< മർക്കൊസ് 7 >

1 പരീശന്മാരും യെരൂശലേമിൽ നിന്നു വന്ന ചില ശാസ്ത്രിമാരും യേശുവിന്റെ അടുക്കൽ വന്നുകൂടി.
अनन्तरं यिरूशालम आगताः फिरूशिनोऽध्यापकाश्च यीशोः समीपम् आगताः।
2 അവന്റെ ശിഷ്യന്മാരിൽ ചിലർ ശുദ്ധിയില്ലാത്ത എന്നുവച്ചാൽ, കഴുകാത്ത, കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് അവർ കണ്ട്.
ते तस्य कियतः शिष्यान् अशुचिकरैरर्थाद अप्रक्षालितहस्तै र्भुञ्जतो दृष्ट्वा तानदूषयन्।
3 പരീശന്മാരും യെഹൂദന്മാർ ഒക്കെയും പൂർവ്വന്മാരുടെ സമ്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകിയിട്ടല്ലാതെ ഭക്ഷണം കഴിക്കുകയില്ല.
यतः फिरूशिनः सर्व्वयिहूदीयाश्च प्राचां परम्परागतवाक्यं सम्मन्य प्रतलेन हस्तान् अप्रक्षाल्य न भुञ्जते।
4 ചന്തയിൽ നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കുകയില്ല. പാനപാത്രം, ഭരണി, ചെമ്പു എന്നിവ കഴുകുക, കിടക്കപോലും തുടയ്ക്കുക മുതലായ പലതും പ്രമാണിക്കുന്നത് അവർക്ക് ചട്ടമായിരുന്നു.
आपनादागत्य मज्जनं विना न खादन्ति; तथा पानपात्राणां जलपात्राणां पित्तलपात्राणाम् आसनानाञ्च जले मज्जनम् इत्यादयोन्येपि बहवस्तेषामाचाराः सन्ति।
5 പരീശന്മാരും ശാസ്ത്രിമാരും: “നിന്റെ ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം അനുസരിച്ചുനടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് എന്ത്?” എന്നു അവനോട് ചോദിച്ചു.
ते फिरूशिनोऽध्यापकाश्च यीशुं पप्रच्छुः, तव शिष्याः प्राचां परम्परागतवाक्यानुसारेण नाचरन्तोऽप्रक्षालितकरैः कुतो भुजंते?
6 അവൻ അവരോട് ഉത്തരം പറഞ്ഞത്: “കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ച് യെശയ്യാവു പ്രവചിച്ചതു ശരി: “ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കൽനിന്ന് ദൂരത്ത് അകന്നിരിക്കുന്നു.
ततः स प्रत्युवाच कपटिनो युष्मान् उद्दिश्य यिशयियभविष्यद्वादी युक्तमवादीत्। यथा स्वकीयैरधरैरेते सम्मन्यनते सदैव मां। किन्तु मत्तो विप्रकर्षे सन्ति तेषां मनांसि च।
7 മാനുഷനിയമങ്ങളെ അവരുടെ ഉപദേശങ്ങളായി ഉപദേശിച്ചുകൊണ്ട് എനിക്ക് വ്യർത്ഥമായ ആരാധന കഴിക്കുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
शिक्षयन्तो बिधीन् न्नाज्ञा भजन्ते मां मुधैव ते।
8 നിങ്ങൾ ദൈവകല്പന വിട്ടുകളഞ്ഞ് മനുഷ്യരുടെ സമ്പ്രദായം മുറുകെപ്പിടിക്കുന്നു;
यूयं जलपात्रपानपात्रादीनि मज्जयन्तो मनुजपरम्परागतवाक्यं रक्षथ किन्तु ईश्वराज्ञां लंघध्वे; अपरा ईदृश्योनेकाः क्रिया अपि कुरुध्वे।
9 പിന്നെ അവരോട് പറഞ്ഞത്: നിങ്ങളുടെ സമ്പ്രദായം പ്രമാണിക്കുവാൻ വേണ്ടി സൗകര്യപ്രകാരം നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നു.
