< ലൂക്കോസ് 15 >
1 ൧ ചുങ്കക്കാരും പാപികളും എല്ലാം അവന്റെ വചനം കേൾക്കുവാൻ അവന്റെ അടുക്കൽ വന്നു.
tadā karasañcāyinaḥ pāpinaśca lōkā upadēśkathāṁ śrōtuṁ yīśōḥ samīpam āgacchan|
2 ൨ ഇവൻ പാപികളെ സ്വീകരിക്കുകയും അവരോടുകൂടി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു എന്നു പരീശരും ശാസ്ത്രികളും പിറുപിറുത്തു.
tataḥ phirūśina upādhyāyāśca vivadamānāḥ kathayāmāsuḥ ēṣa mānuṣaḥ pāpibhiḥ saha praṇayaṁ kr̥tvā taiḥ sārddhaṁ bhuṁktē|
3 ൩ അവരോട് അവൻ ഈ ഉപമ പറഞ്ഞു:
tadā sa tēbhya imāṁ dr̥ṣṭāntakathāṁ kathitavān,
4 ൪ നിങ്ങളിൽ ഒരു ആൾക്ക് നൂറു ആട് ഉണ്ട് എന്നു വിചാരിക്കുക. അതിൽ ഒന്ന് കാണാതെ പോയാൽ അവൻ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ വിട്ടേച്ചു, ആ കാണാതെപോയ ആടിനെ കണ്ടെത്തുന്നതുവരെ നോക്കി നടക്കാതിരിക്കുമോ?
kasyacit śatamēṣēṣu tiṣṭhatmu tēṣāmēkaṁ sa yadi hārayati tarhi madhyēprāntaram ēkōnaśatamēṣān vihāya hāritamēṣasya uddēśaprāptiparyyanataṁ na gavēṣayati, ētādr̥śō lōkō yuṣmākaṁ madhyē ka āstē?
5 ൫ കണ്ട് കിട്ടിയാൽ സന്തോഷിച്ച് ചുമലിൽ എടുത്തു വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി:
tasyōddēśaṁ prāpya hr̥ṣṭamanāstaṁ skandhē nidhāya svasthānam ānīya bandhubāndhavasamīpavāsina āhūya vakti,
6 ൬ കാണാതെപോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ട് എന്നോട് കൂടെ സന്തോഷിപ്പിൻ എന്നു അവരോട് പറയും.
hāritaṁ mēṣaṁ prāptōham atō hētō rmayā sārddham ānandata|
7 ൭ അങ്ങനെ തന്നെ മാനസാന്തരം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പത് നീതിമാന്മാരെക്കുറിച്ചുള്ളതിനേക്കാൾ മാനസാന്തരപ്പെടുന്ന ഒരു പാപിയെ കുറിച്ച് സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
tadvadahaṁ yuṣmān vadāmi, yēṣāṁ manaḥparāvarttanasya prayōjanaṁ nāsti, tādr̥śaikōnaśatadhārmmikakāraṇād ya ānandastasmād ēkasya manaḥparivarttinaḥ pāpinaḥ kāraṇāt svargē 'dhikānandō jāyatē|
8 ൮ അല്ല, ഒരു സ്ത്രീക്ക് പത്തു ദ്രഹ്മഉണ്ട് എന്നു വിചാരിക്കുക; ഒരു ദ്രഹ്മ കാണാതെ പോയാൽ അവൾ വിളക്കു കത്തിച്ച് വീട് തൂത്തുവാരി അത് കണ്ടുകിട്ടുന്നതുവരെ സൂക്ഷ്മത്തോടെ അന്വേഷിക്കും?
aparañca daśānāṁ rūpyakhaṇḍānām ēkakhaṇḍē hāritē pradīpaṁ prajvālya gr̥haṁ sammārjya tasya prāptiṁ yāvad yatnēna na gavēṣayati, ētādr̥śī yōṣit kāstē?
9 ൯ കണ്ടുകിട്ടിയാൽ സ്നേഹിതമാരെയും അയൽക്കാരികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ട് കിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിപ്പിൻ എന്നു പറയും.
prāptē sati bandhubāndhavasamīpavāsinīrāhūya kathayati, hāritaṁ rūpyakhaṇḍaṁ prāptāhaṁ tasmādēva mayā sārddham ānandata|
10 ൧൦ അങ്ങനെ തന്നെ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
tadvadahaṁ yuṣmān vyāharāmi, ēkēna pāpinā manasi parivarttitē, īśvarasya dūtānāṁ madhyēpyānandō jāyatē|
11 ൧൧ പിന്നെയും അവൻ പറഞ്ഞത്: ഒരു മനുഷ്യന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു.
aparañca sa kathayāmāsa, kasyacid dvau putrāvāstāṁ,
12 ൧൨ അവരിൽ ഇളയവൻ അപ്പനോട്: അപ്പാ, വസ്തുവിൽ എനിക്കുള്ള പങ്ക് തരേണമേ എന്നു പറഞ്ഞു; അവൻ അവർക്ക് വസ്തു പകുത്തുകൊടുത്തു.
