< ലൂക്കോസ് 13 >
1 ൧ ചില ഗലീലക്കാർ യാഗം കഴിച്ച് കൊണ്ടിരുന്നപ്പോൾ പീലാത്തോസ് അവരെ കൊല്ലിച്ചതായും, അവരുടെ രക്തം അവരുടെ യാഗത്തിൽ കലർന്നതായും ഉള്ള വിവരം, ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ചിലർ യേശുവിനോടു അറിയിച്ചു.
Naʻe ʻi ai ʻae niʻihi ʻi he kuonga ko ia, naʻa nau fakahā kiate ia ʻae kau Kāleli, ʻakinautolu naʻe hui ʻaki ʻe Pailato honau toto ʻa ʻenau ngaahi feilaulau.
2 ൨ അതിന് അവൻ ഉത്തരം പറഞ്ഞത്: അവർ എല്ലാ ഗലീലക്കാരിലും പാപികൾ ആയിരുന്നത് കൊണ്ടാണോ അവർക്ക് അങ്ങനെ സംഭവിച്ചത് എന്നു നിങ്ങൾക്ക് തോന്നുന്നുവോ?
Pea folofola ʻa Sisu, ʻo pehēange kiate kinautolu, “ʻOku mou mahalo naʻe angahala lahi ʻae kau Kāleli ko ia ʻi he kakai Kāleli kotoa pē, koeʻuhi naʻe hoko ʻae meʻa pehē kiate kinautolu?
3 ൩ അല്ല, ഒരിയ്ക്കലും അല്ല, മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ʻOku ou tala kiate kimoutolu, ʻOku ʻikai: pea kapau ʻe ʻikai te mou fakatomala, te mou malaʻia kotoa pē foki.
4 ൪ അതുപോലെ ശിലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേർ യെരൂശലേമിൽ താമസിക്കുന്ന എല്ലാ മനുഷ്യരേക്കാളും കുറ്റക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ?
Pe ko e toko hongofulu ma toko valu ko ia, naʻe taʻomia ʻi he holo ʻae fale leʻo ʻo Seiloame, pea mate ai ʻakinautolu, ʻoku mou mahalo ko e kau angahala lahi taha pe ʻakinautolu ʻi he kakai fulipē naʻe nofo ʻi Selūsalema?
5 ൫ അല്ല, ഒരിയ്ക്കലും അല്ല, മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ʻOku ou tala kiate kimoutolu, ʻOku ʻikai: pea kapau ʻe ʻikai te mou fakatomala, te mou malaʻia kotoa pē foki.”
6 ൬ അവൻ ഒരു ഉപമ അവരോട് പറഞ്ഞു: ഒരാൾക്ക് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. അയാൾ അതിൽ ഒരു അത്തിവൃക്ഷം നട്ടിരുന്നു; അവൻ അതിൽ ഫലമുണ്ടോ എന്ന് അന്വേഷിച്ചു. എന്നാൽ ഒന്നും കണ്ടില്ല.
Pea naʻa ne lea ʻaki foki ʻae fakatātā ni; “Naʻe tō ʻi he ngoue vaine ʻae tangata ʻe tokotaha ʻae ʻakau ko e fiki; pea haʻu ia ʻo kumi fua mei ai, ka naʻe ʻikai ʻilo[ia].
7 ൭ അവൻ തോട്ടക്കാരനോട്: ഞാൻ ഇപ്പോൾ മൂന്നു വർഷമായി ഈ അത്തിയിൽ ഫലം അന്വേഷിക്കുന്നു. എന്നാൽ ഇതുവരെ കണ്ടില്ല; അത് നിലത്തെ നിഷ്ഫലമാക്കുന്നതിനാൽ അതിനെ വെട്ടിക്കളയുക എന്നു പറഞ്ഞു.
