< മർക്കൊസ് 10 >
1 ൧ യേശു അവിടെനിന്ന് പുറപ്പെട്ടു യോർദ്ദാനക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്ന്; പുരുഷാരം പിന്നെയും അവന്റെ അടുക്കൽ വന്നുകൂടി, പതിവുപോലെ അവൻ അവരെ വീണ്ടും ഉപദേശിച്ചു.
১অনন্তৰং স তৎস্থানাৎ প্ৰস্থায যৰ্দ্দননদ্যাঃ পাৰে যিহূদাপ্ৰদেশ উপস্থিতৱান্, তত্ৰ তদন্তিকে লোকানাং সমাগমে জাতে স নিজৰীত্যনুসাৰেণ পুনস্তান্ উপদিদেশ|
2 ൨ അപ്പോൾ പരീശന്മാർ അടുക്കെ വന്നു: “ഭാര്യയെ ഉപേക്ഷിക്കുന്നത് പുരുഷന് നിയമാനുസൃതമോ?” എന്നു അവനെ പരീക്ഷിച്ചുകൊണ്ട് അവനോട് ചോദിച്ചു.
২তদা ফিৰূশিনস্তৎসমীপম্ এত্য তং পৰীক্ষিতুং পপ্ৰচ্ছঃ স্ৱজাযা মনুজানাং ত্যজ্যা ন ৱেতি?
3 ൩ അവൻ അവരോട്: “മോശെ നിങ്ങൾക്ക് എന്ത് കല്പന തന്നു?” എന്നു ചോദിച്ചു.
৩ততঃ স প্ৰত্যৱাদীৎ, অত্ৰ কাৰ্য্যে মূসা যুষ্মান্ প্ৰতি কিমাজ্ঞাপযৎ?
4 ൪ “ഉപേക്ഷണപത്രം എഴുതിക്കൊടുത്തു അവളെ ഉപേക്ഷിക്കുവാൻ മോശെ അനുവദിച്ചു” എന്നു അവർ പറഞ്ഞു.
৪ত ঊচুঃ ত্যাগপত্ৰং লেখিতুং স্ৱপত্নীং ত্যক্তুঞ্চ মূসাঽনুমন্যতে|
5 ൫ യേശു അവരോട്: “നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്ക് ഈ കല്പന എഴുതിത്തന്നത്.
৫তদা যীশুঃ প্ৰত্যুৱাচ, যুষ্মাকং মনসাং কাঠিন্যাদ্ধেতো ৰ্মূসা নিদেশমিমম্ অলিখৎ|
6 ൬ സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.
৬কিন্তু সৃষ্টেৰাদৌ ঈশ্ৱৰো নৰান্ পুংৰূপেণ স্ত্ৰীৰূপেণ চ সসৰ্জ|
7 ൭ അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും;
৭"ততঃ কাৰণাৎ পুমান্ পিতৰং মাতৰঞ্চ ত্যক্ত্ৱা স্ৱজাযাযাম্ আসক্তো ভৱিষ্যতি,
8 ൮ ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ.
৮তৌ দ্ৱাৱ্ একাঙ্গৌ ভৱিষ্যতঃ| " তস্মাৎ তৎকালমাৰভ্য তৌ ন দ্ৱাৱ্ একাঙ্গৌ|
9 ൯ ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്” എന്നു ഉത്തരം പറഞ്ഞു.
৯অতঃ কাৰণাদ্ ঈশ্ৱৰো যদযোজযৎ কোপি নৰস্তন্ন ৱিযেজযেৎ|
10 ൧൦ വീട്ടിൽവച്ച് ശിഷ്യന്മാർ പിന്നെയും അതിനെക്കുറിച്ച് അവനോട് ചോദിച്ചു.
১০অথ যীশু ৰ্গৃহং প্ৰৱিষ্টস্তদা শিষ্যাঃ পুনস্তৎকথাং তং পপ্ৰচ্ছুঃ|
11 ൧൧ അവൻ അവരോട്: “ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ അവൾക്ക് വിരോധമായി വ്യഭിചാരം ചെയ്യുന്നു.
১১ততঃ সোৱদৎ কশ্চিদ্ যদি স্ৱভাৰ্য্যাং ত্যক্তৱান্যাম্ উদ্ৱহতি তৰ্হি স স্ৱভাৰ্য্যাযাঃ প্ৰাতিকূল্যেন ৱ্যভিচাৰী ভৱতি|
12 ൧൨ സ്ത്രീയും ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാൽ വ്യഭിചാരം ചെയ്യുന്നു” എന്നു പറഞ്ഞു.
