< ലേവ്യപുസ്തകം 4 >
1 ൧ യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
၁ဣသရေလအမျိုးသားတို့တွင်တစ်စုံ တစ်ယောက်သောသူသည် ပညတ်တော်များ ကိုအမှတ်မထင်ချိုးဖောက်၍အပြစ်ကူး လွန်ခဲ့သည်ရှိသော် အောက်ဖော်ပြပါပြဋ္ဌာန်း ချက်များကိုလိုက်နာရန် ထာဝရဘုရား သည်မောရှေမှတစ်ဆင့်ချမှတ်ပေးတော်မူ၏။
2 ൨ “യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ഒരുവൻ അബദ്ധവശാൽ പാപംചെയ്ത് ആ വക വല്ലതും പ്രവർത്തിച്ചാൽ -
၂
3 ൩ അഭിഷിക്തനായ പുരോഹിതൻ ജനത്തിന്മേൽ കുറ്റം വരത്തക്കവണ്ണം പാപംചെയ്തു എങ്കിൽ താൻ ചെയ്ത പാപംനിമിത്തം അവൻ യഹോവയ്ക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അർപ്പിക്കണം.
၃အကယ်၍ယဇ်ပုရောဟိတ်မင်းသည်အပြစ် ပြုမိလျှင် လူတို့အားလည်းအပြစ်ရောက်စေ သည့်အတွက်ကြောင့်သူသည် အပြစ်အနာ ကင်းသောနွားပျိုကို မိမိအပြစ်ဖြေရန် ထာဝရဘုရားအားယဇ်ပူဇော်ရမည်။-
4 ൪ അവൻ ആ കാളയെ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു കാളയുടെ തലയിൽ കൈവച്ചു യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കണം.
၄သူသည်နွားကိုတဲတော်တံခါးဝထာဝ ဘုရားရှေ့တော်သို့ယူဆောင်ခဲ့ပြီးလျှင် နွား ၏ဦးခေါင်းပေါ်တွင်လက်ကိုတင်၍ ထာဝရ ဘုရားရှေ့တော်တွင် ထိုနေရာ၌နွားကိုသတ် ရမည်။-
5 ൫ അഭിഷിക്തനായ പുരോഹിതൻ കാളയുടെ രക്തം കുറെ എടുത്തു സമാഗമനകൂടാരത്തിൽ കൊണ്ടുവരണം.
၅ယဇ်ပုရောဟိတ်မင်းသည်နွား၏သွေးအနည်း ငယ်ကိုတဲတော်ထဲသို့ယူဆောင်သွားရမည်။-
6 ൬ പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലയ്ക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കണം.
၆သူ၏လက်ချောင်းကိုသွေးထဲ၌နှစ်၍သွေးကို ကန့်လန့်ကာတော်ရှေ့တွင်ခုနစ်ကြိမ်ဖျန်းရ မည်။-
7 ൭ പുരോഹിതൻ രക്തം കുറെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലുള്ള സുഗന്ധവർഗ്ഗത്തിൻ ധൂപപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം; കാളയുടെ ശേഷം രക്തം മുഴുവനും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ ഉള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയണം.
၇ထိုနောက်သူသည်တဲတော်အတွင်းရှိနံ့သာ ပေါင်းမီးရှို့ရာပလ္လင်၏ထောင့်များရှိအတက် တို့တွင် နွားသွေးအနည်းငယ်ကိုသုတ်ရမည်။ ကျန်သောနွားသွေးကို တဲတော်တံခါးဝ၌ ရှိသောမီးရှို့ပူဇော်ရာပလ္လင်ခြေရင်းတွင် လောင်းရမည်။-
8 ൮ പാപയാഗത്തിനുള്ള കാളയുടെ സകലമേദസ്സും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും അതിൽനിന്ന് നീക്കണം.
၈ထိုနောက်သူသည်နွားအထီး၏ရှိသမျှ ဝမ်းတွင်းသားမှအဆီ၊-
9 ൯ വൃക്ക രണ്ടും അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കകളോടുകൂടി കരളിന്മേലുള്ള കൊഴുപ്പും അവൻ എടുക്കണം.
၉ကျောက်ကပ်များနှင့်ကျောက်ကပ်အဆီ၊ အသည်း မှအကောင်းဆုံးအပိုင်းကိုယူရမည်။-
10 ൧൦ സമാധാനയാഗത്തിനുള്ള കാളയിൽനിന്ന് എടുത്തതുപോലെ തന്നെ; പുരോഹിതൻ ഹോമയാഗപീഠത്തിന്മേൽ അത് ദഹിപ്പിക്കണം.
