< ലേവ്യപുസ്തകം 25 >

1 യഹോവ സീനായിപർവ്വതത്തിൽവച്ചു മോശെയോട് അരുളിച്ചെയ്തത്:
တဖန် သိနာတောင်ပေါ်မှာ၊ မောရှေအား ထာဝရဘုရားက၊ သင်သည် ဣသရေလအမျိုးသားတို့ အား ဆင့်ဆိုရမည်မှာ၊-
2 “നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഞാൻ നിങ്ങൾക്ക് തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം ദേശം യഹോവയ്ക്കു ശബ്ബത്ത് ആചരിക്കണം.
သင်တို့သည် ငါပေးသော ပြည်သို့ ရောက်သောအခါ၊ ထိုပြည်သည် ထာဝရဘုရားအဘို့ ဥပုသ်စောင့်ရမည်။
3 ആറ് വർഷം നിന്റെ നിലം വിതയ്ക്കണം; അപ്രകാരം ആറ് വർഷം നിന്റെ മുന്തിരിത്തോട്ടം വള്ളിത്തല മുറിച്ച് അനുഭവം എടുക്കണം.
ခြောက်နှစ်ပတ်လုံး လယ်လုပ်လျက် စပျစ်ဥယျာဉ်ကို သုတ်သင်၍ အသီးကို သိမ်းလျက် နေရမည်။
4 ഏഴാം വർഷത്തിൽ ദേശത്തിന് സ്വസ്ഥതയുള്ള ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കണം; നിന്റെ നിലം വിതയ്ക്കുകയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കുകയും ചെയ്യരുത്.
သတ္တမနှစ်သည်၊ ထာဝရဘုရားအဘို့ ဥပုသ်နှစ်၊ တပြည်လုံး ငြိမ်ဝပ်စွာနေ၍ ဥပုသ်စောင့်ရသော နှစ်ဖြစ်၏။ လယ်မလုပ်ရ၊ စပျစ်ဥယျာဉ်ကို မသုတ်သင်ရ၊
5 നിന്റെ കൊയ്ത്തിന്റെ പടു വിളവു കൊയ്യുകയും വള്ളിത്തല മുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം പറിക്കുകയും അരുത്; അത് ദേശത്തിന് ശബ്ബത്ത് വർഷം ആകുന്നു.
လယ်၌ အလိုလိုပေါက်သော အသီးအနှံကိုမျှ မရိတ်ရ။ မသုတ်သင်သော စပျစ်ဥယျာဉ် အသီးကိုမျှ မဆွတ်ရ။ တပြည်လုံး ငြိမ်ဝပ်စွာ နေရသော နှစ်ဖြစ်၏။
6 ദേശത്തിന്റെ ശബ്ബത്തിൽ തനിയെ വിളയുന്നതു നിങ്ങളുടെ ആഹാരമായിരിക്കണം; നിനക്കും നിന്റെ ദാസനും ദാസിക്കും കൂലിക്കാരനും നിന്നോടുകൂടെ പാർക്കുന്ന പരദേശിക്കും
ပြည်ဥပုသ်တည်းဟူသော အလိုလို ဖြစ်ပွားသော အရာရှိသမျှသည်၊ သင်ကိုယ်မှစ၍ သင်၏ ကျွန်၊ ကျွန်မ၊ သူငှါး၊ ဧည့်သည်စားစရာ၊-
7 നിന്റെ കന്നുകാലിക്കും നിന്റെ ദേശത്തിലെ കാട്ടുമൃഗത്തിനും അതിന്റെ അനുഭവം ഒക്കെയും ആഹാരമായിരിക്കണം.
သင်၏ ပြည်၌ရှိသော သားယဉ် သားရဲစားစရာဖြစ်ရသည်။
8 “‘പിന്നെ ഏഴു ശബ്ബത്തുവർഷമായ ഏഴേഴുവർഷം എണ്ണണം; അങ്ങനെ ഏഴു ശബ്ബത്തുവർഷമായ നാല്പത്തൊമ്പതു വർഷം കഴിയണം.
ဥပုသ်နှစ် ခုနစ်နှစ်ကို ရေတွက်၍၊ ခုနှစ်နှစ်ခု နှစ်လီတည်းဟူသော လေးဆယ်ကိုးနှစ်စေ့ပြီးမှ၊-
9 അപ്പോൾ ഏഴാം മാസം പത്താം തീയതി മഹാധ്വനികാഹളം ധ്വനിപ്പിക്കണം; പാപപരിഹാരദിവസത്തിൽ നിങ്ങൾ നിങ്ങളുടെ ദേശത്ത് എല്ലായിടവും കാഹളം ധ്വനിപ്പിക്കണം.
