< മലാഖി 1 >
1 ൧ പ്രവാചകം; മലാഖിമുഖാന്തരം യിസ്രായേലിനോടുള്ള യഹോവയുടെ അരുളപ്പാട്.
Parole du Seigneur sur Israël transmise à Son envoyé; déposez-la maintenant dans vos cœurs.
2 ൨ “ഞാൻ നിങ്ങളെ സ്നേഹിക്കുന്നു” എന്നു യഹോവ അരുളിച്ചെയ്യുന്നു; എന്നാൽ നിങ്ങൾ: “നീ ഞങ്ങളെ ഏതിനാൽ സ്നേഹിക്കുന്നു?” എന്നു ചോദിക്കുന്നു. “ഏശാവ് യാക്കോബിന്റെ സഹോദരനല്ലയോ; എങ്കിലും ഞാൻ യാക്കോബിനെ സ്നേഹിക്കുന്നു” എന്നു യഹോവയുടെ അരുളപ്പാട്.
Je vous ai aimés, dit le Seigneur, et vous avez dit: En quoi donc nous as- Tu aimés? Ésaü n'était-il pas le frère de Jacob? dit le Seigneur; n'ai-Je point aimé Jacob
3 ൩ “എന്നാൽ ഏശാവിനെ ഞാൻ വെറുത്തു അവന്റെ പർവ്വതങ്ങളെ ശൂന്യമാക്കി അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്കു കൊടുത്തിരിക്കുന്നു”.
et pris en haine Ésaü? J'ai voulu que ses confins fussent dévastés, et que son héritage devînt comme les maisons du désert.
4 ൪ “ഞങ്ങൾ ഇടിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങൾ ശൂന്യസ്ഥലങ്ങളെ വീണ്ടും പണിയും” എന്നു ഏദോമ്യജനം പറയുന്നു എങ്കിൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ പണിയട്ടെ ഞാൻ ഇടിച്ചുകളയും; അവർക്ക് ദുഷ്ടപ്രദേശം എന്നും യഹോവ സദാകാലം കോപിക്കുന്ന ജനം എന്നും പേര് പറയും.
Or si l'on dit: L'Idumée est détruite, revenons et repeuplons le désert, voici ce que dit le Seigneur: Ils rebâtiront, et Je renverserai, et leur terre sera surnommée l'impiété, et ce sera un peuple à qui le Seigneur sera hostile pour jamais.
5 ൫ നിങ്ങൾ സ്വന്ത കണ്ണുകൊണ്ട് അത് കാണുകയും ‘യഹോവ യിസ്രായേലിന്റെ അതിരിന് അപ്പുറത്തോളം വലിയവൻ’ എന്നു പറയുകയും ചെയ്യും”.
Et vos yeux verront cela, et vous direz: Le Seigneur a montré Sa puissance au delà des limites d'Israël.
6 ൬ “മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലയൊ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ?” എന്നു സൈന്യങ്ങളുടെ യഹോവ, അവിടുത്തെ നാമത്തെ നിന്ദിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; “അതിന് നിങ്ങൾ: ‘ഏതിനാൽ ഞങ്ങൾ നിന്റെ നാമത്തെ നിന്ദിക്കുന്നു’ എന്നു ചോദിക്കുന്നു”.
Le fils glorifie le père, et le serviteur son maître; et si Je suis père, où est Ma gloire? Et si Je suis maître, où est la crainte que J'inspire? dit le Seigneur tout-puissant. Et vous, prêtres, c'est vous qui méprisez Mon Nom, et qui dites: En quoi méprisons-nous Ton Nom?
7 ൭ “നിങ്ങൾ എന്റെ യാഗപീഠത്തിന്മേൽ മലിനഭോജനം അർപ്പിക്കുന്നു. എന്നാൽ നിങ്ങൾ: ‘ഏതിനാൽ ഞങ്ങൾ നിന്നെ മലിനമാക്കുന്നു’ എന്നു ചോദിക്കുന്നു. ‘യഹോവയുടെ മേശ നിന്ദ്യം’ എന്നു നിങ്ങൾ പറയുന്നതിനാൽ തന്നെ.
C'est vous qui présentez à l'autel des aliments souillés, et qui dites: En quoi les avons-nous souillés? Vous les avez souillés en disant: La table du Seigneur est souillée; et ce qu'on y déposait Tu l'as méprisé.
8 ൮ നിങ്ങൾ കണ്ണ് പൊട്ടിയതിനെ യാഗം കഴിക്കുവാൻ കൊണ്ടുവന്നാൽ അത് ദോഷമല്ല; നിങ്ങൾ മുടന്തും ദീനവുമുള്ളതിനെ അർപ്പിച്ചാൽ അതും ദോഷമല്ല; അതിനെ നിന്റെ ദേശാധിപതിക്കു കാഴ്ച വെക്കുക; അവൻ പ്രസാദിക്കുമോ? നിന്നോട് കൃപ തോന്നുമോ?” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
Si vous présentez pour le sacrifice une victime aveugle, n'est-ce point mal? Si vous en présentez une boiteuse ou malade, n'est-ce point mal? Offre-les à ton prince, et tu verras s'il te recevra, s'il accueillera ton visage, dit le Seigneur tout-puissant.
