< ലൂക്കോസ് 11 >
1 ൧ ഒരിക്കൽ യേശു ഒരു സ്ഥലത്ത് പ്രാർത്ഥിക്കുകയായിരുന്നു; പ്രാർത്ഥന തീർന്നശേഷം ശിഷ്യന്മാരിൽ ഒരാൾ അവനോട്: കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിക്കുവാൻ പഠിപ്പിക്കേണമേ എന്നു പറഞ്ഞു.
And it came to pass, as he was in a certain place praying, that when he ceased one of his disciples said to him, Lord, teach us to pray, as John taught his disciples.
2 ൨ അവൻ അവരോട് പറഞ്ഞത്: നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുക: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;
And he said to them, When ye pray, say, Father, hallowed be thy name; thy kingdom come;
3 ൩ ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഓരോ ദിവസവും തരേണമേ.
give us day by day our daily bread;
4 ൪ ഞങ്ങളോട് പാപം ചെയ്ത എല്ലാവരോടും ഞങ്ങളും ക്ഷമിക്കുന്നതിനാൽ ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങളെ പരീക്ഷയിലേക്ക് നയിക്കരുതേ; ദുഷ്ടങ്കൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ.
and forgive us our sins, for even we ourselves forgive every one that is indebted to us; and lead us not into temptation.
5 ൫ പിന്നെ അവൻ അവരോട് പറഞ്ഞത്: നിങ്ങളിൽ ആർക്കെങ്കിലും ഒരു സ്നേഹതിൻ ഉണ്ട് എന്നിരിക്കട്ടെ; അവൻ അർദ്ധരാത്രിക്ക് അവന്റെ അടുക്കൽ ചെന്ന്: സ്നേഹിതാ, എനിക്ക് മൂന്ന് അപ്പം കടം തരേണം;
And he said to them, Which of you shall have a friend, and shall go to him at midnight, and say to him Friend, lend me three loaves;
6 ൬ എന്റെ ഒരു സ്നേഹിതൻ തന്റെ യാത്രാമദ്ധ്യേ എന്റെ അടുക്കൽ വന്നു; അവന് കൊടുക്കുവാൻ എന്റെ പക്കൽ ഒന്നും ഇല്ല എന്നു അവനോട് പറഞ്ഞു എന്ന് വിചാരിക്കുക:
for a friend of mine hath come to me from a journey, and I have nothing to set before him?
7 ൭ അപ്പോൾ സ്നേഹിതൻ അകത്തുനിന്ന്, എന്നെ പ്രയാസപ്പെടുത്തരുത്; കതക് അടച്ചിരിക്കുന്നു; പൈതങ്ങളും എന്റെ കൂടെ കിടക്കുന്നു; എഴുന്നേറ്റ് തരുവാൻ എനിക്ക് കഴിയുകയില്ല എന്നു അകത്തുനിന്ന് ഉത്തരം പറഞ്ഞു എന്നു കരുതുക
And he from within shall answer and say, Trouble me not; the door is now shut, and I and my children are in bed; I cannot rise and give thee.
8 ൮ അവൻ സ്നേഹിതനാകയാൽ എഴുന്നേറ്റ് അവന് കൊടുക്കുവാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും, അവൻ ലജ്ജകൂടാതെ വീണ്ടുംവീണ്ടും ചോദിക്കുന്നത് കൊണ്ട് എഴുന്നേറ്റ് അവന് ആവശ്യം ഉള്ളത് കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
I say to you, though he will not rise and give him because he is his friend, yet because of his importunity he will rise and give him as many as he needeth.
9 ൯ യാചിപ്പിൻ, എന്നാൽ നിങ്ങൾക്ക് കിട്ടും; അന്വേഷിക്കുവിൻ, എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്ക് തുറക്കും.
And I say to you, Ask, and it will be given you; seek, and ye will find; knock, and the door will be opened to you.
10 ൧൦ യാചിക്കുന്നവനു ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
For every one that asketh, receiveth; and he that seeketh, findeth; and to him that knocketh, the door will be opened.
11 ൧൧ എന്നാൽ നിങ്ങളിൽ ഒരു അപ്പനോട് മകൻ അപ്പം ചോദിച്ചാൽ അവന് കല്ല് കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിനു പകരം പാമ്പിനെ കൊടുക്കുമോ?
And what father is there, among you, who, if his son ask for bread, will give him a stone? or if he ask for a fish, will instead of a fish give him a serpent?
12 ൧൨ മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ?
or, if he ask for an egg, will give him a scorpion?
13 ൧൩ അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുക്കുവാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.
If ye then, though evil, know how to give good gifts to your children, how much more will your Father in heaven give the Holy Spirit to those who ask him!
