< ലൂക്കോസ് 22 >
1 ൧ പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ അടുത്തു.
അപരഞ്ച കിണ്വശൂന്യപൂപോത്സവസ്യ കാല ഉപസ്ഥിതേ
2 ൨ അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുന്നതിനാൽ അവനെ കൊല്ലുവാനുള്ള കാരണങ്ങൾ അന്വേഷിച്ചു.
പ്രധാനയാജകാ അധ്യായകാശ്ച യഥാ തം ഹന്തും ശക്നുവന്തി തഥോപായാമ് അചേഷ്ടന്ത കിന്തു ലോകേഭ്യോ ബിഭ്യുഃ|
3 ൩ എന്നാൽ പന്ത്രണ്ട് ശിഷ്യന്മാരുടെ കൂട്ടത്തിൽ ഉള്ള ഈസ്കര്യോത്താ യൂദയിൽ സാത്താൻ കടന്നു:
ഏതസ്തിൻ സമയേ ദ്വാദശശിഷ്യേഷു ഗണിത ഈഷ്കരിയോതീയരൂഢിമാൻ യോ യിഹൂദാസ്തസ്യാന്തഃകരണം ശൈതാനാശ്രിതത്വാത്
4 ൪ അവൻ ചെന്ന് മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവർക്ക് കാണിച്ചു കൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു.
സ ഗത്വാ യഥാ യീശും തേഷാം കരേഷു സമർപയിതും ശക്നോതി തഥാ മന്ത്രണാം പ്രധാനയാജകൈഃ സേനാപതിഭിശ്ച സഹ ചകാര|
5 ൫ അവർക്ക് സന്തോഷമായി. യൂദയ്ക്ക് പണം കൊടുക്കാം എന്നു സമ്മതിച്ചു.
തേന തേ തുഷ്ടാസ്തസ്മൈ മുദ്രാം ദാതും പണം ചക്രുഃ|
6 ൬ അവൻ അവർക്ക് വാക്ക് കൊടുത്തു, പുരുഷാരം ഇല്ലാത്ത സമയത്ത് അവനെ കാണിച്ചുകൊടുക്കുവാൻ അവസരം അന്വേഷിച്ചുപോന്നു.
തതഃ സോങ്ഗീകൃത്യ യഥാ ലോകാനാമഗോചരേ തം പരകരേഷു സമർപയിതും ശക്നോതി തഥാവകാശം ചേഷ്ടിതുമാരേഭേ|
7 ൭ പെസഹ കുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആയപ്പോൾ
അഥ കിണ്വശൂന്യപൂപോത്മവദിനേ, അർഥാത് യസ്മിൻ ദിനേ നിസ്താരോത്സവസ്യ മേഷോ ഹന്തവ്യസ്തസ്മിൻ ദിനേ
8 ൮ യേശു പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങൾ പോയി നമുക്കു പെസഹ കഴിക്കുവാൻ ഒരുക്കുവിൻ എന്നു പറഞ്ഞു.
യീശുഃ പിതരം യോഹനഞ്ചാഹൂയ ജഗാദ, യുവാം ഗത്വാസ്മാകം ഭോജനാർഥം നിസ്താരോത്സവസ്യ ദ്രവ്യാണ്യാസാദയതം|
9 ൯ ഞങ്ങൾ എവിടെ ഒരുക്കണം എന്നു അവർ ചോദിച്ചതിന്:
തദാ തൗ പപ്രച്ഛതുഃ കുചാസാദയാവോ ഭവതഃ കേച്ഛാ?
10 ൧൦ നിങ്ങൾ പട്ടണത്തിൽ എത്തുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങൾക്ക് എതിരെ വരും; അവൻ പോകുന്ന വീട്ടിലേക്ക് നിങ്ങളും ചെല്ലുക. വീട്ടുടയവനോട്:
തദാ സോവാദീത്, നഗരേ പ്രവിഷ്ടേ കശ്ചിജ്ജലകുമ്ഭമാദായ യുവാം സാക്ഷാത് കരിഷ്യതി സ യന്നിവേശനം പ്രവിശതി യുവാമപി തന്നിവേശനം തത്പശ്ചാദിത്വാ നിവേശനപതിമ് ഇതി വാക്യം വദതം,
11 ൧൧ ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിക്കുവാനുള്ള സ്ഥലം എവിടെ എന്നു ഗുരു നിന്നോട് ചോദിക്കുന്നു എന്നു പറയുക.
