< ലൂക്കോസ് 2 >

1 ആ കാലത്ത്, റോമാസാമ്രാജ്യത്തിൽ ഒക്കെയും ജനസംഖ്യ കണക്ക് എടുക്കണം എന്ന് ഔഗുസ്തൊസ് കൈസർ ഒരു ആജ്ഞ കൊടുത്തു.
అపరఞ్చ తస్మిన్ కాలే రాజ్యస్య సర్వ్వేషాం లోకానాం నామాని లేఖయితుమ్ అగస్తకైసర ఆజ్ఞాపయామాస|
2 കുറേന്യൊസ്, സിറിയയിലെ ഗവർണ്ണർ ആയിരിക്കുമ്പോൾ ആകുന്നു ഈ ഒന്നാമത്തെ കണക്കെടുപ്പ് ഉണ്ടാകുന്നത്.
తదనుసారేణ కురీణియనామని సురియాదేశస్య శాసకే సతి నామలేఖనం ప్రారేభే|
3 അതുകൊണ്ട് എല്ലാവരും ജനസംഖ്യ രേഖപ്പെടുത്തേണ്ടതിന് അവരവരുടെ പട്ടണങ്ങളിലേക്ക് യാത്രയായി.
అతో హేతో ర్నామ లేఖితుం సర్వ్వే జనాః స్వీయం స్వీయం నగరం జగ్ముః|
4 അങ്ങനെ യോസഫും ദാവീദിന്റെ കുടുംബത്തിലും വംശത്തിലും ഉൾപ്പെട്ടവൻ ആയിരുന്നതുകൊണ്ട്, തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടും കൂടെ പേരു ചേർക്കേണ്ടതിന് ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു,
తదానీం యూషఫ్ నామ లేఖితుం వాగ్దత్తయా స్వభార్య్యయా గర్బ్భవత్యా మరియమా సహ స్వయం దాయూదః సజాతివంశ ఇతి కారణాద్ గాలీల్ప్రదేశస్య నాసరత్నగరాద్
5 യെഹൂദ്യയിൽ ബേത്ത്ലേഹെം എന്ന ദാവീദിന്റെ പട്ടണത്തിലേക്ക് പോയി.
యిహూదాప్రదేశస్య బైత్లేహమాఖ్యం దాయూద్నగరం జగామ|
6 അവർ അവിടെ ആയിരുന്നപ്പോൾ അവൾക്ക് പ്രസവത്തിനുള്ള സമയം ആയി
అన్యచ్చ తత్ర స్థానే తయోస్తిష్ఠతోః సతో ర్మరియమః ప్రసూతికాల ఉపస్థితే
7 അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു. വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലാതിരുന്നതിനാൽ പുതപ്പ് കൊണ്ട് നല്ലവണ്ണം പൊതിഞ്ഞു പശുത്തൊട്ടിയിൽ കിടത്തി.
సా తం ప్రథమసుతం ప్రాసోష్ట కిన్తు తస్మిన్ వాసగృహే స్థానాభావాద్ బాలకం వస్త్రేణ వేష్టయిత్వా గోశాలాయాం స్థాపయామాస|
8 അന്ന്, സൂര്യൻ അസ്തമിച്ച് ഇരുൾ വ്യാപിച്ചപ്പോൾ, ആ പ്രദേശത്ത് ഇടയന്മാർ ആട്ടിൻകൂട്ടത്തിന് കാവലായി വെളിയിൽ താമസിച്ചിരുന്നു.
అనన్తరం యే కియన్తో మేషపాలకాః స్వమేషవ్రజరక్షాయై తత్ప్రదేశే స్థిత్వా రజన్యాం ప్రాన్తరే ప్రహరిణః కర్మ్మ కుర్వ్వన్తి,
9 പെട്ടെന്ന് കർത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ വന്നു, കർത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിത്തീർന്നു.
తేషాం సమీపం పరమేశ్వరస్య దూత ఆగత్యోపతస్థౌ; తదా చతుష్పార్శ్వే పరమేశ్వరస్య తేజసః ప్రకాశితత్వాత్ తేఽతిశశఙ్కిరే|
10 ൧൦ ദൂതൻ അവരോട്: ഭയപ്പെടേണ്ടാ; സർവ്വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.
తదా స దూత ఉవాచ మా భైష్ట పశ్యతాద్య దాయూదః పురే యుష్మన్నిమిత్తం త్రాతా ప్రభుః ఖ్రీష్టోఽజనిష్ట,
11 ൧൧ കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്ക് വേണ്ടി ജനിച്ചിരിക്കുന്നു.