9 ൯ ആകയാൽ ദൈവം നമ്മോടു കൃപ കാണിക്കുവാൻ തക്കവിധം അവനെ പ്രസാദിപ്പിച്ചുകൊള്ളുവിൻ. നിങ്ങൾ ഇതൊക്കെയും ചെയ്തിരിക്കുന്നു; അവനു നിങ്ങളോടു കൃപ തോന്നുമോ? എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
Maintenant priez devant votre Dieu, et adressez-Lui votre oraison; mais si de telles offrandes Me sont faites par vos mains, pourrai-Je bien accueillir vos visages? dit le Seigneur tout-puissant.
10 ൧൦ “നിങ്ങൾ എന്റെ യാഗപീഠത്തിന്മേൽ വെറുതെ തീ കത്തിക്കാതിരിക്കേണ്ടതിനു നിങ്ങളിൽ ആരെങ്കിലും വാതിൽ അടച്ചുകളഞ്ഞാൽ കൊള്ളാമായിരുന്നു; എനിക്ക് നിങ്ങളിൽ പ്രസാദമില്ല” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “നിങ്ങളുടെ കൈയിൽനിന്ന് ഞാൻ വഴിപാട് കൈക്കൊൾകയുമില്ല.
Et cependant chez vous les portes sont fermées, et vous n'allumez pas pour rien le feu de l'autel. Aussi Je ne Me complais pas en vous, dit le Seigneur tout-puissant, et Je n'accueillerai pas le sacrifice de vos mains.
11 ൧൧ സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ എന്റെ നാമം ജാതികളുടെ ഇടയിൽ വലിയതാകുന്നു; എല്ലായിടത്തും എന്റെ നാമത്തിന് ധൂപവും നിർമ്മലമായ വഴിപാടും അർപ്പിച്ചുവരുന്നു; എന്റെ നാമം ജനതകളുടെ ഇടയിൽ വലുതാകുന്നുവല്ലോ” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
Du lever du soleil à son coucher, Mon Nom a été glorifié parmi les gentils; en tout lieu on brûle en Mon Nom de l'encens et on offre une victime pure; parce que Mon Nom est grand parmi les nations, dit le Seigneur, Maître de toutes choses.
12 ൧൨ “നിങ്ങളോ: ‘യഹോവയുടെ മേശ മലിനമായിരിക്കുന്നു; അവന്റെ ഭോജനമായ അതിന്റെ അനുഭവം നിന്ദ്യം ആകുന്നു’ എന്നു പറയുന്നതിനാൽ നിങ്ങൾ എന്റെ നാമത്തെ അശുദ്ധമാക്കുന്നു.
Et ce Nom vous Le profanez quand vous dites: La table du Seigneur est souillée, et les chairs que l'on y dépose sont méprisables.
13 ൧൩ ‘എന്തൊരു പ്രയാസം’ എന്നു പറഞ്ഞു നിങ്ങൾ അതിനോട് ചീറുന്നു; എന്നാൽ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങൾ കൊണ്ടുവന്ന് അങ്ങനെ കാഴ്ചവയ്ക്കുന്നു” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “അതിനെ ഞാൻ നിങ്ങളുടെ കൈയിൽനിന്ന് അംഗീകരിക്കുമോ?” എന്നു യഹോവ അരുളിച്ചെയ്യുന്നു.
Vous avez dit encore: Ces offrandes sont le fruit de notre labeur; c'est pourquoi Je les ai rejetées avec mépris, dit le Seigneur tout-puissant; car vous Me présentez des victimes dérobées, ou boiteuses ou infirmes; et si vous Me les offrez en sacrifice, puis-Je les accepter de vos mains? dit le Seigneur tout-puissant.
14 ൧൪ “എന്നാൽ തന്റെ ആട്ടിൻകൂട്ടത്തിൽ ഒരു ആൺ ഉണ്ടായിരിക്കെ, കർത്താവിന് നേർന്നിട്ട് ഊനമുള്ളതിനെ യാഗം കഴിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ. ഞാൻ മഹാരാജാവല്ലയൊ; എന്റെ നാമം ജനതകളുടെ ഇടയിൽ ഭയങ്കരമായിരിക്കുന്നു” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
Maudit soit le riche qui possédait en son bétail un bélier voué au sacrifice, et qui sacrifie au Seigneur une chose corrompue; car Moi Je suis un grand roi, dit le Seigneur Dieu tout-puissant, et Mon Nom est éclatant parmi les nations.