< ലൂക്കോസ് 4 >

1 യേശുവിന്റെ സ്നാനത്തിന് ശേഷം പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങി; ആത്മാവ് അവനെ മരുഭൂമിയിലേക്ക് നടത്തി; എന്നാൽ പിശാച് അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.
തതഃ പരം യീശുഃ പവിത്രേണാത്മനാ പൂർണഃ സൻ യർദ്ദനനദ്യാഃ പരാവൃത്യാത്മനാ പ്രാന്തരം നീതഃ സൻ ചത്വാരിംശദ്ദിനാനി യാവത് ശൈതാനാ പരീക്ഷിതോഽഭൂത്,
2 ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല; അവ കഴിഞ്ഞപ്പോൾ അവന് വിശന്നു.
കിഞ്ച താനി സർവ്വദിനാനി ഭോജനം വിനാ സ്ഥിതത്വാത് കാലേ പൂർണേ സ ക്ഷുധിതവാൻ|
3 അപ്പോൾ പിശാച് അവനോട്: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലിനോട് അപ്പമായിത്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.
തതഃ ശൈതാനാഗത്യ തമവദത് ത്വം ചേദീശ്വരസ്യ പുത്രസ്തർഹി പ്രസ്തരാനേതാൻ ആജ്ഞയാ പൂപാൻ കുരു|
4 യേശു അവനോട്: മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല ജീവിക്കുന്നത് എന്നു തിരുവചനത്തിൽഎഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
തദാ യീശുരുവാച, ലിപിരീദൃശീ വിദ്യതേ മനുജഃ കേവലേന പൂപേന ന ജീവതി കിന്ത്വീശ്വരസ്യ സർവ്വാഭിരാജ്ഞാഭി ർജീവതി|
5 പിന്നെ പിശാച് അവനെ ഉയർന്ന ഒരു സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളെയും ഒരു നിമിഷം കൊണ്ട് അവനെ കാണിച്ചു:
തദാ ശൈതാൻ തമുച്ചം പർവ്വതം നീത്വാ നിമിഷൈകമധ്യേ ജഗതഃ സർവ്വരാജ്യാനി ദർശിതവാൻ|
6 ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്ക് തരാം; അത് എന്നെ ഏല്പിച്ചിരിക്കുന്നു; എനിക്ക് താത്പര്യം ഉള്ളവർക്ക് ഞാൻ ഇതു കൊടുക്കുന്നു.
പശ്ചാത് തമവാദീത് സർവ്വമ് ഏതദ് വിഭവം പ്രതാപഞ്ച തുഭ്യം ദാസ്യാമി തൻ മയി സമർപിതമാസ്തേ യം പ്രതി മമേച്ഛാ ജായതേ തസ്മൈ ദാതും ശക്നോമി,
7 നീ എന്നെ നമസ്കരിച്ച് ആരാധിച്ചാൽ അതെല്ലാം നിനക്ക് തരാം എന്നു അവനോട് പറഞ്ഞു.
ത്വം ചേന്മാം ഭജസേ തർഹി സർവ്വമേതത് തവൈവ ഭവിഷ്യതി|
8 യേശു അവനോട്: നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ എന്നു തിരുവചനത്തിൽഎഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
തദാ യീശുസ്തം പ്രത്യുക്തവാൻ ദൂരീ ഭവ ശൈതാൻ ലിപിരാസ്തേ, നിജം പ്രഭും പരമേശ്വരം ഭജസ്വ കേവലം തമേവ സേവസ്വ ച|
9 പിന്നെ അവൻ യേശുവിനെ യെരൂശലേമിലേക്ക് കൂട്ടിക്കൊണ്ട് പോയി ദൈവാലയത്തിന്റെ മുകളിൽ ഏറ്റവും ഉയരം കൂടിയ സ്ഥാനത്ത് നിർത്തി അവനോട്: നീ ദൈവപുത്രൻ എങ്കിൽ ഇവിടെ നിന്നു താഴോട്ടു ചാടുക.