১২কাচিন্নাৰী যদি স্ৱপতিং হিৎৱান্যপুংসা ৱিৱাহিতা ভৱতি তৰ্হি সাপি ৱ্যভিচাৰিণী ভৱতি|
13 ൧൩ അവൻ തൊടേണ്ടതിന് ചിലർ തങ്ങളുടെ കുട്ടികളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു.
১৩অথ স যথা শিশূন্ স্পৃশেৎ, তদৰ্থং লোকৈস্তদন্তিকং শিশৱ আনীযন্ত, কিন্তু শিষ্যাস্তানানীতৱতস্তৰ্জযামাসুঃ|
14 ൧൪ യേശു അത് കണ്ടപ്പോൾ കോപത്തോടെ അവരോട്: “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ.
১৪যীশুস্তদ্ দৃষ্ট্ৱা ক্ৰুধ্যন্ জগাদ, মন্নিকটম্ আগন্তুং শিশূন্ মা ৱাৰযত, যত এতাদৃশা ঈশ্ৱৰৰাজ্যাধিকাৰিণঃ|
15 ൧൫ ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരിക്കലും അതിൽ പ്രവേശിക്കയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
১৫যুষ্মানহং যথাৰ্থং ৱচ্মি, যঃ কশ্চিৎ শিশুৱদ্ ভূৎৱা ৰাজ্যমীশ্ৱৰস্য ন গৃহ্লীযাৎ স কদাপি তদ্ৰাজ্যং প্ৰৱেষ্টুং ন শক্নোতি|
16 ൧൬ പിന്നെ അവൻ കുട്ടികളെ എടുത്ത് അവരുടെ മേൽ കൈ വെച്ച്, അവരെ അനുഗ്രഹിച്ചു.
১৬অননতৰং স শিশূনঙ্কে নিধায তেষাং গাত্ৰেষু হস্তৌ দত্ত্ৱাশিষং বভাষে|
17 ൧൭ അവൻ പുറപ്പെട്ടു യാത്ര ചെയ്യുമ്പോൾ ഒരുവൻ ഓടിവന്നു അവന്റെ മുമ്പിൽ മുട്ടുകുത്തി: “നല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാൻ ഞാൻ എന്ത് ചെയ്യേണം?” എന്നു അവനോട് ചോദിച്ചു. (aiōnios )
১৭অথ স ৱৰ্ত্মনা যাতি, এতৰ্হি জন একো ধাৱন্ আগত্য তৎসম্মুখে জানুনী পাতযিৎৱা পৃষ্টৱান্, ভোঃ পৰমগুৰো, অনন্তাযুঃ প্ৰাপ্তযে মযা কিং কৰ্ত্তৱ্যং? (aiōnios )
18 ൧൮ അതിന് യേശു: “എന്നെ നല്ലവൻ എന്നു പറയുന്നത് എന്ത്? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.
১৮তদা যীশুৰুৱাচ, মাং পৰমং কুতো ৱদসি? ৱিনেশ্ৱৰং কোপি পৰমো ন ভৱতি|
19 ൧൯ കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, ചതിക്കരുത്, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ” എന്നു പറഞ്ഞു.
১৯পৰস্ত্ৰীং নাভিগচ্ছ; নৰং মা ঘাতয; স্তেযং মা কুৰু; মৃষাসাক্ষ্যং মা দেহি; হিংসাঞ্চ মা কুৰু; পিতৰৌ সম্মন্যস্ৱ; নিদেশা এতে ৎৱযা জ্ঞাতাঃ|
20 ൨൦ അവൻ അവനോട്: “ഗുരോ, ഇതു ഒക്കെയും ഞാൻ ചെറുപ്പംമുതൽ പ്രമാണിച്ചുപോരുന്നു” എന്നു പറഞ്ഞു.
২০ততস্তন প্ৰত্যুক্তং, হে গুৰো বাল্যকালাদহং সৰ্ৱ্ৱানেতান্ আচৰামি|
21 ൨൧ യേശു അവനെ നോക്കി അവനെ സ്നേഹിച്ചു: “ഒരു കുറവ് നിനക്കുണ്ട്; നീ പോയി നിനക്കുള്ളത് എല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്ക; എന്നാൽ നിനക്ക് സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.
