< ലൂക്കോസ് 3 >
1 ൧ തിബര്യാസ് കൈസരുടെ ഭരണത്തിന്റെ പതിനഞ്ചാം വർഷത്തിൽ, പൊന്തിയൊസ് പീലാത്തോസ് യെഹൂദ്യയിലെ ഗവർണ്ണർ ആയിരുന്നു. ഹെരോദാവ് ഗലീലയിലും, അവന്റെ സഹോദരനായ ഫിലിപ്പൊസ് ഇതുര്യ, ത്രഖോനിത്തി ദേശങ്ങളിലും, ലുസാന്യാസ് അബിലേനയിലും ഇടപ്രഭുക്കന്മാർ ആയിരുന്നു.
कैसर तिबेरियसको पन्ध्रौँ वर्षमा, जति बेला पन्तियस पिलातस यहूदियाका शासक थिए, हेरोद गालीलका शासक र उनका भाइ फिलिप इतुरिया र त्राखोनितिसका शासक थिए । लुसानियास अबिलेनेका शासक थिए ।
2 ൨ അന്നത്തെ മഹാപുരോഹിതന്മാരായ ഹന്നാവിന്റേയും കയ്യഫാവിന്റേയും കാലത്തായിരുന്നു സെഖര്യാവിന്റെ മകനായ യോഹന്നാന് മരുഭൂമിയിൽവച്ച് ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായത്.
हन्नास र कैयाफा प्रधान पुजारी भएको समयमा, जकरियाका छोरा यूहन्नाकहाँ उजाड-स्थानमा परमेश्वरको वचन आयो ।
3 ൩ അവൻ യോർദ്ദാനരികെയുള്ള നാട്ടിൽ ഒക്കെയും ചെന്ന് പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.
उनले पाप क्षमाका निम्ति बप्तिस्माको प्रचार गर्दै यर्दन नदी वरपरिका क्षेत्रहरूमा प्रचार गर्दै हिँडे ।
4 ൪ “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമാണിത്: കർത്താവിന്റെ വഴി ഒരുക്കുവിൻ; അവന്റെ പാത നിരപ്പാക്കുവിൻ.
जसरी यशैया अगमवक्ताको पुस्तकमा लेखिएको छ, “उजाड-स्थानमा कसैको आवाजले बोलाइरहेको छ, प्रभुको मार्ग तयार पार, उहाँका मार्गहरू सोझो बनाऊ ।
5 ൫ എല്ലാ താഴ്‌വരകളും നികന്നുവരും; എല്ലാ മലയും കുന്നും താഴുകയും നിരപ്പാവുകയും ചെയ്യും; വളഞ്ഞതു നേരെയാവുകയും ദുർഘടമായത് നിരന്ന വഴിയായും തീരും;
हरेक उपत्यका बनाइनेछ, हरेक पहाड र डाँडाहरू समतल पारिनेछ, बाङ्गा बाटाहरू सोझो हुन आउनेछन् र नराम्रा बाटोहरू राम्रा बनाइनेछन् ।
6 ൬ സകലമനുഷ്യരും ദൈവത്തിന്റെ രക്ഷയെ കാണും” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് പോലെ സംഭവിച്ചു.
सबै मानिसहरूले परमेश्वरको उद्धारलाई देख्नेछन् ।”
7 ൭ തന്നിൽ നിന്നു സ്നാനം ഏൽക്കുവാൻ വന്ന പുരുഷാരത്തോട് യോഹന്നാൻ പറഞ്ഞത്: വിഷമുള്ള പാമ്പുകളെ പോലെ ദുഷ്ടത പ്രവർത്തിക്കുന്നവരാണു നിങ്ങൾ. വരുവാനുള്ള കോപത്തിൽ നിന്നു ഒഴിഞ്ഞുപോകുവാൻ നിങ്ങൾക്ക് സാധ്യമല്ല.
यसकारण, यूहन्नाले उनीकहाँ बप्तिस्मा लिन आइरहेको ठुलो भिडलाई भने, “हे विषालु सर्पका सन्तान हो, कसले तिमीहरूलाई परमेश्वरको आउँदै गरेको क्रोधबाट भाग्नलाई चेताउनी दियो?
