< ലൂക്കോസ് 21 >
1 ൧ യേശു തലപൊക്കി നോക്കിയപ്പോൾ ധനവാന്മാർ ഭണ്ഡാരത്തിൽ വഴിപാട് ഇടുന്നത് കണ്ട്.
Yesu pealolokesa takataka, avawene vandu vevana vindu vyamahele chevisopa luteta muchijomela cha Nyumba ya Chapanga.
2 ൨ ദരിദ്രയായ ഒരു വിധവ രണ്ടു കാശ് ഇടുന്നത് കണ്ടിട്ട് അവൻ:
Mewa amuwene lipwela mngangu isopa mashonga sendi zivili.
3 ൩ ഈ ദരിദ്രയായ വിധവ എല്ലാവരേക്കാളും കൂടുതൽ ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
Akajova, “Chakaka nikuvajovela, uyu lipwela mngangu asopili neju kuliku voha.
4 ൪ എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാട് ഇട്ടത്; ഇവളോ തന്റെ ദാരിദ്ര്യത്തിൽ നിന്നു തന്റെ ഉപജീവനത്തിന് ഉള്ളത് മുഴുവനും ഇട്ടിരിക്കുന്നു.
Muni, vangi voha vasopili luteta, muvindu vyavi vyeviyonjokisi, nambu mau uyu pamonga na ungangu waki asopili chindu cheavi nachu ndava ya wumi waki.”
5 ൫ ചിലർ ദൈവാലയത്തെക്കുറിച്ച് അത് മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോൾ:
Vandu vangi valongelelayi malovi ga kuyivala Nyumba ya Chapanga, cheyinyambwisi bwina kwa maganga ga mashonga gamahele, na luteta zezasopiwi kwa Chapanga kangi Yesu akajova.
6 ൬ ഈ കാണുന്നത് എല്ലാം കല്ലിന്മേൽ കല്ല് ശേഷിക്കാതെ ഇടിഞ്ഞുപോകുന്ന കാലം വരും എന്നു അവൻ പറഞ്ഞു.
“Goha aga gemkugawona galabwela magono kawaka hati liganga limonga lelisigalila panani ya liganga lingi, kila chindu yati chidenyekana.”
7 ൭ ഗുരോ, അത് എപ്പോൾ സംഭവിക്കും? അത് സംഭവിക്കാറാകുമ്പോഴുള്ള അടയാളം എന്ത് എന്നു അവർ അവനോട് ചോദിച്ചു.
Ndi vakamkota, “Muwula mambu, genago yati gihumila ndali? Hinu ulangisu woki weulangisa papipi pagihumila mambu genago?”
8 ൮ അതിന് അവൻ: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ. ഞാൻ യേശു ആകുന്നു എന്നും, സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകർ എന്റെ പേരിൽ വരും; പക്ഷേ അവരെ അനുഗമിക്കരുത്.
Yesu akavayangula, “Mujiyangalilayi, mkoto kukongiwa muni vamahele yati vibwela na kulihengela liina langu. Kuni kila mmonga yati ijova kuvya ‘Mwene ndi Kilisitu msangula!’ ‘Lukumbi luhikili!’ Nambu nyenye mkoto kuvalanda.
9 ൯ നിങ്ങൾ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ച് കേൾക്കുമ്പോൾ ഞെട്ടിപ്പോകരുത്; അത് ആദ്യം സംഭവിക്കേണ്ടത് തന്നേ; എന്നാൽ അന്ത്യം ഉടനെ സംഭവിക്കുകയില്ല എന്നു പറഞ്ഞു.
Hinu, pamwiyuwana malovi ga ngondo na mng'anamukanu nakuyogopa, muni yiganikwa genago gahumila hoti, nambu pamwishu wene wakona.”
10 ൧൦ പിന്നെ അവൻ അവരോട് പറഞ്ഞത്: ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും.
Kangi akayendelela kujova, “Vandu va mulima umonga yati witovana na vandu va mulima wungi, na unkosi umonga yati utovana na unkosi wungi.”
11 ൧൧ വലിയ ഭൂകമ്പവും ക്ഷാമവും പകർച്ചവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയപ്പെടുത്തുന്ന കാഴ്ചകളും ആകാശത്തിൽ വലിയ അടയാളങ്ങളും ഉണ്ടാകും.
Kila pandu yati pivya na mindendemo yivaha ya ndima na njala na matamu ga kukangasa na kuyogofya, na ulangisu ukulu kuhumila kunani kuliundi.
12 ൧൨ എന്നാൽ ഇതു സംഭവിക്കുന്നതിന് മുമ്പെ, എന്റെ നാമംനിമിത്തം അവർ നിങ്ങളെ പിടിച്ച് ബന്ധിയ്ക്കുകയും, രാജാക്കന്മാരുടേയും നാടുവാഴികളുടേയും മുമ്പിൽ കൊണ്ടുപോയി ഉപദ്രവിക്കുകയും, പള്ളികളിലും തടവുകളിലും ഏല്പിക്കുകയും ചെയ്യും.
