< ലേവ്യപുസ്തകം 9 >
1 ൧ എട്ടാം ദിവസം മോശെ അഹരോനെയും പുത്രന്മാരെയും യിസ്രായേൽ മൂപ്പന്മാരെയും വിളിച്ച്,
EIA hoi kekahi, i ka walu o ka la, hea ae la o Mose ia Aarona a me kana mau keiki a me na luna kahiko o ka Iseraela;
2 ൨ അഹരോനോടു പറഞ്ഞതെന്തെന്നാൽ: “നീ പാപയാഗത്തിനായി ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ഹോമയാഗത്തിനായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും എടുത്ത് യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം.
Olelo ae la oia la Aarona, E lawe oe i ke keikibipi opiopio i mohailawehala, a me ka hipakane i mohaikuni, he kina ole, a e mohai aka ma ke alo o Iehova.
3 ൩ എന്നാൽ യിസ്രായേൽ മക്കളോടു നീ പറയേണ്ടത് എന്തെന്നാൽ: ‘യഹോവയുടെ സന്നിധിയിൽ യാഗം കഴിക്കേണ്ടതിനു നിങ്ങൾ പാപയാഗത്തിനായി ഊനമില്ലാത്ത ഒരു കോലാട്ടിൻകുട്ടിയെയും ഹോമയാഗത്തിനായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ചെമ്മരിയാട്ടിൻകുട്ടിയെയും
A e olelo aka oe i na mamo a Iseraela, penei, E lawe oukou i ke keikikao i mohailawehala; a me ke keikibipi a me ke keikihipa, na mea o ka makahiki hookahi, me ke kina ole, i mohaikuni;
4 ൪ സമാധാനയാഗത്തിനായി ഒരു കാളയെയും ഒരു ചെമ്മരിയാട്ടുകൊറ്റനെയും എണ്ണചേർത്ത ഭോജനയാഗത്തെയും എടുക്കുവിൻ; യഹോവ ഇന്ന് നിങ്ങൾക്ക് പ്രത്യക്ഷനാകും’”.
A me ka bipikane a me ka hipakane i mau mohaihoomalu, e mohai aku ma ke alo o Iehova, a me ka mohaiai i huiia me ka aila; no ka mea, i keia la e ikeia'i o Iehova e oukou.
5 ൫ മോശെ കല്പിച്ചവ എല്ലാം അവർ സമാഗമനകൂടാരത്തിനു മുമ്പിൽ കൊണ്ടുവന്നു; സഭമുഴുവനും അടുത്തുവന്നു യഹോവയുടെ സന്നിധിയിൽ നിന്നു.
A lawe mai la lakou i ka mea a Mose i kauoha ai, ma ke alo o ka halelewa o ke anaina; a hookokoke mai la ke anaina a pau, a kukulu ae la imua o Iehova.
6 ൬ അപ്പോൾ മോശെ: “നിങ്ങൾ ചെയ്യണമെന്ന് യഹോവ കല്പിച്ച കാര്യം ഇതാകുന്നു; യഹോവയുടെ തേജസ്സ് നിങ്ങൾക്ക് പ്രത്യക്ഷമാകും” എന്നു പറഞ്ഞു.
I ae la o Mose, Eia ka mea a Iehova i kauoha mai ai e hana oukou; a e ikeia ka nani o Iehova e oukou.
7 ൭ അഹരോനോട് മോശെ: “നീ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു യഹോവ കല്പിച്ചതുപോലെ നിന്റെ പാപയാഗവും ഹോമയാഗവും അർപ്പിച്ചു നിനക്കും ജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു ജനത്തിന്റെ വഴിപാട് അർപ്പിച്ച് അവർക്കായിട്ടും പ്രായശ്ചിത്തം കഴിക്കുക എന്നു പറഞ്ഞു.
Olelo aku la hoi o Mose ia Aarona, E hele oe i ke kuahu, a e kanmaha aku i kau mohailawehala, a me kau mohaikuni, a e hana i kalahala nou iho, a no na kanaka; a e alana aku i ka mohai a na kanaka, a e hana i kalahala no lakou, e like me ka Iehova kauoha,
8 ൮ അങ്ങനെ അഹരോൻ യാഗപീഠത്തിന്റെ അടുക്കൽ ചെന്നു തനിക്കുവേണ്ടി പാപയാഗത്തിനുള്ള കാളക്കുട്ടിയെ അറുത്തു;
Nolaila, hele ae la o Aarona i ke kuahu, a pepehi iho la i ke keikibipi mohailawehala, ka mea nona iho.
9 ൯ അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അഹരോന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ രക്തത്തിൽ വിരൽ മുക്കി യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു.
Lawe mai la hoi ka Aarona mau keiki i ke koko io na la; a hoo iho oia i kona manamanalima iloko o ke koko, a kau aku la ma na pepeiaohao o ke kuahu, a ninini iho la i ke koko malalo o ke kuahu.
10 ൧൦ പാപയാഗത്തിന്റെ മേദസ്സും വൃക്കകളും കരളിന്മേലുള്ള കൊഴുപ്പും അവൻ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.
Aka o ke kaikea a me na puupaa, a me ka aa o ke au ma ke akepaa, o ka mohailawehala, oia kana i kuni ai ma ke kuahu, e like me ka Iehova kaaoha ia Mose.
11 ൧൧ അതിന്റെ മാംസവും തോലും അവൻ പാളയത്തിനു പുറത്ത് തീയിൽ ഇട്ടു ചുട്ടുകളഞ്ഞു.
A ua puhi oia i ka io a me ka ili me ke am mawaho o kahi e hoomoana'i.