14 ൧൪ ഒരിക്കൽ യേശു ഊമനായ ഒരാളിൽ നിന്നു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചര്യപ്പെട്ടു.
And he was casting out a demon, and it was dumb; and it came to pass, when the demon had gone out, that the dumb man spoke. And the multitudes wondered.
15 ൧൫ അവരിൽ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവൻ ഭൂതങ്ങളെ പുറത്താക്കുന്നത് എന്നു പറഞ്ഞു.
But some of them said, He casteth out the demons through Beelzebul, the prince of the demons;
16 ൧൬ വേറെ ചിലർ അവനെ പരീക്ഷിക്കാനായി ആകാശത്തുനിന്ന് ഒരു അടയാളം അവനോട് ചോദിച്ചു.
and others, to make trial of him, asked of him a sign from heaven.
17 ൧൭ പക്ഷേ യേശുവിന് അവരുടെ ചിന്തകൾ അറിയാമായിരുന്നു. അതുകൊണ്ട് അവൻ അവരോട് പറഞ്ഞത്: തന്നിൽതന്നേ ഛിദ്രിച്ചരാജ്യം എല്ലാം നശിച്ചുപോകും; കുടുംബങ്ങളും നശിക്കും.
But he, knowing their thoughts, said to them, Every kingdom divided against itself is brought to desolation; and house divided against house falleth.
18 ൧൮ സാത്താനും തന്നോട് തന്നേ ഛിദ്രിച്ചു എങ്കിൽ, അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ.
And if Satan also be divided against himself, how shall his kingdom stand? For ye say that I cast out the demons through Beelzebul.
19 ൧൯ ഞാൻ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ നിങ്ങളുടെ മക്കൾ ആരെക്കൊണ്ട് പുറത്താക്കുന്നു; അതുകൊണ്ട് അവർ നിങ്ങൾക്ക് ന്യായാധിപതികൾ ആകും.
But if I cast out the demons through Beelzebul, through whom do your sons cast them out? Therefore shall they be judges of you.
20 ൨൦ എന്നാൽ ദൈവത്തിന്റെ ശക്തികൊണ്ട് ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു നിശ്ചയം.
But if I cast out the demons through the finger of God, then hath the kingdom of God already come to you.
21 ൨൧ ബലവാൻ ആയുധം ധരിച്ചു താൻ താമസിക്കുന്ന വീട് കാക്കുമ്പോൾ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു.
When a strong man armed guardeth his palace, his goods are in peace;
22 ൨൨ അവനിലും ബലവാനായവൻ വന്നു അവനെ ജയിച്ചു എങ്കിലോ അവൻ ആശ്രയിച്ചിരുന്ന രക്ഷാകവചം പിടിച്ചുപറിച്ചു അവന്റെ കൊള്ള മുഴുവനും എടുക്കും.
but when one stronger than he cometh upon him and overcometh him, he taketh from him his whole armor wherein he trusted, and divideth his spoils.
23 ൨൩ എനിക്ക് അനുകൂലമല്ലാത്തവൻ എനിക്ക് പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു.
He that is not with me is against me; and he that gathereth not with me scattereth abroad.
24 ൨൪ അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടുപോയിട്ട് വെള്ളം ഇല്ലാത്ത പ്രദേശങ്ങളിൽ തണുപ്പ് തിരഞ്ഞുനടക്കുന്നു. കാണാതാകുമ്പോൾ: ഞാൻ വിട്ടുപോന്ന വീട്ടിലേക്ക് മടങ്ങിപ്പോകും എന്നു പറഞ്ഞു ചെല്ലും.
When the unclean spirit is gone out from a man, it goeth through dry places, seeking rest; and finding none, it saith, I will return to my house whence I came out.
25 ൨൫ അപ്പോൾ അത് അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു.
And on coming, it findeth it swept and put in order.
26 ൨൬ അപ്പോൾ അവൻ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ട് വരുന്നു; അവയും അതിൽ കടന്നു താമസിച്ചിട്ട് ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി ആദ്യത്തേതിനേക്കാൾ മോശമാകും.
Then it goeth, and taketh with it seven other spirits more wicked than itself, and they enter in, and dwell there; and the last state of that man becometh worse than the first.
27 ൨൭ ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോട്: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.
And it came to pass, as he was saying these things, that a certain woman lifted up her voice from the crowd, and said to him, Blessed is the womb that bore thee, and the breasts from which thou drewest nourishment.
28 ൨൮ അതിന് അവൻ: അല്ല, ദൈവത്തിന്റെ വചനം കേട്ട് പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ എന്നു പറഞ്ഞു.
But he said, Blessed rather are they that hear the word of God and keep it.
29 ൨൯ പുരുഷാരം വർദ്ധിച്ചു വന്നപ്പോൾ അവൻ പറഞ്ഞു തുടങ്ങിയത്: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അത് അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന് ഒരു അടയാളവും കൊടുക്കുകയില്ല.