Pea toki pehē ʻe ia ki he tauhi ngoue vaine, ‘Vakai, ko e taʻu ʻe tolu kuo u haʻu ʻo kumi fua ʻi he ʻakau ko e fiki ni, kae ʻikai ʻilo [ia]: tā hifo ia; ko e hā ʻoku ne fakataʻeʻaonga ai ʻae kelekele?’
8 ൮ അതിന് അവൻ: കർത്താവേ, ഒരു വർഷം കൂടെ നിൽക്കട്ടെ. ഞാൻ അതിന് ചുറ്റും കിളച്ച് വളം ഇടാം.
Pea lea ia, ʻo pehēange kiate ia, ‘ʻEiki, tuku ai pe ia ʻi he taʻu ni foki, kaeʻoua ke u keli tākai, mo taufetuku [ki ai].
9 ൯ അടുത്ത വർഷം അതിൽ ഫലം ഇല്ലെങ്കിൽ വെട്ടിക്കളയാം എന്നു ഉത്തരം പറഞ്ഞു.
Heiʻilo ʻe toki fua ia, pea kapau ʻe ʻikai, pea ke toki tā hifo ia.’”
10 ൧൦ ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു;
Pea naʻe ako ia ʻi he falelotu ʻe taha ʻi he ʻaho Sāpate.
11 ൧൧ അവിടെ പതിനെട്ട് വർഷമായി ഒരു രോഗാത്മാവു ബാധിച്ച്, കൂനിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. അവൾക്ക് ഒരിയ്ക്കലും നിവർന്നു നിൽക്കുവാൻ സാധിക്കുകയില്ലായിരുന്നു.
Pea vakai, naʻe ʻi ai ha fefine naʻe ʻiate ia ʻae laumālie fakamahaki ʻi he taʻu ʻe hongofulu ma valu, pea naʻe mapelu ia ki lalo, pea naʻe ʻikai ʻaupito ke faʻa tuʻu hake ia.
12 ൧൨ യേശു അവളെ കണ്ട് അടുക്കെ വിളിച്ചു: “സ്ത്രീയേ, നിന്റെ രോഗത്തിൽ നിന്നും വിടുതൽ ലഭിച്ചിരിക്കുന്നു” എന്നു പറഞ്ഞു അവളുടെമേൽ കൈവച്ചു.
Pea ʻi he mamata ki ai ʻa Sisu, naʻa ne ui [ia], mo ne pehē kiate ia, “Fefine, kuo veteki koe mei hoʻo mahaki.”
13 ൧൩ അവൾ ഉടനെ നിവർന്നു ദൈവത്തെ മഹത്വപ്പെടുത്തി.
Pea ne hilifaki hono nima kiate ia; pea naʻe toki tuʻu totonu leva ia, mo fakamālō ki he ʻOtua.
14 ൧൪ യേശു ശബ്ബത്തിൽ സുഖപ്പെടുത്തിയത് കൊണ്ട് പള്ളിപ്രമാണി കോപിച്ചു. അയാൾ പുരുഷാരത്തോട്: വേലചെയ്‌വാൻ ആറുദിവസമുണ്ട്; അതിനകം വന്നു സൌഖ്യമാക്കിക്കൊള്ളുക; ശബ്ബത്തിൽ ഇതു സാധ്യമല്ല എന്നു പറഞ്ഞു.
Pea lea ʻita ange ʻae pule ʻoe falelotu, koeʻuhi naʻe fakamoʻui ʻe Sisu ʻi he ʻaho Sāpate, ʻo ne pehē ki he kakai, “ʻOku ono ʻae ʻaho ʻoku totonu ke ngāue ai ʻae kakai: ko ia mou haʻu ai ke mou moʻui, kaeʻoua ʻi he ʻaho Sāpate.”
15 ൧൫ കർത്താവ് അവനോട്: കപടഭക്തിക്കാരേ, നിങ്ങളിൽ ഒരാൾ ശബ്ബത്തിൽ തന്റെ കാളയെയോ കഴുതയെയോ തൊഴുത്തിൽനിന്നു അഴിച്ച് കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ?