సర్వ్వేషాం లోకానాం మహానన్దజనకమ్ ఇమం మఙ్గలవృత్తాన్తం యుష్మాన్ జ్ఞాపయామి|
12 ൧൨ നിങ്ങൾക്ക് അടയാളമോ; പുതപ്പിനാൽ നല്ലവണ്ണം പൊതിയപ്പെട്ട് പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു.
యూయం (తత్స్థానం గత్వా) వస్త్రవేష్టితం తం బాలకం గోశాలాయాం శయనం ద్రక్ష్యథ యుష్మాన్ ప్రతీదం చిహ్నం భవిష్యతి|
13 ൧൩ പെട്ടെന്ന് സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോട് ചേർന്ന് ദൈവത്തെ പുകഴ്ത്തി.
దూత ఇమాం కథాం కథితవతి తత్రాకస్మాత్ స్వర్గీయాః పృతనా ఆగత్య కథామ్ ఇమాం కథయిత్వేశ్వరస్య గుణానన్వవాదిషుః, యథా,
14 ൧൪ “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം” എന്നു പറഞ്ഞു.
సర్వ్వోర్ద్వ్వస్థైరీశ్వరస్య మహిమా సమ్ప్రకాశ్యతాం| శాన్తిర్భూయాత్ పృథివ్యాస్తు సన్తోషశ్చ నరాన్ ప్రతి||
15 ൧൫ ദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: ഇപ്പോൾ നാം ബേത്ത്-ലേഹേമിൽ ചെന്ന് കർത്താവ് നമ്മോടു അറിയിച്ച ഈ സംഭവം കാണണം എന്നു തമ്മിൽ പറഞ്ഞു.
తతః పరం తేషాం సన్నిధే ర్దూతగణే స్వర్గం గతే మేషపాలకాః పరస్పరమ్ అవేచన్ ఆగచ్ఛత ప్రభుః పరమేశ్వరో యాం ఘటనాం జ్ఞాపితవాన్ తస్యా యాథర్యం జ్ఞాతుం వయమధునా బైత్లేహమ్పురం యామః|
16 ൧൬ അവർ വേഗത്തിൽ ചെന്ന്, മറിയയെയും യോസഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ട്.
పశ్చాత్ తే తూర్ణం వ్రజిత్వా మరియమం యూషఫం గోశాలాయాం శయనం బాలకఞ్చ దదృశుః|
17 ൧൭ ഈ കുഞ്ഞിനെക്കുറിച്ച് മാലാഖമാർ തങ്ങളോട് പറഞ്ഞവാക്ക് മറ്റുള്ളവരെയെല്ലാം അറിയിച്ചു.
ఇత్థం దృష్ట్వా బాలకస్యార్థే ప్రోక్తాం సర్వ్వకథాం తే ప్రాచారయాఞ్చక్రుః|
18 ൧൮ ഇടയന്മാർ പറഞ്ഞത് കേട്ടവർ എല്ലാം ആശ്ചര്യപ്പെട്ടു.
తతో యే లోకా మేషరక్షకాణాం వదనేభ్యస్తాం వార్త్తాం శుశ్రువుస్తే మహాశ్చర్య్యం మేనిరే|
19 ൧൯ മറിയ ഈ വാർത്ത ഒക്കെയും വില ഉള്ളതെന്ന് കരുതി ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനിച്ചുകൊണ്ടിരുന്നു.
కిన్తు మరియమ్ ఏతత్సర్వ్వఘటనానాం తాత్పర్య్యం వివిచ్య మనసి స్థాపయామాస|
20 ൨൦ തങ്ങളോട് അറിയിച്ചതുപോലെ ഇടയന്മാർ കണ്ട്. അവർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ച് ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയുംകൊണ്ട് മടങ്ങിപ്പോയി.
తత్పశ్చాద్ దూతవిజ్ఞప్తానురూపం శ్రుత్వా దృష్ట్వా చ మేషపాలకా ఈశ్వరస్య గుణానువాదం ధన్యవాదఞ్చ కుర్వ్వాణాః పరావృత్య యయుః|
21 ൨൧ ശിശുവിനെ പരിച്ഛേദന ചെയ്യേണ്ട എട്ടാം ദിവസം, അവൻ ഗർഭത്തിൽ ഉല്പാദിക്കുന്നതിനു മുമ്പെ ദൂതൻ പറഞ്ഞിരുന്നതുപോലെ, അവന് യേശു എന്നു പേർവിളിച്ചു.