യത്രാഹം നിസ്താരോത്സവസ്യ ഭോജ്യം ശിഷ്യൈഃ സാർദ്ധം ഭോക്തും ശക്നോമി സാതിഥിശാലാ കുത്ര? കഥാമിമാം പ്രഭുസ്ത്വാം പൃച്ഛതി|
12 ൧൨ അവൻ മുകളിലത്തെ നിലയിൽ വിരിച്ചൊരുക്കിയ ഒരു വലിയ മുറി കാണിച്ചുതരും; അവിടെ ഒരുക്കുവിൻ എന്നു അവരോട് പറഞ്ഞു.
തതഃ സ ജനോ ദ്വിതീയപ്രകോഷ്ഠീയമ് ഏകം ശസ്തം കോഷ്ഠം ദർശയിഷ്യതി തത്ര ഭോജ്യമാസാദയതം|
13 ൧൩ അവർ പോയി തങ്ങളോട് പറഞ്ഞതുപോലെ കണ്ട് പെസഹ ഒരുക്കി.
തതസ്തൗ ഗത്വാ തദ്വാക്യാനുസാരേണ സർവ്വം ദൃഷ്ദ്വാ തത്ര നിസ്താരോത്സവീയം ഭോജ്യമാസാദയാമാസതുഃ|
14 ൧൪ സമയം ആയപ്പോൾ അവൻ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന് ഇരുന്നു.
അഥ കാല ഉപസ്ഥിതേ യീശു ർദ്വാദശഭിഃ പ്രേരിതൈഃ സഹ ഭോക്തുമുപവിശ്യ കഥിതവാൻ
15 ൧൫ അവൻ അവരോട്: ഞാൻ കഷ്ടം അനുഭവിക്കുംമുമ്പേ ഈ പെസഹ നിങ്ങളോടുകൂടെ കഴിക്കുവാൻ വളരെ ആഗ്രഹിച്ചു.
മമ ദുഃഖഭോഗാത് പൂർവ്വം യുഭാഭിഃ സഹ നിസ്താരോത്സവസ്യൈതസ്യ ഭോജ്യം ഭോക്തും മയാതിവാഞ്ഛാ കൃതാ|
16 ൧൬ അത് ദൈവരാജ്യത്തിൽ പൂർത്തിയാകുന്നതു വരെ ഞാൻ ഇനി അത് കഴിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
യുഷ്മാൻ വദാമി, യാവത്കാലമ് ഈശ്വരരാജ്യേ ഭോജനം ന കരിഷ്യേ താവത്കാലമ് ഇദം ന ഭോക്ഷ്യേ|
17 ൧൭ പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ.
തദാ സ പാനപാത്രമാദായ ഈശ്വരസ്യ ഗുണാൻ കീർത്തയിത്വാ തേഭ്യോ ദത്വാവദത്, ഇദം ഗൃഹ്ലീത യൂയം വിഭജ്യ പിവത|
18 ൧൮ ദൈവരാജ്യം വരുന്നത് വരെ ഞാൻ മുന്തിരിവള്ളിയുടെ അനുഭവം ഇന്നുമുതൽ കുടിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
യുഷ്മാൻ വദാമി യാവത്കാലമ് ഈശ്വരരാജത്വസ്യ സംസ്ഥാപനം ന ഭവതി താവദ് ദ്രാക്ഷാഫലരസം ന പാസ്യാമി|
19 ൧൯ പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്ക് കൊടുത്തു: ഇതു നിങ്ങൾക്ക് വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു.
