< ലേവ്യപുസ്തകം 22 >
1 ൧ യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:
Awurade ka kyerɛɛ Mose se,
2 ൨ “യിസ്രായേൽ മക്കൾ എനിക്ക് ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളെ സംബന്ധിച്ച് അഹരോനും അവന്റെ പുത്രന്മാരും സൂക്ഷിച്ചു നില്ക്കേണമെന്നും എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുതെന്നും അവരോടു പറയണം. ഞാൻ യഹോവ ആകുന്നു.
“Ka kyerɛ Aaron ne ne mmabarima se wɔmfa nidi mma afɔrebɔde kronkron a Israelfo atew ho ama me no, sɛnea ɛbɛyɛ a wɔrengu me din ho fi. Mene Awurade.
3 ൩ “നീ അവരോടു പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങളുടെ തലമുറകളിൽ നിങ്ങളുടെ സകലസന്തതിയിലും ആരെങ്കിലും അശുദ്ധനായിരിക്കുമ്പോൾ യിസ്രായേൽ മക്കൾ യഹോവയ്ക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളോട് അടുത്താൽ അവനെ എന്റെ സന്നിധിയിൽനിന്ന് ഛേദിച്ചുകളയേണം; ഞാൻ യഹോവ ആകുന്നു.
“Efi nnɛ rekɔ, sɛ ɔsɔfo biara a ne ho agu fi de ne nsa ka mmoa anaa akyɛde biara a nnipa no de aba sɛ wɔmfa mmɔ afɔre mma Awurade a, wɔbɛworɔw nʼatade. Mene Awurade.
4 ൪ അഹരോന്റെ സന്തതിയിൽ ആരെങ്കിലും കുഷ്ഠരോഗിയോ ശുക്ലസ്രവക്കാരനോ ആയാൽ അവൻ ശുദ്ധനായിത്തീരുംവരെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കരുത്; ശവത്താൽ അശുദ്ധമായ യാതൊന്നെങ്കിലും തൊടുന്നവനും ബീജസ്ഖലനം ഉണ്ടായവനും
“Ɔsɔfo biara a ɔwɔ ɔhonam ani nsanyare biara nni ho kwan sɛ odi afɔrebɔde kronkron no bi, gye sɛ wɔasa no yare ama ne ho afi ansa. Ɔsɔfo biara a ɔde ne nsa bɛka funu anaa ɛnam ahosian nti ne ho begu fi no,
5 ൫ അശുദ്ധിവരുത്തുന്ന യാതൊരു ഇഴജാതിയെ എങ്കിലും വല്ല അശുദ്ധിയുമുണ്ടായിട്ട് അശുദ്ധിവരുത്തുന്ന മനുഷ്യനെ എങ്കിലും തൊടുന്നവനും
anaa ɔde ne nsa bɛka aboa biara a ɔwea fam anaa akyiwade bi anaa obi a biribi nti, wɔagu ne ho fi no,
6 ൬ ഇങ്ങനെ വല്ലതും സ്പർശിക്കുന്നവൻ സന്ധ്യവരെ അശുദ്ധനായിരിക്കണം; അവൻ ദേഹം വെള്ളത്തിൽ കഴുകിയശേഷം അല്ലാതെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കരുത്.
saa ɔsɔfo no ho begu fi akosi anwummere. Ɔrenni afɔrebɔde a wɔatew ho no bi kosi anwummere a obeguare.
7 ൭ സൂര്യൻ അസ്തമിച്ചശേഷം അവൻ ശുദ്ധനാകും; പിന്നെ അവനു വിശുദ്ധസാധനങ്ങൾ ഭക്ഷിക്കാം; അത് അവന്റെ ആഹാരമല്ലോ.
Sɛ owia kɔtɔ a, ne ho bɛtew na ɛno akyi no obetumi adi afɔrebɔde kronkron no bi, efisɛ ɛyɛ nʼaduan.
8 ൮ സ്വാഭാവികമായി ചത്തതിനെയും പറിച്ചുകീറിപ്പോയതിനെയും തിന്നിട്ട് തന്നെത്താൽ അശുദ്ധമാക്കരുത്; ഞാൻ യഹോവ ആകുന്നു.
Ɛnsɛ sɛ odi aboa funu anaa nea akekaboa bi atetew ne mu, na amma ne ho angu fi. Mene Awurade.