അഥ ശൈതാൻ തം യിരൂശാലമം നീത്വാ മന്ദിരസ്യ ചൂഡായാ ഉപരി സമുപവേശ്യ ജഗാദ ത്വം ചേദീശ്വരസ്യ പുത്രസ്തർഹി സ്ഥാനാദിതോ ലമ്ഫിത്വാധഃ
10 ൧൦ “നിന്നെ സംരക്ഷിക്കുവാൻ അവൻ തന്റെ ദൂതന്മാരോട് നിന്നെക്കുറിച്ച് കല്പിക്കുകയും
പത യതോ ലിപിരാസ്തേ, ആജ്ഞാപയിഷ്യതി സ്വീയാൻ ദൂതാൻ സ പരമേശ്വരഃ|
11 ൧൧ നിന്റെ കാൽ കല്ലിനോട് തട്ടാതെ അവർ നിന്നെ കയ്യിൽ താങ്ങിക്കൊള്ളുകയും ചെയ്യും” എന്ന് തിരുവചനത്തിൽ എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
രക്ഷിതും സർവ്വമാർഗേ ത്വാം തേന ത്വച്ചരണേ യഥാ| ന ലഗേത് പ്രസ്തരാഘാതസ്ത്വാം ധരിഷ്യന്തി തേ തഥാ|
12 ൧൨ യേശു അവനോട്: നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നും തിരുവെഴുത്തിൽഎഴുതിയിരിക്കുന്നുവല്ലോ എന്നു ഉത്തരം പറഞ്ഞു.
തദാ യീശുനാ പ്രത്യുക്തമ് ഇദമപ്യുക്തമസ്തി ത്വം സ്വപ്രഭും പരേശം മാ പരീക്ഷസ്വ|
13 ൧൩ അങ്ങനെ പിശാച് സകല പരീക്ഷയും പൂർത്തിയാക്കിയ ശേഷം കുറെ സമയത്തേക്ക് അവനെ വിട്ടുമാറി.
പശ്ചാത് ശൈതാൻ സർവ്വപരീക്ഷാം സമാപ്യ ക്ഷണാത്തം ത്യക്ത്വാ യയൗ|
14 ൧൪ യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലയ്ക്കു് തിരികെ പോയി; അവനെക്കുറിച്ചുള്ള വാർത്ത ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പ്രസിദ്ധമായി.
തദാ യീശുരാത്മപ്രഭാവാത് പുനർഗാലീൽപ്രദേശം ഗതസ്തദാ തത്സുഖ്യാതിശ്ചതുർദിശം വ്യാനശേ|
15 ൧൫ അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.
സ തേഷാം ഭജനഗൃഹേഷു ഉപദിശ്യ സർവ്വൈഃ പ്രശംസിതോ ബഭൂവ|
16 ൧൬ അങ്ങനെ അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്ന് വായിക്കുവാൻ എഴുന്നേറ്റുനിന്നു.
അഥ സ സ്വപാലനസ്ഥാനം നാസരത്പുരമേത്യ വിശ്രാമവാരേ സ്വാചാരാദ് ഭജനഗേഹം പ്രവിശ്യ പഠിതുമുത്തസ്ഥൗ|
17 ൧൭ യെശയ്യാപ്രവാചകന്റെ പുസ്തകം അവന് കൊടുത്തു; അവൻ പുസ്തകം തുറന്നു:
തതോ യിശയിയഭവിഷ്യദ്വാദിനഃ പുസ്തകേ തസ്യ കരദത്തേ സതി സ തത് പുസ്തകം വിസ്താര്യ്യ യത്ര വക്ഷ്യമാണാനി വചനാനി സന്തി തത് സ്ഥാനം പ്രാപ്യ പപാഠ|
18 ൧൮ “ദരിദ്രരോട് സുവിശേഷം അറിയിക്കുവാൻ കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കയാൽ അവന്റെ ആത്മാവ് എന്റെ മേൽ ഉണ്ട്; തടവുകാ‍ർക്ക് വിടുതലും, അന്ധർക്ക് കാഴ്ചയും നൽകുമെന്ന് പ്രസംഗിക്കുവാനും, മർദ്ദിതരെ വിടുവിച്ചയയ്ക്കുവാനും,
ആത്മാ തു പരമേശസ്യ മദീയോപരി വിദ്യതേ| ദരിദ്രേഷു സുസംവാദം വക്തും മാം സോഭിഷിക്തവാൻ| ഭഗ്നാന്തഃ കരണാല്ലോകാൻ സുസ്വസ്ഥാൻ കർത്തുമേവ ച| ബന്ദീകൃതേഷു ലോകേഷു മുക്തേ ർഘോഷയിതും വചഃ| നേത്രാണി ദാതുമന്ധേഭ്യസ്ത്രാതും ബദ്ധജനാനപി|
19 ൧൯ ജനങ്ങളോട് കാരുണ്യം കാട്ടുവാൻ കർത്താവിന്റെ വർഷം എത്തിയിരിക്കുന്നു എന്നു പ്രസംഗിക്കുവാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ട്.
