< മലാഖി 1 >

1 പ്രവാചകം; മലാഖിമുഖാന്തരം യിസ്രായേലിനോടുള്ള യഹോവയുടെ അരുളപ്പാട്.
Пророцтво Господнього слова до Ізраїля через Малахі́ю.
2 “ഞാൻ നിങ്ങളെ സ്നേഹിക്കുന്നു” എന്നു യഹോവ അരുളിച്ചെയ്യുന്നു; എന്നാൽ നിങ്ങൾ: “നീ ഞങ്ങളെ ഏതിനാൽ സ്നേഹിക്കുന്നു?” എന്നു ചോദിക്കുന്നു. “ഏശാവ് യാക്കോബിന്റെ സഹോദരനല്ലയോ; എങ്കിലും ഞാൻ യാക്കോബിനെ സ്നേഹിക്കുന്നു” എന്നു യഹോവയുടെ അരുളപ്പാട്.
„Я вас полюбив, — говорить Госпо́дь, — а ви кажете: „Як Ти нас полюбив?“Чи ж не брат Іса́в Якову? каже Госпо́дь, а Я Якова був полюбив,
3 “എന്നാൽ ഏശാവിനെ ഞാൻ വെറുത്തു അവന്റെ പർവ്വതങ്ങളെ ശൂന്യമാക്കി അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്കു കൊടുത്തിരിക്കുന്നു”.
а Іса́ва знена́видів, і зробив його гори спусто́шенням, а спа́док його — для шака́лів пустині.
4 “ഞങ്ങൾ ഇടിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങൾ ശൂന്യസ്ഥലങ്ങളെ വീണ്ടും പണിയും” എന്നു ഏദോമ്യജനം പറയുന്നു എങ്കിൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ പണിയട്ടെ ഞാൻ ഇടിച്ചുകളയും; അവർക്ക് ദുഷ്ടപ്രദേശം എന്നും യഹോവ സദാകാലം കോപിക്കുന്ന ജനം എന്നും പേര് പറയും.
Коли скаже Едо́м: „Ми зруйно́вані, та зно́ву збуду́ємо руїни“, то так промовляє Госпо́дь Савао́т: Вони побуду́ють, а Я розвалю́! І звати їх будуть: Країна безбо́жности, і наро́д, на якого навіки розгні́вавсь Господь!
5 നിങ്ങൾ സ്വന്ത കണ്ണുകൊണ്ട് അത് കാണുകയും ‘യഹോവ യിസ്രായേലിന്റെ അതിരിന് അപ്പുറത്തോളം വലിയവൻ’ എന്നു പറയുകയും ചെയ്യും”.
І ваші очі побачать оце, і ви скажете: Стане великий Госпо́дь понад границю Ізраїлеву!
6 “മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലയൊ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ?” എന്നു സൈന്യങ്ങളുടെ യഹോവ, അവിടുത്തെ നാമത്തെ നിന്ദിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; “അതിന് നിങ്ങൾ: ‘ഏതിനാൽ ഞങ്ങൾ നിന്റെ നാമത്തെ നിന്ദിക്കുന്നു’ എന്നു ചോദിക്കുന്നു”.
Шанує син ба́тька, а раб — свого пана; та якщо Я вам ба́тько, де пошана Моя? А якщо Я вам пан, де страх передо Мною? говорить Господь Савао́т вам, священики, що пого́рджуєте Моїм Іме́нням та й кажете: „Чим ми погорди́ли Йме́нням Твоїм?“
7 “നിങ്ങൾ എന്റെ യാഗപീഠത്തിന്മേൽ മലിനഭോജനം അർപ്പിക്കുന്നു. എന്നാൽ നിങ്ങൾ: ‘ഏതിനാൽ ഞങ്ങൾ നിന്നെ മലിനമാക്കുന്നു’ എന്നു ചോദിക്കുന്നു. ‘യഹോവയുടെ മേശ നിന്ദ്യം’ എന്നു നിങ്ങൾ പറയുന്നതിനാൽ തന്നെ.
На же́ртівник Мій ви прино́сите хліб занечи́щений і кажете: „Чим Тебе ми знева́жили?“Тим, що кажете ви: „Трапе́за Господня — вона пого́рджена!“
8 നിങ്ങൾ കണ്ണ് പൊട്ടിയതിനെ യാഗം കഴിക്കുവാൻ കൊണ്ടുവന്നാൽ അത് ദോഷമല്ല; നിങ്ങൾ മുടന്തും ദീനവുമുള്ളതിനെ അർപ്പിച്ചാൽ അതും ദോഷമല്ല; അതിനെ നിന്റെ ദേശാധിപതിക്കു കാഴ്ച വെക്കുക; അവൻ പ്രസാദിക്കുമോ? നിന്നോട് കൃപ തോന്നുമോ?” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
І коли ви прино́сите в жертву сліпе́, це не зле? І як кульга́ве та хворе прино́сите, чи ж це не зле? Принеси но поді́бне своє́му намі́сникові, чи тебе він вподо́бає, чи піді́йме обличчя твоє? промовляє Госпо́дь Савао́т.
