< മർക്കൊസ് 15 >
1 ൧ അതികാലത്ത് മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരുമായി ന്യായാധിപസംഘം ഒക്കെയും കൂടി ആലോചിച്ചു. പിന്നെ അവർ യേശുവിനെ ബന്ധിച്ചു കൊണ്ടുപോയി പീലാത്തൊസിനെ ഏല്പിച്ചു.
Brzy ráno velekněží s nejvyšší židovskou radou vynesli nad Ježíšem rozsudek smrti a poslali ho v poutech k římskému místodržiteli Pilátovi.
2 ൨ പീലാത്തോസ് അവനോട്: “നീ യെഹൂദന്മാരുടെ രാജാവോ?” എന്നു ചോദിച്ചതിന്: “നീ അങ്ങനെ പറയുന്നു” എന്നു പറഞ്ഞു.
„Tak ty jsi ten král Židů?“ušklíbl se Pilát. „Jak říkáš, “odpověděl Ježíš.
3 ൩ മുഖ്യപുരോഹിതന്മാർ അവനെതിരെ അനേകം കുറ്റങ്ങൾ ആരോപിച്ചു.
Velekněží ho u Piláta obvinili z mnoha zločinů.
4 ൪ പീലാത്തോസ് പിന്നെയും അവനോട് ചോദിച്ചു: “നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇതാ, അവർ നിനക്കെതിരെ എന്തെല്ലാം കുറ്റങ്ങൾ ആരോപിക്കുന്നു” എന്നു പറഞ്ഞു.
„Co ty na?“dal mu slovo místodržitel. „Co odpovíš na všechny ty žaloby?“
5 ൫ യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാൽ പീലാത്തോസ് ആശ്ചര്യപ്പെട്ടു.
Ježíš však už ani nepromluvil, nehájil se. Divný zločinec!
6 ൬ അവൻ ഉത്സവംതോറും അവർ ചോദിക്കുന്ന ഒരു തടവുകാരനെ അവർക്ക് വിട്ടുകൊടുക്കുക പതിവായിരുന്നു.
Vždy o Velikonocích amnestoval místodržitel podle volby lidu jednoho ze židovských vězňů.
7 ൭ എന്നാൽ ഒരു വിപ്ലവത്തിൽ കൊല ചെയ്തവരായ വിപ്ലവക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുവൻ തടവിൽ ഉണ്ടായിരുന്നു.
Pro výtržnost a vraždu seděl ve vězení jakýsi Barabáš se svými kumpány.
8 ൮ പുരുഷാരം പീലാത്തോസിന്റെ അടുക്കൽവന്ന്, പതിവുപോലെ ചെയ്യേണം എന്നു അവനോട് അപേക്ഷിച്ചുതുടങ്ങി.
Před Pilátovým sídlem se shromáždil dav a začal se dovolávat tradiční amnestie.
9 ൯ മുഖ്യപുരോഹിതന്മാർ അസൂയകൊണ്ടാണ് യേശുവിനെ ഏല്പിച്ചത് എന്നു പീലാത്തോസ് അറിഞ്ഞതുകൊണ്ട് അവരോട്:
Pilát toho využil a promluvil k nim: „Chcete, abych propustil toho židovského krále?“
10 ൧൦ “യെഹൂദന്മാരുടെ രാജാവിനെ നിങ്ങൾക്ക് വിട്ടുതരണം എന്നു ഇച്ഛിക്കുന്നുവോ?” എന്നു ചോദിച്ചു.
Tušil totiž, že velekněží ho odsoudili k smrti, protože se báli jeho vlivu na lidi.
11 ൧൧ എന്നാൽ ബറബ്ബാസിനെ വിട്ടുകൊടുക്കേണ്ടതിന് ചോദിപ്പാൻ മുഖ്യപുരോഹിതന്മാർ പുരുഷാരത്തെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
Ale velekněžími navedená chátra žádala propuštění Barabáše.
12 ൧൨ പീലാത്തോസ് പിന്നെയും അവരോട്: “എന്നാൽ യെഹൂദന്മാരുടെ രാജാവ്” എന്ന് നിങ്ങൾ വിളിക്കുന്നവനെ ഞാൻ എന്ത് ചെയ്യേണം?” എന്നു ചോദിച്ചു.
