< ലൂക്കോസ് 14 >
1 ൧ പരീശപ്രമാണികളിൽ ഒരാളിന്റെ വീട്ടിൽ അവൻ ഭക്ഷണം കഴിക്കുവാൻ ശബ്ബത്തിൽ ചെന്നപ്പോൾ അവർ യേശുവിനെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു.
Teo t’ie nizilik’ añ’anjomba’ ty mpiamo beim-Pariseoo hikama ami’ty Sabotse, le fonga nikirok’ aze.
2 ൨ അവന്റെ മുമ്പിൽ മഹോദരം എന്ന അസുഖം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
Aa hehe te añatrefa’e eo t’indaty voa ty trinike.
3 ൩ യേശു ന്യായശാസ്ത്രികളോടും പരീശരോടും: ശബ്ബത്തിൽ സൌഖ്യമാക്കുന്നത് ശരിയോ അല്ലയോ എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.
Le hoe ty ontane’ Iesoà amo mpahay Hàkeo naho amo Fariseoo: No’ i Hake hao ty mampijangañe ami’ty Sabotse?
4 ൪ യേശു അവനെ തൊട്ടു സൌഖ്യമാക്കി വിട്ടയച്ചു.
Nianjiñe avao iereo, aa le rinambe’e naho jinanga’e, vaho nampiavote’e.
5 ൫ പിന്നെ അവരോട്: നിങ്ങളിൽ ഒരാളുടെ മകനോ കാളയോ ശബ്ബത്ത് നാളിൽ കിണറ്റിൽ വീണാൽ നിങ്ങൾ പെട്ടെന്ന് തന്നെ അതിനെ
Le hoe re tam’ iereo: Ia ama’ areo naho tafajoroboñ’ an-kadaha ao ty birì’e ndra ty añombe’e, ro tsy hañakatse aze aniany ami’ty andro Sabata?
6 ൬ വലിച്ചെടുക്കുകയില്ലയോ? എന്നു ചോദിച്ചു. അതിന് ഉത്തരം പറയുവാൻ അവർക്ക് കഴിഞ്ഞില്ല.
Aa le tampets’ eñoeño iereo amy hoe zay.
7 ൭ എന്നാൽ ക്ഷണിച്ചവർ മുഖ്യസ്ഥാനം തിരഞ്ഞെടുക്കുന്നത് കണ്ടിട്ട് അവൻ അവരോട് ഒരുപമ പറഞ്ഞു:
Ie nirendre’e o nambarañe nifatrifatry hitsotsèfotse aolo eio, le nirazañe’e ty hoe:
8 ൮ ഒരാൾ നിങ്ങളെ കല്യാണത്തിന് വിളിച്ചാൽ മുഖ്യ സ്ഥാനത്ത് ഇരിക്കരുത്; ഒരുപക്ഷേ നിന്നിലും മാനമേറിയവനെ അവൻ വിളിച്ചിരിക്കാം.
Naho eo ty mañambara azo homb’ añ’enga vao añe, ko mitsoretak’ aolo ey, ke ampihovae’e ty aman-kasy mandikoatse azo;
9 ൯ പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവൻ വന്നു: ഇവന് സ്ഥലം കൊടുക്ക എന്നു നിന്നോട് പറയുമ്പോൾ നീ നാണത്തോടെ അവസാനം പോയി ഇരിക്കേണ്ടിവരും.
ie amy zay, ho saontsie’ i nampihova anahareo roey ty hoe: Ampiambesaro t’indaty toy, le an-tsalatse ty hinankanankaña’o mb’ am-boho ao.