8 ൮ മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പിൻ. അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ട് എന്നു അഭിമാനിക്കുന്നതുകൊണ്ട് ഈ ശിക്ഷാവിധിയിൽ നിന്നു ഒഴിഞ്ഞുപോകുവാൻ സാധ്യമല്ല; കാരണം അബ്രാഹാമിന് ഈ കല്ലുകളിൽ നിന്നു മക്കളെ ഉല്പാദിപ്പിക്കുവാൻ ദൈവത്തിന് കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
पश्चात्ताप योग्यको फल फलाओ र आफ्नो मनमा हाम्रा पिता त अब्राहाम हुन् भन्न छोड, किनभने परमेश्वरले यी चट्टानहरूबाट पनि अब्राहामको निम्ति सन्तान खडा गर्न सक्नुहुन्छ ।
9 ൯ വൃക്ഷങ്ങളുടെ ചുവട്ടിന് കോടാലി വെച്ചിരിക്കുന്ന ഒരു മനുഷ്യനെ പോലെയാകുന്നു ദൈവം; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.
रुखहरूको जरामा बन्चरो परिसकेको छ । त्यसैले, असल फल नफलाउने हरेक रुख काटिनेछ र आगोमा फालिनेछ ।”
10 ൧൦ എന്നാൽ ഞങ്ങൾ എന്ത് ചെയ്യേണം എന്നു പുരുഷാരം അവനോട് ചോദിച്ചു.
तब भिडबाट मानिसहरूले यसो भन्दै सोधे, “त्यसो भए हामीले के गर्ने त?”
11 ൧൧ അതിന് ഉത്തരമായി അവൻ: രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന് കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും തന്നെ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു.
उनले तिनीहरूलाई जवाफ दिए, “दुई जोर दौरा हुनेले नहुनेलाई दिओस् । त्यसै गरी, जससँग खानेकुरा छ, त्यसले नहुनेलाई दिओस् ।”
12 ൧൨ ചുങ്കക്കാരും സ്നാനം ഏൽക്കുവാൻ വന്നു: ഗുരോ, ഞങ്ങൾ എന്തുചെയ്യണം എന്നു അവനോട് ചോദിച്ചു.
त्यसपछि केही कर उठाउनेहरू पनि उनीकहाँ बप्तिस्मा लिन आए र भने, “गुरु, हामीले के गर्ने नि?”
13 ൧൩ നിങ്ങളോടു റോമാ ഭരണകൂടം കല്പിച്ചതിൽ അധികം ഒന്നും പിരിക്കരുത് എന്നു അവൻ പറഞ്ഞു.
उनले तिनीहरूलाई जवाफ दिए, “तिमीहरूले उठाउनुपर्ने भन्दा बढी पैसा नउठाउनू ।”
14 ൧൪ പടയാളികൾ അവനോട്: ഞങ്ങളെക്കുറിച്ച് എന്ത് പറയുന്നു? ഞങ്ങൾ എന്ത് ചെയ്യേണം എന്നു ചോദിച്ചതിന്: ആരെയും നിര്‍ബ്ബന്ധിച്ചു പണം വാങ്ങരുത്. ആരുടെ കയ്യിൽനിന്നും ചതിവായി ഒന്നും വാങ്ങരുത്. നിങ്ങളുടെ ശമ്പളം കൊണ്ട് തൃപ്തിപ്പെടുക എന്നു അവരോട് പറഞ്ഞു.
केही सिपाहीहरू पनि आएर सोधे, “हाम्रो बारेमा नि? हामीले के गर्ने?” उनले तिनीहरूलाई भने, “तिमीहरूले अरूहरूबाट जबरजस्ती पैसा नलेओ र कसैलाई पनि झुटो दोष नलगाओ, तर आफ्ना तलबमा नै सन्तुष्ट होओ ।”
15 ൧൫ എന്നാൽ ജനമെല്ലാം ക്രിസ്തു വരുമെന്നു പ്രതീക്ഷിച്ചിരുന്നു; അതുകൊണ്ട് അവൻ ക്രിസ്തുവോ എന്നു എല്ലാവരും ഹൃദയത്തിൽ യോഹന്നാനെക്കുറിച്ച് വിചാരിച്ചു.
