< ലൂക്കോസ് 16 >
1 ൧ പിന്നെ അവൻ ശിഷ്യന്മാരോട് പറഞ്ഞത്: ധനവാനായൊരു മനുഷ്യന് ഒരു കാര്യവിചാരകൻഉണ്ടായിരുന്നു; അവൻ അവന്റെ വസ്തുവക അനാവശ്യമായി ചെലവാക്കുന്നു എന്നു ചിലർ അവനെ കുറ്റം പറഞ്ഞു.
फिरी यीशुए अपने चेलन अक होरि मिसाल दित्ती कि, “केन्ची अमीरेरो अक मुन्शी थियो, लोकेईं तैसेरी शकैइत तैसेरे मालिके सेइं लाई कि, ए तेरो माल बरबाद केरने लोरोए।
2 ൨ അവൻ അവനെ വിളിച്ചു: നിന്നെക്കുറിച്ച് ഈ കേൾക്കുന്നത് എന്താണ്? നീ നിന്റെ കാര്യവിചാരകത്തിന്റെ കണക്ക് ഏല്പിച്ചുതരിക; നീ ഇനി എന്റെ കാര്യവിചാരകൻ ആയിരിക്കണ്ട എന്നു പറഞ്ഞു.
मालिके तै कुजाव ते ज़ोवं, ‘एन कुने ज़ैन अवं तेरे बारे मां शुन्ने लोरोईं? सारो हिसाब-किताबे मां अज़ेरां बाद तू मेरो मुन्शी नईं रालो।’
3 ൩ അത് കേട്ടപ്പോൾ കാര്യവിചാരകൻ: ഞാൻ എന്ത് ചെയ്യും? യജമാനൻ എന്റെ ജോലിയിൽ നിന്നും എന്നെ നീക്കുവാൻ പോകുന്നു; കിളയ്ക്കുവാൻ ഉള്ള ശക്തി എനിക്കില്ല; മറ്റുള്ളവരോടു യാചിക്കുവാൻ ഞാൻ നാണിക്കുന്നു.
मुन्शे अपने दिले मां सोचू मेरो मालिक मेरे कम्मे करां मीं कढने लोरोए, मीं मज़दूरी भी न केरोए ते शर्मारेमारे भीख भी न मैग्गोए।
4 ൪ എന്നെ കാര്യവിചാരത്തിൽനിന്ന് നീക്കിയാൽ, ആളുകൾ എന്നെ അവരുടെ വീടുകളിൽ സ്വീകരിക്കണം. അതിനുവേണ്ടി എന്ത് ചെയ്യേണം എന്നു എനിക്ക് അറിയാം എന്നു ഉള്ളുകൊണ്ട് പറഞ്ഞു.
‘अवं ज़ानताईं कि, मीं कुन केरनूए इट्ठां कढनेरे बाद मीं लोक खुशी सेइं अपने घरे मां कबूल केरतन।’
5 ൫ പിന്നെ അവൻ യജമാനന്റെ കടക്കാരിൽ ഓരോരുത്തരെ വരുത്തി. ഒന്നാമത്തെ ആളിനോട് നീ യജമാനനോട് കടം വാങ്ങിയിട്ടുള്ളത് എന്താണ് എന്നു ചോദിച്ചു.
बस्सा तैनी अपने मालिकेरो अक कर्ज़दार तोपते, पेइले एक्की पुच़्छ़ू तीं कां मेरे मालिकेरे केत्रे रुपेइयेन?
6 ൬ നൂറു കുടംഎണ്ണ എന്നു അവൻ പറഞ്ഞു. കാര്യവിചാരകൻ അവനോട്: നിന്റെ കൈച്ചീട്ട് വാങ്ങി വേഗം അത് അമ്പത് എന്ന് എഴുതുക എന്നു പറഞ്ഞു.
तैनी जुवाब दित्तो, ज़ैतूनेरे तेलेरे 100 पींपां केरि कीमते, तैनी ज़ोवं इना रां तेरां काकलां, ते बिश्तां 50 पींपे बना।
7 ൭ അതിന്‍റെശേഷം മറ്റൊരു ആളിനോട്: നീ എന്താണ് കടം വാങ്ങിയിരിക്കുന്നത് എന്നു ചോദിച്ചു. നൂറു പറഗോതമ്പു എന്നു അവൻ പറഞ്ഞു; അവനോട്: നിന്റെ കൈച്ചീട്ട് വാങ്ങി എൺപത് എന്നു എഴുതുക എന്നു പറഞ്ഞു.