10 ൧൦ നിന്നെ ആരെങ്കിലും ക്ഷണിച്ചാൽ ചെന്ന് ഒടുവിലത്തെ സ്ഥാനത്ത് ഇരിക്ക; നിന്നെ ക്ഷണിച്ചവൻ വരുമ്പോൾ നിന്നോട്: സ്നേഹിതാ, മുമ്പോട്ടു വന്നു ഇരിക്ക എന്നു പറവാൻ ഇടവരട്ടെ; അപ്പോൾ വിരുന്നിന് നിന്നോടുകൂടെ ഇരിക്കുന്നവരുടെ മുമ്പിൽ നിനക്ക് മാനം ഉണ്ടാകും.
Aa naho ambaràñe, miambesara amo èpakeo, ie avy i nitaoñe azoy, le hanoa’e ty hoe: O rañetse, mionjona mb’aolo ey; le hanan-kasin-drehe añatrefa’ o miharo fiambesatse mikama ama’oo.
11 ൧൧ തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.
Harèke ty mitrotroaboke, vaho haonjoñe ty mirèke.
12 ൧൨ തന്നെ ക്ഷണിച്ചവനോട് അവൻ പറഞ്ഞത്: നീ ഒരു മുത്താഴമോഅത്താഴമോകഴിക്കുമ്പോൾ സ്നേഹിതന്മാരെയും സഹോദരന്മാരെയും ബന്ധുക്കളേയും സമ്പത്തുള്ള അയൽക്കാരെയും വിളിക്കരുത്; അവർ നിന്നെ അങ്ങോട്ടും വിളിച്ചിട്ട് നിനക്ക് പ്രത്യുപകാരം ചെയ്യും.
Hoe ka re amy nañambara azey: Ie mañalankañe fikama antoandro ndra hariva, ko mikanjy o rañe’oo, ndra o roahalahi’oo, ndra o longo’oo, ndra o mpañaleale marine azoo, tsy mone hambara’ iereo ka, le ho vinale i azoy.
13 ൧൩ അതുകൊണ്ട് നീ വിരുന്നു കഴിക്കുമ്പോൾ ദരിദ്രന്മാർ, അംഗഹീനന്മാർ, മുടന്തന്മാർ, കുരുടന്മാർ എന്നിവരെ ക്ഷണിക്ക;
F’ ihe manao takataka, koiho o rarakeo, o komboo, o kepekeo vaho o goao.
14 ൧൪ എന്നാൽ നീ ഭാഗ്യവാനാകും; നിനക്ക് പ്രത്യുപകാരം ചെയ്‌വാൻ അവർക്ക് കഴിവില്ല; അതുകൊണ്ട് നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ നിനക്ക് പ്രത്യുപകാരം ഉണ്ടാകും.
Le ho soatata irehe amy t’ie tsy hahavale. Hondroheñe ami’ty fivañon-ko velo’ o vantañeo i azoy.
15 ൧൫ അവനോട് കൂടെ വിരുന്നിലിരുന്നവരിൽ ഒരുവൻ ഇതു കേട്ടിട്ട്: ദൈവരാജ്യത്തിൽ ഭക്ഷണം കഴിക്കുന്നവൻ ഭാഗ്യവാൻ എന്നു അവനോട് പറഞ്ഞു;
Ie nahajanjiñe izay ty niambesatse nitrao-pikama ama’e le hoe ty asa’e ama’e: Soatata ze hikama amy Fifehean’ Añaharey.
16 ൧൬ അവനോട് അവൻ പറഞ്ഞത്: ഒരു മനുഷ്യൻ വലിയൊരു അത്താഴം ഒരുക്കി പലരെയും ക്ഷണിച്ചു.
Le hoe ty natoi’e: Teo t’indaty nañalankañe sabadidake naho nikoike maro,
17 ൧൭ അത്താഴസമയത്ത് അവൻ തന്റെ ദാസനെ അയച്ച് ആ ക്ഷണിച്ചവരോട്: എല്ലാം തയ്യാറായി; വരുവിൻ എന്നു പറയിച്ചു.
ie tendreke i sabadidakey le nampihitrife’e mpitoroñe hanao ty hoe amo nañambarà’eo: Antao fa hene hinalankañe.