तब मानिसहरूले ख्रीष्ट आउनुहुन्छ भनेर उत्सुकतासाथ प्रतीक्षा गरिरहेका थिए, कतै यूहन्ना नै पो ख्रीष्ट हुन् कि भनेर हरेकको मनमा दोधार भइरहेको थियो ।
16 ൧൬ യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞത്: ഞാൻ നിങ്ങളെ വെള്ളംകൊണ്ട് സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറ് അഴിക്കുവാൻ പോലും എനിക്ക് യോഗ്യതയില്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.
यूहन्नाले तिनीहरू सबैलाई जवाफ दिए, “म तिमीहरूलाई पानीले बप्तिस्मा दिन्छु, तर मभन्दा अर्का शक्तिशाली व्यक्ति आउनुहुन्छ, जसको जुत्ताको फित्ता फुकाल्न पनि म योग्यको छैनँ । उहाँले तिमीहरूलाई पवित्र आत्मा र आगोले बप्तिस्मा दिनुहुनेछ ।
17 ൧൭ അവന്റെ കയ്യിൽ വീശുമുറം ഉണ്ട്; അവൻ കളത്തെ മുഴുവനും വൃത്തിയാക്കി ഗോതമ്പു കളപ്പുരയിൽ ശേഖരിച്ചുവെക്കുകയും പതിർ കെടാത്ത തീയിൽ ഇട്ട് ചുട്ടുകളകയും ചെയ്യും.
उहाँको खला सफा गर्न र अन्नलाई भण्डारमा जम्मा गर्नलाई उहाँको हातमा निफन्ने नाङ्लो छ । तर उहाँले भुसलाई चाहिँ कहिल्यै ननिभ्ने आगोमा जलाउनुहुनेछ ।
18 ൧൮ ഇതുപോലെ മറ്റുപല ഉപദേശങ്ങളാൽ അവൻ ജനത്തോടു സുവിശേഷം അറിയിച്ചു.
उहाँले मानिसहरूलाई अझ धेरै उत्साह दिँदै सुसमाचार प्रचार गर्नुभयो ।
19 ൧൯ എന്നാൽ ഇടപ്രഭുവായ ഹെരോദാവ് സഹോദരന്റെ ഭാര്യ ഹെരോദ്യയെ വിവാഹം ചെയ്തതിനാലും മറ്റുപല ദോഷങ്ങൾ ചെയ്തതിനാലും യോഹന്നാൻ അവനെ കുറ്റപ്പെടുത്തി.
यूहन्नाले हेरोदलाई उनका भाइकी पत्नी हेरोदियासलाई विवाह गरेको साथै उनले गरेको अन्य खराबीहरूका निम्ति पनि हप्काए ।
20 ൨൦ അതിനാൽ ഹെരോദാവ് അവനെ തടവിൽ ആക്കി.
तर हेरोदले अझ बढी दुष्ट काम गरे । किनभने उनले यूहन्नालाई जेलमा हालेका थिए ।
21 ൨൧ അങ്ങനെ യോഹന്നാനോടൊപ്പം ഉണ്ടായിരുന്ന ജനം എല്ലാം സ്നാനം ഏറ്റുകൊണ്ടിരുന്നപ്പോൾ യേശുവും സ്നാനം ഏറ്റു. യേശു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു,
यूहन्नाले मानिसहरूलाई बप्तिस्मा दिँदै गर्दा, येशूलाई पनि बप्तिस्मा दिइयो । जब उहाँले प्रार्थना गर्दै हुनुहुन्थ्यो, तब स्वर्ग खुल्यो ।
22 ൨൨ പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.
