< ലേവ്യപുസ്തകം 27 >

1 യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
Ja Herra puhui Mosekselle, sanoen:
2 “യിസ്രായേൽ മക്കളോടു നീ പറയേണ്ടത്: ‘ഒരുവൻ യഹോവയ്ക്ക് ഒരു നേർച്ച നിവർത്തിക്കുമ്പോൾ ആൾ നിന്റെ മതിപ്പുപോലെ യഹോവയ്ക്കുള്ളവൻ ആകണം.
Puhu Israelin lapsille ja sano heille: Jos joku tekee jonkun erinomaisen lupauksen, niin pitää ne sinun arvios jälkeen oleman Herran omat.
3 ഇരുപതു വയസ്സുമുതൽ അറുപതു വയസ്സുവരെയുള്ള ആണിന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നിന്റെ മതിപ്പ് അമ്പത് ശേക്കെൽ വെള്ളി ആയിരിക്കണം.
Niin pitää tämän oleman sinun arvios: Kahdenkymmenen vuotisen miehenpuolen kuuteenkymmeneen vuoteen asti, pitää sinun arvaaman viiteenkymmeneen hopeasikliin, pyhän siklin jälkeen.
4 പെണ്ണായിരുന്നാൽ നിന്റെ മതിപ്പു മുപ്പതു ശേക്കെൽ ആയിരിക്കണം.
Mutta vaimonpuolen pitää sinun arvaaman kolmeenkymmeneen sikliin.
5 അഞ്ച് വയസ്സുമുതൽ ഇരുപതു വയസ്സുവരെ എങ്കിൽ നിന്റെ മതിപ്പ് ആണിന് ഇരുപതു ശേക്കെലും പെണ്ണിന് പത്തു ശേക്കെലും ആയിരിക്കണം.
Mutta viiden vuotisesta kahdenkymmenen vuotiseen asti, jos se on miehenpuoli, niin pitää sinun arvaaman kahteenkymmeneen sikliin, vaan vaimonpuolen kymmeneen sikliin.
6 ഒരു മാസംമുതൽ അഞ്ച് വയസ്സുവരെയുള്ളതായാൽ നിന്റെ മതിപ്പ് ആണിന് അഞ്ച് ശേക്കെൽ വെള്ളിയും പെണ്ണിന് മൂന്നു ശേക്കെൽ വെള്ളിയും ആയിരിക്കണം.
Jos se on kuukautinen viidenteen vuoteen asti, ja on miehenpuoli, pitää sinun sen arvaaman viiteen hopeasikliin, mutta vaimonpuolen kolmeen hopeasikliin.
7 അറുപതു വയസ്സുമുതൽ മേലോട്ടെങ്കിൽ നിന്റെ മതിപ്പ് ആണിന് പതിനഞ്ചു ശേക്കെലും പെണ്ണിന് പത്തു ശേക്കെലും ആയിരിക്കണം.
Mutta jos se on kuudenkymmenen vuotinen eli sen päälle, ja miehenpuoli, pitää sinun arvaaman hänen viiteentoistakymmeneen sikliin, mutta vaimonpuolen kymmeneen sikliin.
8 നിന്റെ മതിപ്പുപോലെ കൊടുക്കുവാൻ കഴിയാതെ ഒരുവൻ ദരിദ്രനായിരുന്നാൽ അവനെ പുരോഹിതന്റെ മുമ്പാകെ കൊണ്ടുവന്നു നിർത്തണം; പുരോഹിതൻ അവന്റെ വിലമതിക്കണം; നേർന്നവന്റെ പ്രാപ്തിക്കൊത്തവണ്ണം പുരോഹിതൻ അവനെ വിലമതിക്കണം.
Ja jos hän on ylen köyhä senkaltaiseen arvioon, niin pitää hänen menemän papin eteen, ja papin pitää arvaaman hänen. Sen jälkeen, kuin se, joka lupauksen tehnyt on, voi matkaan saada, pitää papin hänen arvaaman.
9 “‘അത് യഹോവയ്ക്കു വഴിപാട് കഴിക്കുവാൻ തക്ക മൃഗം ആകുന്നു എങ്കിൽ ആ വകയിൽനിന്ന് യഹോവയ്ക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കണം.
Jos se on karjasta, jota Herralle uhrataan, kaikki mitä Herralle annetaan, se on pyhä.