Pea folofola ange ʻae ʻEiki, ʻo pehēange kiate ia, “Ko e mālualoi koe! ʻIkai ʻoku mou taki taha vete ʻene pulu, pe ko ʻene ʻasi, mei hono tuʻunga, ʻo tataki [ia ]ke fakainu, ʻi he ʻaho Sāpate?
16 ൧൬ എന്നാൽ സാത്താൻ പതിനെട്ട് വർഷമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ച് വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു.
Pea ʻe ʻikai lelei ke vete ʻi he ʻaho Sāpate, mei he haʻi ni, ʻae fefine ni, ko e ʻofefine ʻo ʻEpalahame ʻaia kuo haʻisia ʻe Sētane, ʻi he taʻu ʻe hongofulu ma valu ni?”
17 ൧൭ അവൻ ഇതു പറഞ്ഞപ്പോൾ അവന്റെ എതിരാളികൾ എല്ലാവരും നാണിച്ചു; അവൻ ചെയ്യുന്ന എല്ലാ മഹത്വകരമായ പ്രവർത്തികളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു.
Pea ʻi heʻene lea ʻaki ʻae ngaahi meʻa ni, naʻe ma hono ngaahi fili kotoa pē; kae fiefia ʻae kakai kotoa pē, koeʻuhi ko e ngaahi meʻa ongoongolelei kotoa pē kuo ne fai.
18 ൧൮ പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യം ഏതിനോട് സദൃശം? ഏതിനോട് അതിനെ ഉപമിക്കണം?
Pea pehē ʻe ia, “ʻOku tatau mo e hā ʻae puleʻanga ʻoe ʻOtua? Pea te u fakatatau ia ki he hā?
19 ൧൯ ഒരു മനുഷ്യൻ തന്റെ തോട്ടത്തിൽ എറിഞ്ഞ കടുകുമണിയോട് അത് സദൃശം; അത് വളർന്ന് വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്നു അതിന്റെ കൊമ്പുകളിൽ താമസിച്ചു.
ʻOku tatau ia mo e foʻi tengaʻi musita, naʻe toʻo ʻe ha tangata, ʻo lī ki heʻene ngoue, pea tupu ia, ʻo hoko ko e ʻakau lahi; pea nofo ai ʻae fanga manu ʻoe ʻatā ʻi hono ngaahi vaʻa.”
20 ൨൦ പിന്നെയും അവൻ: ദൈവരാജ്യത്തെ ഏതിനോട് ഉപമിക്കണം?
Pea toe pehē ʻe ia, “Te u fakatatau ʻae puleʻanga ʻoe ʻOtua ki he hā?
21 ൨൧ അത് പുളിച്ചമാവിനോട്തുല്യം; അത് ഒരു സ്ത്രീ എടുത്തു മൂന്നുപറമാവിൽ ചേർത്ത് എല്ലാം പുളിച്ചുവരുന്നതു വരെ വച്ചു എന്നു പറഞ്ഞു.
ʻOku tatau ia mo e meʻa fakatupu, naʻe toʻo ʻe ha fefine, ʻo fufū ʻi he fua mahoaʻa ʻe tolu, ke ʻoua ke fakatupu ʻaki kotoa pē ia.”
22 ൨൨ അവൻ പട്ടണങ്ങളും ഗ്രാമങ്ങളും സഞ്ചരിച്ചു യെരൂശലേമിലേക്കു യാത്രചെയ്തു.
Pea naʻe ʻalu ia ʻi he ngaahi kolo mo e potu kakai, ʻo ako, mo fononga atu ki Selūsalema.