သတ္တမလ ဆယ်ရက်နေ့၊ အပြစ်ဖြေခြင်းပြုရာနေ့၌၊ ယုဘိလတံပိုးကို တပြည်လုံး မှုတ်စေရမည်။
10 ൧൦ അമ്പതാം വർഷത്തെ ശുദ്ധീകരിച്ചു ദേശത്തെല്ലായിടവും സകലനിവാസികൾക്കും സ്വാതന്ത്ര്യം പ്രസിദ്ധമാക്കണം; അത് നിങ്ങൾക്ക് യോബേൽ വർഷമായിരിക്കണം: നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകണം; ഓരോരുത്തൻ താന്താന്റെ കുടുംബത്തിലേക്കും മടങ്ങിപ്പോകണം.
၁၀ငါးဆယ်မြောက်သောနှစ်ကို သန့်ရှင်းစေသဖြင့်၊ တပြည်လုံး၌ ပြည်သားအပေါင်းတို့အား၊ လွတ်ရာ အခွင့်ကို ကြွေးကြော်ရမည်။ ယုဘိလနှစ်ဖြစ်၍၊ လူတိုင်း မိမိပိုင်သောမြေ၊ မိမိအဆွေအမျိုးထံသို့ ပြန်ရမည်။
11 ൧൧ അമ്പതാം വർഷം നിങ്ങൾക്ക് യോബേൽ വർഷമായിരിക്കണം; അതിൽ നിങ്ങൾ വിതയ്ക്കുകയോ തനിയെ മുളച്ചുവന്ന വിളവ് കൊയ്യുകയോ വള്ളിത്തല മുറിക്കാത്ത മുന്തിരിവള്ളിയുടെ പഴം പറിക്കുകയോ ചെയ്യരുത്.
၁၁ငါးဆယ်မြောက်သောနှစ်သည် ယုဘိလနှစ်ဖြစ်သောကြောင့် လယ်မလုပ်ရ။ အလိုလိုပေါက်သော အပင်ကိုမျှ မရိတ်ရ။ မသုတ်သင်သော စပျစ်ဥယျာဉ်အသီးကိုမျှ မဆွတ်ရ။
12 ൧൨ അത് യോബേൽവർഷം ആകുന്നു; അത് നിങ്ങൾക്ക് വിശുദ്ധമായിരിക്കണം; ആ വർഷത്തെ അനുഭവം നിങ്ങൾ വയലിൽ നിന്നുതന്നെ എടുത്തു ഭക്ഷിക്കണം.
၁၂ယုဘိလနှစ်သည် သန့်ရှင်းသော နှစ်ဖြစ်သောကြောင့်၊ လယ်၌ရသော အသီးအနှံကိုသာ စားရမည်။
13 ൧൩ ഇങ്ങനെയുള്ള യോബേൽ വർഷത്തിൽ നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകണം.
၁၃ယုဘိလနှစ်တွင် လူတိုင်း မိမိပိုင်သော မြေသို့ ပြန်ရမည်။
14 ൧൪ കൂട്ടുകാരന് എന്തെങ്കിലും വില്ക്കുകയോ കൂട്ടുകാരനോട് എന്തെങ്കിലും വാങ്ങുകയോ ചെയ്താൽ നിങ്ങൾ തമ്മിൽതമ്മിൽ അന്യായം ചെയ്യരുത്.
၁၄သင်တို့သည် အချင်းချင်းရောင်းဝယ်မှုကို ပြုလျှင်၊ တယောက်ကို တယောက် မညှဉ်းဆဲရ။
15 ൧൫ യോബേൽവർഷത്തിന്റെ ശേഷമുള്ള വർഷങ്ങളുടെ സംഖ്യക്ക് ഒത്തവണ്ണം നിന്റെ കൂട്ടുകാരനോട് വാങ്ങണം; അനുഭവമുള്ള വർഷങ്ങളുടെ സംഖ്യക്ക് ഒത്തവണ്ണം അവൻ നിനക്ക് വിൽക്കണം.