പരേശാനുഗ്രഹേ കാലം പ്രചാരയിതുമേവ ച| സർവ്വൈതത്കരണാർഥായ മാമേവ പ്രഹിണോതി സഃ||
20 ൨൦ പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരന് തിരികെ കൊടുത്തിട്ട് ഇരുന്നു; പള്ളിയിലുള്ള എല്ലാവരും യേശുവിനെ ശ്രദ്ധിച്ചു നോക്കിക്കൊണ്ടിരുന്നു.
തതഃ പുസ്തകം ബദ്വ്വാ പരിചാരകസ്യ ഹസ്തേ സമർപ്യ ചാസനേ സമുപവിഷ്ടഃ, തതോ ഭജനഗൃഹേ യാവന്തോ ലോകാ ആസൻ തേ സർവ്വേഽനന്യദൃഷ്ട്യാ തം വിലുലോകിരേ|
21 ൨൧ അവൻ അവരോട്: ഇന്ന് നിങ്ങൾ എന്റെ വചനം കേൾക്കുന്നത് കൊണ്ട് ഈ തിരുവെഴുത്തിൽ എഴുതിയിരിക്കുന്നത് പോലെ സംഭവിച്ചു എന്നു പറഞ്ഞുതുടങ്ങി.
അനന്തരമ് അദ്യൈതാനി സർവ്വാണി ലിഖിതവചനാനി യുഷ്മാകം മധ്യേ സിദ്ധാനി സ ഇമാം കഥാം തേഭ്യഃ കഥയിതുമാരേഭേ|
22 ൨൨ എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾനിമിത്തം ആശ്ചര്യപ്പെട്ടു; ഇവൻ യോസഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു.
തതഃ സർവ്വേ തസ്മിൻ അന്വരജ്യന്ത, കിഞ്ച തസ്യ മുഖാന്നിർഗതാഭിരനുഗ്രഹസ്യ കഥാഭിശ്ചമത്കൃത്യ കഥയാമാസുഃ കിമയം യൂഷഫഃ പുത്രോ ന?
23 ൨൩ യേശു അവരോട്: വൈദ്യാ, നിന്നെത്തന്നെ സൌഖ്യമാക്കുക എന്നുള്ള പഴഞ്ചൊല്ല് പോലെ കഫർന്നഹൂമിൽ ചെയ്തത് എല്ലാം ഈ നിന്റെ പിതാവിന്റെ നഗരത്തിലും ചെയ്ക എന്നും നിങ്ങൾ എന്നോട് പറയും നിശ്ചയം.