„Co tedy mám udělat s tím, kterému říkáte židovský král?“
13 ൧൩ “അവനെ ക്രൂശിയ്ക്ക” എന്നു അവർ വീണ്ടും നിലവിളിച്ചു.
„Ukřižovat!“ozvaly se výkřiky.
14 ൧൪ പീലാത്തോസ് അവരോട്: “അവൻ എന്ത് ദോഷം ചെയ്തു?” എന്നു പറഞ്ഞപ്പോൾ, “അവനെ ക്രൂശിയ്ക്ക” എന്നു അവർ അധികമായി നിലവിളിച്ചു.
„Ale za jaký zločin?“namítal Pilát. Lůza však skandovala: „Na kříž! Na kříž!“
15 ൧൫ പീലാത്തോസ് പുരുഷാരത്തിന് തൃപ്തിവരുത്തുവാൻ ഇച്ഛിച്ചു ബറബ്ബാസിനെ അവർക്ക് വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് ക്രൂശിപ്പാൻ ഏല്പിച്ചു.
Pilát tedy ustoupil nátlaku davu, dal propustit z vězení Barabáše a Ježíše vydal popravčí četě, aby ho zbičovali a ukřižovali.
16 ൧൬ പടയാളികൾ അവനെ അവരുടെ ആസ്ഥാനമായ മണ്ഡപത്തിനകത്തു കൊണ്ടുപോയി പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി.
Vojáci odvedli Ježíše na nádvoří vládní budovy a svolali celou rotu.
17 ൧൭ അവനെ രക്താംബരം ധരിപ്പിച്ച്, മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞു അവനെ ചൂടിച്ചു:
Oblékli ho do purpurové látky jako do královského pláště, spletli věnec z trní a posadili mu ho na hlavu jako korunu.
18 ൧൮ “യെഹൂദന്മാരുടെ രാജാവേ, ജയജയ” എന്നു പറഞ്ഞു വന്ദിച്ചു;
Začali ho výsměšně zdravit a volali: „Ať žije židovský král!“
19 ൧൯ കോൽകൊണ്ട് അവന്റെ തലയിൽ അടിച്ചു, അവനെ തുപ്പി, മുട്ടുകുത്തി അവനെ നമസ്കരിച്ചു.
Bili jej holí do hlavy, plivali na něj a pak si zase před něj klekali a klaněli se mu.
20 ൨൦ അങ്ങനെ അവനെ പരിഹസിച്ച ശേഷം അവർ രക്താംബരം നീക്കി സ്വന്തവസ്ത്രം ധരിപ്പിച്ച് അവനെ ക്രൂശിപ്പാൻ കൊണ്ടുപോയി.
Když se dost pobavili, svlékli mu zase purpurový plášť, oblékli mu jeho vlastní šaty a vedli ho na popraviště.
21 ൨൧ അലെക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായ കുറേനക്കാരൻ ശിമോൻ നാട്ടിൻപുറത്തുനിന്ന് വന്നു അതുവഴി പോവുകയായിരുന്നു. യേശുവിന്റെ ക്രൂശ് ചുമപ്പാൻ അവർ അവനെ നിര്‍ബ്ബന്ധിച്ചു.
Ježíš nemohl těžký kříž sám unést. Do města právě přicházel jistý Šimon, rodák z Kyrény, a toho vojáci přinutili, aby mu pomohl. (Šimon je otec pozdějších křesťanů Alexandra a Rufa.)
22 ൨൨ തലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേയ്ക്ക് അവർ യേശുവിനെ കൊണ്ടുപോയി;
Tak přivedli Ježíše až na popraviště, které se jmenovalo Golgota, což znamená Lebka.
23 ൨൩ കുന്തുരുക്കം കലർത്തിയ വീഞ്ഞ് അവന് കൊടുത്തു; അവൻ അത് കുടിച്ചില്ല.
Nabídli mu víno s omamnou příměsí, ale on je odmítl.
24 ൨൪ അവനെ ക്രൂശിച്ചശേഷം അവന്റെ വസ്ത്രങ്ങൾ ഓരോരുത്തരും വിഭാഗിച്ച് എടുക്കേണ്ടതിന് അവർ ചീട്ടിട്ടു.