၁၅ယုဘိလနှစ်လွန်၍ လိုသေးသော နှစ်ပေါင်း၊ အသီးအနှံ သီးလတံ့သော နှစ်ပေါင်းကို ရေတွက်၍ ရောင်းဝယ်မှုကို ပြုရမည်။
16 ൧൬ വർഷങ്ങൾ ഏറിയിരുന്നാൽ വില ഉയർത്തണം; വർഷങ്ങൾ കുറഞ്ഞിരുന്നാൽ വില താഴ്ത്തണം; അനുഭവത്തിന്റെ കാലസംഖ്യക്ക് ഒത്തവണ്ണം അവൻ നിനക്ക് വില്ക്കുന്നു.
၁၆ထိုသို့ အသီးသီးရသော နှစ်များကို လိုက်၍ ရောင်းသောကြောင့်၊ နှစ်ပေါင်း အနည်းအများအလိုက် အဘိုးလျော့လျက်၊ တိုးလျက် ရောင်းဝယ်ရမည်။
17 ൧൭ ആകയാൽ നിങ്ങൾ തമ്മിൽതമ്മിൽ അന്യായം ചെയ്യരുത്; നിന്റെ ദൈവത്തെ ഭയപ്പെടണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
၁၇သင်တို့သည် တယောက်ကိုတယောက် မညှဉ်းဆဲရ။ သင်တို့၏ ဘုရားသခင်ကို ကြောက်ရွံ့ရမည်။ ငါသည် သင်တို့၏ ဘုရားသခင်ထာဝရဘုရား ဖြစ်၏။
18 ൧൮ അതുകൊണ്ട് നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ച് എന്റെ വിധികൾ പ്രമാണിച്ച് ആചരിക്കണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
၁၈သင်တို့သည် ငါ့စီရင်ထုံးဖွဲ့ချက်တို့ကို ကျင့်စောင့်လျှင်၊ ထိုပြည်၌ ဘေးလွတ်လျက်နေရကြလိမ့်မည်။
19 ൧൯ ഭൂമി അതിന്റെ ഫലം തരും; നിങ്ങൾ തൃപ്തിയായി ഭക്ഷിച്ച് അതിൽ നിർഭയം വസിക്കും.
၁၉မြေသည်လည်း မိမိ အသီးအနှံကို ပေးသဖြင့်၊ သင်တို့သည် ဝစွာစား၍ ဘေးလွတ်လျက် နေရကြ လိမ့်မည်။
20 ൨൦ എന്നാൽ “ഏഴാം വർഷത്തിൽ ഞങ്ങൾ എന്ത് ഭക്ഷിക്കും? ഞങ്ങൾ വിതയ്ക്കുകയും ഞങ്ങളുടെ അനുഭവമെടുക്കുകയും ചെയ്യരുതല്ലോ” എന്നു നിങ്ങൾ പറയുന്നുവെങ്കിൽ
၂၀သင်တို့ကလည်း၊ သတ္တမနှစ်တွင် ငါတို့သည် အဘယ်သို့ စားရမည်နည်း။ လယ်မလုပ်ရ။ အသီးအနှံကို မသိမ်းရပါတကားဟု ဆိုလျှင်၊-
21 ൨൧ ഞാൻ ആറാം വർഷത്തിൽ നിങ്ങൾക്ക് എന്റെ അനുഗ്രഹം അരുളുകയും അത് മൂന്നു വർഷത്തേക്കുള്ള അനുഭവം തരുകയും ചെയ്യും.
၂၁ဆဌမနှစ်တွင် သင်တို့ကို ငါကောင်းကြီးပေး၍၊ ထိုနှစ်တွင် သုံးနှစ်အဘို့ အသီးအနှံကို ဖြစ်စေမည်။
22 ൨൨ എട്ടാം വർഷത്തിൽ നിങ്ങൾ വിതയ്ക്കുകയും ഒമ്പതാം വർഷംവരെ പഴയ അനുഭവംകൊണ്ട് ഉപജീവിക്കുകയും വേണം; അതിന്റെ അനുഭവം വരുന്നത് വരെ പഴയതുകൊണ്ട് ഉപജീവിച്ചുകൊള്ളണം.
၂၂သင်တို့သည် အဋ္ဌမနှစ်တွင် လယ်လုပ်၍ နဝမနှစ်တွင် အသီးအနှံကို သိမ်းရာ ကာလတိုင်အောင် ဟောင်းသော အသီးအနှံကို စားရကြမည်။
23 ൨൩ നിലം എന്നേക്കുമായി വില്‍ക്കരുത്; ദേശം എനിക്കുള്ളത് ആകുന്നു; നിങ്ങൾ എന്റെ അടുക്കൽ പരദേശികളും വന്നു പാർക്കുന്നവരും അത്രേ.