၁၀ယဇ်ပုရောဟိတ်သည်မိတ်သဟာယယဇ်ပူဇော် ရာ၌ယဇ်ကောင်၏အဆီကိုမီးရှို့ပူဇော်သကဲ့ သို့ ထိုနွားမှအဆီကိုယဇ်ပလ္လင်ပေါ်တွင်မီးရှို့ ပူဇော်ရမည်။-
11 ൧൧ കാളയുടെ തോലും മാംസം മുഴുവനും തലയും കാലുകളും കുടലും ചാണകവുമായി കാളയെ മുഴുവനും
၁၁နွားအရေခွံ၊ အသားရှိသမျှ၊ ဦးခေါင်း၊ ခြေ ထောက်များ၊ ဝမ်းတွင်းသားနှင့်တကွအူတို့ ကိုမူကား၊-
12 ൧൨ അവൻ പാളയത്തിനു പുറത്തു ചാരം ഇടുന്ന ശുദ്ധിയുള്ള സ്ഥലത്തുകൊണ്ടുപോയി വിറകിന്മേൽ വച്ചു തീയിട്ടു ചുട്ടുകളയണം; ചാരം ഇടുന്നിടത്തുവച്ചുതന്നെ അത് ചുട്ടുകളയണം.
၁၂တပ်စခန်းအပြင်သို့ယူဆောင်၍ပြာသွန်ရာ သန့်ရှင်းသောနေရာတွင်ထင်းမီးပုံ၌မီးရှို့ ရမည်။
13 ൧൩ “‘യിസ്രായേൽസഭ മുഴുവനും അബദ്ധവശാൽ പാപംചെയ്യുകയും ആ കാര്യം സഭയുടെ കണ്ണിന് മറഞ്ഞിരിക്കുകയും, ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അവർ പാപംചെയ്തു കുറ്റക്കാരായി തീരുകയും ചെയ്താൽ,
၁၃အကယ်၍ဣသရေလတစ်မျိုးသားလုံးသည် ထာဝရဘုရား၏ပညတ်တော်တစ်ပါးပါး ကို အမှတ်မထင်ချိုးဖောက်မိသဖြင့်အပြစ် ကူးလွန်ခဲ့သည်ရှိသော်၊-
14 ൧൪ ചെയ്ത പാപം അവർ അറിയുമ്പോൾ സഭ ഒരു കാളക്കിടാവിനെ പാപയാഗമായി അർപ്പിക്കണം; സമാഗമനകൂടാരത്തിന്റെ മുമ്പാകെ അതിനെ കൊണ്ടുവന്നിട്ട്
၁၄ပြစ်မှားကြောင်းသိလျှင်သိချင်းနွားထီးငယ် ကိုအပြစ်ဖြေရာယဇ်အဖြစ်ပူဇော်ကြရ မည်။ သူတို့သည်ထိုနွားကိုထာဝရဘုရား စံတော်မူရာတဲတော်သို့ယူဆောင်ခဲ့ရမည်။-
15 ൧൫ സഭയുടെ മൂപ്പന്മാർ യഹോവയുടെ സന്നിധിയിൽ കാളയുടെ തലയിൽ കൈ വെക്കണം; യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കുകയും വേണം.
၁၅ထိုနောက်အမျိုးသားခေါင်းဆောင်တို့သည် နွား၏ဦးခေါင်းပေါ်တွင်လက်များကိုတင် ၍နွားကိုသတ်ရမည်။-
16 ൧൬ അഭിഷിക്തനായ പുരോഹിതൻ കാളയുടെ രക്തം കുറെ സമാഗമനകൂടാരത്തിൽ കൊണ്ടുവരണം.
၁၆ယဇ်ပုရောဟိတ်မင်းသည်နွားသွေးအနည်း ငယ်ကို တဲတော်ထဲသို့ယူဆောင်သွားပြီးလျှင်၊-
17 ൧൭ പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ തിരശ്ശീലയ്ക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കണം.