అథ బాలకస్య త్వక్ఛేదనకాలేఽష్టమదివసే సముపస్థితే తస్య గర్బ్భస్థితేః పుర్వ్వం స్వర్గీయదూతో యథాజ్ఞాపయత్ తదనురూపం తే తన్నామధేయం యీశురితి చక్రిరే|
22 ൨൨ മോശെയുടെ ന്യായപ്രമാണം അനുസരിച്ചുള്ള അവളുടെ ശുദ്ധീകരണകാലം പൂർത്തിയായപ്പോൾ
తతః పరం మూసాలిఖితవ్యవస్థాయా అనుసారేణ మరియమః శుచిత్వకాల ఉపస్థితే,
23 ൨൩ കടിഞ്ഞൂലായ ആണൊക്കെയും കർത്താവിന് വിശുദ്ധം ആയിരിക്കണം എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നത് പോലെ
"ప్రథమజః సర్వ్వః పురుషసన్తానః పరమేశ్వరే సమర్ప్యతాం," ఇతి పరమేశ్వరస్య వ్యవస్థయా
24 ൨൪ അവനെ കർത്താവിന് അർപ്പിക്കുവാനും, ഒരു ഇണ കുറുപ്രാവിനെയോ രണ്ടു പ്രാക്കുഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിക്കുവാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.
యీశుం పరమేశ్వరే సమర్పయితుమ్ శాస్త్రీయవిధ్యుక్తం కపోతద్వయం పారావతశావకద్వయం వా బలిం దాతుం తే తం గృహీత్వా యిరూశాలమమ్ ఆయయుః|
25 ൨൫ യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിനായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെമേൽ ഉണ്ടായിരുന്നു.
యిరూశాలమ్పురనివాసీ శిమియోన్నామా ధార్మ్మిక ఏక ఆసీత్ స ఇస్రాయేలః సాన్త్వనామపేక్ష్య తస్థౌ కిఞ్చ పవిత్ర ఆత్మా తస్మిన్నావిర్భూతః|
26 ൨൬ കർത്താവിന്റെ ക്രിസ്തുവിനെ കാണുംമുമ്പെ മരിക്കുകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവന് അരുളപ്പാട് ഉണ്ടായിരുന്നു.
అపరం ప్రభుణా పరమేశ్వరేణాభిషిక్తే త్రాతరి త్వయా న దృష్టే త్వం న మరిష్యసీతి వాక్యం పవిత్రేణ ఆత్మనా తస్మ ప్రాకథ్యత|
27 ൨൭ അവൻ ആത്മാവ് നയിച്ചതനുസരിച്ച് ദൈവാലയത്തിൽ ചെന്ന്. യേശു എന്ന പൈതലിന് വേണ്ടി ന്യായപ്രമാണം അനുസരിച്ചുള്ള അനുഷ്ഠാനങ്ങൾ ചെയ്‌വാൻ അമ്മയും അപ്പനും അവനെ അകത്ത് കൊണ്ടുചെന്നപ്പോൾ
అపరఞ్చ యదా యీశోః పితా మాతా చ తదర్థం వ్యవస్థానురూపం కర్మ్మ కర్త్తుం తం మన్దిరమ్ ఆనిన్యతుస్తదా
28 ൨൮ ശിമ്യോൻ അവനെ കയ്യിൽ എടുത്തു ദൈവത്തെ പുകഴ്ത്തി:
శిమియోన్ ఆత్మన ఆకర్షణేన మన్దిరమాగత్య తం క్రోడే నిధాయ ఈశ్వరస్య ధన్యవాదం కృత్వా కథయామాస, యథా,
29 ൨൯ “ഇപ്പോൾ നാഥാ തിരുവചനത്തിൽ പറയുന്നതുപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കേണമേ.
హే ప్రభో తవ దాసోయం నిజవాక్యానుసారతః| ఇదానీన్తు సకల్యాణో భవతా సంవిసృజ్యతామ్|
30 ൩൦ ജാതികൾക്ക് വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി
యతః సకలదేశస్య దీప్తయే దీప్తిరూపకం|
31 ൩൧ നീ സകലജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ
ఇస్రాయేలీయలోకస్య మహాగౌరవరూపకం|
32 ൩൨ എന്റെ കണ്ണ് കണ്ടുവല്ലോ” എന്നു പറഞ്ഞു.
యం త్రాయకం జనానాన్తు సమ్ముఖే త్వమజీజనః| సఏవ విద్యతేఽస్మాకం ధ్రవం నయననగోచరే||
33 ൩൩ ഇങ്ങനെ യേശു പൈതലിനെക്കുറിച്ചു പറഞ്ഞത് കൊണ്ട് അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു.