12 ൧൨ അവൻ ഹോമയാഗത്തെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അത് യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
Pepehi ae la ia i ka mohaikuni, a haawi ka Aarona mau keiki i ke koko ia ia, a pipi oia ia ma ke kuahu a puni.
13 ൧൩ അവർ കഷണംകഷണമായി ഹോമയാഗവും അതിന്റെ തലയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അവയെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
Haawi ae la hoi lakou i ka mohaikuni ia ia, me na apana a me ke poo; a puhi ae la hoi oia ma ke kuahu.
14 ൧൪ അവൻ അതിന്റെ കുടലും കാലും കഴുകി യാഗപീഠത്തിന്മേൽ ഹോമയാഗത്തിൻ മീതെ ദഹിപ്പിച്ചു.
Holoi ae la oia i ka naau a me na wawae, a puhi ae la hoi maluna o ka mohaikuni ma ke kuahu.
15 ൧൫ അവൻ ജനത്തിന്റെ വഴിപാട് കൊണ്ടുവന്നു: ജനത്തിനുവേണ്ടി പാപയാഗത്തിനുള്ള കോലാടിനെ പിടിച്ച് അറുത്തു മുമ്പിലത്തേതിനെപ്പോലെ പാപയാഗമായി അർപ്പിച്ചു.
Lawe mai la hoi oia i ka mohai a na kanaka, a lalau ae la i ke kao, i ka mohailawehala no na kanaka, a pepehi ae la ia mea, a kaumaha aku la hoi ia no ka hewa, e like me ka mua.
16 ൧൬ അവൻ ഹോമയാഗംകൊണ്ടു വന്ന് അതും നിയമപ്രകാരം അർപ്പിച്ചു.
Lawe mai la hoi oia i ka mohaikuni, a kanmaha aku la ia e like me ke kanawai.
17 ൧൭ അവൻ ഭോജനയാഗം കൊണ്ടുവന്ന് അതിൽ നിന്നു കൈനിറച്ച് എടുത്തു പ്രഭാതത്തിലെ ഹോമയാഗത്തിനു പുറമെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
Lawe mai la hoi oia i ka mohaiai, e hoopiha i kona lima ia mea, a puhi ae la ma ke kuahu, okoa ka mohaikuni o ke kakahiaka.
18 ൧൮ പിന്നെ അവൻ ജനത്തിനുവേണ്ടി സമാധാനയാഗത്തിനുള്ള കാളയെയും ചെമ്മരിയാട്ടുകൊറ്റനെയും അറുത്തു; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അത് യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
Pepehi ae la hoi oia i ka bipikane, a me ka hipakane, i alana no na mohaihoomalu, ka mea no na kanaka; a haawi ae la ka Aarona mau keiki i ke koko ia ia, a pipi ae ia oia ia mea ma ke kuahu a puni,
19 ൧൯ കാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സും തടിച്ചവാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും വൃക്കകളും കരളിന്മേലുള്ള കൊഴുപ്പും കൊണ്ടുവന്നു.
A i ke kaikea o ka bipikane a me ka hipakane, a me ka huelo, a me ka makaupena, a me na puupaa, a me ka aa o ke au ma ke akepaa:
20 ൨൦ അവർ മേദസ്സു നെഞ്ചിന്റെ കഷണങ്ങളുടെമേൽ വച്ചു; അവൻ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
Kau aku la hoi lakou i ke kaikea maluna o na umauma, a kuni ae la oia i ke kaikea ma ke kuahu;
21 ൨൧ എന്നാൽ നെഞ്ചിന്റെ കഷണങ്ങളും വലത്തെ കൈക്കുറകും മോശെ കല്പിച്ചതുപോലെ അഹരോൻ യഹോവയുടെ സന്നിധിയിൽ നീരാജാനാർപ്പണമായി നീരാജനം ചെയ്തു.
A hooluli ae la hoi o Aarona i ka umauma a me ka uha mua akau i mohaihoali ma ke alo o Iehova, e like me ka Mose kauoha.
22 ൨൨ പിന്നെ അഹരോൻ ജനത്തിനു നേരെ കൈ ഉയർത്തി അവരെ ആശീർവ്വദിച്ചു; പാപയാഗവും ഹോമയാഗവും സമാധാനയാഗവും അർപ്പിച്ചിട്ട് അവൻ ഇറങ്ങിപ്പോന്നു.
Hohola ae la hoi o Aarona i kona mau lima i na kanaka, a hoomaikai aku la ia lakou; a iho mai la hoi mai ke kaumaha ana i ka mohailawehala; a me ka mohaikuni, a me na mohaihoomalu.
23 ൨൩ മോശെയും അഹരോനും സമാഗമനകൂടാരത്തിൽ കടന്നിട്ട് പുറത്തു വന്നു ജനത്തെ ആശീർവ്വദിച്ചു; അപ്പോൾ യഹോവയുടെ തേജസ്സ് സകലജനത്തിനും പ്രത്യക്ഷമായി.
Komo aku la hoi o Mose me Aarona i ka halelewa o ke anaina, a puka mai la hoi laua, a hoomaikai aku la i na kanaka; a ikeia aku la ka nani o Iehova e ka poe kanaka a pau.
24 ൨൪ യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ടു യാഗപീഠത്തിന്മേൽ ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അത് കണ്ടപ്പോൾ ആർത്തു സാഷ്ടാംഗം വീണു.
Puka mai la hoi ke ahi mai ke alo mai o Iehova, a hoopau iho la i ka mohaikuni a me ke kaikea maluna o ke kuahu; a ike ka poe kanaka a pau ia, hooho ae la lakou a moe iho la ilalo ke alo.