23 ൨൩ അപ്പോൾ ഒരാൾ അവനോട്: കർത്താവേ, കുറച്ച് പേർ മാത്രമേ രക്ഷപെടുകയുള്ളോ എന്നു ചോദിച്ചതിന് അവനോട് പറഞ്ഞത്:
Pea toki pehē ʻe he tokotaha kiate ia, “ʻEiki, ko e tokosiʻi [pe ]te nau moʻui?” Pea pehē ʻe ia kiate kinautolu,
24 ൨൪ ഇടുങ്ങിയ വാതിലിലൂടെ അകത്ത് പ്രവേശിക്കുവാൻ പരിശ്രമിക്കുവിൻ. പലരും പ്രവേശിക്കുവാൻ ശ്രമിക്കും. എന്നാൽ കഴിയുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
“Fai feinga ke hū ʻi he matapā fāsiʻi: he ʻoku ou tala kiate kimoutolu, ʻE kumi ʻe he tokolahi ke hū ki ai, kae ʻikai te nau mafai.
25 ൨൫ വീട്ടുടയവൻ എഴുന്നേറ്റ് കതക് അടച്ചശേഷം നിങ്ങൾ പുറത്തുനിന്ന്: കർത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ട് കതകിന് മുട്ടിത്തുടങ്ങുമ്പോൾ: നിങ്ങൾ എവിടെ നിന്നു വരുന്നു എന്ന് ഞാൻ അറിയുന്നില്ല എന്നു അവൻ ഉത്തരം പറയും.
Pea ka tuʻu hake ʻae ʻeiki ʻoe fale, ʻo tāpuni ʻae matapā, pea te mou tutuʻu leva ʻi he matapā ʻituʻa, ʻo tukituki, mo pehē [ai], ‘ʻEiki, ʻEiki, toʻo kiate kimautolu;’ pea ʻe lea ia, ʻo pehē mai kiate kimoutolu, ‘ʻOku ʻikai te u ʻilo pe ko hoʻomou haʻu mei fē:’
26 ൨൬ അന്നേരം നിങ്ങൾ: നിന്റെ മുമ്പിൽ ഞങ്ങൾ തിന്നുകയും കുടിക്കുകയും ഞങ്ങളുടെ തെരുവുകളിൽ നീ പഠിപ്പിക്കയും ചെയ്തുവല്ലോ എന്നു പറയും.
Pea te mou lea leva, [ʻo pehē], ‘Naʻa mau kai mo inu ʻi ho ʻao, pea naʻa ke akonaki ʻi homau ngaahi hala.’
27 ൨൭ അവനോ: നിങ്ങൾ എവിടെ നിന്നു വരുന്നു എന്നു ഞാൻ അറിയുന്നില്ല; അനീതി പ്രവൃത്തിക്കുന്നവരെ, എന്നെവിട്ടു പോകുവിൻ എന്നു പറയും.
Ka ʻe pehē ʻe ia, ‘ʻOku ou tala atu kiate kimoutolu, ʻOku ʻikai te u ʻilo pe ko hoʻomou haʻu mei fē; ʻalu ʻiate au ʻakimoutolu kotoa pē ʻoku fai angahala.’
28 ൨൮ അവിടെ അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തിൽ ഇരിക്കുന്നത് നിങ്ങൾ കാണും. എന്നാൽ നിങ്ങളെ പുറത്തു തള്ളിക്കളഞ്ഞു എന്നു നിങ്ങൾ കാണുമ്പോൾ, അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.
ʻE ai ʻae tangi mo e fengaiʻitaki ʻoe nifo, ʻoka mou ka mamata kia ʻEpalahame, mo ʻAisake, mo Sēkope, mo e kau palōfita kotoa pē, ʻi he puleʻanga ʻoe ʻOtua, ka kuo kapusi ʻakimoutolu kituaʻā.
29 ൨൯ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകർ വന്നു ദൈവരാജ്യത്തിൽ അത്താഴത്തിന് ഇരിക്കും.