पवित्र आत्मा उहाँमाथि ढुकुरजस्तै ओर्लनुभयो । त्यसै बेला स्वर्गबाट यस्तो आवाज आयो, “तिमी मेरा प्रिय पुत्र हौ, म तिमीसँग प्रसन्न छु ।”
23 ൨൩ യേശു തന്റെ ശുശ്രൂഷ ആരംഭിക്കുമ്പോൾ ഏകദേശം മുപ്പത് വയസ്സായിരുന്നു. അവൻ യോസഫിന്റെ മകൻ എന്നു ജനം വിചാരിച്ചു;
येशूले आफैँ सिकाउन सुरु गर्नुहुँदा उहाँ तिस वर्षको हुनुहुन्थ्यो । उहाँ योसेफका छोरा (जस्तो सोचिएको थियो) हुनुहुन्थ्यो, योसेफ एलीका छोरा थिए ।
24 ൨൪ യോസഫ് ഹേലിയുടെ മകൻ, ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെല്ക്കിയുടെ മകൻ, മെല്ക്കി യന്നായിയുടെ മകൻ, യന്നായി
मत्तातका छोरा एली, लेवीका छोरा मत्तात, मल्कीका छोरा लेवी, यान्नाका छोरा मल्की, योसेफका छोरा यान्ना,
25 ൨൫ യോസഫിന്റെ മകൻ, യോസഫ് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ആമോസിന്റെ മകൻ, ആമോസ് നാഹൂമിന്റെ മകൻ, നാഹൂം എസ്ളിയുടെ മകൻ, എസ്ളി നഗ്ഗായിയുടെ മകൻ,
मत्ताथियासका छोरा योसेफ, आमोसका छोरा मत्ताथियास, नहूमका छोरा आमोस, इसलीका छोरा नहूम र इसली नग्गैका छोरा थिए,
26 ൨൬ നഗ്ഗായി മയാത്തിന്റെ മകൻ, മയാത്ത് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ശെമയിയുടെ മകൻ, ശെമയി യോസഫിന്റെ മകൻ, യോസഫ് യോദയുടെ മകൻ,
माथका छोरा नग्गै, मत्ताथियासका छोरा, माथ मत्ताथियासका छोरा, सेमैनका छोरा मत्ताथियास, योसेखका छोरा सेमैन, योदाका छोरा योसेख थिए,
27 ൨൭ യോദാ യോഹന്നാന്റെ മകൻ, യോഹന്നാൻ രേസയുടെ മകൻ, രേസ സെരുബ്ബാബേലിന്റെ മകൻ, സൊരൊബാബേൽ ശെയല്തീയേലിന്റെ മകൻ, ശെയല്തീയേൽ നേരിയുടെ മകൻ,
योआनानका छोरा योदा, रेसाका छोरा योआनान, यरुबाबेलका छोरा रेसा, शालतिएलका छोरा यरुबाबेल, नेरीका छोरा शालतिएल,
28 ൨൮ നേരി മെൽക്കിയുടെ മകൻ, മെൽക്കി അദ്ദിയുടെ മകൻ, അദ്ദി കോസാമിന്റെ മകൻ, കോസാം എല്മാദാമിന്റെ മകൻ, എല്മാദാം ഏരിന്റെ മകൻ,
मल्कीका छोरा नेरी, अद्दीका छोरा मल्की, कोसामका छोरा अद्दी, एलमादमका छोरा कोसाम, एर्का छोरा एलमादम थिए,
29 ൨൯ ഏർ യോശുവിന്റെ മകൻ, യോശു എലീയേസരിന്റെ മകൻ, എലീയേസർ യോരീമിന്റെ മകൻ, യോരീം മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ,
यहोशूका छोरा एर्, एलिएजरका यहोशू, योरीमका छोरा एलिएजर, मत्तातका छोरा योरीम, लेवीका छोरा मत्तात थिए,