২১তদা যীশুস্তং ৱিলোক্য স্নেহেন বভাষে, তৱৈকস্যাভাৱ আস্তে; ৎৱং গৎৱা সৰ্ৱ্ৱস্ৱং ৱিক্ৰীয দৰিদ্ৰেভ্যো ৱিশ্ৰাণয, ততঃ স্ৱৰ্গে ধনং প্ৰাপ্স্যসি; ততঃ পৰম্ এত্য ক্ৰুশং ৱহন্ মদনুৱৰ্ত্তী ভৱ|
22 ൨൨ അവൻ വളരെ സമ്പത്തുള്ളവൻ ആകകൊണ്ട് ഈ വചനത്തിങ്കൽ വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു.
২২কিন্তু তস্য বহুসম্পদ্ৱিদ্যমানৎৱাৎ স ইমাং কথামাকৰ্ণ্য ৱিষণো দুঃখিতশ্চ সন্ জগাম|
23 ൨൩ യേശു ചുറ്റും നോക്കി തന്റെ ശിഷ്യന്മാരോട്: “സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസം!” എന്നു പറഞ്ഞു.
২৩অথ যীশুশ্চতুৰ্দিশো নিৰীক্ষ্য শিষ্যান্ অৱাদীৎ, ধনিলোকানাম্ ঈশ্ৱৰৰাজ্যপ্ৰৱেশঃ কীদৃগ্ দুষ্কৰঃ|
24 ൨൪ അവന്റെ ഈ വാക്കിനാൽ ശിഷ്യന്മാർ വിസ്മയിച്ചു; എന്നാൽ യേശു പിന്നെയും: “മക്കളേ, ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസം!
২৪তস্য কথাতঃ শিষ্যাশ্চমচ্চক্ৰুঃ, কিন্তু স পুনৰৱদৎ, হে বালকা যে ধনে ৱিশ্ৱসন্তি তেষাম্ ঈশ্ৱৰৰাজ্যপ্ৰৱেশঃ কীদৃগ্ দুষ্কৰঃ|
25 ൨൫ ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എളുപ്പം” എന്നു ഉത്തരം പറഞ്ഞു.
২৫ঈশ্ৱৰৰাজ্যে ধনিনাং প্ৰৱেশাৎ সূচিৰন্ধ্ৰেণ মহাঙ্গস্য গমনাগমনং সুকৰং|
26 ൨൬ അവർ ഏറ്റവും വിസ്മയിച്ചു: “എന്നാൽ രക്ഷ പ്രാപിക്കുവാൻ ആർക്ക് കഴിയും?” എന്നു തമ്മിൽതമ്മിൽ പറഞ്ഞു.
২৬তদা শিষ্যা অতীৱ ৱিস্মিতাঃ পৰস্পৰং প্ৰোচুঃ, তৰ্হি কঃ পৰিত্ৰাণং প্ৰাপ্তুং শক্নোতি?
27 ൨൭ യേശു അവരെ നോക്കി; “മനുഷ്യരാൽ അസാദ്ധ്യം തന്നേ, ദൈവത്താൽ അല്ലതാനും; ദൈവത്താൽ സകലവും സാദ്ധ്യമല്ലോ” എന്നു പറഞ്ഞു.
২৭ততো যীশুস্তান্ ৱিলোক্য বভাষে, তন্ নৰস্যাসাধ্যং কিন্তু নেশ্ৱৰস্য, যতো হেতোৰীশ্ৱৰস্য সৰ্ৱ্ৱং সাধ্যম্|
28 ൨൮ പത്രൊസ് അവനോട്: “ഇതാ, ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
২৮তদা পিতৰ উৱাচ, পশ্য ৱযং সৰ্ৱ্ৱং পৰিত্যজ্য ভৱতোনুগামিনো জাতাঃ|
29 ൨൯ അതിന് യേശു: “എന്റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ,
২৯ততো যীশুঃ প্ৰত্যৱদৎ, যুষ্মানহং যথাৰ্থং ৱদামি, মদৰ্থং সুসংৱাদাৰ্থং ৱা যো জনঃ সদনং ভ্ৰাতৰং ভগিনীং পিতৰং মাতৰং জাযাং সন্তানান্ ভূমি ৱা ত্যক্ত্ৱা
30 ൩൦ ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടുംകൂടെ, നൂറുമടങ്ങ് വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. (aiōn , aiōnios )
৩০গৃহভ্ৰাতৃভগিনীপিতৃমাতৃপত্নীসন্তানভূমীনামিহ শতগুণান্ প্ৰেত্যানন্তাযুশ্চ ন প্ৰাপ্নোতি তাদৃশঃ কোপি নাস্তি| (aiōn , aiōnios )
31 ൩൧ എങ്കിലും മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും” എന്നു ഉത്തരം പറഞ്ഞു.