തദാ സോഽവാദീദ് ഹേ ചികിത്സക സ്വമേവ സ്വസ്ഥം കുരു കഫർനാഹൂമി യദ്യത് കൃതവാൻ തദശ്രൗഷ്മ താഃ സർവാഃ ക്രിയാ അത്ര സ്വദേശേ കുരു കഥാമേതാം യൂയമേവാവശ്യം മാം വദിഷ്യഥ|
24 ൨൪ ഒരു പ്രവാചകനെയും തന്റെ പിതാവിന്റെ നഗരം സ്വീകരിക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
പുനഃ സോവാദീദ് യുഷ്മാനഹം യഥാർഥം വദാമി, കോപി ഭവിഷ്യദ്വാദീ സ്വദേശേ സത്കാരം ന പ്രാപ്നോതി|
25 ൨൫ ഏലിയാവിന്റെ കാലത്ത് മൂന്നു ആണ്ടും ആറ് മാസവും മഴയില്ലാതെ ദേശത്തു എങ്ങും മഹാക്ഷാമം ഉണ്ടായപ്പോൾ യിസ്രായേലിൽ പല വിധവമാർ ഉണ്ടായിരുന്നു എന്നു ഞാൻ യഥാർത്ഥമായി നിങ്ങളോടു പറയുന്നു.
അപരഞ്ച യഥാർഥം വച്മി, ഏലിയസ്യ ജീവനകാലേ യദാ സാർദ്ധത്രിതയവർഷാണി യാവത് ജലദപ്രതിബന്ധാത് സർവ്വസ്മിൻ ദേശേ മഹാദുർഭിക്ഷമ് അജനിഷ്ട തദാനീമ് ഇസ്രായേലോ ദേശസ്യ മധ്യേ ബഹ്വ്യോ വിധവാ ആസൻ,
26 ൨൬ എന്നാൽ സീദോനിലെ സരെപ്തയിൽ ഉള്ള ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരിൽ ആരുടെയും അടുക്കലേക്ക് ഏലിയാവിനെ അയച്ചില്ല.
കിന്തു സീദോൻപ്രദേശീയസാരിഫത്പുരനിവാസിനീമ് ഏകാം വിധവാം വിനാ കസ്യാശ്ചിദപി സമീപേ ഏലിയഃ പ്രേരിതോ നാഭൂത്|
27 ൨൭ അതുപോലെ എലീശാപ്രവാചകന്റെ കാലത്ത് യിസ്രായേലിൽ പല കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. സിറിയക്കാരനായ നയമാൻ അല്ലാതെ വേറെ ആരും ശുദ്ധമായില്ല എന്നും അവൻ പറഞ്ഞു.
അപരഞ്ച ഇലീശായഭവിഷ്യദ്വാദിവിദ്യമാനതാകാലേ ഇസ്രായേൽദേശേ ബഹവഃ കുഷ്ഠിന ആസൻ കിന്തു സുരീയദേശീയം നാമാൻകുഷ്ഠിനം വിനാ കോപ്യന്യഃ പരിഷ്കൃതോ നാഭൂത്|
28 ൨൮ പള്ളിയിലുള്ളവർ ഇതു കേട്ടിട്ട് എല്ലാവരും കോപിച്ച് എഴുന്നേറ്റ്
ഇമാം കഥാം ശ്രുത്വാ ഭജനഗേഹസ്ഥിതാ ലോകാഃ സക്രോധമ് ഉത്ഥായ
29 ൨൯ അവനെ പട്ടണത്തിൽനിന്നു വെളിയിലാക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ അറ്റത്ത് കൊണ്ടുപോയി തലകീഴായി തള്ളിയിടാം എന്നു വിചാരിച്ചു.
നഗരാത്തം ബഹിഷ്കൃത്യ യസ്യ ശിഖരിണ ഉപരി തേഷാം നഗരം സ്ഥാപിതമാസ്തേ തസ്മാന്നിക്ഷേപ്തും തസ്യ ശിഖരം തം നിന്യുഃ
30 ൩൦ യേശുവോ അവരുടെ നടുവിൽകൂടി കടന്നുപോയി.
കിന്തു സ തേഷാം മധ്യാദപസൃത്യ സ്ഥാനാന്തരം ജഗാമ|
31 ൩൧ പിന്നീട് അവൻ ഗലീലയിലെ ഒരു പട്ടണമായ കഫർന്നഹൂമിൽ ചെന്ന്. ഒരു ശബ്ബത്തിൽ അവരെ ഉപദേശിക്കുകയായിരുന്നു.