၁၇သူ၏လက်ချောင်းကိုသွေးထဲ၌နှစ်၍သွေး ကို ကန့်လန့်ကာရှေ့တွင်ခုနစ်ကြိမ်ဖျန်းရမည်။-
18 ൧൮ അവൻ സമാഗമനകൂടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള പീഠത്തിന്റെ കൊമ്പുകളിൽ രക്തം കുറെ പുരട്ടണം; ശേഷിച്ച രക്തം മുഴുവനും സമാഗമനകൂടാരത്തിന്റെ വാതില്‍ക്കലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയണം.
၁၈တဲတော်အတွင်းရှိနံ့သာပေါင်းမီးရှို့ရာ ပလ္လင်၏ထောင့်များရှိအတက်တို့တွင် နွားသွေး အနည်းငယ်ကိုသုတ်ရမည်။ ကျန်သောနွား သွေးကိုတဲတော်တံခါးဝ၌ရှိသောမီးရှို့ ပူဇော်ရာပလ္လင်ခြေရင်းတွင်လောင်းရမည်။-
19 ൧൯ കാളക്കിടാവിന്റെ മേദസ്സൊക്കെയും അഭിഷിക്തനായ പുരോഹിതൻ അതിൽനിന്ന് എടുത്ത് യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം.
၁၉ထို့နောက်သူသည်နွားမှအဆီရှိသမျှကို ယူ၍ ပလ္လင်ပေါ်တွင်မီးရှို့ပူဇော်ရမည်။-
20 ൨൦ പാപയാഗത്തിനുള്ള കാളയെ, അഭിഷിക്തനായ പുരോഹിതൻ ചെയ്തതുപോലെ തന്നെ ഈ കാളയെയും ചെയ്യണം; അങ്ങനെ തന്നെ ഇതിനെയും ചെയ്യണം; ഇങ്ങനെ പുരോഹിതൻ യിസ്രായേൽസഭയ്ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് സഭയോട് ക്ഷമിക്കും.
၂၀သူသည်အပြစ်ဖြေရာယဇ်ကောင်နွားကို ပူဇော်သည့်နည်းစံနစ်အတိုင်း ယဇ်ကောင်ကို ပူဇော်ရမည်။ ဤနည်းအားဖြင့်ယဇ်ပုရော ဟိတ်သည် လူတို့၏အပြစ်အတွက်ယဇ်ကောင် ကိုပူဇော်သဖြင့် လူတို့သည်အပြစ်လွတ်ကြ လိမ့်မည်။-
21 ൨൧ പിന്നെ അവൻ കാളയെ പാളയത്തിനു പുറത്തുകൊണ്ടുപോയി മുമ്പിലത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ ഇതിനെയും ചുട്ടുകളയണം; ഇതു സഭയ്ക്കുവേണ്ടിയുള്ള പാപയാഗം.
၂၁ထိုနောက်သူသည်မိမိ၏အပြစ်အတွက် ပူဇော်သောနွားကိုတပ်စခန်းအပြင်တွင် မီးရှို့သည့်နည်းတူ ဤနွားကိုလည်းစခန်း အပြင်တွင်မီးရှို့ရမည်။ ထိုယဇ်ပူဇော်နည်း သည်တစ်မျိုးလုံး၏အပြစ်ပြေစေရန်အတွက် ဖြစ်သတည်း။
22 ൨൨ “‘ഒരു പ്രമാണി പാപംചെയ്യുകയും, ചെയ്യരുതെന്നു തന്റെ ദൈവമായ യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അബദ്ധവശാൽ പാപംചെയ്ത് കുറ്റക്കാരനായി തീരുകയും ചെയ്താൽ
၂၂အကယ်၍အုပ်ချုပ်သောမင်းသည်ထာဝရ ဘုရား၏ပညတ်တော်တစ်ပါးပါးကို အမှတ် မထင်ချိုးဖောက်မိသဖြင့်အပြစ်ကူးလွန် ခဲ့သည်ရှိသော်၊-
23 ൨൩ അവൻ ചെയ്ത പാപം അവന് ബോദ്ധ്യമായി എങ്കിൽ അവൻ ഊനമില്ലാത്ത ഒരു ആൺകോലാടിനെ വഴിപാടായി കൊണ്ടുവരണം.
၂၃မိမိ၏အပြစ်ကိုသိလျှင်အပြစ်အနာကင်း သောဆိတ်ထီးတစ်ကောင်ကိုယဇ်ပူဇော်ရန် ယူဆောင်ခဲ့ရမည်။-
24 ൨൪ അവൻ ആടിന്റെ തലയിൽ കൈവച്ചു യഹോവയുടെ സന്നിധിയിൽ ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അതിനെ അറുക്കണം; അത് ഒരു പാപയാഗം.