tayōḥ kaniṣṭhaḥ putraḥ pitrē kathayāmāsa, hē pitastava sampattyā yamaṁśaṁ prāpsyāmyahaṁ vibhajya taṁ dēhi, tataḥ pitā nijāṁ sampattiṁ vibhajya tābhyāṁ dadau|
13 ൧൩ അധികനാൾ കഴിയുന്നതിന് മുമ്പെ ഇളയമകൻ സകലവും ശേഖരിച്ചു ദൂരദേശത്തേക്ക് യാത്രയായി. അവിടെ തനിക്കു ഉള്ള പണം മുഴുവൻ ആവശ്യമില്ലാതെ ചെലവഴിച്ചു ജീവിച്ചു.
katipayāt kālāt paraṁ sa kaniṣṭhaputraḥ samastaṁ dhanaṁ saṁgr̥hya dūradēśaṁ gatvā duṣṭācaraṇēna sarvvāṁ sampattiṁ nāśayāmāsa|
14 ൧൪ എല്ലാം ചെലവഴിച്ചു കഴിഞ്ഞപ്പോൾ ആ ദേശത്തു കഠിനക്ഷാമം ഉണ്ടായി. അവന് പണത്തിന് ആവശ്യംവന്നു തുടങ്ങി.
tasya sarvvadhanē vyayaṁ gatē taddēśē mahādurbhikṣaṁ babhūva, tatastasya dainyadaśā bhavitum ārēbhē|
15 ൧൫ അവൻ ആ ദേശത്തിലെ പൗരന്മാരിൽ ഒരാൾക്ക് വേണ്ടി ജോലി ചെയ്യാൻ പോയി. അവൻ അവനെ തന്റെ വയലിൽ പന്നികൾക്ക് തീറ്റ കൊടുക്കുന്ന ജോലി കൊടുത്തു.
tataḥ paraṁ sa gatvā taddēśīyaṁ gr̥hasthamēkam āśrayata; tataḥ sataṁ śūkaravrajaṁ cārayituṁ prāntaraṁ prēṣayāmāsa|
16 ൧൬ പന്നി തിന്നുന്ന വാളവരകൊണ്ട് വയറു നിറപ്പാൻ അവൻ ആഗ്രഹിച്ചു എങ്കിലും ആരും അവന് കൊടുത്തില്ല.
kēnāpi tasmai bhakṣyādānāt sa śūkaraphalavalkalēna piciṇḍapūraṇāṁ vavāñcha|
17 ൧൭ അപ്പോൾ സുബോധം വന്നിട്ട് അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചുകഴിഞ്ഞിട്ടും അധികം വരുന്നു; എന്നാൽ ഞാനോ വിശപ്പുകൊണ്ട് നശിച്ചുപോകുന്നു.
śēṣē sa manasi cētanāṁ prāpya kathayāmāsa, hā mama pituḥ samīpē kati kati vētanabhujō dāsā yathēṣṭaṁ tatōdhikañca bhakṣyaṁ prāpnuvanti kintvahaṁ kṣudhā mumūrṣuḥ|
18 ൧൮ ഞാൻ എഴുന്നേറ്റ് അപ്പന്റെ അടുക്കൽ ചെന്ന് അവനോട്: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു.
ahamutthāya pituḥ samīpaṁ gatvā kathāmētāṁ vadiṣyāmi, hē pitar īśvarasya tava ca viruddhaṁ pāpamakaravam
19 ൧൯ ഇനി നിന്റെ “മകൻ”എന്ന പേരിന് ഞാൻ യോഗ്യനല്ല; നിന്റെ ജോലിക്കാരിൽ ഒരാളെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു.
tava putra̮iti vikhyātō bhavituṁ na yōgyōsmi ca, māṁ tava vaitanikaṁ dāsaṁ kr̥tvā sthāpaya|
20 ൨൦ അങ്ങനെ അവൻ എഴുന്നേറ്റ് അപ്പന്റെ അടുക്കൽ പോയി. ദൂരത്ത് നിന്നു തന്നേ അപ്പൻ അവനെ കണ്ട് മനസ്സലിഞ്ഞ് ഓടിച്ചെന്നു അവനെ കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു.
paścāt sa utthāya pituḥ samīpaṁ jagāma; tatastasya pitātidūrē taṁ nirīkṣya dayāñcakrē, dhāvitvā tasya kaṇṭhaṁ gr̥hītvā taṁ cucumba ca|
21 ൨൧ മകൻ അവനോട്: അപ്പാ, ഞാൻ ദൈവത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കുവാൻ യോഗ്യനല്ല എന്നു പറഞ്ഞു.