തതഃ പൂപം ഗൃഹീത്വാ ഈശ്വരഗുണാൻ കീർത്തയിത്വാ ഭങ്ക്താ തേഭ്യോ ദത്വാവദത്, യുഷ്മദർഥം സമർപിതം യന്മമ വപുസ്തദിദം, ഏതത് കർമ്മ മമ സ്മരണാർഥം കുരുധ്വം|
20 ൨൦ അതുപോലെ തന്നെ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങൾക്ക് വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.
അഥ ഭോജനാന്തേ താദൃശം പാത്രം ഗൃഹീത്വാവദത്, യുഷ്മത്കൃതേ പാതിതം യന്മമ രക്തം തേന നിർണീതനവനിയമരൂപം പാനപാത്രമിദം|
21 ൨൧ എന്നാൽ എന്നെ കാണിച്ചുകൊടുക്കുന്നവനും എന്നോടൊപ്പം ഈ മേശയ്ക്കരികിൽ ഉണ്ട്.
പശ്യത യോ മാം പരകരേഷു സമർപയിഷ്യതി സ മയാ സഹ ഭോജനാസന ഉപവിശതി|
22 ൨൨ ദൈവിക പദ്ധതിക്കനുസരിച്ച് മനുഷ്യപുത്രൻ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന് അയ്യോ കഷ്ടം എന്നു പറഞ്ഞു.
യഥാ നിരൂപിതമാസ്തേ തദനുസാരേണാ മനുഷ്യപുത്രസ്യ ഗതി ർഭവിഷ്യതി കിന്തു യസ്തം പരകരേഷു സമർപയിഷ്യതി തസ്യ സന്താപോ ഭവിഷ്യതി|
23 ൨൩ ഇതു ചെയ്‌വാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആർ ആയിരിക്കും എന്നു ശിഷ്യന്മാർ തമ്മിൽതമ്മിൽ ചോദിച്ചു തുടങ്ങി.
തദാ തേഷാം കോ ജന ഏതത് കർമ്മ കരിഷ്യതി തത് തേ പരസ്പരം പ്രഷ്ടുമാരേഭിരേ|
24 ൨൪ തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടത് എന്നതിനെച്ചൊല്ലി ഒരു തർക്കവും അവരുടെ ഇടയിൽ ഉണ്ടായി.
അപരം തേഷാം കോ ജനഃ ശ്രേഷ്ഠത്വേന ഗണയിഷ്യതേ, അത്രാർഥേ തേഷാം വിവാദോഭവത്|
25 ൨൫ യേശു അവരോട് പറഞ്ഞത്: ജാതികളുടെ രാജാക്കന്മാർ അവരിൽ കർത്തൃത്വം നടത്തുന്നു; അവരുടെ മേൽ അധികാരം നടത്തുന്നവരെ ഉപകാരികൾ എന്നു പറയുന്നു.
അസ്മാത് കാരണാത് സോവദത്, അന്യദേശീയാനാം രാജാനഃ പ്രജാനാമുപരി പ്രഭുത്വം കുർവ്വന്തി ദാരുണശാസനം കൃത്വാപി തേ ഭൂപതിത്വേന വിഖ്യാതാ ഭവന്തി ച|
26 ൨൬ നിങ്ങളോ അങ്ങനെയല്ല; നിങ്ങളിൽ മൂത്തവൻ ഇളയവനെപ്പോലെയും നായകൻ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ.
കിന്തു യുഷ്മാകം തഥാ ന ഭവിഷ്യതി, യോ യുഷ്മാകം ശ്രേഷ്ഠോ ഭവിഷ്യതി സ കനിഷ്ഠവദ് ഭവതു, യശ്ച മുഖ്യോ ഭവിഷ്യതി സ സേവകവദ്ഭവതു|
27 ൨൭ ആരാകുന്നു വലിയവൻ? ഭക്ഷണത്തിനിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവൻ ആണ് വലിയവൻ. ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു.
ഭോജനോപവിഷ്ടപരിചാരകയോഃ കഃ ശ്രേഷ്ഠഃ? യോ ഭോജനായോപവിശതി സ കിം ശ്രേഷ്ഠോ ന ഭവതി? കിന്തു യുഷ്മാകം മധ്യേഽഹം പരിചാരകഇവാസ്മി|
28 ൨൮ നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ ഉണ്ടായിരുന്നവർ.