9 ൯ ആകയാൽ അവർ എന്റെ പ്രമാണങ്ങളെ അശുദ്ധമാക്കി തങ്ങളുടെമേൽ പാപം വരുത്തുകയും അതിനാൽ മരിക്കുകയും ചെയ്യാതിരിക്കുവാൻ അവ പ്രമാണിക്കണം; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
“Bɔ asɔfo no kɔkɔ na wonni saa mmara yi so yiye, anyɛ saa a, wɔbɛtwe wɔn aso na wɔawuwu sɛ wɔabu saa mmara yi so nti. Mene Awurade a matew wɔn ho.
10 ൧൦ യാതൊരു അന്യനും വിശുദ്ധസാധനം ഭക്ഷിക്കരുത്; പുരോഹിതന്റെ അടുക്കൽ വന്നു പാർക്കുന്നവനും കൂലിക്കാരനും വിശുദ്ധസാധനം ഭക്ഷിക്കരുത്.
“Obiara nni ho kwan sɛ odi afɔrebɔde kronkron no bi gye sɛ ɔyɛ ɔsɔfo. Ɔhɔho a wabɛsra ɔsɔfo no nni ho kwan sɛ odi bi. Na saa ara nso na ɔsomfo a wotua no ka nni ho kwan sɛ odi bi.
11 ൧൧ എന്നാൽ പുരോഹിതൻ ഒരുവനെ വിലയ്ക്കു വാങ്ങിയാൽ അവനും വീട്ടിൽ പിറന്നുണ്ടായവനും ഭക്ഷിക്കാം; ഇവർക്ക് അവന്റെ ആഹാരം ഭക്ഷിക്കാം.
Nanso sɛ ɛba sɛ ɔsɔfo no de ɔno ara ne sika tɔ akoa a, saa akoa no tumi di bi. Na akoa no mma biara a ɔbɛwo wɔn wɔ fie hɔ no wɔ ho kwan sɛ wodi bi.
12 ൧൨ പുരോഹിതന്റെ മകൾ പുരോഹിതേതര കുടുംബക്കാരനു ഭാര്യയായാൽ അവൾ വിശുദ്ധസാധനങ്ങളായ വഴിപാട് ഒന്നും ഭക്ഷിക്കരുത്.
Sɛ ɔsɔfo babea kɔware fi abusuakuw no akyi baabi a, onni ho kwan sɛ odi afɔrebɔde kronkron no bi.
13 ൧൩ പുരോഹിതന്റെ മകൾ വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ആയി സന്തതിയില്ലാതെ അപ്പന്റെ വീട്ടിലേക്കു തന്റെ യൗവനത്തിൽ എന്നപോലെ മടങ്ങിവന്നാൽ അവൾക്ക് അപ്പന്റെ ആഹാരം ഭക്ഷിക്കാം; എന്നാൽ യാതൊരു അന്യനും അത് ഭക്ഷിക്കരുത്.
Na sɛ ɔyɛ okunafo anaa obi a wɔagyaa no aware na onni babarima a ɔbɛhwɛ no na ɛno nti ɔsan ba nʼagya nkyɛn a, otumi di nʼagya aduan no bi bio. Eyinom akyi no, asɔfo no abusuafo nko ara na wɔwɔ ho kwan sɛ wodi afɔrebɔde kronkron no.
14 ൧൪ ഒരുവൻ അബദ്ധവശാൽ വിശുദ്ധസാധനം ഭക്ഷിച്ചുപോയാൽ അവൻ വിശുദ്ധസാധനം അഞ്ചിൽ ഒരംശവും കൂട്ടി പുരോഹിതനു കൊടുക്കണം.
“Sɛ obi anhu na okodi saa afɔrebɔde kronkron no bi a, ɛsɛ sɛ otua ho ka na ɔsan bɔ ho nkyɛmu ɔha mu aduonu de ka ho.
15 ൧൫ യിസ്രായേൽ മക്കൾ യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധസാധനങ്ങൾ പുരോഹിതന്മാർ അശുദ്ധമാക്കരുത്.
Afɔrebɔde kronkron a Israelfo de aba no, ɛnsɛ sɛ nnipa a wɔmmaa wɔn ho kwan sɛ wonni bi no di bi, efisɛ Awurade na ɔde saa afɔrebɔde yi nyinaa abrɛ no.
16 ൧൬ യിസ്രായേൽ മക്കളുടെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കുന്നതിൽ അവരുടെ മേൽ അകൃത്യത്തിന്റെ കുറ്റം വരുത്തരുത്; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു’”.
Na obiara a obebu saa mmara yi so no di ho fɔ, na asɛm da ne so, efisɛ wadi afɔrebɔde kronkron. Na mene Awurade a metew afɔrebɔde nyinaa ho.”
