിയിൽവെച്ചു ശിഷ്യന്മാരോട്: “ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു” എന്നു ചോദിച്ചു.
Afterwards Jesus and his disciples went into the villages round Caesarea Philippi; and on the way he asked his disciples this question — “Who do people say that I am?”
28 ൨൮ “യോഹന്നാൻ സ്നാപകനെന്ന് ചിലർ, ഏലിയാവെന്ന് ചിലർ, പ്രവാചകന്മാരിൽ ഒരുവൻ എന്നു മറ്റുചിലർ” എന്നു അവർ ഉത്തരം പറഞ്ഞു.
“John the Baptist,” they answered, “but others say Elijah, while others say one of the Prophets.”
29 ൨൯ അവൻ അവരോട്: “എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു” എന്നു ചോദിച്ചതിന്: “നീ ക്രിസ്തു ആകുന്നു” എന്നു പത്രൊസ് ഉത്തരം പറഞ്ഞു.
“But you,” he asked, “who do you say that I am?” To this Peter replied: “You are the Christ.”
30 ൩൦ പിന്നെ തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് അവൻ അവരോട് ഖണ്ഡിതമായി പറഞ്ഞു.
On which Jesus charged them not to say this about him to anyone.
31 ൩൧ “മനുഷ്യപുത്രൻ പലതും സഹിക്കുകയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നുനാൾ കഴിഞ്ഞിട്ട് അവൻ ഉയിർത്തെഴുന്നേല്ക്കുകയും വേണം” എന്നു അവരെ ഉപദേശിച്ചു തുടങ്ങി.
Then he began to teach them that the Son of Man must undergo much suffering, and that he must be rejected by the Councillors, and the Chief Priests, and the Teachers of the Law, and be put to death, and rise again after three days.
32 ൩൨ അവൻ ഇതു വ്യക്തമായി പറഞ്ഞു. അപ്പോൾ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചുതുടങ്ങി.
This statement he made openly. But Peter took Jesus aside, and began to rebuke him.
33 ൩൩ അവനോ തിരിഞ്ഞുനോക്കി ശിഷ്യന്മാരെ കണ്ടിട്ട് പത്രൊസിനെ ശാസിച്ചു: “സാത്താനേ, എന്റെ മുമ്പിൽനിന്ന് പോ; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രേ കരുതുന്നത്” എന്നു പറഞ്ഞു.
Jesus, however, turning round and seeing his disciples, rebuked Peter. “Out of my sight, Satan!” he exclaimed. “For you look at things, not as God does, but as man does.”
34 ൩൪ പിന്നെ അവൻ പുരുഷാരത്തെയും തന്റെ ശിഷ്യന്മാരെയും ഒരുമിച്ചുവിളിച്ച് അവരോട് പറഞ്ഞത്: “ഒരുവൻ എന്നെ അനുഗമിക്കുവാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ.
Calling the people and his disciples to him, Jesus said: “If any man wishes to walk in my steps, let him renounce self, take up his cross, and follow me.
35 ൩൫ ആരെങ്കിലും തന്റെ ജീവനെ രക്ഷിക്കാൻ ഇച്ഛിച്ചാൽ അതിനെ കളയും; ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും.
For whoever wishes to save his life will lose it, and whoever, for my sake and for the sake of the Good News, will lose his life shall save it.
36 ൩൬ ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്റെ ജീവനെ കളയുകയും ചെയ്താൽ അവന് എന്ത് പ്രയോജനം?
What good is it to a man to gain the whole world and forfeit his life?
37 ൩൭ അല്ല, തന്റെ ജീവന് വേണ്ടി മനുഷ്യൻ എന്ത് മറുവില കൊടുക്കും?;
For what could a man give that is of equal value with his life?
38 ൩൮ വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ച് നാണിച്ചാൽ അവനെക്കുറിച്ച് മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ നാണിക്കും;”.
Whoever is ashamed of me and of my teaching, in this unfaithful and wicked generation, of him will the Son of Man be ashamed, when he comes in his Father’s Glory with the holy angels.”

< മർക്കൊസ് 8 >