അപരഞ്ച യുയം മമ പരീക്ഷാകാലേ പ്രഥമമാരഭ്യ മയാ സഹ സ്ഥിതാ
29 ൨൯ എന്റെ പിതാവ് രാജ്യത്തിന്റെ അധികാരം നൽകി എന്നെ നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങളെയും നിയമിക്കുന്നു.
ഏതത്കാരണാത് പിത്രാ യഥാ മദർഥം രാജ്യമേകം നിരൂപിതം തഥാഹമപി യുഷ്മദർഥം രാജ്യം നിരൂപയാമി|
30 ൩൦ നിങ്ങൾ എന്റെ രാജ്യത്തിൽ എന്നോടൊപ്പം ഭക്ഷിക്കുകയും പാനം ചെയ്യുകയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനേയും ന്യായം വിധിക്കുകയും ചെയ്യും.
തസ്മാൻ മമ രാജ്യേ ഭോജനാസനേ ച ഭോജനപാനേ കരിഷ്യധ്വേ സിംഹാസനേഷൂപവിശ്യ ചേസ്രായേലീയാനാം ദ്വാദശവംശാനാം വിചാരം കരിഷ്യധ്വേ|
31 ൩൧ ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ ഗോതമ്പുപോലെ പാറ്റേണ്ടതിന് കല്പന ചോദിച്ചു.
അപരം പ്രഭുരുവാച, ഹേ ശിമോൻ പശ്യ തിതഉനാ ധാന്യാനീവ യുഷ്മാൻ ശൈതാൻ ചാലയിതുമ് ഐച്ഛത്,
32 ൩൨ ഞാനോ നിന്റെ വിശ്വാസം പോകാതിരിക്കുവാൻ നിനക്ക് വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.
കിന്തു തവ വിശ്വാസസ്യ ലോപോ യഥാ ന ഭവതി ഏതത് ത്വദർഥം പ്രാർഥിതം മയാ, ത്വന്മനസി പരിവർത്തിതേ ച ഭ്രാതൃണാം മനാംസി സ്ഥിരീകുരു|
33 ൩൩ പത്രൊസ് അവനോട്: കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിക്കുവാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
തദാ സോവദത്, ഹേ പ്രഭോഹം ത്വയാ സാർദ്ധം കാരാം മൃതിഞ്ച യാതും മജ്ജിതോസ്മി|
34 ൩൪ അതിന് അവൻ: പത്രൊസേ, നീ ഇന്ന് കോഴി കൂകുന്നതിനു മുമ്പെ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയും എന്നു ഞാൻ നിന്നോട് പറയുന്നു എന്നു പറഞ്ഞു.
തതഃ സ ഉവാച, ഹേ പിതര ത്വാം വദാമി, അദ്യ കുക്കുടരവാത് പൂർവ്വം ത്വം മത്പരിചയം വാരത്രയമ് അപഹ്വോഷ്യസേ|
35 ൩൫ പിന്നെ അവൻ അവരോട്: ഞാൻ നിങ്ങളെ പണസഞ്ചിയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്: ഒരു കുറവുമുണ്ടായില്ല എന്നു അവർ പറഞ്ഞു.
അപരം സ പപ്രച്ഛ, യദാ മുദ്രാസമ്പുടം ഖാദ്യപാത്രം പാദുകാഞ്ച വിനാ യുഷ്മാൻ പ്രാഹിണവം തദാ യുഷ്മാകം കസ്യാപി ന്യൂനതാസീത്? തേ പ്രോചുഃ കസ്യാപി ന|
36 ൩൬ അവൻ അവരോട്: എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അത് എടുക്കട്ടെ; അതുപോലെ തന്നെ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റ് വാൾ വാങ്ങിക്കൊള്ളട്ടെ.