17 ൧൭ യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
Awurade ka kyerɛɛ Mose se,
18 ൧൮ “നീ അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറയേണ്ടത് എന്തെന്നാൽ: ‘യിസ്രായേൽഗൃഹത്തിലോ യിസ്രായേലിൽ ഉള്ള പരദേശികളിലോ ആരെങ്കിലും യഹോവയ്ക്കു ഹോമയാഗമായിട്ട് അർപ്പിക്കുന്ന വല്ല നേർച്ചകളാകട്ടെ സ്വമേധാദാനങ്ങളാകട്ടെ ഇവയിൽ ഏതെങ്കിലും ഒരു വഴിപാട് കഴിക്കുന്നു എങ്കിൽ
“Ka kyerɛ Aaron ne ne mmabarima ne Israelfo nyinaa se, ‘Sɛ Israelni anaa obi a ɔne mo te bɔ ɔhyew afɔre ma Awurade a, sɛ ɛyɛ afɔrebɔde a ɛyɛ bɔhyɛ bi nti anaa ɔno ara ne pɛ mu na ɔrebɔ no,
19 ൧൯ നിങ്ങൾക്ക് പ്രസാദം ലഭിക്കുവാൻ തക്കവണ്ണം അത് മാടുകളിൽനിന്നോ ചെമ്മരിയാടുകളിൽനിന്നോ കോലാടുകളിൽനിന്നോ ഊനമില്ലാത്ത ഒരു ആണായിരിക്കണം.
sɛ afɔrebɔde no yɛ aboanini a ne ho nni dɛm biara a ɔyɛ nantwi ba anaa oguan anaa abirekyi no, Awurade begye.
20 ൨൦ ഊനമുള്ള യാതൊന്നിനെയും നിങ്ങൾ അർപ്പിക്കരുത്; അതിനാൽ നിങ്ങൾക്ക് പ്രസാദം ലഭിക്കുകയില്ല.
Ɛnsɛ sɛ wɔde biribiara a ɛho tɔ kyima bɔ afɔre, efisɛ wɔrennye wɔ wo din mu.
21 ൨൧ ഒരുവൻ നേർച്ചനിവൃത്തിക്കായോ സ്വമേധാദാനമായിട്ടോ യഹോവയ്ക്കു മാടുകളിൽനിന്നാകട്ടെ ആടുകളിൽനിന്നാകട്ടെ ഒന്നിനെ സമാധാനയാഗമായി അർപ്പിക്കുമ്പോൾ അത് പ്രസാദമാകുവാൻ തക്കവണ്ണം ഊനമില്ലാത്തത് ആയിരിക്കേണം; അതിന് ഒരു കുറവും ഉണ്ടായിരിക്കരുത്.
Obiara a ofi nʼanantwi anaa ne nguan mu sɛ ɔrebɔ asomdwoe afɔre ama Awurade no, sɛ ɛyɛ bɔhyɛ bi ho afɔrebɔ anaa ɔno ara ne pɛ mu no, ɛnsɛ sɛ ɔde aboa a wadi dɛm na ɛbɔ saa afɔre no na ama wɔagye.
22 ൨൨ കുരുട്, ചതവ്, മുറിവ്, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള യാതൊന്നിനെയും യഹോവയ്ക്ക് അർപ്പിക്കരുത്; ഇവയിൽ ഒന്നിനെയും യഹോവയ്ക്ക് യാഗപീഠത്തിന്മേൽ ദഹനയാഗമായി അർപ്പിക്കരുത്;
Aboa a nʼani abɔ anaa wadi dɛm anaa wapira anaa kuru anaa nwewee wɔ ne ho, anaa were ani yare ayɛ no no, ɛnsɛ sɛ wɔde no bɔ afɔre ma Awurade. Ɔmfata sɛ wɔde no ba afɔremuka so bɛbɔ afɔre ama Awurade.
23 ൨൩ അവയവങ്ങളിൽ ഏതെങ്കിലും നീളം കൂടിയോ കുറഞ്ഞോ ഇരിക്കുന്ന കാളയെയും കുഞ്ഞാടിനെയും സ്വമേധാദാനമായിട്ട് അർപ്പിക്കാം; എന്നാൽ നേർച്ചയായിട്ട് അത് പ്രസാദമാകുകയില്ല.