Nambu, kwakona kuhumila genago goha, yati vakuvakamula na vakuvang'aha na kuvapeleka munyumba za kukonganekela Vayawudi na kuvakunga muchifungu, yati vakuvapeleka kwa vankosi na vachilongosi, ndava ya liina langu,
13 ൧൩ അത് നിങ്ങൾക്ക് സാക്ഷ്യം പറയുവാനുള്ള അവസരം ആകും.
muhotola kujova kwa vene.
14 ൧൪ ആകയാൽ എന്ത് ഉത്തരം നൽകും എന്നുള്ളതിനെപ്പറ്റി നേരത്തേ ആലോചിക്കേണ്ട.
Mkangamala mumitima yinu, mkoto kuholela kwakona, wuli mukujikengelela,
15 ൧൫ നിങ്ങളെ എതിർക്കുന്നവർക്ക് ആർക്കും ചെറുപ്പാനോ നിഷേധിക്കാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാൻ നിങ്ങൾക്ക് തരും.
Ndava namwene yati nikuvapela malovi ga luhala, hati makoko winu yati nakuhotola kukangamala amala kuvabelela.
16 ൧൬ അമ്മയപ്പന്മാരും സഹോദരന്മാരും ബന്ധുക്കളും കൂട്ടുകാരും നിങ്ങളെ ഏല്പിച്ചുകൊടുക്കുകയും നിങ്ങളിൽ ചിലരെ കൊല്ലിക്കുകയും ചെയ്യും.
Vadadi na Vanyina vinu, valongo na vandu va lukolo lwinu na vankozi vinu, yati vakuvang'anamukila nyenye, vangi pagati yinu yati mwikomiwa.
17 ൧൭ എന്റെ നാമംനിമിത്തം എല്ലാവരും നിങ്ങളെ വെറുക്കും.
Vandu voha yati vakuvahakalila nyenye ndava yangu.
18 ൧൮ നിങ്ങളുടെ തലയിലെ ഒരു രോമംപോലും നശിച്ചുപോകയില്ലതാനും.
Nambu, hati luyunju lumonga wa mumitu yinu lwiyaga lepi.
19 ൧൯ നിങ്ങൾ സഹിഷ്ണതകൊണ്ട് നിങ്ങളുടെ പ്രാണനെ നേടും.
Msindimala, kwa kusindimala kwinu, yati mwisangula wumi winu.
20 ൨൦ സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അത് നശിപ്പിക്കപ്പെടുവാൻ സമയം അടുത്തു എന്നു അറിഞ്ഞുകൊൾവിൻ.
Nambu, “Pemwilola chikundi cha manjolinjoli chiutindili muji wa Yelusalemu, mumanya kuvya lusenje lwa kudenyeka kwaki luhikili.
21 ൨൧ അന്ന് യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ വേഗം പുറത്തേക്ക് പോകട്ടെ; നാട്ടുംപുറങ്ങളിലുള്ളവർ അതിൽ കടക്കരുത്.
Hinu, vevavi ku Yudea vajumbalila kuchitumbi na vevavi kumuji vawuka na vevavi kumgunda vala vakotoka kuwuya kumuji.
22 ൨൨ എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന് ആ നാളുകൾ പ്രതികാരത്തിന്റെ കാലം ആകുന്നു.
Ndava magono ago ndi magono ga Chapanga kuvabuna vandu vaki, muni kukita mambu goha gegayandikwi mu Mayandiku Gamsopi gahengeka.
23 ൨൩ ആ കാലത്ത് ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! ദേശത്തു വലിയ ഞെരുക്കവും ഈ ജനത്തിന്മേൽ കോപവും ഉണ്ടാകും.
Valachikolela vadala vana ndumbu na vevinyongesa magono genago! Muni yati kwiva na mang'ahiso gamahele mu mulima na ligoga la Chapanga likuvabwelela vandu va mulima wa Vayawudi.
24 ൨൪ ചിലരെ അവർ വാളുകൊണ്ടു കൊല്ലുകയും, മറ്റു ചിലരെ അവർ പല രാജ്യങ്ങളിലേക്കും അടിമകളായി കൊണ്ടുപോകുകയും, ജാതികളുടെ കാലം കഴിയുന്നതുവരെ ജാതികൾ യെരൂശലേമിൽ വസിക്കുന്നവരെ നശിപ്പിക്കുകയും ചെയ്യും.
Vangi vikomiwa kwa upanga, vangi vitoliwa na kupechenganwa mumilima yoha, muji wa Yelusalemu yati wilongoswa na vandu vangali Vayawudi, mbaka mwishu wa ulongosi wavi.”