30 ൩൦ ലേവി ശിമ്യോന്റെ മകൻ, ശിമ്യോൻ യെഹൂദയുടെ മകൻ, യെഹൂദാ യോസഫിന്റെ മകൻ, യോസഫ് യോനാമിന്റെ മകൻ, യോനാം എല്യാക്കീമിന്റെ മകൻ,
शिमियोनका छोरा लेवी, यहूदाका छोरा शिमियोन, योसेफका छोरा यहूदा, योनानका छोरा योसेफ, एल्याकीमका छोरा योनान,
31 ൩൧ എല്യാക്കീം മെല്യാവിന്റെ മകൻ, മെല്യാവു മെന്നയുടെ മകൻ, മെന്നാ മത്തഥയുടെ മകൻ, മത്തഥാ നാഥാന്റെ മകൻ, നാഥാൻ ദാവീദിന്റെ മകൻ,
मलेआका छोरा एल्याकीम, मिन्नाका छोरा मलेआ, मत्ताथाका छोरा मिन्ना, नातानका छोरा मत्ताथा, दाऊदका छोरा नातान,
32 ൩൨ ദാവീദ് യിശ്ശായിയുടെ മകൻ, യിശ്ശായി ഓബേദിന്റെ മകൻ, ഓബേദ് ബോവസിന്റെ മകൻ, ബോവസ് സല്മോന്റെ മകൻ, സല്മോൻ നഹശോന്റെ മകൻ,
यिशैका छोरा दाऊद, ओबेदका छोरा यिशै, बोअजका छोरा ओबेद, सल्मोनका छोरा बोअज, नहशोनका छोरा सल्मोन,
33 ൩൩ നഹശോൻ അമ്മീനാദാബിന്റെ മകൻ, അമ്മീനാദാബ് അരാമിന്റെ മകൻ, അരാം ഹെസ്രോന്റെ മകൻ, ഹെസ്രോൻ പാരെസിന്റെ മകൻ, പാരെസ് യെഹൂദയുടെ മകൻ,
अम्मीनादाबका छोरा नहशोन, आरामका छोरा अम्मीनादाब, हेस्रोनका छोरा आराम, फारेसका छोरा हेस्रोन, यहूदाका छोरा फारेस,
34 ൩൪ യെഹൂദാ യാക്കോബിന്റെ മകൻ, യാക്കോബ് യിസ്ഹാക്കിന്റെ മകൻ, യിസ്ഹാക്ക് അബ്രാഹാമിന്റെ മകൻ, അബ്രാഹാം തേരഹിന്റെ മകൻ,
याकूबका छोरा यहूदा, इसहाकका छोरा याकूब, अब्राहामका छोरा इसहाक, तेरहका छोरा अब्राहाम, नाहोरका छोरा तेरह,
35 ൩൫ തേരഹ് നാഹോരിന്റെ മകൻ, നാഹോർ സെരൂഗിന്റെ മകൻ, സെരൂഗ് രെഗുവിന്റെ മകൻ, രെഗു ഫാലെഗിന്റെ മകൻ, ഫാലെഗ് ഏബെരിന്റെ മകൻ, ഏബെർ ശലാമിന്റെ മകൻ, ശലാം കയിനാന്റെ മകൻ,
सरूगका छोरा नाहोर रऊका छोरा सरूग, पेलेगका छोरा रऊ, एबेरका छोरा पेलेग, शेलहका छोरा एबेर,
36 ൩൬ കയിനാൻ അർഫക്സാദിന്റെ മകൻ, അർഫക്സാദ് ശേമിന്റെ മകൻ, ശേം നോഹയുടെ മകൻ, നോഹ ലാമേക്കിന്റെ മകൻ,
केनानका छोरा शेलह, अर्पक्षदका छोरा केनान, शेमका छोरा अर्पक्षद, नोआका छोरा शेम, लेमेखका छोरा नोआ,
37 ൩൭ ലാമേക്ക് മെഥൂശലയുടെ മകൻ, മെഥൂശലാ ഹാനോക്കിന്റെ മകൻ, ഹാനോക്ക് യാരെദിന്റെ മകൻ, യാരെദ് മലെല്യേലിന്റെ മകൻ, മലെല്യേൽ കയിനാന്റെ മകൻ,
मतूशेलहका छोरा लेमेख, हनोकका छोरा मतूशेलह, येरेदका छोरा हनोक, महलालेलका छोरा येरेद, केनानका छोरा महलालेल,
38 ൩൮ കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ.
एनोशका छोरा केनान, शेतका छोरा एनोश, आदमका छोरा शेत आदम परमेश्वरका छोरा थिए ।