၂၄ထိုသူသည်ယဇ်ပလ္လင်၏မြောက်ဘက်ရှိမီးရှို့ ရာယဇ်ကောင်များကိုသတ်သည့်နေရာ၌ ဆိတ် ၏ဦးခေါင်းပေါ်တွင်လက်ကိုတင်၍ဆိတ်ကို သတ်ရမည်။ ဤယဇ်ပူဇော်ခြင်းသည်အပြစ် ပြေစေရန်အတွက်ဖြစ်၏။-
25 ൨൫ പിന്നെ പുരോഹിതൻ പാപയാഗത്തിന്റെ രക്തം വിരൽകൊണ്ട് കുറെ എടുത്ത് ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി ശേഷിച്ച രക്തം ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയണം.
၂၅ယဇ်ပုရောဟိတ်သည်သူ၏လက်ချောင်းကို သွေးထဲ၌နှစ်၍ ယဇ်ပလ္လင်၏ထောင့်များရှိ အတက်တို့တွင်သွေးသုတ်ရမည်။ ကျန်သော သွေးကိုယဇ်ပလ္လင်၏ခြေရင်း၌လောင်းချ ရမည်။-
26 ൨൬ ആൺകോലാടിന്റെ മേദസ്സൊക്കെയും അവൻ സമാധാനയാഗത്തിന്റെ മേദസ്സുപോലെ യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; ഇങ്ങനെ പുരോഹിതൻ പ്രമാണിയുടെ പാപംനിമിത്തം അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോട് ക്ഷമിക്കും.
၂၆ထိုနောက်မိတ်သဟာယယဇ်ကောင်များ၏ အဆီကိုမီးရှို့ပူဇော်သကဲ့သို့ ဆိတ်အဆီ ရှိသမျှကိုယဇ်ပလ္လင်ပေါ်တွင်မီးရှို့ပူဇော် ရမည်။ ဤနည်းအားဖြင့်ယဇ်ပုရောဟိတ်သည် အုပ်ချုပ်သောမင်း၏အပြစ်အတွက်ပူဇော် သဖြင့်ထိုမင်းအပြစ်လွတ်လိမ့်မည်။
27 ൨൭ “‘സാധാരണ ജനങ്ങളിൽ ഒരുവൻ ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അബദ്ധവശാൽ പാപംചെയ്ത് കുറ്റക്കാരനായി തീർന്നാൽ
၂၇အကယ်၍သာမန်လူတစ်ဦးသည်ထာဝရ ဘုရား၏ပညတ်တော်တစ်ပါးပါးကို အမှတ် မထင်ချိုးဖောက်မိသဖြင့်အပြစ်ကူးလွန် ခဲ့သည်ရှိသော်၊-
28 ൨൮ പാപം അവന് ബോദ്ധ്യമായി എങ്കിൽ അവൻ ചെയ്ത പാപംനിമിത്തം ഊനമില്ലാത്ത ഒരു പെൺകോലാട്ടിനെ വഴിപാടായി കൊണ്ടുവരണം.
၂၈မိမိ၏အပြစ်ကိုသိလျှင်သိချင်း အပြစ် အနာကင်းသောဆိတ်မတစ်ကောင်ကို ယဇ် ပူဇော်ရန်ယူဆောင်ခဲ့ရမည်။-
29 ൨൯ പാപയാഗമൃഗത്തിന്റെ തലയിൽ അവൻ കൈവച്ചശേഷം ഹോമയാഗത്തിന്റെ സ്ഥലത്തുവച്ചു പാപയാഗമൃഗത്തെ അറുക്കണം.
၂၉သူသည်ယဇ်ပလ္လင်၏မြောက်ဘက်ရှိမီးရှို့ရာ ယဇ်ကောင်များသတ်သည့်နေရာ၌ ဆိတ်၏ဦး ခေါင်းပေါ်တွင်လက်ကိုတင်၍ဆိတ်ကိုသတ် ရမည်။-
30 ൩൦ പുരോഹിതൻ അതിന്റെ രക്തം വിരൽകൊണ്ട് കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, ശേഷിച്ച രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയണം.