अन्यञ्चाकथयत् यूयं स्वपरम्परागतवाक्यस्य रक्षार्थं स्पष्टरूपेण ईश्वराज्ञां लोपयथ।
10 ൧൦ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കണം എന്ന് മോശെ പറഞ്ഞുവല്ലോ.
यतो मूसाद्वारा प्रोक्तमस्ति स्वपितरौ सम्मन्यध्वं यस्तु मातरं पितरं वा दुर्व्वाक्यं वक्ति स नितान्तं हन्यतां।
11 ൧൧ നിങ്ങളോ ഒരു മനുഷ്യൻ തന്റെ അപ്പനോടോ അമ്മയോടോ: നിങ്ങൾക്ക് എന്നിൽനിന്ന് സഹായമായി ലഭിക്കാനുള്ളത് ‘കൊർബ്ബാൻ’ (‘ദൈവത്തിനുള്ള വഴിപാട്’ എന്നർത്ഥം) എന്നു പറഞ്ഞാൽ മതി എന്നു പറയുന്നു;
किन्तु मदीयेन येन द्रव्येण तवोपकारोभवत् तत् कर्ब्बाणमर्थाद् ईश्वराय निवेदितम् इदं वाक्यं यदि कोपि पितरं मातरं वा वक्ति
12 ൧൨ തന്റെ അപ്പനോ അമ്മയ്ക്കോ മേലാൽ ഒന്നും ചെയ്‌വാൻ അവനെ സമ്മതിക്കുന്നതുമില്ല.
तर्हि यूयं मातुः पितु र्वोपकारं कर्त्तां तं वारयथ।
13 ൧൩ ഇങ്ങനെ നിങ്ങൾ കൈമാറുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബ്ബലമാക്കുന്നു; ഇതുപോലെ പലതും നിങ്ങൾ ചെയ്യുന്നു”.
इत्थं स्वप्रचारितपरम्परागतवाक्येन यूयम् ईश्वराज्ञां मुधा विधद्व्वे, ईदृशान्यन्यान्यनेकानि कर्म्माणि कुरुध्वे।
14 ൧൪ പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോട്: “എല്ലാവരും കേട്ട് ഗ്രഹിച്ചുകൊൾവിൻ.
अथ स लोकानाहूय बभाषे यूयं सर्व्वे मद्वाक्यं शृणुत बुध्यध्वञ्च।
15 ൧൫ പുറത്തുനിന്ന് മനുഷ്യന്റെ അകത്ത് ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാൻ കഴിയുകയില്ല; അവനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നത്
बाह्यादन्तरं प्रविश्य नरममेध्यं कर्त्तां शक्नोति ईदृशं किमपि वस्तु नास्ति, वरम् अन्तराद् बहिर्गतं यद्वस्तु तन्मनुजम् अमेध्यं करोति।
16 ൧൬ കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ” എന്നു പറഞ്ഞു.
यस्य श्रोतुं श्रोत्रे स्तः स शृणोतु।
17 ൧൭ അവൻ പുരുഷാരത്തെ വിട്ടു വീട്ടിൽ ചെന്നശേഷം അവന്റെ ശിഷ്യന്മാർ ആ ഉപമയെക്കുറിച്ച് അവനോട് ചോദിച്ചു.
ततः स लोकान् हित्वा गृहमध्यं प्रविष्टस्तदा शिष्यास्तदृष्टान्तवाक्यार्थं पप्रच्छुः।
18 ൧൮ അവൻ അവരോട്: “ഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തുനിന്നു മനുഷ്യന്റെ അകത്ത് ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാൻ കഴിയുകയില്ല എന്നു തിരിച്ചറിയുന്നില്ലയോ?
तस्मात् स तान् जगाद यूयमपि किमेतादृगबोधाः? किमपि द्रव्यं बाह्यादन्तरं प्रविश्य नरममेध्यं कर्त्तां न शक्नोति कथामिमां किं न बुध्यध्वे?