tadā putra uvāca, hē pitar īśvarasya tava ca viruddhaṁ pāpamakaravaṁ, tava putra̮iti vikhyātō bhavituṁ na yōgyōsmi ca|
22 ൨൨ അപ്പൻ തന്റെ ദാസന്മാരോട്: നിങ്ങൾ വേഗം പോയി മേന്മയുള്ള വസ്ത്രങ്ങൾ കൊണ്ടുവന്നു ഇവനെ ധരിപ്പിക്കുക; ഇവന്റെ കയ്യിൽ മോതിരവും കാലിൽ ചെരിപ്പും ഇടുവിക്കുക.
kintu tasya pitā nijadāsān ādidēśa, sarvvōttamavastrāṇyānīya paridhāpayatainaṁ hastē cāṅgurīyakam arpayata pādayōścōpānahau samarpayata;
23 ൨൩ ഒരു തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുത്ത് അതിനെ പാകം ചെയ്യുക; നമുക്കു തിന്നു ആനന്ദിക്കാം.
puṣṭaṁ gōvatsam ānīya mārayata ca taṁ bhuktvā vayam ānandāma|
24 ൨൪ ഈ എന്റെ മകൻ മരിച്ചതുപോലെയായിരുന്നു; എന്നാൽ വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി.
yatō mama putrōyam amriyata punarajīvīd hāritaśca labdhōbhūt tatasta ānanditum ārēbhirē|
25 ൨൫ അവന്റെ മൂത്തമകൻ വയലിൽ ആയിരുന്നു; അവൻ വന്നു വീടിനോട് അടുത്തപ്പോൾ നൃത്തത്തിന്റെയും സംഗീത ഉപകരണങ്ങളുടെയും ശബ്ദം കേട്ട്,
tatkālē tasya jyēṣṭhaḥ putraḥ kṣētra āsīt| atha sa nivēśanasya nikaṭaṁ āgacchan nr̥tyānāṁ vādyānāñca śabdaṁ śrutvā
26 ൨൬ ബാല്യക്കാരിൽ ഒരാളെ വിളിച്ചു: ഇവിടെ എന്താണ് സംഭവിക്കുന്നത്? എന്നു ചോദിച്ചു.
dāsānām ēkam āhūya papraccha, kiṁ kāraṇamasya?
27 ൨൭ അവൻ അവനോട്: നിന്റെ സഹോദരൻ വന്നു; നിന്റെ അപ്പൻ അവനെ സൌഖ്യത്തോടെ കിട്ടിയതുകൊണ്ട് തടിപ്പിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു.
tataḥ sōvādīt, tava bhrātāgamat, tava tātaśca taṁ suśarīraṁ prāpya puṣṭaṁ gōvatsaṁ māritavān|
28 ൨൮ അപ്പോൾ അവൻ കോപിച്ചു, അകത്ത് കടക്കുവാൻ താത്പര്യം ഇല്ലാതെ നിന്നു; അപ്പൻ പുറത്തു വന്നു അവനോട് അപേക്ഷിച്ചു.
tataḥ sa prakupya nivēśanāntaḥ pravēṣṭuṁ na sammēnē; tatastasya pitā bahirāgatya taṁ sādhayāmāsa|
29 ൨൯ അവൻ അവനോട്: ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്റെ ചങ്ങാതികളുമായി ആനന്ദിക്കേണ്ടതിന് നീ ഒരിക്കലും എനിക്ക് ഒരു ആട്ടിൻകുട്ടിയെ തന്നിട്ടില്ല.
tataḥ sa pitaraṁ pratyuvāca, paśya tava kāñcidapyājñāṁ na vilaṁghya bahūn vatsarān ahaṁ tvāṁ sēvē tathāpi mitraiḥ sārddham utsavaṁ karttuṁ kadāpi chāgamēkamapi mahyaṁ nādadāḥ;
30 ൩൦ വേശ്യമാരോടുകൂടി നിന്റെ മുതൽ നശിപ്പിച്ച ഈ നിന്റെ മകൻ വന്നപ്പോഴേക്കോ തടിപ്പിച്ച കാളക്കുട്ടിയെ അവനുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു.
kintu tava yaḥ putrō vēśyāgamanādibhistava sampattim apavyayitavān tasminnāgatamātrē tasyaiva nimittaṁ puṣṭaṁ gōvatsaṁ māritavān|
31 ൩൧ അതിന് അവൻ അവനോട്: മകനേ, നീ എപ്പോഴും എന്നോട് കൂടെ ഇരിക്കുന്നുവല്ലോ; എനിക്കുള്ളത് എല്ലാം നിന്റേത് ആകുന്നു.
tadā tasya pitāvōcat, hē putra tvaṁ sarvvadā mayā sahāsi tasmān mama yadyadāstē tatsarvvaṁ tava|
32 ൩൨ നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ട് കിട്ടിയിരിക്കുന്നു. അതുകൊണ്ട് ആനന്ദിച്ചു സന്തോഷിക്കേണ്ടത് ആവശ്യമായിരുന്നു എന്നു പറഞ്ഞു.
kintu tavāyaṁ bhrātā mr̥taḥ punarajīvīd hāritaśca bhūtvā prāptōbhūt, ētasmāt kāraṇād utsavānandau karttum ucitamasmākam|