തദാ സോവദത് കിന്ത്വിദാനീം മുദ്രാസമ്പുടം ഖാദ്യപാത്രം വാ യസ്യാസ്തി തേന തദ്ഗ്രഹീതവ്യം, യസ്യ ച കൃപാണോ നാസ്തി തേന സ്വവസ്ത്രം വിക്രീയ സ ക്രേതവ്യഃ|
37 ൩൭ അവനെ നിയമലംഘകരുടെ കൂട്ടത്തിൽ എണ്ണി എന്നു എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതിന് നിവൃത്തി വരേണ്ടതാകുന്നു എന്നു പറഞ്ഞു.
യതോ യുഷ്മാനഹം വദാമി, അപരാധിജനൈഃ സാർദ്ധം ഗണിതഃ സ ഭവിഷ്യതി| ഇദം യച്ഛാസ്ത്രീയം വചനം ലിഖിതമസ്തി തന്മയി ഫലിഷ്യതി യതോ മമ സമ്ബന്ധീയം സർവ്വം സേത്സ്യതി|
38 ൩൮ കർത്താവേ, ഇവിടെ രണ്ടു വാൾ ഉണ്ട് എന്നു അവർ പറഞ്ഞതിന്: ഇതു മതി എന്നു അവൻ അവരോട് പറഞ്ഞു.
തദാ തേ പ്രോചുഃ പ്രഭോ പശ്യ ഇമൗ കൃപാണൗ| തതഃ സോവദദ് ഏതൗ യഥേഷ്ടൗ|
39 ൩൯ പിന്നെ അവൻ പതിവുപോലെ ഒലിവുമലയ്ക്ക് പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു.
അഥ സ തസ്മാദ്വഹി ർഗത്വാ സ്വാചാരാനുസാരേണ ജൈതുനനാമാദ്രിം ജഗാമ ശിഷ്യാശ്ച തത്പശ്ചാദ് യയുഃ|
40 ൪൦ ആ സ്ഥലത്ത് എത്തിയപ്പോൾ അവൻ അവരോട്: നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ പ്രാർത്ഥിക്കുവിൻ എന്നു പറഞ്ഞു.
തത്രോപസ്ഥായ സ താനുവാച, യഥാ പരീക്ഷായാം ന പതഥ തദർഥം പ്രാർഥയധ്വം|
41 ൪൧ യേശു അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം ദൂരെപ്പോയി മുട്ടുകുത്തി;
പശ്ചാത് സ തസ്മാദ് ഏകശരക്ഷേപാദ് ബഹി ർഗത്വാ ജാനുനീ പാതയിത്വാ ഏതത് പ്രാർഥയാഞ്ചക്രേ,
42 ൪൨ പിതാവേ, നിനക്ക് മനസ്സുണ്ടെങ്കിൽ കഷ്ടതയുടെ ഈ പാനപാത്രം എന്നിൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നെ ആകട്ടെ എന്നു പ്രാർത്ഥിച്ചു.
ഹേ പിത ര്യദി ഭവാൻ സമ്മന്യതേ തർഹി കംസമേനം മമാന്തികാദ് ദൂരയ കിന്തു മദിച്ഛാനുരൂപം ന ത്വദിച്ഛാനുരൂപം ഭവതു|
43 ൪൩ അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ അവന് പ്രത്യക്ഷനായി.
തദാ തസ്മൈ ശക്തിം ദാതും സ്വർഗീയദൂതോ ദർശനം ദദൗ|
44 ൪൪ പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു; അവന്റെ വിയർപ്പ് നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.
പശ്ചാത് സോത്യന്തം യാതനയാ വ്യാകുലോ ഭൂത്വാ പുനർദൃഢം പ്രാർഥയാഞ്ചക്രേ, തസ്മാദ് ബൃഹച്ഛോണിതബിന്ദവ ഇവ തസ്യ സ്വേദബിന്ദവഃ പൃഥിവ്യാം പതിതുമാരേഭിരേ|
45 ൪൫ അവൻ പ്രാർത്ഥന കഴിഞ്ഞു എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുക്കൽ ചെന്ന്, അവർ വിഷാദത്താൽ ഉറങ്ങുന്നത് കണ്ട് അവരോട്:
അഥ പ്രാർഥനാത ഉത്ഥായ ശിഷ്യാണാം സമീപമേത്യ താൻ മനോദുഃഖിനോ നിദ്രിതാൻ ദൃഷ്ട്വാവദത്
46 ൪൬ നിങ്ങൾ ഉറങ്ങുന്നത് എന്ത്? പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ എഴുന്നേറ്റ് പ്രാർത്ഥിക്കുവിൻ എന്നു പറഞ്ഞു.