10 ൧൦ മോശമായതിനു പകരം നല്ലത്, നല്ലതിനു പകരം മോശമായത് ഇങ്ങനെ മാറ്റുകയോ വ്യത്യാസം വരുത്തുകയോ ചെയ്യരുത്; മൃഗത്തിനു മൃഗത്തെ വച്ചുമാറുന്നു എങ്കിൽ അതും വച്ചുമാറിയതും വിശുദ്ധമായിരിക്കണം.
Ei pidä sitä vaihetettaman eli muutettaman hyvä pahaan, eli paha hyvään. Jos joku kumminkin vaihettaa yhden eläimen toiseen, niin pitää he molemmat oleman pyhät.
11 ൧൧ അത് യഹോവയ്ക്കു വഴിപാട് കഴിക്കുവാൻ പാടില്ലാത്ത അശുദ്ധമൃഗമാകുന്നു എങ്കിൽ ആ മൃഗത്തെ പുരോഹിതന്റെ മുമ്പാകെ നിർത്തണം.
Jos se eläin on saastainen, jota ei saada uhrata Herralle, niin pitää se vietämän papin eteen,
12 ൧൨ അത് നല്ലതോ മോശമായതോ ആയിരിക്കുന്നതിന് ഒത്തവണ്ണം പുരോഹിതൻ അതിനെ മതിക്കണം; പുരോഹിതനായ നീ അതിനെ മതിക്കുന്നതുപോലെ തന്നെ ആയിരിക്കണം.
Ja papin pitää arvaaman sen, jos se on hyvä eli paha: sen pitää pysymän sinun arviossas, joka pappi olet.
13 ൧൩ അതിനെ വീണ്ടെടുക്കുന്നു എങ്കിൽ നീ മതിച്ച തുകയോട് അഞ്ചിലൊന്നു കൂട്ടണം.
Jos joku kuitenkin tahtoo lunastaa sen, hänen pitää antaman viidennen osan sinun arvios päälle.
14 ൧൪ “‘ഒരുവൻ തന്റെ വീട് യഹോവയ്ക്കു വിശുദ്ധമായിരിക്കേണ്ടതിനു വിശുദ്ധീകരിച്ചാൽ അത് നല്ലതെങ്കിലും മോശമായതെങ്കിലും പുരോഹിതൻ അത് മതിക്കണം; പുരോഹിതൻ മതിക്കുന്നതുപോലെ തന്നെ അത് ആയിരിക്കണം.
Ja jos joku pyhittää huoneensa Herralle pyhäksi, niin pitää papin arvaaman sen, jos se on hyvä eli paha: ja papin arviossa pitää sen pysymän.
15 ൧൫ തന്റെ വീടു വിശുദ്ധീകരിച്ചാൽ അത് വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്റെ മതിപ്പുവിലയുടെ അഞ്ചിലൊന്ന് അതിനോട് കൂട്ടണം; എന്നാൽ അത് അവനുള്ളതാകും.
Mutta jos pyhittänyt tahtoo lunastaa huoneensa, niin pitää hänen antaman viidennen osan enemmän rahaa, kuin sinun arvios on, ja niin pitää se hänen oleman.
16 ൧൬ “‘ഒരുവൻ തന്റെ അവകാശനിലത്തിൽ ഏതാനും യഹോവയ്ക്കു വിശുദ്ധീകരിച്ചാൽ നിന്റെ മതിപ്പ് അതിന് വിതയ്ക്കുവാന്‍ വേണ്ട വിത്തിന്റെ അളവിനു ഒത്തവണ്ണം ആയിരിക്കണം; ഒരു ഹോമെർ യവം വിതയ്ക്കുന്ന നിലത്തിന് അമ്പത് ശേക്കെൽ വെള്ളി മതിക്കണം.
Jos joku pyhittää Herralle kappaleen peltoa perintömaastansa, niin pitää sinun se arvaaman sen jälkeen, kuin siihen kylvetään; jos siihen kylvetään homer ohria, niin pitää sen maksaman viisikymmentä hopeasikliä.
17 ൧൭ യോബേൽവർഷംമുതൽ അവൻ തന്റെ നിലം വിശുദ്ധീകരിച്ചാൽ അത് നിന്റെ മതിപ്പുപോലെ ആയിരിക്കണം.
Vaan jos hän pyhittää peltonsa ilovuodesta alkain, niin pitää sen maksaman sinun arvios jälkeen.
