< ലേവ്യപുസ്തകം 3 >
1 ൧ “‘ഒരുവന്റെ വഴിപാട് സമാധാനയാഗം ആകുന്നുവെങ്കിൽ കന്നുകാലികളിൽ ഒന്നിനെ അർപ്പിക്കുന്നെങ്കിൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവൻ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം.
၁တစ်စုံတစ်ယောက်သည် မိမိ၏နွားတစ်ကောင် ကိုမိတ်သဟာယယဇ်အဖြစ်ပူဇော်လိုလျှင် ထိုနွားသည်အပြစ်အနာကင်းသောနွားထီး သို့မဟုတ်နွားမဖြစ်ရမည်။-
2 ൨ തന്റെ വഴിപാടിന്റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്റെ വാതില്‍ക്കൽവച്ച് അതിനെ അറുക്കണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
၂ထိုသူသည်ထာဝရဘုရားစံတော်မူရာတဲ တော်တံခါးဝ၌ နွား၏ဦးခေါင်းပေါ်တွင်လက် ကိုတင်၍နွားကိုသတ်ရမည်။ အာရုန်၏သား များဖြစ်ကြသောယဇ်ပုရောဟိတ်တို့သည် ယဇ်ကောင်၏သွေးကိုပလ္လင်၏ဘေးလေးဘက် စလုံးပေါ်သို့ပက်ဖျန်းရမည်။-
3 ൩ അവൻ സമാധാനയാഗത്തിൽനിന്നു കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലിരിക്കുന്ന സകലമേദസ്സും വൃക്ക രണ്ടും
၃ထို့နောက်နွား၏ဝမ်းတွင်းသားများရှိသမျှ အဆီ၊ ကျောက်ကပ်များနှင့်ကျောက်ကပ်အဆီ၊ အသည်းမှအကောင်းဆုံးအပိုင်းတို့ကိုထာ ဝရဘုရားအားပူဇော်ရမည်။-
4 ൪ അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കയോടുകൂടി കരളിന്മേലുള്ള കൊഴുപ്പും നീക്കി യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കണം.
၄
5 ൫ അഹരോന്റെ പുത്രന്മാർ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മേൽ ഹോമയാഗത്തിന്മീതെ അത് ദഹിപ്പിക്കണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.
၅ယဇ်ပုရောဟိတ်တို့သည်ယင်းတို့ကိုမီးရှို့ရာ ယဇ်နှင့်အတူပလ္လင်ပေါ်တွင်မီးရှို့ပူဇော်ရ မည်။ ဤပူဇော်သကာ၏ရနံ့ကိုထာဝရ ဘုရားနှစ်သက်တော်မူ၏။
6 ൬ “‘യഹോവയ്ക്കു സമാധാനയാഗമായുള്ള വഴിപാട് ആട് ആകുന്നു എങ്കിൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അർപ്പിക്കണം.
၆သိုးကိုဖြစ်စေ၊ ဆိတ်ကိုဖြစ်စေ၊ မိတ်သဟာယ ယဇ်အဖြစ်ပူဇော်လိုလျှင် အပြစ်အနာကင်း သောအထီးကိုဖြစ်စေအမကိုဖြစ်စေပူ ဇော်ရမည်။-
7 ൭ ഒരു കുഞ്ഞാടിനെ വഴിപാടായിട്ട് അർപ്പിക്കുന്നു എങ്കിൽ അതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം.