फिरी तैनी मुन्शे होरि सेइं ज़ोवं, ‘तीं कां केत्रो कर्ज़ोए?’ तैनी ज़ोवं, ‘गेहुं केरि 100 बोरी,’ तैनी ज़ोवं, ‘यां काकलां ते बिश्तां 80 लिखी।’
8 ൮ ഈ അനീതിയുള്ള കാര്യവിചാരകൻ ബുദ്ധിയോടെ പ്രവർത്തിച്ചതുകൊണ്ട് യജമാനൻ അവനെ പുകഴ്ത്തി; വെളിച്ചത്തിന്റെ മക്കളേക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരാണ് (aiōn )
मालिके तैस बेईमान मुन्शेरी तारीफ़ की, एल्हेरेलेइ कि तैनी बेड़ि च़लैकी सेइं कम कियेरू थियूं। किजोकि इस दुनियारे लोक अपने लोकन सेइं सौदो केरनो परमेशरेरे लोकन करां बड़े हुशारी सेइं केरतन। (aiōn )
9 ൯ അനീതിയുള്ള ധനംകൊണ്ട് നിങ്ങൾക്ക് സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു യേശു അവരോട് പറഞ്ഞു. അത് ഇല്ലാതെയാകുമ്പോൾ അവർ സ്വർഗ്ഗത്തിൽ നിങ്ങളെ സ്വീകരിക്കും. (aiōnios )
अवं तुसन सेइं ज़ोताईं कि दौलत खर्च़ केरतां इस दुनियारे लोकन दोस्त बनाथ, तुसन मरनेरां बाद हमेशारू घर मैलनूए। (aiōnios )
10 ൧൦ ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായവൻ വലിയ കാര്യങ്ങളിലും വിശ്വസ്തൻ ആയിരിക്കും; ചെറിയ കാര്യങ്ങളിൽ നീതി കാണിക്കാത്തവർ വലിയ കാര്യങ്ങളിലും നീതി കാണിക്കാത്തവർ ആയിരിക്കും.
ज़ै थोड़े ज़ेरे मां इमानदेरी सेइं रहते ते हछे मां भी ईमानदार रहते। ज़ै थोड़े करां थोड़े मां भी बेइमाने तै हछ्छे मां भी बेइमाने।
11 ൧൧ അതുകൊണ്ട് നിങ്ങൾ, നീതി ഇല്ലാത്ത ഈ ലോകത്തിലെ ധനത്തിൽ വിശ്വസ്തരായില്ല എങ്കിൽ സത്യമായ ധനം നിങ്ങളെ ആരും ഏല്പിക്കുകയില്ല?
बस्सा अगर तुस बेइमानेरे धन दौलती मां ईमानदार न भोए, त अपनि सच़्च़ी दौलत ज़ै स्वर्गे मां आए, कौन तुश्शे हवाले केरेलो?
12 ൧൨ നിങ്ങളെ ഏൽപ്പിച്ച മറ്റുള്ളവരുടെ കാര്യങ്ങളിൽ നിങ്ങൾ വിശ്വസ്തരായില്ല എങ്കിൽ നിങ്ങൾക്ക് സ്വന്തമായത് ആരും ഏൽപ്പിച്ചുതരികയില്ല.
अगर तुसेईं होरि केरे माले मां ईमानदार न भोए, त ज़ै तुश्शो अपनो माले कौन तुसन देलो?
13 ൧൩ രണ്ടു യജമാനന്മാരെ സേവിക്കുവാൻ ഒരു ദാസനും കഴിയുകയില്ല; അവൻ ഒരാളെ വെറുക്കുകയും മറ്റെ ആളിനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരാളോട് ആത്മാർത്ഥത കാണിക്കുകയും മറ്റെ ആളിനെ നിന്ദിക്കുകയും ചെയ്യും. നിങ്ങൾക്ക് ദൈവത്തെയും ധനത്തെയും സേവിക്കുവാൻ കഴിയുകയില്ല.