၂၃မြေကို သူတပါး အစဉ်ပိုင်စေခြင်းငှါ မရောင်းရ။ မြေသည် ငါ့ဥစ္စာဖြစ်၏။ သင်တို့သည် ငါ၌ တည်းသော ဧည့်သည် အာဂန္တုဖြစ်ကြ၏။
24 ൨൪ നിങ്ങളുടെ അവകാശമായ ദേശത്തെല്ലാം നിലത്തിനു വീണ്ടെടുപ്പ് സമ്മതിക്കണം.
၂၄သင်တို့သည် မြေကို ပိုင်လေရာရာ၌ ရွေးနှုတ်ရသော အခွင့်ကို ပေးရကြမည်။
25 ൨൫ “‘നിന്റെ സഹോദരൻ ദിരദ്രനായിത്തീർന്നു തന്റെ അവകാശത്തിൽ ഏതാനും വിറ്റാൽ അവന്റെ അടുത്ത ചാർച്ചക്കാരൻ വന്നു സഹോദരൻ വിറ്റതു വീണ്ടുകൊള്ളണം.
၂၅သင်၏ အမျိုးသားချင်းသည် ဆင်းရဲ၍၊ မိမိပိုင်သောမြေကို ရောင်းလျှင်၎င်း၊ သူ၏ပေါက်ဘော် တစုံတယောက်သည် ဝယ်ခြင်းငှါလာလျှင်၎င်း၊ မိမိပေါက်ဘော် ရောင်းသောဥစ္စာကို ရွေးနှုတ်ရသော အခွင့်ရှိရမည်။
26 ൨൬ എന്നാൽ വീണ്ടുകൊള്ളുവാൻ അവന് ആരും ഇല്ലാതെ ഇരിക്കുകയും താൻതന്നെ വകയുള്ളവനായി വീണ്ടുകൊള്ളുവാൻ പ്രാപ്തനാകുകയും ചെയ്താൽ
၂၆ထိုမြေကို ရွေးနှုတ်သောသူတယောက်မျှ မပေါ်မရှိ၍၊ မြေရှင်ဟောင်းသည် ကိုယ်တိုင်ရွေးနှုတ်နိုင်လျှင်၊-
27 ൨൭ അത് വിറ്റതിനുശേഷമുള്ള വർഷങ്ങൾ കണക്കാക്കി വാങ്ങിയവന് അധികതുക തിരികെക്കൊടുത്ത് അവൻ തന്റെ അവകാശത്തിലേക്കു മടങ്ങിവരണം.
၂၇မိမိမြေသို့ ပြန်အံ့သောငှါ၊ ရောင်း၍လွန်သော နှစ်ပေါင်းကို ရေတွက်ပြီးမှ၊ လိုသေးသော အဘိုးကို အထက်က ရောင်းခဲ့သောသူအား ပြန်ပေးရမည်။
28 ൨൮ എന്നാൽ മടക്കിക്കൊടുക്കുവാൻ അവനു പ്രാപ്തിയില്ല എങ്കിൽ വിറ്റുപോയതു യോബേൽ വർഷംവരെ വാങ്ങിയവന്റെ കയ്യിൽ ഇരിക്കണം; യോബേൽ വർഷത്തിൽ അത് ഒഴിഞ്ഞുകൊടുക്കുകയും അവൻ തന്റെ അവകാശത്തിലേക്കു മടങ്ങിവരുകയും വേണം.
၂၈ပြန်၍မပေးနိုင်လျှင် ရောင်းခဲ့သောဥစ္စာကို ယုဘိလနှစ်တိုင်အောင် ဝယ်သောသူလက်၌ ရှိစေရမည်။ ယုဘိလနှစ်တွင် လက်လွှတ်၍ အရှင်ဟောင်းလက်သို့ ရောက်စေရမည်။
29 ൨൯ “‘ഒരുവൻ മതിലുള്ള പട്ടണത്തിൽ ഒരു വീടു വിറ്റാൽ വിറ്റശേഷം ഒരു വർഷത്തിനകം അവന് അത് വീണ്ടുകൊള്ളാം; വീണ്ടുകൊള്ളുവാൻ ഒരു വർഷത്തെ അവധി ഉണ്ട്.