19 ൧൯ അത് അവന്റെ ഹൃദയത്തിൽ അല്ല വയറ്റിലത്രേ ചെല്ലുന്നത്; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഈ പ്രസ്താവനകൊണ്ട് യേശു സകലഭോജ്യങ്ങളും ശുദ്ധമാണെന്ന് വരുത്തി.
तत् तदन्तर्न प्रविशति किन्तु कुक्षिमध्यं प्रविशति शेषे सर्व्वभुक्तवस्तुग्राहिणि बहिर्देशे निर्याति।
20 ൨൦ മനുഷ്യനിൽനിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നത്;
अपरमप्यवादीद् यन्नरान्निरेति तदेव नरममेध्यं करोति।
21 ൨൧ അകത്തുനിന്ന്, മനുഷ്യരുടെ ഹൃദയത്തിൽനിന്ന് തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,
यतोऽन्तराद् अर्थान् मानवानां मनोभ्यः कुचिन्ता परस्त्रीवेश्यागमनं
22 ൨൨ കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കാമം, വിടക്കുകണ്ണ്, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു.
नरवधश्चौर्य्यं लोभो दुष्टता प्रवञ्चना कामुकता कुदृष्टिरीश्वरनिन्दा गर्व्वस्तम इत्यादीनि निर्गच्छन्ति।
23 ൨൩ ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്ന് പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു” എന്നും അവൻ പറഞ്ഞു.
एतानि सर्व्वाणि दुरितान्यन्तरादेत्य नरममेध्यं कुर्व्वन्ति।
24 ൨൪ അവൻ അവിടെനിന്നു പുറപ്പെട്ടു സീദോന്റെയും സോരിന്റെയും അതിർനാട്ടിൽ ചെന്ന് ഒരു വീട്ടിൽ കടന്നു; ആരും അറിയരുത് എന്നു ഇച്ഛിച്ചു എങ്കിലും മറഞ്ഞിരിപ്പാൻ സാധിച്ചില്ല.
अथ स उत्थाय तत्स्थानात् सोरसीदोन्पुरप्रदेशं जगाम तत्र किमपि निवेशनं प्रविश्य सर्व्वैरज्ञातः स्थातुं मतिञ्चक्रे किन्तु गुप्तः स्थातुं न शशाक।
25 ൨൫ ഉടനെ അശുദ്ധാത്മാവ് ബാധിച്ച ചെറിയ മകൾ ഉള്ളൊരു സ്ത്രീ അവന്റെ വസ്തുത കേട്ടിട്ട് വന്നു അവന്റെ കാല്ക്കൽ വീണു.
यतः सुरफैनिकीदेशीययूनानीवंशोद्भवस्त्रियाः कन्या भूतग्रस्तासीत्। सा स्त्री तद्वार्त्तां प्राप्य तत्समीपमागत्य तच्चरणयोः पतित्वा
26 ൨൬ അവൾ സുറൊഫൊയ്നീക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്റെ മകളിൽ നിന്നു ഭൂതത്തെ പുറത്താക്കുവാൻ അവൾ അവനോട് അപേക്ഷിച്ചു.
स्वकन्यातो भूतं निराकर्त्तां तस्मिन् विनयं कृतवती।
27 ൨൭ യേശു അവളോട്: “മുമ്പെ മക്കൾ ഭക്ഷിച്ചു തൃപ്തി വരട്ടെ; മക്കളുടെ അപ്പം എടുത്തു വളർത്തുനായ്ക്കൾക്ക് ഇട്ടുകൊടുക്കുന്നത് നന്നല്ല” എന്നു പറഞ്ഞു.
किन्तु यीशुस्तामवदत् प्रथमं बालकास्तृप्यन्तु यतो बालकानां खाद्यं गृहीत्वा कुक्कुरेभ्यो निक्षेपोऽनुचितः।
28 ൨൮ അവൾ അവനോട്: “അതേ, കർത്താവേ, നായ്ക്കളും മേശെയ്ക്ക് കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ” എന്നു ഉത്തരം പറഞ്ഞു.