၃၀ယဇ်ပုရောဟိတ်သည်သူ၏လက်ချောင်းကိုသွေး ထဲ၌နှစ်၍ ယဇ်ပလ္လင်၏ထောင့်များရှိအတက် တို့တွင်သွေးသုတ်ရမည်။ ကျန်သောသွေးကို ယဇ်ပလ္လင်၏ခြေရင်း၌လောင်းရမည်။-
31 ൩൧ അതിന്റെ മേദസ്സൊക്കെയും സമാധാനയാഗത്തിൽനിന്നു മേദസ്സു എടുക്കുന്നതുപോലെ എടുത്ത് പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായി ദഹിപ്പിക്കണം; ഇങ്ങനെ പുരോഹിതൻ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോട് ക്ഷമിക്കും.
၃၁ထို့နောက်မိတ်သဟာယယဇ်ကောင်များမှ အဆီကိုထုတ်ယူသကဲ့သို့ ဆိတ်မမှအဆီ ရှိသမျှကိုထုတ်ယူပြီးလျှင်ယဇ်ပလ္လင်ပေါ် တွင်မီးရှို့ပူဇော်ရမည်။ ထိုပူဇော်သကာ၏ ရနံ့ကိုထာဝရဘုရားနှစ်သက်တော်မူ၏။ ဤနည်းအားဖြင့်ယဇ်ပုရောဟိတ်သည်သာမန် လူတစ်ဦး၏အပြစ်အတွက်ယဇ်ပူဇော် သဖြင့်ထိုသူအပြစ်လွတ်လိမ့်မည်။
32 ൩൨ “‘അവൻ പാപയാഗമായി ഒരു ആട്ടിൻകുട്ടിയെ കൊണ്ടുവരുന്നു എങ്കിൽ ഊനമില്ലാത്ത പെണ്ണാടിനെ കൊണ്ടുവരണം.
၃၂အကယ်၍လူတစ်ဦးသည်အပြစ်ပြေရာယဇ် အဖြစ်သိုးကိုယူဆောင်ခဲ့လျှင် သိုးသည် အပြစ်အနာကင်းသောသိုးမဖြစ်ရမည်။-
33 ൩൩ പാപയാഗമൃഗത്തിന്റെ തലയിൽ അവൻ കൈവച്ചു ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അതിനെ പാപയാഗമായി അറുക്കണം.
၃၃သူသည်ယဇ်ပလ္လင်၏မြောက်ဘက်ရှိမီးရှို့ရာ ယဇ်ကောင်များသတ်သည့်နေရာ၌ သိုး၏ဦး ခေါင်းပေါ်တွင်လက်ကိုတင်၍သိုးကိုသတ် ရမည်။-
34 ൩൪ പുരോഹിതൻ പാപയാഗത്തിന്റെ രക്തം വിരൽകൊണ്ട് കുറെ എടുത്ത് ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, ശേഷിച്ച രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയണം.
၃၄ယဇ်ပုရောဟိတ်သည်သူ၏လက်ချောင်းကိုသွေး ထဲ၌နှစ်၍ ယဇ်ပလ္လင်၏ထောင့်များရှိအတက် တို့တွင်သွေးသုတ်ရမည်။ ကျန်သောသွေးကို ယဇ်ပလ္လင်၏ခြေရင်း၌လောင်းချရမည်။-
35 ൩൫ അതിന്റെ മേദസ്സൊക്കെയും സമാധാനയാഗത്തിൽനിന്ന് ആട്ടിൻകുട്ടിയുടെ മേദസ്സ് എടുക്കുന്നതുപോലെ അവൻ എടുക്കണം; പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവയുടെ ദഹനയാഗങ്ങളെപ്പോലെ അവയെ ദഹിപ്പിക്കണം; അവൻ ചെയ്ത പാപത്തിന് പുരോഹിതൻ ഇങ്ങനെ പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവനോട് ക്ഷമിക്കും.
၃၅ထို့နောက်မိတ်သဟာယယဇ်ကောင်သိုးမှ အဆီကိုထုတ်ယူသကဲ့သို့ သိုးမမှအဆီ ရှိသမျှကိုထုတ်ယူပြီးလျှင်ပူဇော်သကာ နှင့်တကွ ယဇ်ပလ္လင်ပေါ်တွင်မီးရှို့ပူဇော်ရမည်။ ဤနည်းအားဖြင့်ယဇ်ပုရောဟိတ်သည်လူ တစ်ဦး၏အပြစ်အတွက် ယဇ်ပူဇော်သဖြင့် ထိုအပြစ်လွတ်လိမ့်မည်။