തതഃ പരം യീശുർഗാലീൽപ്രദേശീയകഫർനാഹൂമ്നഗര ഉപസ്ഥായ വിശ്രാമവാരേ ലോകാനുപദേഷ്ടുമ് ആരബ്ധവാൻ|
32 ൩൨ അവൻ വചനം അധികാരത്തോടെ ഉപദേശിക്കുകയാൽ അവർ വിസ്മയിച്ചു.
തദുപദേശാത് സർവ്വേ ചമച്ചക്രു ര്യതസ്തസ്യ കഥാ ഗുരുതരാ ആസൻ|
33 ൩൩ അവിടെ പള്ളിയിൽ അശുദ്ധഭൂതം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
തദാനീം തദ്ഭജനഗേഹസ്ഥിതോഽമേധ്യഭൂതഗ്രസ്ത ഏകോ ജന ഉച്ചൈഃ കഥയാമാസ,
34 ൩൪ അവൻ നസറായനായ യേശുവേ, നീ ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നത് എന്തിനാണ്? ഞങ്ങളെ നശിപ്പിക്കുവാനാണോ നീ വന്നിരിക്കുന്നത്! നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ എന്നു ഉറക്കെ നിലവിളിച്ചു.
ഹേ നാസരതീയയീശോഽസ്മാൻ ത്യജ, ത്വയാ സഹാസ്മാകം കഃ സമ്ബന്ധഃ? കിമസ്മാൻ വിനാശയിതുമായാസി? ത്വമീശ്വരസ്യ പവിത്രോ ജന ഏതദഹം ജാനാമി|
35 ൩൫ മിണ്ടരുത്; അവനെ വിട്ടുപോക എന്നു യേശു അതിനെ ശാസിച്ചപ്പോൾ ഭൂതം അവനെ നടുവിൽ തള്ളിയിട്ട് ഒരു ഉപദ്രവവും വരുത്താതെ വിട്ടുപോയി.
തദാ യീശുസ്തം തർജയിത്വാവദത് മൗനീ ഭവ ഇതോ ബഹിർഭവ; തതഃ സോമേധ്യഭൂതസ്തം മധ്യസ്ഥാനേ പാതയിത്വാ കിഞ്ചിദപ്യഹിംസിത്വാ തസ്മാദ് ബഹിർഗതവാൻ|
36 ൩൬ എല്ലാവരും ആശ്ചര്യപ്പെട്ട്: ഈ വചനങ്ങൾ എത്ര അത്ഭുതകരം ആണ്. അവൻ അധികാരത്തോടും ശക്തിയോടുംകൂടെ അശുദ്ധാത്മാക്കളോട് കല്പിക്കുന്നു; അവ ഇറങ്ങിപ്പോകുന്നു എന്നു തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു.
തതഃ സർവ്വേ ലോകാശ്ചമത്കൃത്യ പരസ്പരം വക്തുമാരേഭിരേ കോയം ചമത്കാരഃ| ഏഷ പ്രഭാവേണ പരാക്രമേണ ചാമേധ്യഭൂതാൻ ആജ്ഞാപയതി തേനൈവ തേ ബഹിർഗച്ഛന്തി|
37 ൩൭ അവനെക്കുറിച്ചുള്ള വാർത്ത നാടെങ്ങും പരന്നു.
അനന്തരം ചതുർദിക്സ്ഥദേശാൻ തസ്യ സുഖ്യാതിർവ്യാപ്നോത്|
38 ൩൮ അവൻ പള്ളിയിൽനിന്ന് ഇറങ്ങി ശിമോന്റെ വീട്ടിൽചെന്ന്. ശിമോന്റെ അമ്മാവിയമ്മ കഠിനമായ പനി കൊണ്ട് ബുദ്ധിമുട്ടിയിരിക്കുക ആയിരുന്നു. അവർ അവളെ സഹായിക്കണം എന്നു യേശുവിനോടു അപേക്ഷിച്ചു.