तदा सा स्त्री तमवादीत् भोः प्रभो तत् सत्यं तथापि मञ्चाधःस्थाः कुक्कुरा बालानां करपतितानि खाद्यखण्डानि खादन्ति।
29 ൨൯ അവൻ അവളോട്: “ഈ വാക്കുനിമിത്തം പൊയ്ക്കൊൾക: ഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു” എന്നു പറഞ്ഞു.
ततः सोऽकथयद् एतत्कथाहेतोः सकुशला याहि तव कन्यां त्यक्त्वा भूतो गतः।
30 ൩൦ അവൾ വീട്ടിൽ വന്നപ്പോൾ, മകൾ കിടക്കമേൽ കിടക്കുന്നതും ഭൂതം വിട്ടുപോയതും കണ്ട്.
अथ सा स्त्री गृहं गत्वा कन्यां भूतत्यक्तां शय्यास्थितां ददर्श।
31 ൩൧ അവൻ വീണ്ടും സോരിന്റെ അതിർ വിട്ടു സീദോൻ വഴിയായി ദെക്കപ്പൊലിദേശത്തിന്റെ നടുവിൽകൂടി ഗലീലക്കടല്പുറത്ത് വന്നു.
पुनश्च स सोरसीदोन्पुरप्रदेशात् प्रस्थाय दिकापलिदेशस्य प्रान्तरभागेन गालील्जलधेः समीपं गतवान्।
32 ൩൨ അവിടെ അവർ വിക്കനായൊരു ചെകിടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു, അവന്റെമേൽ കൈ വെയ്ക്കേണം എന്നു അപേക്ഷിച്ചു.
तदा लोकैरेकं बधिरं कद्वदञ्च नरं तन्निकटमानीय तस्य गात्रे हस्तमर्पयितुं विनयः कृतः।
33 ൩൩ അവൻ അവനെ പുരുഷാരത്തിൽനിന്ന് വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയിൽ വിരൽ ഇട്ട്, തുപ്പി അവന്റെ നാവിനെ തൊട്ടു,
ततो यीशु र्लोकारण्यात् तं निर्जनमानीय तस्य कर्णयोङ्गुली र्ददौ निष्ठीवं दत्त्वा च तज्जिह्वां पस्पर्श।
34 ൩൪ സ്വർഗ്ഗത്തേക്ക് നോക്കി നെടുവീർപ്പിട്ടു അവനോട്: തുറന്നുവരിക എന്നു അർത്ഥമുള്ള എഫഥാ എന്നു പറഞ്ഞു.
अनन्तरं स्वर्गं निरीक्ष्य दीर्घं निश्वस्य तमवदत् इतफतः अर्थान् मुक्तो भूयात्।
35 ൩൫ ഉടനെ അവന്റെ ചെവി തുറന്നു; അവൻ കേൾക്കുകയും നാവിന്റെ കെട്ട് അഴിഞ്ഞിട്ട് അവൻ ശരിയായി സംസാരിക്കുകയും ചെയ്തു.
ततस्तत्क्षणं तस्य कर्णौ मुक्तौ जिह्वायाश्च जाड्यापगमात् स सुस्पष्टवाक्यमकथयत्।
36 ൩൬ ഇതു ആരോടും പറയരുത് എന്നു അവരോട് കല്പിച്ചു എങ്കിലും അവൻ എത്ര കല്പിച്ചുവോ അത്രയും അവർ പ്രസിദ്ധമാക്കി:
अथ स तान् वाढमित्यादिदेश यूयमिमां कथां कस्मैचिदपि मा कथयत, किन्तु स यति न्यषेधत् ते तति बाहुल्येन प्राचारयन्;
37 ൩൭ “അവൻ സകലവും നന്നായി ചെയ്തു; ചെകിടരെ കേൾക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു” എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.
तेऽतिचमत्कृत्य परस्परं कथयामासुः स बधिराय श्रवणशक्तिं मूकाय च कथनशक्तिं दत्त्वा सर्व्वं कर्म्मोत्तमरूपेण चकार।

< മർക്കൊസ് 7 >