తదానీం తేనోక్తా ఏతాః సకలాః కథాః శ్రుత్వా తస్య మాతా యూషఫ్ చ విస్మయం మేనాతే|
34 ൩൪ പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ച് അവന്റെ അമ്മയായ മറിയയോടു: ഇവൻ യിസ്രായേലിൽ പലരേയും ദൈവത്തിൽ നിന്നു അകലുന്നവരും അടുക്കുന്നവരും ആക്കിത്തീർക്കും. അനേകരുടെ ഹൃദയങ്ങളിലെ വിചാരം വെളിപ്പെടുത്തും. എതിർക്കുന്നവർക്ക് അവൻ ഒരു അടയാളം ആയിരിക്കും.
తతః పరం శిమియోన్ తేభ్య ఆశిషం దత్త్వా తన్మాతరం మరియమమ్ ఉవాచ, పశ్య ఇస్రాయేలో వంశమధ్యే బహూనాం పాతనాయోత్థాపనాయ చ తథా విరోధపాత్రం భవితుం, బహూనాం గుప్తమనోగతానాం ప్రకటీకరణాయ బాలకోయం నియుక్తోస్తి|
35 ൩൫ നിന്റെ സ്വന്തപ്രാണനിൽക്കൂടി ഒരു വാൾ കടക്കുന്നത് പോലെ നിനക്ക് വലിയ പ്രയാസം ഉണ്ടാകും എന്നു പറഞ്ഞു.
తస్మాత్ తవాపి ప్రాణాః శూలేన వ్యత్స్యన్తే|
36 ൩൬ ആശേർ ഗോത്രത്തിൽ ഫനൂവേലിന്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവൾ വിവാഹ ശേഷം ഭർത്താവിനോടുകൂടെ ഏഴ് സംവത്സരം ജീവിച്ചു. എൺപത്തിനാല് സംവത്സരം വിധവയായി ജീവിച്ചു. ഇപ്പോൾ വളരെ വയസ്സു ചെന്ന്.
అపరఞ్చ ఆశేరస్య వంశీయఫినూయేలో దుహితా హన్నాఖ్యా అతిజరతీ భవిష్యద్వాదిన్యేకా యా వివాహాత్ పరం సప్త వత్సరాన్ పత్యా సహ న్యవసత్ తతో విధవా భూత్వా చతురశీతివర్షవయఃపర్య్యనతం
37 ൩൭ ദൈവാലയം വിട്ടുപിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തുവരുന്നു.
మన్దిరే స్థిత్వా ప్రార్థనోపవాసైర్దివానిశమ్ ఈశ్వరమ్ అసేవత సాపి స్త్రీ తస్మిన్ సమయే మన్దిరమాగత్య
38 ൩൮ ആ സമയത്ത് അവളും അടുത്തുനിന്ന് ദൈവത്തെ സ്തുതിച്ച്, യെരൂശലേമിന്റെ വീണ്ടെടുപ്പിനായി കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ച് പ്രസ്താവിച്ചു.
పరమేశ్వరస్య ధన్యవాదం చకార, యిరూశాలమ్పురవాసినో యావన్తో లోకా ముక్తిమపేక్ష్య స్థితాస్తాన్ యీశోర్వృత్తాన్తం జ్ఞాపయామాస|
39 ൩൯ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം മറിയയും ജോസഫും ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറെത്തിലേക്ക് മടങ്ങിപ്പോയി.
ఇత్థం పరమేశ్వరస్య వ్యవస్థానుసారేణ సర్వ్వేషు కర్మ్మసు కృతేషు తౌ పునశ్చ గాలీలో నాసరత్నామకం నిజనగరం ప్రతస్థాతే|
40 ൪൦ പൈതൽ വളർന്ന് ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.
తత్పశ్చాద్ బాలకః శరీరేణ వృద్ధిమేత్య జ్ఞానేన పరిపూర్ణ ఆత్మనా శక్తిమాంశ్చ భవితుమారేభే తథా తస్మిన్ ఈశ్వరానుగ్రహో బభూవ|
41 ൪൧ അവന്റെ അമ്മയപ്പന്മാർ എല്ലാ വർഷവും പെസഹ പെരുന്നാളിന് യെരൂശലേമിലേക്കു പോകും.
తస్య పితా మాతా చ ప్రతివర్షం నిస్తారోత్సవసమయే యిరూశాలమమ్ అగచ్ఛతామ్|
42 ൪൨ അവന് പന്ത്രണ്ട് വയസ്സായപ്പോൾ അവർ പതിവുപോലെ പെരുന്നാളിന് പോയി.