കുതോ നിദ്രാഥ? പരീക്ഷായാമ് അപതനാർഥം പ്രർഥയധ്വം|
47 ൪൭ അവൻ സംസാരിക്കുമ്പോൾ തന്നേ പുരുഷാരം അവന്റെ അടുക്കൽ വന്നു; പന്ത്രണ്ട് ശിഷ്യരിൽ ഒരുവനായ യൂദാ അവർക്ക് മുന്നിൽ നടന്നു യേശുവിനെ ചുംബിപ്പാൻ അടുത്തുവന്നു.
ഏതത്കഥായാഃ കഥനകാലേ ദ്വാദശശിഷ്യാണാം മധ്യേ ഗണിതോ യിഹൂദാനാമാ ജനതാസഹിതസ്തേഷാമ് അഗ്രേ ചലിത്വാ യീശോശ്ചുമ്ബനാർഥം തദന്തികമ് ആയയൗ|
48 ൪൮ യേശു അവനോട്: യൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നത് എന്നു പറഞ്ഞു.
തദാ യീശുരുവാച, ഹേ യിഹൂദാ കിം ചുമ്ബനേന മനുഷ്യപുത്രം പരകരേഷു സമർപയസി?
49 ൪൯ അവിടെ സംഭവിപ്പാൻ പോകുന്നത് എന്താണ് എന്നു അവന്റെ കൂടെയുള്ളവർക്ക് മനസ്സിലായി: കർത്താവേ, ഞങ്ങൾ അവരെ വാൾകൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.
തദാ യദ്യദ് ഘടിഷ്യതേ തദനുമായ സങ്ഗിഭിരുക്തം, ഹേ പ്രഭോ വയം കി ഖങ്ഗേന ഘാതയിഷ്യാമഃ?
50 ൫൦ അവരിൽ ഒരുവൻ മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തെ ചെവി അറുത്തു.
തത ഏകഃ കരവാലേനാഹത്യ പ്രധാനയാജകസ്യ ദാസസ്യ ദക്ഷിണം കർണം ചിച്ഛേദ|
51 ൫൧ അപ്പോൾ യേശു; ഇത്രയും ചെയ്തത് മതി അവനെ വിടുവിൻ എന്നു പറഞ്ഞു അവന്റെ ചെവി തൊട്ടു സൌഖ്യമാക്കി.
അധൂനാ നിവർത്തസ്വ ഇത്യുക്ത്വാ യീശുസ്തസ്യ ശ്രുതിം സ്പൃഷ്ട്വാ സ്വസ്യം ചകാര|
52 ൫൨ യേശു തന്റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ വാളും വടിയുമായി എന്റെ നേരെ വരുന്നത് എന്തിനാണ്?
പശ്ചാദ് യീശുഃ സമീപസ്ഥാൻ പ്രധാനയാജകാൻ മന്ദിരസ്യ സേനാപതീൻ പ്രാചീനാംശ്ച ജഗാദ, യൂയം കൃപാണാൻ യഷ്ടീംശ്ച ഗൃഹീത്വാ മാം കിം ചോരം ധർത്തുമായാതാഃ?
53 ൫൩ ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരെ കൈ ഓങ്ങിയില്ല; എന്നാൽ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു എന്നു പറഞ്ഞു.
യദാഹം യുഷ്മാഭിഃ സഹ പ്രതിദിനം മന്ദിരേഽതിഷ്ഠം തദാ മാം ധർത്തം ന പ്രവൃത്താഃ, കിന്ത്വിദാനീം യുഷ്മാകം സമയോന്ധകാരസ്യ ചാധിപത്യമസ്തി|
54 ൫൪ അവർ യേശുവിനെ പിടിച്ച് മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോയി; പത്രൊസും കുറച്ച് അകലം വിട്ടു അവരെ അനുഗമിച്ചു.
