< മർക്കൊസ് 7 >
1 ൧ പരീശന്മാരും യെരൂശലേമിൽ നിന്നു വന്ന ചില ശാസ്ത്രിമാരും യേശുവിന്റെ അടുക്കൽ വന്നുകൂടി.
And are gathered together to Him the Pharisees and some of the scribes having come from Jerusalem.
2 ൨ അവന്റെ ശിഷ്യന്മാരിൽ ചിലർ ശുദ്ധിയില്ലാത്ത എന്നുവച്ചാൽ, കഴുകാത്ത, കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് അവർ കണ്ട്.
And they had seen some of the disciples of Him (that *no*) with defiled hands, That is unwashed, (are eating *N(k)O*) (the *no*) bread (they found fault; *K*)
3 ൩ പരീശന്മാരും യെഹൂദന്മാർ ഒക്കെയും പൂർവ്വന്മാരുടെ സമ്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകിയിട്ടല്ലാതെ ഭക്ഷണം കഴിക്കുകയില്ല.
For the Pharisees and all the Jews only unless with a fist they shall wash the hands, not eat holding the tradition of the elders;
4 ൪ ചന്തയിൽ നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കുകയില്ല. പാനപാത്രം, ഭരണി, ചെമ്പു എന്നിവ കഴുകുക, കിടക്കപോലും തുടയ്ക്കുക മുതലായ പലതും പ്രമാണിക്കുന്നത് അവർക്ക് ചട്ടമായിരുന്നു.
and [on coming] from [the] market (now *o*) (when may come *ko*) only unless (they shall wash *NK(o)*) not they eat; and other things many there are which they received to keep washings of cups and vessels and utensils and couches for dining.
5 ൫ പരീശന്മാരും ശാസ്ത്രിമാരും: “നിന്റെ ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം അനുസരിച്ചുനടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് എന്ത്?” എന്നു അവനോട് ചോദിച്ചു.
(And *N(k)O*) questioned Him the Pharisees and the scribes; Because of why not walk the disciples of You according to the tradition of the elders, but (with unsanctified *N(K)O*) hands eat the bread?
6 ൬ അവൻ അവരോട് ഉത്തരം പറഞ്ഞത്: “കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ച് യെശയ്യാവു പ്രവചിച്ചതു ശരി: “ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കൽനിന്ന് ദൂരത്ത് അകന്നിരിക്കുന്നു.
And (answering *k*) He said to them (that: *ko*) Rightly prophesied Isaiah concerning you hypocrites, as it has been written (that *no*) This people with the lips Me honors, but the heart of them far away is kept from Me.
7 ൭ മാനുഷനിയമങ്ങളെ അവരുടെ ഉപദേശങ്ങളായി ഉപദേശിച്ചുകൊണ്ട് എനിക്ക് വ്യർത്ഥമായ ആരാധന കഴിക്കുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
In vain now they worship Me teaching [as] doctrines [the] precepts of men.’
8 ൮ നിങ്ങൾ ദൈവകല്പന വിട്ടുകളഞ്ഞ് മനുഷ്യരുടെ സമ്പ്രദായം മുറുകെപ്പിടിക്കുന്നു;
Having neglected (for *k*) the commandment of God you hold to the tradition of men (washings of vessels and of cups and more like things many things you do. *KO*)
9 ൯ പിന്നെ അവരോട് പറഞ്ഞത്: നിങ്ങളുടെ സമ്പ്രദായം പ്രമാണിക്കുവാൻ വേണ്ടി സൗകര്യപ്രകാരം നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നു.
And He was saying to them; Neatly do you set aside the commandment of God that the tradition of you (you may maintain. *N(k)O*)
10 ൧൦ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കണം എന്ന് മോശെ പറഞ്ഞുവല്ലോ.
Moses for said; do honor the Father of you and the mother of you,’ and The [one] speaking evil of father or mother in death should end.’
11 ൧൧ നിങ്ങളോ ഒരു മനുഷ്യൻ തന്റെ അപ്പനോടോ അമ്മയോടോ: നിങ്ങൾക്ക് എന്നിൽനിന്ന് സഹായമായി ലഭിക്കാനുള്ളത് ‘കൊർബ്ബാൻ’ (‘ദൈവത്തിനുള്ള വഴിപാട്’ എന്നർത്ഥം) എന്നു പറഞ്ഞാൽ മതി എന്നു പറയുന്നു;
You yourselves however say [that]: if may say a man to the father or to the mother; [It is] Corban, that is a gift, whatever if from me you shall be profited,
12 ൧൨ തന്റെ അപ്പനോ അമ്മയ്ക്കോ മേലാൽ ഒന്നും ചെയ്വാൻ അവനെ സമ്മതിക്കുന്നതുമില്ല.