Pak jej přibili na kříž a losovali o jeho šaty.
25 ൨൫ അവനെ ക്രൂശിച്ചപ്പോൾ മൂന്നാംമണി നേരമായിരുന്നു.
Poprava se konala v devět hodin ráno.
26 ൨൬ ‘യെഹൂദന്മാരുടെ രാജാവ്’ എന്നിങ്ങനെ അവന്റെമേൽ ചുമത്തിയ കുറ്റം മീതെ എഴുതിവച്ചിരുന്നു.
Ježíšovu vinu oznamoval nápis nad jeho hlavou: „Židovský král“.
27 ൨൭ അവർ രണ്ടു കള്ളന്മാരെ ഒരുവനെ വലത്തും ഒരുവനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു.
Zároveň s ním ukřižovali dva zločince; jednoho po pravé a druhého po levé straně.
28 ൨൮ അധർമ്മികളുടെ കൂട്ടത്തിൽ അവനെ എണ്ണി എന്നുള്ള തിരുവെഴുത്ത് നിവൃത്തിയായി.
Splnila se tak prorocká předpověď: „Je zahrnut mezi zločince.“
29 ൨൯ അതുവഴി കടന്നു പോകുന്നവർ തല കുലുക്കിക്കൊണ്ട്: “ഹാ, ഹാ, മന്ദിരം പൊളിച്ച് മൂന്നു നാളുകൊണ്ട് പണിയുന്നവനേ,
Kolemjdoucí mu nadávali a vysmívali se mu: „Tak tys nám chtěl zbořit chrám a za tři dny ho zase postavit?
30 ൩൦ നിന്നെത്തന്നെ രക്ഷിച്ചു ക്രൂശിൽ നിന്നു ഇറങ്ങിവാ” എന്നു പറഞ്ഞു അവനെ ദുഷിച്ചു.
Když jsi tak mocný, pomoz si sám a sestup z kříže!“
31 ൩൧ അങ്ങനെ തന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും അവനെ പരിഹസിച്ചു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, എന്നാൽ തന്നെത്താൻ രക്ഷിക്കാൻ ഇവന് കഴിയുന്നില്ല” എന്നു പരസ്പരം പറഞ്ഞു.
Mezi posměvači byla i skupina významných kněží a učitelů zákona, kteří si mezi sebou říkali: „Jiným pomáhal a teď je bezmocný.
32 ൩൨ “നമ്മൾ കണ്ട് വിശ്വസിക്കേണ്ടതിന് ക്രിസ്തു എന്ന യിസ്രായേൽ രാജാവ് ഇപ്പോൾ ക്രൂശിൽ നിന്നു ഇറങ്ങിവരട്ടെ” എന്നു പറഞ്ഞു. അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പരിഹസിച്ചു.
Jestli je to opravdu Mesiáš, zaslíbený král Izraele, ať sestoupí z kříže. To nás přesvědčí a uvěříme mu.“A také zločinci na křížích mu spílali.
33 ൩൩ ആറാം മണിനേരം മുതൽ ഒമ്പതാംമണി നേരത്തോളം ദേശത്തു എല്ലായിടത്തും ഇരുട്ട് ഉണ്ടായി.
V poledne se náhle setmělo a zlověstné šero trvalo až do tří hodin.
34 ൩൪ ഒമ്പതാംമണി നേരത്ത് യേശു: “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത്?” എന്നു അർത്ഥമുള്ള “എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ” എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.
Ve tři hodiny odpoledne vykřikl Ježíš: „Eloi, Eloi, lema sabachtani?“Jsou to úvodní slova dvacátého druhého žalmu: „Bože můj, Bože můj, proč jsi mne opustil?“
35 ൩൫ അരികെ നിന്നവരിൽ ചിലർ കേട്ടിട്ട്: “നോക്കൂ അവൻ ഏലിയാവെ വിളിക്കുന്നു” എന്നു പറഞ്ഞു.
Někteří z přihlížejících mu nerozuměli a domnívali se, že volá na pomoc proroka Elijáše.