18 ൧൮ യോബേൽവർഷത്തിന്റെ ശേഷം അവൻ അതിനെ വിശുദ്ധീകരിക്കുന്നു എങ്കിൽ യോബേൽ വർഷംവരെ ശേഷിക്കുന്ന വർഷങ്ങൾക്ക് ഒത്തവണ്ണം പുരോഹിതൻ അതിന്റെ വില കണക്കാക്കണം; അത് നിന്റെ മതിപ്പിൽനിന്നു കുറയ്ക്കണം.
Jos hän on pyhittänyt peltonsa ilovuoden jälkeen, niin papin pitää lukeman hänelle rahan vuoden luvun jälkeen, kuin takaperin on ilovuoteen asti, ja se pitää sinun arviostas vähennettämän.
19 ൧൯ നിലം വിശുദ്ധീകരിച്ചവൻ അത് വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്റെ മതിപ്പുവിലയുടെ അഞ്ചിലൊന്ന് അതിനോട് കൂട്ടണം; എന്നാൽ അത് അവനു സ്ഥിരമായിരിക്കും.
Jos se joka pellon pyhittänyt on, tahtoo sen todella lunastaa jälleen, niin pitää hänen antaman viidettä osaa enemmän rahaa, kuin se sinulta arvattu on, ja niin pitää se hänen oleman.
20 ൨൦ അവൻ നിലം വീണ്ടെടുക്കാതെ മറ്റൊരുത്തനു വിറ്റു എങ്കിൽ പിന്നെ അത് വീണ്ടെടുത്തുകൂടാ.
Jos ei hän tahdo lunastaa peltoa, mutta myy sen toiselle, niin ei pidä sitä enää lunastettaman.
21 ൨൧ ആ നിലം യൊബേൽവർഷത്തിൽ ഒഴിഞ്ഞുകൊടുക്കുമ്പോൾ സമർപ്പിതഭൂമിപോലെ യഹോവയ്ക്കു വിശുദ്ധമായിരിക്കണം; അതിന്റെ അനുഭവം പുരോഹിതന് ഇരിക്കണം.
Vaan se pelto, koska se ilovuonna tulee vapaaksi, pitää oleman pyhä Herralle, niinkuin valallisella lupauksella eroitettu pelto, ja pitää oleman papin perintösaama.
22 ൨൨ തന്റെ അവകാശനിലങ്ങളിൽ ഉൾപ്പെടാതെ സ്വയം വാങ്ങിയ ഒരു നിലം ഒരുവൻ യഹോവയ്ക്കു ശുദ്ധീകരിച്ചാൽ
Jos joku sen pellon, jonka hän ostanut on, joka ei ole hänen perintömaansa, pyhittää Herralle,
23 ൨൩ പുരോഹിതൻ യോബേൽ വർഷംവരെ മതിപ്പുവില കണക്കാക്കണം; നിന്റെ മതിപ്പുവില അവൻ അന്നുതന്നെ യഹോവയ്ക്കു വിശുദ്ധമായി കൊടുക്കണം.
Niin pitää papin laskeman hänen edessänsä sen hinnan sinun arvios jälkeen, ilovuoteen asti, ja hänen pitää sen samana päivänä antaman ulos, sinun arvios jälkeen, että se Herralle pyhä olis;
24 ൨൪ ആ നിലം മുന്നുടമസ്ഥനു യോബേൽ വർഷത്തിൽ തിരികെ ചേരേണം.
Mutta ilovuonna pitää sen tuleman hänen omaksensa jälleen, jolta hän sen ostanut on, että se oli hänen perintösaamansa maalla.
25 ൨൫ നിന്റെ മതിപ്പൊക്കെയും ശേക്കെലിന് ഇരുപതു ഗേരാവച്ച് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരിക്കണം.
Kaikki sinun arvios pitää tapahtuman pyhän siklin jälkeen; mutta sikli tekee kaksikymmentä geraa.
26 ൨൬ “‘കടിഞ്ഞൂൽപിറവിയാൽ യഹോവയ്ക്കു ഉള്ളതായ മൃഗത്തെ മാത്രം ആരും വിശുദ്ധീകരിക്കരുത്; മാടായാലും ആടായാലും അത് യഹോവയ്ക്കുള്ളത് ആകുന്നു.
Mutta eläinten esikoista, joka esikko-oikeuden jälkeen Herran oma muutoinkin on, ei pidä kenenkään pyhittämän, olkoon härkä eli lammas; sillä se on Herran.