And when the crowds were thronging about him, he began to say, This generation is a wicked generation; it seeketh a sign; and no sign will be given it, but the sign of Jonah.
30 ൩൦ യോനാ നിനവേക്കാർക്ക് അടയാളം ആയതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്ക്കും ആകും.
For as Jonah was a sign to the Ninevites, so will also the Son of man be to this generation.
31 ൩൧ തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയിലെ ആളുകളോട് ഒന്നിച്ച് ഉയിർത്തെഴുന്നേറ്റ് അവരെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾക്കുവാൻ ഭൂമിയുടെ അറ്റത്തുനിന്ന് വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.
The queen of the south will rise up in the judgment with the men of this generation, and will condemn them; for she came from the ends of the earth to hear the wisdom of Solomon; and lo! something more than Solomon is here.
32 ൩൨ നിനവേക്കാർ ന്യായവിധിയിൽ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ട് മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനയിലും വലിയവൻ.
The men of Nineveh will stand up in the judgment with this generation, and will condemn it; for they repented at the preaching of Jonah; and lo! something more than Jonah is here.
33 ൩൩ വിളക്കു കൊളുത്തീട്ട് ആരും നിലവറയിലോപറയിൻകീഴിലോ വെയ്ക്കാറില്ല. അകത്ത് വരുന്നവർക്ക് വെളിച്ചം കാണേണ്ടതിന് വിളക്കുകാലിന്മേൽ അത്രേ വെയ്ക്കുന്നത്.
No one when he has lighted a lamp, puts it into a secret place, or under the bushel, but on the lamp-stand, that they who come in may see the light.
34 ൩൪ ശരീരത്തിന്റെ വിളക്കു കണ്ണാകുന്നു; കണ്ണ് നല്ലതാണെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ.
The lamp of the body is thine eye. When thine eye is clear, thy whole body also is in the light; but when it is disordered, thy body also is in darkness.
35 ൩൫ ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക.
Take heed therefore, that the light which is within thee be not darkness.
36 ൩൬ നിന്റെ ശരീരം അന്ധകാരം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാൽ, വിളക്കു അതിന്റെ തിളക്കംകൊണ്ട് നിന്നെ പ്രകാശിപ്പിക്കുംപോലെ ശരീരവും പ്രകാശമുള്ളത് ആയിരിക്കും.
If then thy whole body is enlightened, having no part dark, the whole will be as fully enlightened, as when a lamp with its bright shining giveth thee light.
37 ൩൭ അവൻ സംസാരിക്കുമ്പോൾ തന്നേ ഒരു പരീശൻ തന്നോടുകൂടെ ഭക്ഷണം കഴിക്കുവാൻ അവനെ ക്ഷണിച്ചു; അവനും അകത്ത് കടന്ന് ഭക്ഷണത്തിനിരുന്നു.
And when he had done speaking, a Pharisee asked him to dine with him. And he went in and reclined at the table.
38 ൩൮ എന്നാൽ യേശു ആഹാരത്തിനു മുമ്പ് കൈകാലുകൾ കഴുകിയില്ല എന്നു കണ്ടിട്ട് പരീശൻ ആശ്ചര്യപ്പെട്ടു.
And the Pharisee, seeing it, wondered that he did not bathe before dinner.
39 ൩൯ കർത്താവ് അവനോട്: പരീശന്മാരായ നിങ്ങൾ പാത്രങ്ങളുടെ പുറം വൃത്തിയാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവർച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.
But the Lord said to him, Now ye Pharisees cleanse the outside of the cup and the platter; but your inside is full of rapacity and wickedness.
40 ൪൦ മൂഢന്മാരേ, പുറം ഉണ്ടാക്കിയവൻ തന്നെ ആണ് അകവും ഉണ്ടാക്കിയത്?
Fools, did not he who made the outside, make the inside also?
41 ൪൧ അകത്തുള്ളത് ഭിക്ഷയായി കൊടുക്കുവിൻ; എന്നാൽ സകലവും നിങ്ങൾക്ക് ശുദ്ധം ആകും എന്നു പറഞ്ഞു.
But give what they contain in alms, and lo! all is clean to you.
42 ൪൨ പരീശരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലുംഎല്ലാ ഇല ചെടികളിലും ദശാംശം കൊടുക്കുകയും ന്യായവും ദൈവസ്നേഹവും വിട്ടുകളയുകയും ചെയ്യുന്നു; നിങ്ങൾ ദൈവത്തെ സ്നേഹിക്കുകയും ന്യായം ചെയ്കയും അതോടൊപ്പം തന്നെ മറ്റ് കാര്യങ്ങളും ചെയ്യണം.