৩১কিন্ত্ৱগ্ৰীযা অনেকে লোকাঃ শেষাঃ, শেষীযা অনেকে লোকাশ্চাগ্ৰা ভৱিষ্যন্তি|
32 ൩൨ അവർ യെരൂശലേമിലേക്കുള്ള വഴിയിലൂടെ യാത്ര ചെയ്യുകയായിരുന്നു; യേശു അവർക്ക് മുമ്പായി നടന്നു; ശിഷ്യന്മാർ വിസ്മയിച്ചു; അനുഗമിക്കുന്നവരോ ഭയപ്പെട്ടു. അവൻ വീണ്ടും പന്ത്രണ്ടുപേരെയും കൂട്ടിക്കൊണ്ട് അവരോട്:
৩২অথ যিৰূশালম্যানকালে যীশুস্তেষাম্ অগ্ৰগামী বভূৱ, তস্মাত্তে চিত্ৰং জ্ঞাৎৱা পশ্চাদ্গামিনো ভূৎৱা বিভ্যুঃ| তদা স পুন ৰ্দ্ৱাদশশিষ্যান্ গৃহীৎৱা স্ৱীযং যদ্যদ্ ঘটিষ্যতে তত্তৎ তেভ্যঃ কথযিতুং প্ৰাৰেভে;
33 ൩൩ “ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ മരണത്തിനു വിധിച്ചു ജാതികൾക്ക് ഏല്പിക്കും.
৩৩পশ্যত ৱযং যিৰূশালম্পুৰং যামঃ, তত্ৰ মনুষ্যপুত্ৰঃ প্ৰধানযাজকানাম্ উপাধ্যাযানাঞ্চ কৰেষু সমৰ্পযিষ্যতে; তে চ ৱধদণ্ডাজ্ঞাং দাপযিৎৱা পৰদেশীযানাং কৰেষু তং সমৰ্পযিষ্যন্তি|
34 ൩൪ അവർ അവനെ പരിഹസിക്കുകയും തുപ്പുകയും തല്ലുകയും കൊല്ലുകയും ചെയ്യും. എന്നാൽ മൂന്നുനാൾ കഴിഞ്ഞിട്ട് അവൻ ഉയിർത്തെഴുന്നേല്ക്കും” എന്നിങ്ങനെ തനിക്കു വേഗത്തിൽ സംഭവിക്കാനുള്ളത് പറഞ്ഞുതുടങ്ങി.
৩৪তে তমুপহস্য কশযা প্ৰহৃত্য তদ্ৱপুষি নিষ্ঠীৱং নিক্ষিপ্য তং হনিষ্যন্তি, ততঃ স তৃতীযদিনে প্ৰোত্থাস্যতি|
35 ൩൫ സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും അവന്റെ അടുക്കൽ വന്നു അവനോട്: “ഗുരോ, ഞങ്ങൾ നിന്നോട് യാചിക്കുവാൻ പോകുന്നത് ഞങ്ങൾക്കു ചെയ്തുതരുവാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
৩৫ততঃ সিৱদেঃ পুত্ৰৌ যাকূব্যোহনৌ তদন্তিকম্ এত্য প্ৰোচতুঃ, হে গুৰো যদ্ আৱাভ্যাং যাচিষ্যতে তদস্মদৰ্থং ভৱান্ কৰোতু নিৱেদনমিদমাৱযোঃ|
36 ൩൬ അവൻ അവരോട്: ഞാൻ നിങ്ങൾക്ക് എന്ത് ചെയ്തുതരുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു?” എന്നു ചോദിച്ചു.
৩৬ততঃ স কথিতৱান্, যুৱাং কিমিচ্ছথঃ? কিং মযা যুষ্মদৰ্থং কৰণীযং?
37 ൩൭ “നിന്റെ മഹത്വത്തിൽ ഞങ്ങളിൽ ഒരുവൻ നിന്റെ വലത്തും ഒരുവൻ ഇടത്തും ഇരിക്കുവാൻ വരം നല്കേണം” എന്നു അവർ പറഞ്ഞു.