၂၉မြို့ထဲ၌ရှိသော အိမ်ကို အိမ်ရှင်ရောင်းလျှင်၊ တနှစ်အတွင်းတွင် ရွေးနှုတ်သော အခွင့်ရှိစေရမည်။
30 ൩൦ ഒരു വർഷം മുഴുവൻ തികയുവോളം വീണ്ടുകൊണ്ടില്ലെങ്കിൽ മതിലുള്ള പട്ടണത്തിലെ വീട്, വാങ്ങിയവനു തലമുറതലമുറയായി എന്നും സ്ഥിരമായിരിക്കണം; യോബേൽ വർഷത്തിൽ അത് ഒഴിഞ്ഞുകൊടുക്കണ്ടാ.
၃၀တနှစ်အတွင်းတွင် မရွေးနှုတ်လျှင်၊ ထိုအိမ်ကို ဝယ်သောသူမှစ၍ သားစဉ်မြေးဆက်တို့သည် အမြဲပိုင်ရ ကြမည်။ ယုဘိလနှစ်ရောက်သော်လည်း လက်မလွှတ်ရ။
31 ൩൧ മതിലില്ലാത്ത ഗ്രാമങ്ങളിലെ വീടുകൾ ദേശത്തുള്ള നിലത്തിനു സമമായി കണക്കാക്കപ്പെടണം; അവയ്ക്കു വീണ്ടെടുപ്പ് ഉണ്ട്; യോബേൽ വർഷത്തിൽ അവയെ ഒഴിഞ്ഞുകൊടുക്കണം.
၃၁မြို့ရိုးမရှိ၊ ရွာ၌ရှိသောအိမ်ကို လယ်ယာကဲ့သို့ မှတ်၍ ရွေးနှုတ်ရသော အခွင့်ရှိ၏။ ယုဘိလနှစ် ရောက်သောအခါ လက်လွှတ်ရမည်။
32 ൩൨ എന്നാൽ ലേവ്യരുടെ പട്ടണങ്ങളും അവരുടെ അവകാശമായ പട്ടണങ്ങളിലെ വീടുകളും ലേവ്യർക്ക് എപ്പോൾ വേണമെങ്കിലും വീണ്ടുകൊള്ളാം.
၃၂သို့ရာတွင် လေဝိသားပိုင်သော မြို့နှင့်မြို့အိမ်တို့ကို၊ အဘယ်ကာလအချိန်မဆိုဘဲ ရွေးနှုတ်ရသော အခွင့်ရှိ၏။
33 ൩൩ ലേവ്യരിൽ ഒരുവൻ താൻ വിറ്റ വീട് വീണ്ടുകൊള്ളുന്നില്ലെങ്കിൽ അവന്റെ അവകാശമായ പട്ടണത്തിലുള്ള വിറ്റുപോയ വീട് യോബേൽ വർഷത്തിൽ ഒഴിഞ്ഞുകൊടുക്കണം; ലേവ്യരുടെ പട്ടണങ്ങളിലെ വീടുകൾ യിസ്രായേൽ മക്കളുടെ ഇടയിൽ അവർക്കുള്ള അവകാശമാണല്ലോ.
၃၃လေဝိသားပိုင်သော မြို့ကို၎င်း၊ အိမ်ကို၎င်း၊ သူတပါးဝယ်လျှင်၊ ယုဘိလနှစ်ရောက်သောအခါ လက်လွှတ်ရမည်။ အကြောင်းမူကား၊ ဣသရေလ လူအမျိုးသားတို့တွင် လေဝိသားတို့သည်၊ ကိုယ် နေရာ မြို့အိမ်မှတပါး အခြားသော ဥစ္စာမရှိ။
34 ൩൪ എന്നാൽ അവരുടെ പട്ടണങ്ങളോടു ചേർന്നിരിക്കുന്ന പുല്പുറമായ ഭൂമി വില്‍ക്കരുത്; അത് അവർക്ക് ശാശ്വതാവകാശം ആകുന്നു.
၃၄သို့ဆိုသော်လည်း၊ လေဝိသားမြို့နယ်၌ရှိသော လယ်ယာတို့ကို မရောင်းရ။ အစဉ်အမြဲပိုင်ရမည်။
35 ൩൫ “‘നിന്റെ സഹോദരൻ ദരിദ്രനായിത്തീർന്നു നിന്റെ അടുക്കൽവച്ചു ക്ഷയിച്ചുപോയാൽ നീ അവനെ താങ്ങണം; അന്യനും പരദേശിയും എന്നപോലെ അവൻ നിന്റെ അടുക്കൽ പാർക്കണം.