27 ൨൭ അത് അശുദ്ധമൃഗമാകുന്നു എങ്കിൽ മതിപ്പുവിലയും അതിന്റെ അഞ്ചിലൊന്നും കൂടി കൊടുത്ത് അതിനെ വീണ്ടെടുക്കണം; വീണ്ടെടുക്കുന്നില്ലെങ്കിൽ നിന്റെ മതിപ്പുവിലയ്ക്ക് അതിനെ വില്‍ക്കണം.
Jos jotakin saastaista on eläinten seassa, niin se pitää lunastettaman sinun arvios jälkeen, ja siihen lisäksi annettaman viides osa; jos ei sitä lunasteta, niin se myytäkään sinun arvios jälkeen.
28 ൨൮ “‘എന്നാൽ ഒരുവൻ തനിക്കുള്ള ആൾ, മൃഗം, അവകാശനിലം മുതലായി യഹോവയ്ക്കു കൊടുക്കുന്ന യാതൊരു സമർപ്പിതവസ്തുവും വില്ക്കുകയോ വീണ്ടെടുക്കുകയോ ചെയ്തുകൂടാ; സമർപ്പിതവസ്തു ഏല്ലാം യഹോവയ്ക്ക് അതിവിശുദ്ധം ആകുന്നു.
Kuitenkin kaikkea valallisella lupauksella eroitettua, jota joku valallisesti lupaa Herralle kaikesta mitä hänellä on, joko se olis ihminen, eläin eli perintöpelto, ei sitä pidä myytämän eli lunastettaman; sillä kaikki valallisellla lupauksella eroitettu on kaikkein pyhin Herralle.
29 ൨൯ മനുഷ്യവർഗ്ഗത്തിൽനിന്നു സമർപ്പിതവസ്തുവായി കൊടുക്കുന്ന ആരെയും വീണ്ടെടുക്കാതെ കൊന്നുകളയണം.
Kaikkea kirottua, joka kiroukseen annetaan ihmisistä, ei pidä lunastettaman, vaan hän pitää totisesti kuoletettaman.
30 ൩൦ “‘നിലത്തിലെ വിത്തിലും വൃക്ഷത്തിന്റെ ഫലത്തിലും ദേശത്തിലെ ദശാംശം സകലവും യഹോവയ്ക്കുള്ളത് ആകുന്നു; അത് യഹോവയ്ക്കു വിശുദ്ധം.
Kaikki maan kymmenykset, sekä maan siemenestä että puiden hedelmistä, ovat Herran, ja pitää oleman pyhät Herralle.
31 ൩൧ ഒരുവൻ തന്റെ ദശാംശത്തിൽ ഏതാനും വീണ്ടെടുക്കുന്നു എങ്കിൽ അതിനോട് അഞ്ചിലൊന്നുകൂടി ചേർത്തുകൊടുക്കണം.
Jos joku tahtoo lunastaa kymmenyksensä, hänen pitää antaman viidennen osan lisäksi.
32 ൩൨ മാടാകട്ടെ ആടാകട്ടെ കോലിൻ കീഴെ കടന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്ന് യഹോവയ്ക്കു വിശുദ്ധമായിരിക്കണം.
Ja kaikki kymmenykset karjasta, ja lampaista, ja kaikista kuin vitsan alla käy, ne ovat pyhät kymmenykset Herralle.
33 ൩൩ അത് നല്ലതോ മോശമായതോ എന്നു ശോധനചെയ്യരുത്; വച്ചുമാറുകയും അരുത്; വച്ചുമാറുന്നു എങ്കിൽ അതും വച്ചുമാറിയതും വിശുദ്ധമായിരിക്കണം. അവയെ വീണ്ടെടുത്തുകൂടാ’”.
Ei pidä kysyttämän, jos se on hyvä eli paha, eikä myös pidä sitä vaihetettaman. Jos joku vaihettaa sen, niin pitää ne molemmat oleman pyhät, ja ei lunastettaman.
34 ൩൪ യിസ്രായേൽമക്കൾക്കുവേണ്ടി യഹോവ സീനായിപർവ്വതത്തിൽവച്ചു മോശെയോടു കല്പിച്ച കല്പനകൾ ഇവ ആകുന്നു.
Nämät ovat ne käskyt, jotka Herra antoi Moseksen kautta Israelin lapsille, Sinain vuorella.

< ലേവ്യപുസ്തകം 27 >