(and *ko*) no longer no longer you do allow him no [thing] to do for the father (of him *k*) or for the mother (of him *k*)
13 ൧൩ ഇങ്ങനെ നിങ്ങൾ കൈമാറുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബ്ബലമാക്കുന്നു; ഇതുപോലെ പലതും നിങ്ങൾ ചെയ്യുന്നു”.
making void the word of God for the tradition of you which you have handed down; And like [things] such many you do.
14 ൧൪ പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോട്: “എല്ലാവരും കേട്ട് ഗ്രഹിച്ചുകൊൾവിൻ.
And having called to [Him] (again *N(K)O*) the crowd He was saying to them; (do listen to *N(k)O*) Me all and (do understand. *N(k)O*)
15 ൧൫ പുറത്തുനിന്ന് മനുഷ്യന്റെ അകത്ത് ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാൻ കഴിയുകയില്ല; അവനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നത്
No [thing] there is outside of the man entering into him which is able to defile him but the [things] (out of the man *NO*) proceeding (from of him *k*) (that *ko*) are those which are defiling the man.
16 ൧൬ കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ” എന്നു പറഞ്ഞു.
(if anyone has ears to hear he should hear. *KO*)
17 ൧൭ അവൻ പുരുഷാരത്തെ വിട്ടു വീട്ടിൽ ചെന്നശേഷം അവന്റെ ശിഷ്യന്മാർ ആ ഉപമയെക്കുറിച്ച് അവനോട് ചോദിച്ചു.
And when He went into [the] house from the crowd, were asking Him the disciples of Him (concerning *k*) (the parable. *N(k)O*)
18 ൧൮ അവൻ അവരോട്: “ഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തുനിന്നു മനുഷ്യന്റെ അകത്ത് ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാൻ കഴിയുകയില്ല എന്നു തിരിച്ചറിയുന്നില്ലയോ?
And He says to them; Thus also you yourselves without understanding are? Surely you understand that everything outside entering into the man not is able him to defile?
19 ൧൯ അത് അവന്റെ ഹൃദയത്തിൽ അല്ല വയറ്റിലത്രേ ചെല്ലുന്നത്; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഈ പ്രസ്താവനകൊണ്ട് യേശു സകലഭോജ്യങ്ങളും ശുദ്ധമാണെന്ന് വരുത്തി.
because not it enters of him into the heart but into the belly and into the sewer goes out, (purifying *N(k)O*) all the food.
20 ൨൦ മനുഷ്യനിൽനിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നത്;
He was saying now that That out of the man going forth, that [is what] defiles the man.
21 ൨൧ അകത്തുനിന്ന്, മനുഷ്യരുടെ ഹൃദയത്തിൽനിന്ന് തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,
Within for from the heart of men thoughts evil go forth sexual immorality thefts murders,
22 ൨൨ കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കാമം, വിടക്കുകണ്ണ്, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു.
adulteries covetous desires, wickednesses, deceit, sensuality, an eye evil, slander, pride, foolishness;
23 ൨൩ ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്ന് പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു” എന്നും അവൻ പറഞ്ഞു.
All these evils from within go forth and it defiles the man.
24 ൨൪ അവൻ അവിടെനിന്നു പുറപ്പെട്ടു സീദോന്റെയും സോരിന്റെയും അതിർനാട്ടിൽ ചെന്ന് ഒരു വീട്ടിൽ കടന്നു; ആരും അറിയരുത് എന്നു ഇച്ഛിച്ചു എങ്കിലും മറഞ്ഞിരിപ്പാൻ സാധിച്ചില്ല.
(and *ko*) From there (also *no*) having risen up He went away into the (region *N(K)O*) of Tyre (and Sidon. *KO*) And having entered into (*k*) a house no [one] He was wishing to know [it] and not He was able to be hidden.
25 ൨൫ ഉടനെ അശുദ്ധാത്മാവ് ബാധിച്ച ചെറിയ മകൾ ഉള്ളൊരു സ്ത്രീ അവന്റെ വസ്തുത കേട്ടിട്ട് വന്നു അവന്റെ കാല്ക്കൽ വീണു.
(But immediately *NO*) having heard (for *k*) a woman about Him of whom had the little daughter of her spirit unclean, having come she fell at the feet of Him;
26 ൨൬ അവൾ സുറൊഫൊയ്നീക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്റെ മകളിൽ നിന്നു ഭൂതത്തെ പുറത്താക്കുവാൻ അവൾ അവനോട് അപേക്ഷിച്ചു.