18 ൧൮ എല്ലാവരും ഒരുപോലെ ഒഴികഴിവ് പറഞ്ഞുതുടങ്ങി; ഒന്നാമത്തവൻ അവനോട്: ഞാൻ ഒരു നിലം വാങ്ങിയതിനാൽ അത് ചെന്ന് കാണേണ്ടുന്ന ആവശ്യം ഉണ്ട്; എന്നോട് ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
Fe, songa nihalaly fihankañañe. Hoe ty valoha’e: Fa nivily tane iraho le tsi-mete tsy homb’eo hañente aze, aa le mihalaly t’ie hitotse ama’o hey.
19 ൧൯ മറ്റൊരുത്തൻ: ഞാൻ അഞ്ച് ജോടി കാളയെ വാങ്ങിച്ചിട്ടുണ്ട്; എനിക്ക് അവയെ നോക്കാൻ പോകണം; എന്നോട് ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
Hoe ka ty raike: Nikalo katràka folo iraho le hihitrike hibiribiry iareo. Iantofo koahe o halalikoo.
20 ൨൦ വേറൊരുത്തൻ: ഞാൻ ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നു; എനിക്ക് വരുവാൻ സാധ്യമല്ല എന്നു പറഞ്ഞു.
Hoe ka ty raike: Nañenga-vao iraho, le tsy eo ty hombako mb’eo.
21 ൨൧ ആ ദാസൻ മടങ്ങിവന്നു യജമാനനോടു അറിയിച്ചു. അപ്പോൾ വീട്ടുടയവൻ കോപിച്ചു ദാസനോട്: നീ വേഗം പട്ടണത്തിലെ വീഥികളിലും തെരുവുകളിലും ചെന്ന് ദരിദ്രന്മാർ, അംഗഹീനന്മാർ, കുരുടന്മാർ, മുടന്തന്മാർ, എന്നിവരെ കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.
Aa le nimpoly i mpitoroñey vaho hene natalili’e amy talè’ey. Viñetse amy zao i talen’ anjombay le hoe ty asa’e amy mpitoroñey: Masikà, akia mb’an-damoke mb’eo naho mb’ añ’ oloñolo’ o tanàñeo mb’eo le ampihovao mb’etoa o rarakeo, o kepekeo, o feio vaho o komboo.
22 ൨൨ പിന്നെ ദാസൻ: യജമാനനേ, കല്പിച്ചത് ഞാൻ ചെയ്തിരിക്കുന്നു; ഇനിയും സ്ഥലം ഉണ്ട് എന്നു പറഞ്ഞു.
Le hoe i mpitoroñey: O Rañandria, kila heneke i nandilia’oy, fa mbe malalake.
23 ൨൩ യജമാനൻ ദാസനോട്: നീ പട്ടണത്തിന് വെളിയിലേക്ക് പോയി എല്ലാ പ്രധാന വഴികളിലും പോയി, എന്റെ വീടുനിറയേണ്ടതിന് കാണുന്നവരെ അകത്തുവരുവാൻ നിർബ്ബന്ധിക്ക.
Le hoe i beiy amy mpitoro’ey: Akia mb’an-dalañe mb’eo, naho mb’amo lalan-tsilekeo vaho fonga aziro himoake hahàtseke ty trañoko.
24 ൨൪ ആദ്യം ക്ഷണിക്കപ്പെട്ട പുരുഷന്മാർ ആരും എന്റെ അത്താഴം ആസ്വദിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
Taroñeko te ndra raik’ am’ ondaty nikoihekoo tsy hitsòpek’ amo ahandrokoo.