कोई नौकर दूई मालिकां केरि सेवा एक्की वक्ते मां न केरि सके। न त एक्की सेइं दुश्मनी केरेलो ते होरि सेइं प्यार केरेलो, या एक्केरो बेनतां रालो त होरि न सुखालो। तुस परमेशरेरी ते दौलतरी, दुइयां केरि सेवा न केरि सकतथ।”
14 ൧൪ ഇതൊക്കെയും അമിതമായി ധനം ആഗ്രഹിക്കുന്ന പരീശർ കേട്ട് അവനെ പരിഹസിച്ചു.
तैखन फरीसी लोक ज़ैना दौलतरे लालच़ी थिये, एन गल्लां शुन्तां यीशुएरी हासी बनाने लगे।
15 ൧൫ യേശു അവരോട് പറഞ്ഞത്: നിങ്ങൾ മനുഷ്യരുടെ മുൻപിൽ സ്വയം നീതീകരിക്കുന്നവർ ആകുന്നു; എന്നാൽ ദൈവം നിങ്ങളുടെ ഹൃദയം അറിയുന്നു; നല്ലതെന്ന് മനുഷ്യർ ചിന്തിക്കുന്ന കാര്യങ്ങൾ ദൈവം വെറുക്കുന്നു
यीशु तैन जो ज़ोवं, “तुस तैना आथ ज़ैना लोकन मां अपनो आप बड़ो धर्मी हिरातन। पन परमेशर तुश्शे दिलेरी हालत ज़ानते किजोकि ज़ै चीज़ लोकां केरे लेइ बड़ी बड्डीए ते तै परमेशरेरी नज़री मां भिट्टी आए।”
16 ൧൬ ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ദൈവരാജ്യത്തിൽ കയറുവാൻ വേണ്ടി പരിശ്രമിക്കുന്നു.
“मूसेरे कानून ते नेबी केरि गल्लां यूहन्ना बपतिस्मो देनेबाले तगर रेइ, ते फिरी परमेशरेरे राज़्ज़ेरी खुशखबरी शुनाने लगे ते हर कोई तैस मां दाखल भोनेरी बड़ी कोशिश केरने लगोरेन।
17 ൧൭ ന്യായപ്രമാണത്തിൽ ഒരു ചെറിയ അക്ഷരം മാറുന്നതിനേക്കൾ എളുപ്പം ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് ആയിരിക്കും.
पन धरती अम्बर टेली गालू पन परमेशरेरे कानूने मरां अक बिंदी भी न मिटेली।
18 ൧൮ ഭാര്യയെ ഉപേക്ഷിച്ച് മറ്റാരെയെങ്കിലും വിവാഹം കഴിക്കുന്നവൻ എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭർത്താവ് ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.
ज़ै कोई अपनि कुआन्श शैरतां होरि सेइं ड्ला बनाते तै तैस सेइं बदमाशी केरते ते ज़ै शैरोरी कुआन्शी सेइं ड्ला बनाते तै भी बदमाशी केरते।”
19 ൧൯ ഒരിടത്ത് ധനവാനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടുംധരിച്ചു ദിനമ്പ്രതി ആഡംബരത്തോടെ ജീവിച്ചിരുന്നു.
“अक मैन्हु बड़ो अमीर थियो, ते तै बैंगनी लिगड़ां लातो थियो, ते बड़ां माघो लिगड़ां लातो थियो। ते रोज़ एश अशरती मां मसत रातो थियो।
20 ൨൦ ലാസർ എന്നു പേരുള്ള ഒരു ദരിദ്രൻ ഉണ്ടായിരുന്നു. അവന്റെ ശരീരം മുഴുവൻ വ്രണങ്ങൾനിറഞ്ഞിരുന്നു. അവൻ ധനവാന്റെ പടിപ്പുരയ്ക്കൽ ആയിരുന്നു കിടന്നിരുന്നത്
अक बड़ो गरीब मैन्हु ज़ेसेरू नवं लाज़र थियूं, तैसेरे दारे कां एन्तां रखोरो थियो, तैसेरी सारी जान खेराड़ेइं सेइं भेरतां थी।
21 ൨൧ ധനവാന്റെ മേശയിൽ നിന്നു വീഴുന്നത് തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു; നായ്ക്കളും വന്നു അവന്റെ വ്രണം നക്കും.