Now the woman was Gentile Syrophoenician by race, and was asking Him that the demon (He may cast forth *N(k)O*) out of the daughter of her.
27 ൨൭ യേശു അവളോട്: “മുമ്പെ മക്കൾ ഭക്ഷിച്ചു തൃപ്തി വരട്ടെ; മക്കളുടെ അപ്പം എടുത്തു വളർത്തുനായ്ക്കൾക്ക് ഇട്ടുകൊടുക്കുന്നത് നന്നല്ല” എന്നു പറഞ്ഞു.
(*k*) (And *N(k)O*) (Jesus *k*) (He was saying *N(k)O*) to her; do permit first to be satisfied the children; not for it is good to take the bread of the children and to the dogs to cast [it].
28 ൨൮ അവൾ അവനോട്: “അതേ, കർത്താവേ, നായ്ക്കളും മേശെയ്ക്ക് കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ” എന്നു ഉത്തരം പറഞ്ഞു.
But she answered and she says to Him; (yes *KO*) Lord, even (for *k*) the dogs under the table (eat *N(k)O*) of the crumbs of the children.
29 ൨൯ അവൻ അവളോട്: “ഈ വാക്കുനിമിത്തം പൊയ്ക്കൊൾക: ഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു” എന്നു പറഞ്ഞു.
And He said to her; Because of this word do go, has gone forth out of the daughter of you the demon.
30 ൩൦ അവൾ വീട്ടിൽ വന്നപ്പോൾ, മകൾ കിടക്കമേൽ കിടക്കുന്നതും ഭൂതം വിട്ടുപോയതും കണ്ട്.
And having gone away to the home of her she found the (child *N(K)O*) (laid *N(k)O*) on (the bed *N(k)O*) and the demon having left.
31 ൩൧ അവൻ വീണ്ടും സോരിന്റെ അതിർ വിട്ടു സീദോൻ വഴിയായി ദെക്കപ്പൊലിദേശത്തിന്റെ നടുവിൽകൂടി ഗലീലക്കടല്പുറത്ത് വന്നു.
And again having departed from the region of Tyre He came (through *N(K)O*) Sidon (to *N(k)O*) the Sea of Galilee through [the] midst of the region of [the] Decapolis.
32 ൩൨ അവിടെ അവർ വിക്കനായൊരു ചെകിടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു, അവന്റെമേൽ കൈ വെയ്ക്കേണം എന്നു അപേക്ഷിച്ചു.
And they bring to Him a deaf man (and *no*) who spoke with difficulty and they implore Him that He may lay on him the hand.
33 ൩൩ അവൻ അവനെ പുരുഷാരത്തിൽനിന്ന് വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയിൽ വിരൽ ഇട്ട്, തുപ്പി അവന്റെ നാവിനെ തൊട്ടു,
And having taken away him from the crowd aside privately He put the fingers of Him to the ears of him, and having spit He touched the tongue of him,
34 ൩൪ സ്വർഗ്ഗത്തേക്ക് നോക്കി നെടുവീർപ്പിട്ടു അവനോട്: തുറന്നുവരിക എന്നു അർത്ഥമുള്ള എഫഥാ എന്നു പറഞ്ഞു.
and having looked up to heaven He sighed deeply and He says to him; Ephphatha! that is do be opened
35 ൩൫ ഉടനെ അവന്റെ ചെവി തുറന്നു; അവൻ കേൾക്കുകയും നാവിന്റെ കെട്ട് അഴിഞ്ഞിട്ട് അവൻ ശരിയായി സംസാരിക്കുകയും ചെയ്തു.
And (immediately *NK*) (were opened *N(k)O*) his ears, and was loosed the band of the tongue of him, and he was speaking plainly.
36 ൩൬ ഇതു ആരോടും പറയരുത് എന്നു അവരോട് കല്പിച്ചു എങ്കിലും അവൻ എത്ര കല്പിച്ചുവോ അത്രയും അവർ പ്രസിദ്ധമാക്കി:
And He instructed them that to no one (they may speak; *N(k)O*) As much as however (He himself *k*) them was instructing, (they themselves *no*) more excessive were proclaiming [it].
37 ൩൭ “അവൻ സകലവും നന്നായി ചെയ്തു; ചെകിടരെ കേൾക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു” എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.
And above measure above measure they were astonished saying; Well all things He has done both the deaf He makes to hear and (the *NK*) mute to speak.