തദനന്തരം സ ഭജനഗേഹാദ് ബഹിരാഗത്യ ശിമോനോ നിവേശനം പ്രവിവേശ തദാ തസ്യ ശ്വശ്രൂർജ്വരേണാത്യന്തം പീഡിതാസീത് ശിഷ്യാസ്തദർഥം തസ്മിൻ വിനയം ചക്രുഃ|
39 ൩൯ അവൻ അവളെ കുനിഞ്ഞുനോക്കി, പനി വിട്ടു പോകാൻ ആജ്ഞാപിച്ചു; അത് അവളെ വിട്ടുമാറി; അവൾ ഉടനെ എഴുന്നേറ്റ് അവന് ശുശ്രൂഷചെയ്തു.
തതഃ സ തസ്യാഃ സമീപേ സ്ഥിത്വാ ജ്വരം തർജയാമാസ തേനൈവ താം ജ്വരോഽത്യാക്ഷീത് തതഃ സാ തത്ക്ഷണമ് ഉത്ഥായ താൻ സിഷേവേ|
40 ൪൦ സൂര്യൻ അസ്തമിക്കുമ്പോൾ പലതരം അസുഖം ഉണ്ടായിരുന്നവരെ എല്ലാം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അവരുടെ മേൽ കൈവച്ചു അവരെ സൌഖ്യമാക്കി.
അഥ സൂര്യ്യാസ്തകാലേ സ്വേഷാം യേ യേ ജനാ നാനാരോഗൈഃ പീഡിതാ ആസൻ ലോകാസ്താൻ യീശോഃ സമീപമ് ആനിന്യുഃ, തദാ സ ഏകൈകസ്യ ഗാത്രേ കരമർപയിത്വാ താനരോഗാൻ ചകാര|
41 ൪൧ പലരിൽനിന്നും ഭൂതങ്ങൾ; നീ ദൈവപുത്രനായ ക്രിസ്തു എന്നു നിലവിളിച്ചു പറഞ്ഞുകൊണ്ട് ഇറങ്ങി പോയി; താൻ ക്രിസ്തു എന്നു അവ അറിയുകകൊണ്ട് മിണ്ടുവാൻ അവൻ സമ്മതിക്കാതെ അവയെ ശാസിച്ചു.
തതോ ഭൂതാ ബഹുഭ്യോ നിർഗത്യ ചീത്ശബ്ദം കൃത്വാ ച ബഭാഷിരേ ത്വമീശ്വരസ്യ പുത്രോഽഭിഷിക്തത്രാതാ; കിന്തു സോഭിഷിക്തത്രാതേതി തേ വിവിദുരേതസ്മാത് കാരണാത് താൻ തർജയിത്വാ തദ്വക്തും നിഷിഷേധ|
42 ൪൨ പ്രഭാതമായപ്പോൾ അവൻ ആരും ഇല്ലാത്ത ഒരു സ്ഥലത്തേയ്ക്ക് പോയി. പുരുഷാരം അവനെ അന്വേഷിച്ച് അവന്റെ അരികത്തുവന്ന് തങ്ങളെ വിട്ടു പോകാതിരിക്കുവാൻ അവനെ തടഞ്ഞു.
അപരഞ്ച പ്രഭാതേ സതി സ വിജനസ്ഥാനം പ്രതസ്ഥേ പശ്ചാത് ജനാസ്തമന്വിച്ഛന്തസ്തന്നികടം ഗത്വാ സ്ഥാനാന്തരഗമനാർഥം തമന്വരുന്ധൻ|
43 ൪൩ യേശു അവരോട്: ഞാൻ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനു വേണ്ടിയാണ് എന്നെ അയച്ചിരിക്കുന്നത് എന്നു പറഞ്ഞു.
കിന്തു സ താൻ ജഗാദ, ഈശ്വരീയരാജ്യസ്യ സുസംവാദം പ്രചാരയിതുമ് അന്യാനി പുരാണ്യപി മയാ യാതവ്യാനി യതസ്തദർഥമേവ പ്രേരിതോഹം|
44 ൪൪ അങ്ങനെ അവൻ ഗലീലയിലെ പള്ളികളിൽ പ്രസംഗിച്ചു.
അഥ ഗാലീലോ ഭജനഗേഹേഷു സ ഉപദിദേശ|

< ലൂക്കോസ് 4 >