అపరఞ్చ యీశౌ ద్వాదశవర్షవయస్కే సతి తౌ పర్వ్వసమయస్య రీత్యనుసారేణ యిరూశాలమం గత్వా
43 ൪൩ പെരുന്നാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല.
పార్వ్వణం సమ్పాద్య పునరపి వ్యాఘుయ్య యాతః కిన్తు యీశుర్బాలకో యిరూశాలమి తిష్ఠతి| యూషఫ్ తన్మాతా చ తద్ అవిదిత్వా
44 ൪൪ അവരോടൊപ്പം യാത്ര ചെയ്യുന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ വിചാരിച്ചിട്ട് ഒരു ദിവസത്തെ യാത്രചെയ്തു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ അന്വേഷിച്ചു.
స సఙ్గిభిః సహ విద్యత ఏతచ్చ బుద్వ్వా దినైకగమ్యమార్గం జగ్మతుః| కిన్తు శేషే జ్ఞాతిబన్ధూనాం సమీపే మృగయిత్వా తదుద్దేశమప్రాప్య
45 ൪൫ അവനെ കണ്ടില്ല അതുകൊണ്ട് അവർ അവനെ അന്വേഷിച്ചു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
తౌ పునరపి యిరూశాలమమ్ పరావృత్యాగత్య తం మృగయాఞ్చక్రతుః|
46 ൪൬ മൂന്നുദിവസം കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഗുരുക്കന്മാരുടെ ഇടയിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കുകയും അവരോട് ചോദ്യങ്ങൾ ചോദിക്കുന്നതും കണ്ട്.
అథ దినత్రయాత్ పరం పణ్డితానాం మధ్యే తేషాం కథాః శృణ్వన్ తత్త్వం పృచ్ఛంశ్చ మన్దిరే సముపవిష్టః స తాభ్యాం దృష్టః|
47 ൪൭ അവന്റെ വാക്ക് കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ട് അവർ അതിശയിച്ചു;
తదా తస్య బుద్ధ్యా ప్రత్యుత్తరైశ్చ సర్వ్వే శ్రోతారో విస్మయమాపద్యన్తే|
48 ൪൮ അമ്മ അവനോട്: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്ത്? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ട് നിന്നെ കണ്ടുപിടിക്കാൻ വളരെ വിഷമിച്ചു എന്നു പറഞ്ഞു.
తాదృశం దృష్ట్వా తస్య జనకో జననీ చ చమచ్చక్రతుః కిఞ్చ తస్య మాతా తమవదత్, హే పుత్ర, కథమావాం ప్రతీత్థం సమాచరస్త్వమ్? పశ్య తవ పితాహఞ్చ శోకాకులౌ సన్తౌ త్వామన్విచ్ఛావః స్మ|
49 ൪൯ അവൻ അവരോട്: എന്നെ എന്തിനാണ് അന്വേഷിച്ചത്? എന്റെ പിതാവിന്റെ ഭവനത്തിൽ ഞാൻ ഇരിക്കേണം എന്നു നിങ്ങൾ അറിയുന്നില്ലയോ. എന്നു പറഞ്ഞു.
తతః సోవదత్ కుతో మామ్ అన్వైచ్ఛతం? పితుర్గృహే మయా స్థాతవ్యమ్ ఏతత్ కిం యువాభ్యాం న జ్ఞాయతే?
50 ൫൦ അവൻ തങ്ങളോട് പറഞ്ഞവാക്ക് അവർക്ക് മനസ്സിലായില്ല.
కిన్తు తౌ తస్యైతద్వాక్యస్య తాత్పర్య్యం బోద్ధుం నాశక్నుతాం|
51 ൫൧ പിന്നെ അവൻ അവരോടുകൂടെ നസറെത്തിൽ വന്നു മാതാപിതാക്കളെ അനുസരിച്ചു ജീവിച്ചു. ഈ കാര്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.
తతః పరం స తాభ్యాం సహ నాసరతం గత్వా తయోర్వశీభూతస్తస్థౌ కిన్తు సర్వ్వా ఏతాః కథాస్తస్య మాతా మనసి స్థాపయామాస|
52 ൫൨ യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.
అథ యీశో ర్బుద్ధిః శరీరఞ్చ తథా తస్మిన్ ఈశ్వరస్య మానవానాఞ్చానుగ్రహో వర్ద్ధితుమ్ ఆరేభే|

< ലൂക്കോസ് 2 >