അഥ തേ തം ധൃത്വാ മഹായാജകസ്യ നിവേശനം നിന്യുഃ| തതഃ പിതരോ ദൂരേ ദൂരേ പശ്ചാദിത്വാ
55 ൫൫ അവർ എല്ലാവരും നടുമുറ്റത്തിന്റെ മദ്ധ്യേ തീ കത്തിച്ച് കൊണ്ടിരുന്നപ്പോൾ പത്രൊസും അവരുടെ ഇടയിൽ ഇരുന്നു.
ബൃഹത്കോഷ്ഠസ്യ മധ്യേ യത്രാഗ്നിം ജ്വാലയിത്വാ ലോകാഃ സമേത്യോപവിഷ്ടാസ്തത്ര തൈഃ സാർദ്ധമ് ഉപവിവേശ|
56 ൫൬ അവൻ തീയുടെ വെളിച്ചത്തിനരികെ ഇരിക്കുന്നത് ഒരു ബാല്യക്കാരത്തി കണ്ട് അവനെ സൂക്ഷിച്ചുനോക്കി: ഇവനും യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
അഥ വഹ്നിസന്നിധൗ സമുപവേശകാലേ കാചിദ്ദാസീ മനോ നിവിശ്യ തം നിരീക്ഷ്യാവദത് പുമാനയം തസ്യ സങ്ഗേഽസ്ഥാത്|
57 ൫൭ അവനോ; സ്ത്രീയേ, ഞാൻ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു.
കിന്തു സ തദ് അപഹ്നുത്യാവാദീത് ഹേ നാരി തമഹം ന പരിചിനോമി|
58 ൫൮ കുറച്ച് കഴിഞ്ഞപ്പോൾ മറ്റൊരുവൻ അവനെ കണ്ട്: നീയും അവരുടെ കൂട്ടത്തിലുള്ളവൻ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാൻ അല്ല എന്നു പറഞ്ഞു.
ക്ഷണാന്തരേഽന്യജനസ്തം ദൃഷ്ട്വാബ്രവീത് ത്വമപി തേഷാം നികരസ്യൈകജനോസി| പിതരഃ പ്രത്യുവാച ഹേ നര നാഹമസ്മി|
59 ൫൯ ഏകദേശം ഒരു മണിക്കൂർ നേരം കഴിഞ്ഞപ്പോൾ വേറൊരുവൻ: ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ എന്നു ഉറപ്പിച്ചു പറഞ്ഞു.
തതഃ സാർദ്ധദണ്ഡദ്വയാത് പരം പുനരന്യോ ജനോ നിശ്ചിത്യ ബഭാഷേ, ഏഷ തസ്യ സങ്ഗീതി സത്യം യതോയം ഗാലീലീയോ ലോകഃ|
60 ൬൦ മനുഷ്യാ, നീ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ പെട്ടെന്ന് കോഴി കൂകി.
തദാ പിതര ഉവാച ഹേ നര ത്വം യദ് വദമി തദഹം ബോദ്ധും ന ശക്നോമി, ഇതി വാക്യേ കഥിതമാത്രേ കുക്കുടോ രുരാവ|
61 ൬൧ അപ്പോൾ കർത്താവ് തിരിഞ്ഞു പത്രൊസിനെ ഒന്ന് നോക്കി: ഇന്ന് കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കർത്താവ് തന്നോട് പറഞ്ഞവാക്ക് പത്രൊസ് ഓർത്തു
തദാ പ്രഭുണാ വ്യാധുട്യ പിതരേ നിരീക്ഷിതേ കൃകവാകുരവാത് പൂർവ്വം മാം ത്രിരപഹ്നോഷ്യസേ ഇതി പൂർവ്വോക്തം തസ്യ വാക്യം പിതരഃ സ്മൃത്വാ
62 ൬൨ പുറത്തിറങ്ങി അതിദുഃഖത്തോടെ കരഞ്ഞു.