၇သိုးကိုပူဇော်သူသည်၊
8 ൮ തന്റെ വഴിപാടിന്റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്റെ മുമ്പിൽ അതിനെ അറുക്കണം; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
၈တဲတော်ရှေ့တွင်သိုး၏ဦးခေါင်းပေါ်၌လက် ကိုတင်၍သိုးကိုသတ်ရမည်။ ယဇ်ပုရောဟိတ် တို့သည် ယဇ်ကောင်၏သွေးကိုယဇ်ပလ္လင်လေး ဘက်စလုံးပေါ်သို့ပက်ဖျန်းရမည်။-
9 ൯ അവൻ സമാധാനയാഗത്തിൽനിന്നു അതിന്റെ മേദസ്സും തടിച്ചവാൽ മുഴുവനും - ഇതു നട്ടെല്ലിൽനിന്നു പറിച്ചുകളയണം - കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും
၉ထို့နောက်သိုးအဆီ၊ ဆူဖြိုးသောအမြီး၊ ဝမ်း တွင်းသားများမှရှိသမျှအဆီ၊ ကျောက်ကပ် များနှင့်ကျောက်ကပ်အဆီ၊ အသည်းမှအကောင်း ဆုံးအပိုင်းတို့ကိုထာဝရဘုရားအားဆက် ကပ်ရမည်။-
10 ൧൦ വൃക്ക രണ്ടും അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കയോടുകൂടി കരളിന്മേലുള്ള കൊഴുപ്പും നീക്കി യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കണം.
၁၀
11 ൧൧ പുരോഹിതൻ അത് യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; അത് യഹോവയ്ക്കു ദഹനയാഗഭോജനം.
၁၁တာဝန်ကျယဇ်ပုရောဟိတ်သည်ယင်းတို့ ကိုယဇ်ပလ္လင်ပေါ်တွင်မီးရှို့ပူဇော်ရမည်။
12 ൧൨ “‘അവന്റെ വഴിപാട് കോലാട് ആകുന്നു എങ്കിൽ അവൻ അതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം.
၁၂ဆိတ်ကိုပူဇော်သူသည်။-
13 ൧൩ അതിന്റെ തലയിൽ അവൻ കൈവച്ചു സമാഗമനകൂടാരത്തിന്റെ മുമ്പിൽ അതിനെ അറുക്കണം; അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
၁၃တဲတော်ရှေ့တွင်ဆိတ်၏ဦးခေါင်းပေါ်၌ လက် ကိုတင်၍ဆိတ်ကိုသတ်ရမည်။ ယဇ်ပုရော ဟိတ်တို့သည် ယဇ်ကောင်၏သွေးကိုယဇ်ပလ္လင် ဘေးလေးဘက်စလုံးပေါ်သို့ပက်ဖျန်းရမည်။-
14 ൧൪ അതിൽനിന്ന് കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും വൃക്ക രണ്ടും
၁၄ထို့နောက်ဝမ်းတွင်းသားများမှရှိသမျှ အဆီ၊ ကျောက်ကပ်များနှင့်ကျောက်ကပ်အဆီ၊ အသည်းမှအကောင်းဆုံးအပိုင်းတို့ကို ထာဝရဘုရားအားဆက်ကပ်ရမည်။-
15 ൧൫ അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കകളോടുകൂടി കരളിന്മേലുള്ള കൊഴുപ്പും നീക്കി അവൻ യഹോവയ്ക്കു ദഹനയാഗമായി തന്റെ വഴിപാട് അർപ്പിക്കണം.
၁၅
16 ൧൬ പുരോഹിതൻ അത് യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അത് സൗരഭ്യവാസനയായ ദഹനയാഗഭോജനം; മേദസ്സൊക്കെയും യഹോവയ്ക്കുള്ളത് ആകുന്നു.
၁၆ယဇ်ပုရောဟိတ်သည်ယင်းတို့ကိုယဇ်ပလ္လင် ပေါ်တွင် မီးရှို့ပူဇော်ရမည်။ ဤပူဇော်သကာ ၏ရနံ့ကိုထာဝရဘုရားနှစ်သက်တော် မူ၏။ အဆီရှိသမျှတို့သည်ထာဝရ ဘုရားနှင့်ဆိုင်၏။-
17 ൧൭ മേദസ്സും രക്തവും തിന്നരുത് എന്നുള്ളത് നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും നിങ്ങൾക്ക് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം’”.
၁၇ဣသရေလအမျိုးသားတို့သည်အဆီ ကိုသော်လည်းကောင်း၊ သွေးကိုသော်လည်း ကောင်းမစားရ။ အရပ်ရပ်တွင်နေထိုင်သော ဣသရေလအမျိုးသားအပေါင်းတို့သည် ဤပညတ်ကိုထာဝစဉ်လိုက်နာရကြမည်။