৩৭তদা তৌ প্ৰোচতুঃ, আৱযোৰেকং দক্ষিণপাৰ্শ্ৱে ৱামপাৰ্শ্ৱে চৈকং তৱৈশ্ৱৰ্য্যপদে সমুপৱেষ্টুম্ আজ্ঞাপয|
38 ൩൮ യേശു അവരോട്: “നിങ്ങൾ ആവശ്യപ്പെടുന്നത് എന്താണെന്ന് നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കുവാനും ഞാൻ ഏല്ക്കുന്ന സ്നാനം ഏൽക്കുവാനും നിങ്ങൾക്ക് കഴിയുമോ?” എന്നു ചോദിച്ചതിന് “കഴിയും” എന്നു അവർ പറഞ്ഞു.
৩৮কিন্তু যীশুঃ প্ৰত্যুৱাচ যুৱামজ্ঞাৎৱেদং প্ৰাৰ্থযেথে, যেন কংসেনাহং পাস্যামি তেন যুৱাভ্যাং কিং পাতুং শক্ষ্যতে? যস্মিন্ মজ্জনেনাহং মজ্জিষ্যে তন্মজ্জনে মজ্জযিতুং কিং যুৱাভ্যাং শক্ষ্যতে? তৌ প্ৰত্যূচতুঃ শক্ষ্যতে|
39 ൩൯ യേശു അവരോട്: “ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കുകയും ഞാൻ ഏല്ക്കുന്ന സ്നാനം നിങ്ങൾ ഏല്ക്കുകയും ചെയ്യും.
৩৯তদা যীশুৰৱদৎ যেন কংসেনাহং পাস্যামি তেনাৱশ্যং যুৱামপি পাস্যথঃ, যেন মজ্জনেন চাহং মজ্জিয্যে তত্ৰ যুৱামপি মজ্জিষ্যেথে|
40 ൪൦ എന്നാൽ എന്റെ വലത്തും ഇടത്തും ഇരിക്കുവാൻ വരം നല്കുന്നതോ എന്റേതല്ല; ആർക്ക് ഒരുക്കിയിരിക്കുന്നുവോ അവർക്ക് കിട്ടും” എന്നു പറഞ്ഞു.
৪০কিন্তু যেষামৰ্থম্ ইদং নিৰূপিতং, তান্ ৱিহাযান্যং কমপি মম দক্ষিণপাৰ্শ্ৱে ৱামপাৰ্শ্ৱে ৱা সমুপৱেশযিতুং মমাধিকাৰো নাস্তি|
41 ൪൧ അത് ശേഷം പത്തു ശിഷ്യന്മാരും കേട്ടിട്ട്, അവർക്ക് യാക്കോബിനോടും യോഹന്നാനോടും അമർഷം തോന്നിത്തുടങ്ങി.
৪১অথান্যদশশিষ্যা ইমাং কথাং শ্ৰুৎৱা যাকূব্যোহন্ভ্যাং চুকুপুঃ|
42 ൪൨ യേശു അവരെ അടുക്കെ വിളിച്ചു അവരോട്: “ജാതികളുടെ അധിപതികളായവർ അവരുടെ മേൽ കർത്തൃത്വം ചെയ്യുന്നുവെന്നും; അവരുടെ പ്രമാണികൾ അവരുടെ മേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
৪২কিন্তু যীশুস্তান্ সমাহূয বভাষে, অন্যদেশীযানাং ৰাজৎৱং যে কুৰ্ৱ্ৱন্তি তে তেষামেৱ প্ৰভুৎৱং কুৰ্ৱ্ৱন্তি, তথা যে মহালোকাস্তে তেষাম্ অধিপতিৎৱং কুৰ্ৱ্ৱন্তীতি যূযং জানীথ|
43 ൪൩ എന്നാൽ നിങ്ങളുടെ ഇടയിൽ അങ്ങനെ അരുത്; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകണം;
৪৩কিন্তু যুষ্মাকং মধ্যে ন তথা ভৱিষ্যতি, যুষ্মাকং মধ্যে যঃ প্ৰাধান্যং ৱাঞ্ছতি স যুষ্মাকং সেৱকো ভৱিষ্যতি,
44 ൪൪ നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവർക്കും ദാസനാകേണം.
৪৪যুষ্মাকং যো মহান্ ভৱিতুমিচ্ছতি স সৰ্ৱ্ৱেষাং কিঙ্কৰো ভৱিষ্যতি|
45 ൪൫ മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുക്കുവാനും അത്രേ വന്നത്” എന്നു പറഞ്ഞു.