ബഹിർഗത്വാ മഹാഖേദേന ചക്രന്ദ|
63 ൬൩ യേശുവിനെ പിടിച്ചവർ അവനെ പരിഹസിച്ചു കണ്ണുകെട്ടി തല്ലി:
തദാ യൈ ര്യീശുർധൃതസ്തേ തമുപഹസ്യ പ്രഹർത്തുമാരേഭിരേ|
64 ൬൪ പ്രവചിക്ക; നിന്നെ അടിച്ചവൻ ആർ എന്നു ചോദിച്ചു
വസ്ത്രേണ തസ്യ ദൃശൗ ബദ്ധ്വാ കപോലേ ചപേടാഘാതം കൃത്വാ പപ്രച്ഛുഃ, കസ്തേ കപോലേ ചപേടാഘാതം കൃതവാന? ഗണയിത്വാ തദ് വദ|
65 ൬൫ അവർ ദൈവത്തെ നിന്ദിച്ച് യേശുവിനെതിരായി മറ്റു പലകാര്യങ്ങളും പറഞ്ഞു.
തദന്യത് തദ്വിരുദ്ധം ബഹുനിന്ദാവാക്യം വക്തുമാരേഭിരേ|
66 ൬൬ രാവിലെ ജനത്തിന്റെ മൂപ്പന്മാരായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വന്നുകൂടി അവനെ ന്യായാധിപസംഘത്തിൽ വരുത്തി: നീ ക്രിസ്തു എങ്കിൽ ഞങ്ങളോടു പറക എന്നു പറഞ്ഞു.
അഥ പ്രഭാതേ സതി ലോകപ്രാഞ്ചഃ പ്രധാനയാജകാ അധ്യാപകാശ്ച സഭാം കൃത്വാ മധ്യേസഭം യീശുമാനീയ പപ്രച്ഛുഃ, ത്വമ് അഭിഷികതോസി ന വാസ്മാൻ വദ|
67 ൬൭ അവൻ അവരോട്: ഞാൻ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കയില്ല;
സ പ്രത്യുവാച, മയാ തസ്മിന്നുക്തേഽപി യൂയം ന വിശ്വസിഷ്യഥ|
68 ൬൮ ഞാൻ ചോദിച്ചാൽ ഉത്തരം പറയുകയുമില്ല.
കസ്മിംശ്ചിദ്വാക്യേ യുഷ്മാൻ പൃഷ്ടേഽപി മാം ന തദുത്തരം വക്ഷ്യഥ ന മാം ത്യക്ഷ്യഥ ച|
69 ൬൯ എന്നാൽ ഇന്നുമുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലത്തുഭാഗത്ത് ഇരിക്കും എന്നു പറഞ്ഞു.
കിന്ത്വിതഃ പരം മനുജസുതഃ സർവ്വശക്തിമത ഈശ്വരസ്യ ദക്ഷിണേ പാർശ്വേ സമുപവേക്ഷ്യതി|
70 ൭൦ എന്നാൽ നീ ദൈവപുത്രൻ തന്നെ ആകുന്നോ എന്നു എല്ലാവരും ചോദിച്ചതിന്: നിങ്ങൾ പറയുന്നത് ശരി; ഞാൻ ആകുന്നു എന്നു അവൻ പറഞ്ഞു.
തതസ്തേ പപ്രച്ഛുഃ, ർതിഹ ത്വമീശ്വരസ്യ പുത്രഃ? സ കഥയാമാസ, യൂയം യഥാർഥം വദഥ സ ഏവാഹം|
71 ൭൧ അപ്പോൾ അവർ ഇനി സാക്ഷ്യംകൊണ്ട് നമുക്കു എന്ത് ആവശ്യം? അവൻ പറയുന്നത് തന്നേ നമ്മൾ കേട്ടുവല്ലോ എന്നു പറഞ്ഞു.
തദാ തേ സർവ്വേ കഥയാമാസുഃ, ർതിഹ സാക്ഷ്യേഽൻസസ്മിൻ അസ്മാകം കിം പ്രയോജനം? അസ്യ സ്വമുഖാദേവ സാക്ഷ്യം പ്രാപ്തമ്|