Sɛ biribi a ɛboro so anaa ɛtɔ sin wɔ nantwi ba anaa oguan ba a wɔde no rebrɛ Awurade no ho a, ɛsɛ sɛ wɔde no bɔ ɔpɛ mu afɔre na mmom, ɛnyɛ bɔhyɛ afɔre.
24 ൨൪ വൃഷണങ്ങൾ ചതച്ചതോ എടുത്തുകളഞ്ഞതോ ഉടച്ചതോ മുറിച്ചുകളഞ്ഞതോ ആയതിനെ നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കരുത്; നിങ്ങൾ ഇവയെകൊണ്ട് നിങ്ങളുടെ ദേശത്ത് ഒരു യാഗവും ചെയ്യരുത്.
Ɛnsɛ sɛ wɔde aboa a wɔasa no bɔ Awurade afɔre. Monnyɛ eyi wɔ mo ankasa asase so,
25 ൨൫ അന്യന്റെ കൈയിൽനിന്ന് ഇങ്ങനെയുള്ള ഒന്നിനെയും വാങ്ങി നിങ്ങളുടെ ദൈവത്തിന്റെ ഭോജനമായിട്ട് അർപ്പിക്കരുത്; അവയ്ക്കു കേടും കുറവും ഉള്ളതുകൊണ്ട് അവയാൽ നിങ്ങൾക്ക് പ്രസാദം ലഭിക്കുകയില്ല’”.
na munnye saa mmoa no mmfi ahɔho a wɔfra mo mu hɔ mmfa mmɔ aduan afɔre mma mo Nyankopɔn. Wɔrennye, efisɛ wɔtɔ kyima na wɔadi dɛm.’”
26 ൨൬ യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:
Awurade ka kyerɛɛ Mose se,
27 ൨൭ “ഒരു കാളയോ ചെമ്മരിയാടോ കോലാടോ പിറന്നാൽ ഏഴു ദിവസം തള്ളയുടെ അടുക്കൽ ആയിരിക്കേണം; എട്ടാം ദിവസംമുതൽ അത് യഹോവയ്ക്കു ദഹനയാഗമായി പ്രസാദമാകും.
“Sɛ wɔwo nantwi, oguan anaa abirekyi ba a, ɛsɛ sɛ aboa no tena ne na nkyɛn nnanson. Na efi nnaawɔtwe rekɔ no, sɛ wɔde no bɔ ogya afɔre a, Awurade begye.
28 ൨൮ പശുവിനെയോ പെണ്ണാടിനെയോ അതിനെയും കുട്ടിയെയും ഒരു ദിവസത്തിൽ അറുക്കരുത്.
Munnkum aboa bi ne ne ba da koro, sɛ ɔyɛ nantwi anaa oguan.
29 ൨൯ യഹോവയ്ക്കു സ്തോത്രയാഗം അർപ്പിക്കുമ്പോൾ അത് പ്രസാദമാകത്തക്കവണ്ണം അർപ്പിക്കണം.
“Sɛ morebɔ aseda afɔre ama Awurade a, ɛsɛ sɛ mofa ɔkwan pa so na wɔagye wɔ mo din mu.
30 ൩൦ അന്ന് തന്നെ അതിനെ ഭക്ഷിക്കേണം; രാവിലെവരെ അതിൽ ഒട്ടും ശേഷിപ്പിക്കരുത്; ഞാൻ യഹോവ ആകുന്നു.
Ɛsɛ sɛ, mowe aboa a wɔde no bɔɔ afɔre no nam da no ara a wokum no no. Mommma ade nkye bi so. Mene Awurade.
31 ൩൧ ആകയാൽ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ച് ആചരിക്കണം; ഞാൻ യഹോവ ആകുന്നു.
“Munni me mmaransɛm nyinaa so na mene Awurade.
32 ൩൨ എന്റെ വിശുദ്ധനാമത്തെ നിങ്ങൾ അശുദ്ധമാക്കരുത്; യിസ്രായേൽ മക്കളുടെ ഇടയിൽ ഞാൻ ശുദ്ധീകരിക്കപ്പെടണം; ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
Ɛnsɛ sɛ mugu me din kronkron no ho fi. Munni me ni na mene Awurade, a meyɛ mo kronkron
33 ൩൩ നിങ്ങൾക്ക് ദൈവമായിരിക്കേണ്ടതിനു ഈജിപ്റ്റിൽനിന്നു നിങ്ങളെ കൊണ്ടുവന്ന ഞാൻ യഹോവ ആകുന്നു”.
na me na mede mo fii Misraim bae sɛ mɛyɛ mo Nyankopɔn. Mene Awurade.”