36 ൩൬ ഒരുവൻ ഓടി ഒരു സ്പോങ്ങിൽ പുളിച്ച വീഞ്ഞ് നിറച്ച് ഒരു ഓടക്കോലിന്മേലാക്കി: “ഏലിയാവ് അവനെ ഇറക്കുവാൻ വരുമോ എന്നു നമുക്കു കാണാം” എന്നു പറഞ്ഞു അവന് കുടിക്കുവാൻ കൊടുത്തു.
Jeden z nich připevnil na hůl houbu nasátou kyselým vínem a přistrčil mu ji ke rtům se slovy: „Počkáme si, zda mu Elijáš přijde na pomoc.“
37 ൩൭ അപ്പോൾ യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.
Ježíš vykřikl ještě jednou a zemřel.
38 ൩൮ ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ട് അടിയോളവും രണ്ടായി ചീന്തിപ്പോയി.
V tu chvíli se opona, která zastírala nejsvatější místnost chrámu, roztrhla napůl od shora až dolů.
39 ൩൯ അവന് എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ട്: “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം” എന്നു പറഞ്ഞു.
Římský setník, který velel popravčí četě a byl svědkem Ježíšových posledních chvil, zvolal: „Ten člověk byl opravdu Boží Syn!“
40 ൪൦ സ്ത്രീകളും ദൂരത്തുനിന്ന് നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ഇളയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമയും ഉണ്ടായിരുന്നു.
Zpovzdálí přihlížely některé ženy, mezi nimi Marie Magdaléna, Marie, matka Jakuba „malého“a Josefa, a Salome.
41 ൪൧ അവൻ ഗലീലയിൽ ഇരിക്കുമ്പോൾ അവർ അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്നു; അവനോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു സ്ത്രീകളും ഉണ്ടായിരുന്നു.
Ty v něho uvěřily už kdysi v Galileji a od té doby mu sloužily. A byly tu i jiné ženy, které s ním přišly do Jeruzaléma.
42 ൪൨ വൈകുന്നേരമായപ്പോൾ ശബ്ബത്തിന്റെ തലേദിവസമായ ഒരുക്കനാൾ ആകകൊണ്ട്
Nastával páteční večer, pro židy začátek sobotního svátku.
43 ൪൩ ആലോചനാസമിതിയിലെ ബഹുമാന്യനായ ഒരംഗവും, ദൈവരാജ്യത്തെ കാത്തിരുന്നവനുമായ അരിമത്ഥ്യയിലെ യോസഫ് ധൈര്യത്തോടെ പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചു.
Josef z Arimatie, vážený člen velerady, který také vyhlížel Mesiášovu vládu, přišel odvážně k Pilátovi a žádal Ježíšovo tělo.
44 ൪൪ അവൻ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തോസ് ആശ്ചര്യപ്പെട്ടു ശതാധിപനെ വിളിച്ചു: യേശു മരിച്ചുവോ എന്നു അന്വേഷിച്ചു.
Místodržitel se podivil, že by Ježíš tak brzy zemřel. Zavolal si velitele popravčí čety a zeptal se ho na to.
45 ൪൫ ശതാധിപനിൽനിന്ന് വസ്തുത അറിഞ്ഞശേഷം അവൻ യേശുവിന്റെ ശരീരം യോസഫിന് വിട്ടുകൊടുത്തു.
Když mu to setník potvrdil, přikázal vydat Ježíšovo tělo Josefovi.
46 ൪൬ അവൻ ഒരു ശീല വാങ്ങി അവനെ കുരിശിൽനിന്ന് താഴെയിറക്കി ശീലയിൽ ചുറ്റിപ്പൊതിഞ്ഞു, പാറയിൽ വെട്ടിയിട്ടുള്ള ഒരു കല്ലറയിൽ വെച്ച്, കല്ലറവാതില്ക്കൽ ഒരു കല്ല് ഉരുട്ടിവച്ചു;
Ten koupil plátno, a když sňali Ježíšovo tělo z kříže, zavinul je a uložil do vlastní hrobky, vytesané ve skále. Před vchod přivalili kamennou desku.
47 ൪൭ അവനെ സംസ്കരിച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.
Marie Magdaléna a Marie Josefova je sledovaly, a věděly tak, kde je Ježíš pohřben.