Pea te nau haʻu mei he potu hahake mo hihifo, mei he tokelau mo e tonga, mo nau nofo hifo ʻi he puleʻanga ʻoe ʻOtua.
30 ൩൦ ചിലപ്പോൾ ആദ്യസ്ഥാനം ലഭിക്കുന്നതു അവസാനം വരുന്നവർക്കും ഒടുവിലത്തെ സ്ഥാനം ലഭിക്കുന്നതു ആദ്യം വന്നവർക്കും ആയിരിക്കും.
Pea vakai, ʻoku ai ʻae ki mui te nau muʻomuʻa; pea ʻoku ai ʻae ki muʻa te nau muimui.”
31 ൩൧ ആ സമയത്തു തന്നേ ചില പരീശന്മാർ അടുത്തുവന്ന് യേശുവിനെ ഉപദേശിച്ചു: ഇവിടം വിട്ടു പൊയ്ക്കൊൾക; ഹെരോദാവ് നിന്നെ കൊല്ലുവാൻ ആഗ്രഹിക്കുന്നു എന്നു അവനോട് പറഞ്ഞു.
Pea naʻe haʻu ʻi he ʻaho ko ia ʻae niʻihi ʻoe kau Fālesi, ʻonau pehē kiate ia, “ʻAlu koe, pea ke mole ʻi heni: he ʻoku loto ʻa Helota ke tāmateʻi koe.”
32 ൩൨ അവൻ അവരോട് പറഞ്ഞത്: നിങ്ങൾ പോയി ആ കുറുക്കനോട്: ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി നൽകുകയുംചെയ്യും; എന്നാൽ മൂന്നാംദിവസം എന്റെ പ്രവൃത്തി ഞാൻ പൂർത്തീകരിക്കുകയും ചെയ്യും.
Pea pehē ʻe ia kiate kinautolu, “Mou ō, ʻo tala ki he fokisi ko ia, ‘Vakai, ko e ʻaho ni mo e ʻapongipongi ʻoku ou kapusi ai ʻae kau tēvolo, mo fai ʻae fakamoʻui, pea ʻi hono [ʻaho ]tolu te u haohaoa.’
33 ൩൩ എങ്കിലും ഇന്നും നാളെയും മറ്റെന്നാളും ഞാൻ സഞ്ചരിക്കേണ്ടതാകുന്നു; യെരൂശലേമിനു പുറത്തുവച്ച് ഒരു പ്രവാചകൻ നശിച്ചുപോകാറില്ല എന്നു പറവിൻ.
Ka ko e moʻoni teu ʻeveʻeva ʻi he ʻaho ni, mo e ʻapongipongi, mo e [ʻaho ]ʻoku hoko[mo ia]: koeʻuhi ʻe ʻikai tāmateʻi ha palōfita ka ʻi Selūsalema pe.
34 ൩൪ യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ എത്ര പ്രാവശ്യം ചേർക്കുവാൻ എനിക്ക് മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല.
“ʻE Selūsalema, Selūsalema, ʻa Koe ʻoku ke tāmateʻi ʻae kau palōfita, mo ke lisingi ʻaki ʻae maka ʻakinautolu kuo fekau kiate koe, kuo tuʻo fiha ʻeku fie tānaki fakataha hoʻo fānau, ʻo hangē[ko e tānaki ]ʻe he motuʻa moa hono ʻuhiki ʻi hono lalo kapakau, ka naʻe ʻikai te mou loto[ki ai].
35 ൩൫ നിങ്ങളുടെ ഭവനം ശൂന്യമായ്തീരും; കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
Vakai, kuo siʻaki homou fale kiate kimoutolu ke lala: pea ko ʻeku tala moʻoni kiate kimoutolu, ʻE ʻikai te mou mamata kiate au, kaeʻoua ke mou pehē, ‘ʻOku monūʻia ia ʻoku haʻu ʻi he huafa ʻoe ʻEiki.’”