৪৫যতো মনুষ্যপুত্ৰঃ সেৱ্যো ভৱিতুং নাগতঃ সেৱাং কৰ্ত্তাং তথানেকেষাং পৰিত্ৰাণস্য মূল্যৰূপস্ৱপ্ৰাণং দাতুঞ্চাগতঃ|
46 ൪൬ അവർ യെരിഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടും കൂടെ യെരിഹോവിൽ നിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരുന്നിരുന്നു.
৪৬অথ তে যিৰীহোনগৰং প্ৰাপ্তাস্তস্মাৎ শিষ্যৈ ৰ্লোকৈশ্চ সহ যীশো ৰ্গমনকালে টীমযস্য পুত্ৰো বৰ্টীমযনামা অন্ধস্তন্মাৰ্গপাৰ্শ্ৱে ভিক্ষাৰ্থম্ উপৱিষ্টঃ|
47 ൪൭ നസറായനായ യേശു ആ വഴി വരുന്നു എന്നു കേട്ടിട്ട് അവൻ: “ദാവീദുപുത്രാ, യേശുവേ, എന്നോട് കരുണ തോന്നേണമേ” എന്നു നിലവിളിച്ചു തുടങ്ങി.
৪৭স নাসৰতীযস্য যীশোৰাগমনৱাৰ্ত্তাং প্ৰাপ্য প্ৰোচৈ ৰ্ৱক্তুমাৰেভে, হে যীশো দাযূদঃ সন্তান মাং দযস্ৱ|
48 ൪൮ മിണ്ടാതിരിക്കുവാൻ പലരും അവനെ ശാസിച്ചിട്ടും: “ദാവീദുപുത്രാ, എന്നോട് കരുണ തോന്നേണമേ” എന്നു അവൻ ഏറ്റവും അധികം നിലവിളിച്ചുപറഞ്ഞു.
৪৮ততোনেকে লোকা মৌনীভৱেতি তং তৰ্জযামাসুঃ, কিন্তু স পুনৰধিকমুচ্চৈ ৰ্জগাদ, হে যীশো দাযূদঃ সন্তান মাং দযস্ৱ|
49 ൪൯ അപ്പോൾ യേശു നിന്നു: “അവനെ വിളിപ്പിൻ” എന്നു പറഞ്ഞു. “ധൈര്യപ്പെടുക, എഴുന്നേല്ക്ക, അവൻ നിന്നെ വിളിക്കുന്നു” എന്നു പറഞ്ഞ് അവർ കുരുടനെ വിളിച്ചു.
৪৯তদা যীশুঃ স্থিৎৱা তমাহ্ৱাতুং সমাদিদেশ, ততো লোকাস্তমন্ধমাহূয বভাষিৰে, হে নৰ, স্থিৰো ভৱ, উত্তিষ্ঠ, স ৎৱামাহ্ৱযতি|
50 ൫൦ അവൻ തന്റെ പുതപ്പ് എറിഞ്ഞുകളഞ്ഞു ചാടിയെഴുന്നേറ്റ് യേശുവിന്റെ അടുക്കൽ വന്നു.
৫০তদা স উত্তৰীযৱস্ত্ৰং নিক্ষিপ্য প্ৰোত্থায যীশোঃ সমীপং গতঃ|
51 ൫൧ യേശു അവനോട്: “ഞാൻ നിനക്ക് എന്ത് ചെയ്തുതരേണമെന്ന് നീ ഇച്ഛിക്കുന്നു?” എന്നു ചോദിച്ചതിന്: “റബ്ബൂനി, എനിക്ക് കാഴ്ച പ്രാപിക്കണം” എന്നു കുരുടൻ അവനോട് പറഞ്ഞു.
৫১ততো যীশুস্তমৱদৎ ৎৱযা কিং প্ৰাৰ্থ্যতে? তুভ্যমহং কিং কৰিষ্যামী? তদা সোন্ধস্তমুৱাচ, হে গুৰো মদীযা দৃষ্টিৰ্ভৱেৎ|
52 ൫൨ യേശു അവനോട്: “പോക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു. ഉടനെ അവൻ കാഴ്ച പ്രാപിച്ചു യാത്രയിൽ അവനെ അനുഗമിച്ചു.
৫২ততো যীশুস্তমুৱাচ যাহি তৱ ৱিশ্ৱাসস্ত্ৱাং স্ৱস্থমকাৰ্ষীৎ, তস্মাৎ তৎক্ষণং স দৃষ্টিং প্ৰাপ্য পথা যীশোঃ পশ্চাদ্ যযৌ|