၃၅သင်၏ အမျိုးသားချင်းသည် ဆင်းရဲ၍ လက်အားလျော့သဖြင့် တပါးအမျိုးသား ဧည့်သည်အာဂန္တု ကဲ့သို့ဖြစ်လျှင်၊ သင့်ထံမှာ နေစေခြင်းငှါ သူ့ကို မစရမည်။
36 ൩൬ അവനോട് പലിശയും ലാഭവും വാങ്ങരുത്; നിന്റെ ദൈവത്തെ ഭയപ്പെടണം; നിന്റെ സഹോദരൻ നിന്റെ അടുക്കൽ പാർക്കണം.
၃၆သူ၌ အတိုးအပွားကို မယူရ။ သင်၏ အမျိုးသားချင်းသည် သင့်ထံမှာ နေစေခြင်းငှါ၊ သင်၏ ဘုရားသခင်ကို ကြောက်ရွံ့လော့။
37 ൩൭ നിന്റെ പണം അവന് പലിശയ്ക്കു കൊടുക്കരുത്; നിന്റെ ആഹാരം അവന് ലാഭത്തിനായി കൊടുക്കുകയും അരുത്.
၃၇အတိုးအပွါးကို မြော်လင့်၍ ငွေကို၎င်း၊ စားစရာကို၎င်း၊ သူ၌ မချေးမငှါးရ။
38 ൩൮ ഞാൻ നിങ്ങൾക്ക് കനാൻദേശം തരുവാനും നിങ്ങളുടെ ദൈവമായിരിക്കുവാനും നിങ്ങളെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
၃၈ငါသည် ခါနာန်ပြည်ကို သင်တို့အားပေး၍၊ သင်တို့၏ ဘုရားသခင်ဖြစ်အံ့သောငှါ၊ သင်တို့ကို အဲဂုတ္တု ပြည်မှ နှုတ်ဆောင်သော သင်တို့၏ ဘုရားသခင်၏ ထာဝရဘုရားဖြစ်၏။
39 ൩൯ “‘നിന്റെ സഹോദരൻ ദരിദ്രനായിത്തീതീർന്നു തന്നെത്താൻ നിനക്ക് വിറ്റാൽ അവനെക്കൊണ്ട് അടിമവേല ചെയ്യിക്കരുത്.
၃၉သင်၏ အမျိုးသားချင်းသည် ဆင်းရဲ၍ သင်၌ အရောင်းခံလျှင်၊ အစေခံကျွန်ကိုပြုသကဲ့သို့ သူ့ကို အနိုင်မပြုရ။
40 ൪൦ കൂലിക്കാരൻ എന്നപോലെയും വന്നുപാർക്കുന്നവൻ എന്നപോലെയും അവൻ നിന്റെ അടുക്കൽ ഇരുന്നു യോബേൽസംവത്സരംവരെ നിന്നെ സേവിക്കണം.
၄၀သူသည် သူငှါးကဲ့သို့၎င်း၊ ဧည့်သည်ကဲ့သို့၎င်း၊ သင့်ထံမှာနေ၍ ယုဘိလနှစ်တိုင်အောင် အစေခံရမည်။
41 ൪൧ പിന്നെ അവൻ തന്റെ മക്കളുമായി നിന്നെ വിട്ടു തന്റെ കുടുംബത്തിലേക്ക് മടങ്ങിപ്പോകണം; തന്റെ പിതാക്കന്മാരുടെ അവകാശത്തിലേക്ക് അവൻ മടങ്ങിപ്പോകണം.
၄၁ထိုအခါ သူသည် သားသမီးနှင့်တကွ ထွက်၍၊ မိမိအဆွေအမျိုး၊ မိမိ ဘိုးဘပိုင်သောမြေသို့ ပြန်ရမည်။
42 ൪൨ അവർ ഈജിപ്റ്റിൽനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ ആകുക കൊണ്ട് അവരെ അടിമകളായി വില്‍ക്കരുത്.
၄၂အကြောင်းမူကား၊ သူတို့သည် အဲဂုတ္တုပြည်မှ ငါနှုတ်ဆောင်သော ငါ၏ အမှုထမ်းဖြစ်၍၊ အစေခံ ကျွန်ဖြစ်စေခြင်းငှါ၊ မရောင်းရ။
43 ൪൩ അവനോട് കാഠിന്യം പ്രവർത്തിക്കരുത്; നിന്റെ ദൈവത്തെ ഭയപ്പെടണം.