9 ആകയാൽ ദൈവം നമ്മോടു കൃപ കാണിക്കുവാൻ തക്കവിധം അവനെ പ്രസാദിപ്പിച്ചുകൊള്ളുവിൻ. നിങ്ങൾ ഇതൊക്കെയും ചെയ്തിരിക്കുന്നു; അവനു നിങ്ങളോടു കൃപ തോന്നുമോ? എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
А тепер ублага́йте ви Боже лице, і хай стане для нас милости́вим, з ваших рук це було́, то хіба кому з вас Він обличчя піді́йме? говорить Господь Саваот.
10 ൧൦ “നിങ്ങൾ എന്റെ യാഗപീഠത്തിന്മേൽ വെറുതെ തീ കത്തിക്കാതിരിക്കേണ്ടതിനു നിങ്ങളിൽ ആരെങ്കിലും വാതിൽ അടച്ചുകളഞ്ഞാൽ കൊള്ളാമായിരുന്നു; എനിക്ക് നിങ്ങളിൽ പ്രസാദമില്ല” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “നിങ്ങളുടെ കൈയിൽനിന്ന് ഞാൻ വഴിപാട് കൈക്കൊൾകയുമില്ല.
Нехай хто серед вас замкне двері святині, і не бу́де нада́рмо освічувати Мого же́ртівника! Я не маю вподо́би до вас, говорить Господь Савао́т, і з ваших рук не вподо́баю да́ру!
11 ൧൧ സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ എന്റെ നാമം ജാതികളുടെ ഇടയിൽ വലിയതാകുന്നു; എല്ലായിടത്തും എന്റെ നാമത്തിന് ധൂപവും നിർമ്മലമായ വഴിപാടും അർപ്പിച്ചുവരുന്നു; എന്റെ നാമം ജനതകളുടെ ഇടയിൽ വലുതാകുന്നുവല്ലോ” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
Бо від сходу сонця й аж по за́хід його́ звеличи́ться Йме́ння Моє між наро́дами, і ка́диться в кожному місці для Ймення Мого дар чистий, бо звели́читься Ймення Моє між наро́дами, каже Госпо́дь Савао́т.
12 ൧൨ “നിങ്ങളോ: ‘യഹോവയുടെ മേശ മലിനമായിരിക്കുന്നു; അവന്റെ ഭോജനമായ അതിന്റെ അനുഭവം നിന്ദ്യം ആകുന്നു’ എന്നു പറയുന്നതിനാൽ നിങ്ങൾ എന്റെ നാമത്തെ അശുദ്ധമാക്കുന്നു.
Ви ж Його зневажа́єте, ка́жучи: „Трапе́за Господня — вона занечи́щена, й дохід її, обри́джена страва її“.
13 ൧൩ ‘എന്തൊരു പ്രയാസം’ എന്നു പറഞ്ഞു നിങ്ങൾ അതിനോട് ചീറുന്നു; എന്നാൽ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങൾ കൊണ്ടുവന്ന് അങ്ങനെ കാഴ്ചവയ്ക്കുന്നു” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “അതിനെ ഞാൻ നിങ്ങളുടെ കൈയിൽനിന്ന് അംഗീകരിക്കുമോ?” എന്നു യഹോവ അരുളിച്ചെയ്യുന്നു.
І до того говорите: „Ось стільки пра́ці!“і ним нехтуєте, — говорить Госпо́дь Савао́т, — і прино́сите кра́дене, і кульга́ве та хворе, і таку жертву хлібну прино́сите. Чи буде воно Мені миле з рук ваших? говорить Госпо́дь.
14 ൧൪ “എന്നാൽ തന്റെ ആട്ടിൻകൂട്ടത്തിൽ ഒരു ആൺ ഉണ്ടായിരിക്കെ, കർത്താവിന് നേർന്നിട്ട് ഊനമുള്ളതിനെ യാഗം കഴിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ. ഞാൻ മഹാരാജാവല്ലയൊ; എന്റെ നാമം ജനതകളുടെ ഇടയിൽ ഭയങ്കരമായിരിക്കുന്നു” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
І прокля́тий обма́нець, що в ста́ді його є саме́ць, а він обіцяє та в жертву дає Господе́ві зіпсуте, А Я Цар великий, — говорить Госпо́дь, — і серед наро́дів грізне́ Моє Ймення!

< മലാഖി 1 >