तै चातो थियो, कि अमीर मैनेरे टुकेइं सेइं अपनू पेट भेरि, पन तैड़ी कुतरां एइतां थियां ते तैना तैसरां खेरड़ां भी च़टतां थियां।
22 ൨൨ ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി. ധനവാനും മരിച്ചു അടക്കപ്പെട്ടു;
फिरी एरू भोवं कि तै गरीब लाज़र मेरि जेव स्वर्गदूतेईं तै छ़ुइतां अब्राहमे कां पुज़व, ते अमीर मैन्हु भी मेरि जेव ते तै दैब्बी छ़ड्डो।
23 ൨൩ പാതാളത്തിൽ കഷ്ടത അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്ത് നിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസറിനെയും കണ്ട്: (Hadēs )
ज़ैखन तैनी पातालेरे दुखे मां अपनि एछ़्छ़ी घैड़ी? त दूरेरां तैनी अब्राहम ते तैस कां नेड़े लाज़र लाव। (Hadēs )
24 ൨൪ അബ്രാഹാംപിതാവേ, എന്നോട് കനിവുണ്ടാകേണമേ; ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന് അവനെ അയയ്ക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്ന് വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.
तै चिन्डां मैरतां ज़ोने लगो, ‘ए बाजी अब्राहम मीं पुड़ दया केर, एस लाज़रे भेज़ ते ए अपनि अंग्लोई पैनी सेइं सेलतां मेरे ज़िभी पुड़ लाए, किजोकि अवं अग्गी मां तड़फने लोरोईं।’
25 ൨൫ അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു.
पन अब्राहमे ज़ोवं, ‘मट्ठां याद केर तीं त अपनि जवेंनी मां सब रोड़ी चीज़ां मैल्ली ते इस लाज़रे सिर्फ बुरी चीज़ां मैल्ली, पन ए हुन्ना इड़ी आरामे मांए ते तू तकलीफी मां आस।
26 ൨൬ അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയൊരു പിളർപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ആഗ്രഹിക്കുന്നവർക്ക് സാധിക്കുകയില്ല; അവിടെനിന്ന് ഞങ്ങളുടെ അടുക്കൽ കടന്നു വരുവാനും സാധ്യമല്ല എന്നു പറഞ്ഞു.
ते एन गल्लां केरे अलावा इश्शे ते तुश्शे मझ़ाटे अक बड्डी खाईए, ताके ज़ै कोई पार गानू चाए न गेइ सखे ते ज़ै वार एजनू चाए न एज्जी सखे।’
27 ൨൭ അതിന് അവൻ: എന്നാൽ പിതാവേ, അവനെ എന്റെ പിതാവിന്റെ വീട്ടിൽ അയയ്ക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു;
तैनी मैने ज़ोवं, ए बाजी अब्राहम, अवं ज़ोवले हथ केरतां ज़ोताईं कि, तू लाज़रे दुनियाई मां मेरे बाजी केरे घरे भेज़।
28 ൨൮ എനിക്ക് അഞ്ച് സഹോദരന്മാർ ഉണ്ട്; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോട് സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു.
तैड़ी मेरे पंच़ ढ्ला आन ते तै तैन हदायत दे कि, एरू न भोए ते तैना भी इस अग्गी मां एजन।
29 ൨൯ അബ്രാഹാം അവനോട്: അവർക്ക് മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്ക് അവർ കേൾക്കട്ടെ എന്നു പറഞ്ഞു.
पन अब्राहमे तैस ज़ोवं, ‘तैन केरि हदायतरे लेइ तैन कां मूसेरो कानूने ते नेबी केरि किताबां त आन तैना तैन शुनन् ते मनन्।’
30 ൩൦ അതിന് അവൻ: അങ്ങനെ അല്ല, അബ്രാഹാംപിതാവേ, മരിച്ചവരിൽനിന്ന് ഒരുവൻ എഴുന്നേറ്റ് അവരുടെ അടുക്കൽ ചെന്ന് എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു.
तैनी मैने ज़ोवं, ‘नईं ए बाजी अब्राहम अगर कोई मुड़दन मरां ज़ींतो भोइतां गाए त तैना ज़रूर पापन करां मन फिराले।’
31 ൩൧ അവൻ അവനോട്: അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്ക് കേൾക്കാഞ്ഞാൽ മരിച്ചവരിൽ നിന്നു ഒരുവൻ എഴുന്നേറ്റ് ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.
पन अब्राहम तैस सेइं ज़ोवं, ‘अगर तैना मूसेरी ते नेबी केरि न शुनी ते अगर कोई मुड़दन मरां ज़ींतो भोइतां गाए त तैना तैसेरू भी याकीन न केरेले।’”