၄၃သူ့ကို ကြမ်းတမ်းစွာ မစီရင်ရ။ သင်၏ ဘုရားသခင်ကို ကြောက်ရွံ့ရမည်။
44 ൪൪ നിന്റെ അടിമകളായ പുരുഷന്മാരും സ്ത്രീകളും നിങ്ങൾക്ക് ചുറ്റുമുള്ള ജനതകളിൽനിന്ന് ആയിരിക്കണം; അവരിൽനിന്ന് അടിമകളായ പുരുഷന്മാരെയും സ്ത്രീകളെയും വാങ്ങണം.
၄၄သင်သည် စေခိုင်းသောကျွန်၊ ကျွန်မတို့ကို၊ သင့် ပတ်လည်ဝန်းကျင်တို့၌ နေသော သာသနာပလူတို့ တွင် ဝယ်ရမည်။
45 ൪൫ അപ്രകാരം നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന അന്യജാതിക്കാരുടെ മക്കളിൽനിന്നും അവർ നിങ്ങളുടെ ദേശത്തു ജനിപ്പിച്ചവരും നിങ്ങളോടുകൂടി ഇരിക്കുന്നവരുമായ അവരുടെ കുടുംബങ്ങളിൽനിന്നും നിങ്ങൾ വാങ്ങണം; അവർ നിങ്ങൾക്ക് അവകാശമായിരിക്കണം;
၄၅ထိုမှတပါး၊ သင်တို့တွင် တည်းနေသော တကျွန်းတနိုင်ငံသားတို့ကို၎င်း၊ သင်တို့ပြည်၌ သူတို့ရသော သားသမီးများကို၎င်း ဝယ်၍ ပိုင်ရမည်။
46 ൪൬ നിങ്ങളുടെ ശേഷം നിങ്ങളുടെ മക്കൾക്കും അവകാശമായിരിക്കേണ്ടതിനു നിങ്ങൾ അവരെ അവകാശമാക്കിക്കൊള്ളണം; അവർ എന്നും നിങ്ങൾക്ക് അടിമകളായിരിക്കണം; യിസ്രായേൽ മക്കളായ നിങ്ങളുടെ സഹോദരന്മാരോടോ നിങ്ങൾ കാഠിന്യം പ്രവർത്തിക്കരുത്.
၄၆သူတို့သည် ကျွန်သားပေါက်ဖြစ်၍၊ သင်တို့နှင့် သင်တို့သားသမီးတို့သည် အမွေခံ၍ ပိုင်ရမည်။ ကိုယ်အမျိုးသားချင်းတည်းဟူသော ဣသရေလအမျိုးသားဖြစ်လျှင်၊ တယောက်ကိုတယောက် ကြမ်း တမ်းစွာ မစီရင်ရ။
47 ൪൭ “‘നിന്നോടുകൂടെയുള്ള പരദേശിയോ അന്യനോ സമ്പന്നനാവുകയും അവന്റെ അടുക്കലുള്ള നിന്റെ സഹോദരൻ ദരിദ്രനായിത്തീർന്നു അന്യനോ പരദേശിക്കോ അന്യന്റെ സന്തതിക്കോ തന്നെത്താൻ വില്ക്കുകയും ചെയ്താൽ
၄၇သင့်အနားမှာတည်းနေသော တကျွန်းတနိုင်ငံသားသည် ငွေရတတ်၍ သူ၏အနားမှာနေသော သင်၏ အမျိုးသားချင်း ဆင်းရဲသဖြင့်၊ သင့်အနားမှာ တည်းနေသော တကျွန်းတနိုင်ငံသား၌၎င်း၊ သူ၏ သားမြေး၌၎င်း၊ ကိုယ်ကိုရောင်းချလျှင်၊-
48 ൪൮ അവൻ തന്നെത്താൻ വിറ്റശേഷം അവനെ വീണ്ടെടുക്കാം; അവന്റെ സഹോദരന്മാരിൽ ഒരുവന് അവനെ വീണ്ടെടുക്കാം.
၄၈ရောင်းပြီးမှ ရွေးနှုတ်သော အခွင့်ရှိစေရမည်။ မိမိအမျိုးသား တစုံတယောက်သည် ရွေးနှုတ်ရမည်။
49 ൪൯ അവന്റെ പിതാവിന്റെ സഹോദരനോ പിതാവിന്റെ സഹോദരന്റെ പുത്രനോ അവനെ വീണ്ടെടുക്കാം; അല്ലെങ്കിൽ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാർച്ചക്കാരിൽ ഒരുവന് അവനെ വീണ്ടെടുക്കാം; അവനു പ്രാപ്തിയുണ്ടെങ്കിൽ തന്നെത്താൻ വീണ്ടെടുക്കാം.