25 ൨൫ ഒരു വലിയ പുരുഷാരം അവനോടുകൂടെ പോകുമ്പോൾ അവൻ തിരിഞ്ഞു അവരോട് പറഞ്ഞത്:
Havorontsan-dahialeñe ty nindre fañavelo am’ Iesoà. Ie nitolike, le nanoa’e ty hoe:
26 ൨൬ എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ സ്നേഹിക്കാതിരിക്കയും ചെയ്യുന്നവന് എന്റെ ശിഷ്യനാകുവാൻ സാധിക്കും
Naho eo ty miheo amako fa tsy mahafary rae naho rene naho valy naho anake naho rahalahy naho rahavave, eka, toe ty fiai’e, le tsy mete ho mpiamako.
27 ൨൭ തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്റെ പിന്നാലെ വരുന്നവൻ എന്റെ ശിഷ്യനാകും.
Tsy noko ho mpiamako ka ze tsy mitarazo ty hatae ajale’e naho manonjohy ahy.
28 ൨൮ നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിയുവാൻ ആഗ്രഹിച്ചാൽ ആദ്യം അത് തീർക്കുവാൻ ആവശ്യമായ പണം ഉണ്ടോ എന്നു ആലോചിക്കും.
Aa vaho ia ama’ areo, naho mañoreñe fitalakesañ’ abo, ro tsy hitoboke hey hañereñere ty ho vili’e, hahaoniñe ke ho fonitse,
29 ൨൯ അല്ലെങ്കിൽ അടിസ്ഥാനം ഇട്ടശേഷം തീർക്കുവാൻ പണം ഇല്ല എന്നു വന്നേക്കാം;
ke, ie napeta’e o mananta’eo naho tsy nahafonitse, le ho kizahe’ ze hisamba,
30 ൩൦ കാണുന്നവർ എല്ലാം; ഈ മനുഷ്യൻ പണിവാൻ തുടങ്ങി, പക്ഷേ തീർക്കുവാൻ സാധിക്കുന്നില്ല എന്നു പരിഹസിക്കുമല്ലോ.
ami’ty hoe: Namototse nañoreñe indatiy fe tsy nahafonitse.
31 ൩൧ അല്ല, ഒരു രാജാവ് മറ്റൊരു രാജാവിനോടു യുദ്ധത്തിനു പുറപ്പെടുന്നതിന് മുമ്പ് ഇരുന്നു, ഇരുപതിനായിരവുമായി വരുന്നവനോട് താൻ പതിനായിരവുമായി എതിർത്താൽ മതിയോ എന്നു ആലോചിക്കും.
Ia ka ty mpanjaka, hialy ami’ty mpanjaka hafa, ro tsy hitoboke hey hisafiry, hera, ami’ty rai-ale re ro haharebake ty aman-droe-ale?
32 ൩൨ അത് സാധ്യമല്ലെങ്കിൽ അവൻ ദൂരത്തിരിക്കുമ്പോൾ തന്നേ ദൂതന്മാരെ അയച്ചു സമാധാനത്തിനായി അപേക്ഷിക്കുന്നു.
Aa naho tsie, ie mbe añe ro hañitrifeñe ty hipay filongoañe ama’e.
33 ൩൩ അങ്ങനെ തന്നെ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളത് ഒക്കെയും വിട്ടുപിരിയുന്നു എങ്കിൽ അവന് എന്റെ ശിഷ്യനായിരിപ്പാൻ കഴിയും.
Aa le tsy lefe ho mpiamako ka t’ie tsy songa mahafoe ze hene fanaña’e.
34 ൩൪ ഉപ്പ് നല്ലത് തന്നെ; എന്നാൽ ഉപ്പിന്റെ രസം ഇല്ലാതെ പോയാൽ വീണ്ടും അതിന് എങ്ങനെ രസം വരുത്തും?
Soa o sirao; f’ie nàmoñe, inon-ka ty hahareizan-tave aze?
35 ൩൫ പിന്നെ നിലത്തിനും വളത്തിനും കൊള്ളുന്നതല്ല; അതിനെ പുറത്തു കളയും. കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.
Tsy mañeva o taneo ndra i zolokey izay, fa hariañe avao. Ze aman-dravembia hijanjiñe, Mijanjiña.