25 ൨൫ സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങൾ ഉണ്ടാകും; കടലിന്റെയും തിരമാലകളുടെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികൾക്ക് നിരാശയും പരിഭ്രമവും ഉണ്ടാകും.
“Yati kwivya na ulangisu mulilanga na mwehi na ndondo. Na vandu pamulima yati vivagaya ndava ya wogohi wa kubuma kwa luyuga lwa nyanja.
26 ൨൬ ആകാശത്തിന്റെ ശക്തികൾ ഇളകുന്നതിനാൽ ഭൂമിയിൽ എന്ത് സംഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും കാത്തിരുന്നുംകൊണ്ട് മനുഷ്യരുടെ ബോധം നശിച്ചുപോകും.
Vandu yati vihinduka ndava ya wogohi, pevilola mambu gegakuukolela mulima, muni vindu vyoha vya kulihundi lilanga na mwehi na ndondo na vingi vyoha yati vinyugusika.
27 ൨൭ അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തിൽ വരുന്നത് അവർ കാണും.
Kangi, yati vamlola Mwana wa Mundu ibwela mulihundi, ana makakala na ukulu wamahele.
28 ൨൮ ഇതൊക്കെയും സംഭവിക്കുന്നത് കാണുമ്പോൾ, നിങ്ങളുടെ വീണ്ടെടുപ്പ് അടുത്തുവരുന്നതുകൊണ്ട് നിവർന്നു തല പൊക്കുവിൻ.
Lukumbi mambu genago pagitumbula kuhumila, myimayi mkangamala, muni kugomboka kwinu kuhegalili.”
29 ൨൯ ഒരുപമയും അവരോട് പറഞ്ഞത്: അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിൻ.
Kangi akavajovela luhumu, “Mlola mkongo wa mtini na mikongo yingi yoha.
30 ൩൦ അവ തളിർക്കുന്നത് നിങ്ങൾ കാണുമ്പോൾ വേനൽ അടുത്തു എന്നു നാം അറിയുന്നുവല്ലോ.
Pemwilola yitumbula kumela mahamba, mwavene mwimanya kuvya lusenje lwa fula luhegelili.
31 ൩൧ അതുപോലെ ഇതു സംഭവിക്കുന്നത് കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു മനസ്സിലാക്കുവിൻ.
Mewawa, pamwilola mambu genago gihengeka yati mwimanya kuvya Unkosi wa Chapanga uvi papipi.
32 ൩൨ സകലവും സംഭവിക്കുന്നത് വരെ ഈ തലമുറ മാറിപ്പോകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.
Chakaka nikuvajovela, chiveleku ichi cha hinu chipita lepi kwakona genago goha kuhengeka.
33 ൩൩ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.
Kunani kwa Chapanga na pamulima yati ziwuka, nambu malovi gangu katu gipita lepi.”
34 ൩൪ നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ജീവിതത്തിലെ പല ചിന്തകളാലും ഭാരപ്പെട്ടിട്ട് ആ ദിവസം നിങ്ങൾക്ക് പെട്ടെന്ന് കെണി പോലെ വരാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ.
“Mujiyangalilayi! Mitima yinu yikotoka kutopelwa, kwa mambu ga kugala na uhutulu na mang'ahiso ga mulima uwu. Muni ligono lenilo likuvabwelela chigafula.
35 ൩൫ അത് സർവ്വഭൂതലത്തിലും വസിക്കുന്ന എല്ലാവർക്കും വരും.
Muni yikuvabwelela ngati likoka vandu voha vevitama pamulima poha.
36 ൩൬ ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിൽ നിന്നും രക്ഷപെടുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന് എപ്പോഴും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിക്കുവിൻ.
Hinu muvyamihu, na muyupayi kwa Chapanga lukumbi lwoha muni muhotola mpata makakala ga kuyepa mambu genago goha pegihumila, na kuyima palongolo ya Mwana wa Mundu.”
37 ൩൭ അവൻ എല്ലാ ദിവസവും പകൽ ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; രാത്രി ഒലിവുമലയിൽ പോയി താമസിക്കും.
Kila ligono muhi magono ago, Yesu avi mukuwula vandu mu Nyumba ya Chapanga, nambu kilu ahambayi kuchitumbi cha mizeituni na kutama kwenuko.
38 ൩൮ ജനം എല്ലാം അവന്റെ വചനം കേൾക്കേണ്ടതിന് അതികാലത്ത് ദൈവാലയത്തിൽ അവന്റെ അടുക്കൽ ചെല്ലും.
Na vandu voha vayumwiki lukela hambakucha kuhamba pa Nyumba ya Chapanga, vapata kumyuwanila Yesu.