၄၉ဘကြီး၊ ဘထွေး၊ ညီအစ်ကိုတော်မှစ၍ အဆွေအမျိုးပေါက်ဘော်ရင်း တစုံတယောက်သည် ရွေးနှုတ် ရမည်။ ကိုယ်တိုင်တတ်နိုင်လျှင်လည်း ကိုယ်ကိုရွေးနှုတ်ရမည်။
50 ൫൦ അടിമ തന്നെ വിറ്റ വർഷംമുതൽ യോബേൽവർഷംവരെയുള്ള കാലക്കണക്കു തന്നെ വാങ്ങിയവനുമായി കൂട്ടിനോക്കണം; അടിമയുടെ വില വർഷത്തിന്റെ സംഖ്യക്ക് ഒത്തവണ്ണം ആയിരിക്കണം; അടിമ ഒരു കൂലിക്കാരന്റെ കാലത്തിന് ഒത്തവണ്ണം ഉടമയുടെ അടുക്കൽ പാർക്കണം.
၅၀သခင်နှင့် ကျွန်တို့သည်၊ ရောင်းဝယ်သော နှစ်မှစ၍ ယုဘိလနှစ်တိုင်အောင် နှစ်ပေါင်းကို ရေတွက် ပြီးလျှင်၊ နှစ်ပေါင်းအနည်းအများကို ထောက်၍၎င်း၊ သူငှါးလုပ်ရသည် ကာလကို ထောက်၍၎င်း၊ ကိုယ်အဘိုးကို စီရင်ရမည်။
51 ൫൧ വർഷങ്ങൾ ഏറെയുണ്ടെങ്കിൽ അതിന് തക്കവണ്ണം ഉടമ തന്റെ വീണ്ടെടുപ്പുവില തനിക്കു കിട്ടിയ പണത്തിൽനിന്നു മടക്കിക്കൊടുക്കണം.
၅၁ယုဘိလနှစ်မရောက်မှီ၊ အစေခံရသော နှစ်ပေါင်း အနည်းအများကို ရေတွက်၍၊-
52 ൫൨ യോബേൽ വർഷംവരെ ശേഷിക്കുന്ന വർഷം കുറെ മാത്രം എങ്കിൽ ഉടമയുമായി കണക്കുകൂട്ടി വർഷങ്ങൾക്ക് ഒത്തവണ്ണം ഉടമ വീണ്ടെടുപ്പുവില മടക്കിക്കൊടുക്കണം.
၅၂လိုသေးသော နှစ်ပေါင်း အနည်းအများအလိုက် ရွေးရန်အဘိုးကို၊ ဝယ်ရင်းငွေထဲက နှုတ်၍ ပြန်ပေး ရမည်။
53 ൫൩ അടിമ വര്‍ഷം തോറും കൂലിക്കാരൻ എന്നപോലെ ഉടമയുടെ അടുക്കൽ ഇരിക്കണം; നീ കാൺകെ ഉടമ അവനോട് കാഠിന്യം പ്രവർത്തിക്കരുത്.
၅၃ထိုသူသည် တနှစ် နောက်တနှစ်၊ သူငှါးကဲ့သို့ နေရမည်။ သင့်မျက်မှောက်၌ ညှဉ်းဆဲခြင်းကို မခံရ။
54 ൫൪ ഇങ്ങനെ അടിമ വീണ്ടെടുക്കപ്പെടാതെയിരുന്നാൽ അടിമയും അവനോടുകൂടി അവന്റെ മക്കളും യോബേൽ വർഷത്തിൽ പുറപ്പെട്ടുപോകണം.
၅၄ထိုသို့သောနည်းဖြင့် မရွေးမနှုတ်လျှင်၊ ယုဘိလနှစ်ရောက်သောအခါ၊ သူ့ကိုသားမယားနှင့်တကွ သခင်လက်မှ လွှတ်ရမည်။
55 ൫൫ യിസ്രായേൽ മക്കൾ എനിക്ക് ദാസന്മാർ ആകുന്നു; അവർ ഈജിപ്റ്റിൽനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
၅၅အကြောင်းမူကား ဣသရေလအမျိုးသားတို့သည်၊ ငါ၏ အမှုထမ်းဖြစ်ကြ၏။ အဲဂုတ္တုပြည်မှ ငါနှုတ် ဆောင်ခဲ့သော ငါ၏ အမှုထမ်းဖြစ်ကြ၏။ ငါသည် သင်တို့၏ ဘုရားသခင် ထာဝရဘုရားဖြစ်၏။

< ലേവ്യപുസ്തകം 25 >