But woe to you Pharisees! for ye pay tithes of the mint, and the rue, and every herb; and pass by justice and the love of God. These ought ye to have done, and not to leave those undone.
43 ൪൩ പരീശരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾക്ക് പള്ളിയിൽ പ്രധാന സ്ഥാനവും പൊതുസ്ഥലങ്ങളിൽ വന്ദനവും പ്രിയമാകുന്നു. നിങ്ങൾക്ക് അയ്യോ കഷ്ടം;
Woe to you Pharisees! for ye love the chief seats in the synagogues, and salutations in the markets.
44 ൪൪ നിങ്ങൾ വേർതിരിച്ചറിയാൻ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവ ഇന്നവയെന്നറിയാതെ മീതെ നടക്കുന്നവരെപ്പോലെയാകുന്നു നിങ്ങൾ.
Woe to you, for ye are as tombs which are unseen, and men walking over them know it not.
45 ൪൫ ന്യായശാസ്ത്രിമാരിൽ ഒരുവൻ അവനോട്: ഗുരോ, പരീശരെ പറ്റി ഇങ്ങനെ പറയുന്നതിനാൽ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു.
And one of the lawyers answering saith to him, Teacher, in saying these things, thou revilest us also.
46 ൪൬ അതിന് അവൻ പറഞ്ഞത്: ന്യായശാസ്ത്രിമാരായ നിങ്ങൾക്കും അയ്യോ കഷ്ടം; എടുക്കുവാൻ പ്രയാസമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെക്കൊണ്ട് എടുപ്പിക്കുന്നു; എന്നാൽ നിങ്ങൾ ഒരു വിരൽ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.
And he said, To you lawyers also, woe! for ye load men with burdens grievous to be borne, and ye yourselves touch not the burdens with one of your fingers.
47 ൪൭ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാർ അവരെ കൊന്നു.
Woe to you! for ye build the tombs of the prophets, and your fathers killed them.
48 ൪൮ അതിനാൽ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷികളായിരിക്കയും സമ്മതിക്കുകയും ചെയ്യുന്നു; അവർ അവരെ കൊന്നു; നിങ്ങൾ അവരുടെ കല്ലറകളെ പണിയുന്നു.
So then ye bear witness to and approve the deeds of your fathers; for they indeed killed them, and ye are building [[their tombs]].
49 ൪൯ അതുകൊണ്ട് ദൈവത്തിന്റെ ജ്ഞാനവും പറയുന്നത്: ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കൽ അയയ്ക്കുന്നു; അവരിൽ ചിലരെ അവർ കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്യും.
Therefore the wisdom of God also said, I will send them prophets and apostles, and some of them they will kill and persecute;
50 ൫൦ ഹാബെലിന്റെ രക്തം തുടങ്ങി യാഗപീഠത്തിനും ആലയത്തിനും നടുവിൽവച്ച് കൊല്ലപ്പെട്ട സെഖര്യാവിന്റെരക്തംവരെ
that the blood of all the prophets, which hath been shed from the foundation of the world, may be required of this generation;
51 ൫൧ ലോകസ്ഥാപനം മുതൽ ചൊരിഞ്ഞിരിക്കുന്ന സകലപ്രവാചകന്മാരുടെയും രക്തം ഈ തലമുറയോട് ചോദിപ്പാൻ ഇടവരേണ്ടതിനുതന്നെ. അതേ, ഈ തലമുറയോട് അത് ചോദിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
from the blood of Abel to the blood of Zechariah, who was slain between the altar and the temple. Yea, I tell you, it will be required of this generation.
52 ൫൨ ന്യായശാസ്ത്രിമാരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ ദൈവികജ്ഞാനം മറ്റുള്ളവർ അറിയാതിരിക്കാൻ ശ്രമിച്ചു. അത് ഒരു ഭവനത്തിന്റെ താക്കോൽ മറച്ചുവയ്ക്കുന്നതിനു തുല്യം ആണ്; നിങ്ങൾ അതിൽ കടന്നില്ല; കടക്കുന്നവരെ തടയുകയും ചെയ്തു.
Woe to you lawyers! because ye have taken away the key of knowledge; ye have not entered yourselves, and those who were entering ye have hindered.
53 ൫൩ അവൻ അവിടംവിട്ട് പോകുമ്പോൾ ശാസ്ത്രിമാരും പരീശന്മാരും
And as he came out thence, the scribes and the Pharisees began to be very spiteful, and to press him to speak off hand about many things,
54 ൫൪ അവനോട് എതിർക്കുവാനും തർക്കിക്കുവാനും തുടങ്ങി. യേശു പറയുന്ന ഉത്തരങ്ങളിൽ നിന്നു അവനെ കുടുക്കുവാനായി പല കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.
lying in wait to catch something out of his mouth.