< ലേവ്യപുസ്തകം 20 >
1 ൧ യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
И рече Господь к Моисею, глаголя:
2 ൨ “നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘യിസ്രായേൽമക്കളിലോ യിസ്രായേലിൽ വന്നുപാർക്കുന്ന പരദേശികളിലോ ആരെങ്കിലും തന്റെ സന്തതിയിൽ ഒന്നിനെ മോലെക്കിനു കൊടുത്താൽ അവൻ മരണശിക്ഷ അനുഭവിക്കണം; ദേശത്തിലെ ജനം അവനെ കല്ലെറിയണം.
рцы сыном Израилевым, глаголя: аще кто от сынов Израилевых, или от прибывших пришелцев во Израили, иже аще даст от семене своего Молоху, смертию да умрет: людие земли да побиют его камением:
3 ൩ അവൻ തന്റെ സന്തതിയെ മോലെക്കിനു കൊടുത്തതിനാൽ എന്റെ വിശുദ്ധമന്ദിരം മലിനമാക്കുകയും എന്റെ വിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തതുകൊണ്ട് ഞാൻ അവനെതിരെ ദൃഷ്ടിവച്ച് അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.
и Аз утвержу лице Мое на человека того и погублю его от людий его, яко от семене своего даде Молоху, да осквернит святыню Мою и осквернит имя освященных Мне.
4 ൪ അവൻ തന്റെ സന്തതിയെ മോലെക്കിനു കൊടുക്കുമ്പോൾ ദേശത്തിലെ ജനം അവനെ കൊല്ലാതെ കണ്ണടച്ചുകളഞ്ഞാൽ
Аще же презрением презрят туземцы земли очима своима от человека того, внегда дати ему от семене своего Молоху, еже не убити его:
5 ൫ ഞാൻ അവനും കുടുംബത്തിനും എതിരെ ദൃഷ്ടിവച്ച് അവനെയും അവന്റെ പിന്നാലെ മോലെക്കിനോടു പരസംഗം ചെയ്യുവാൻ പോകുന്ന എല്ലാവരെയും അവരുടെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും.
и утвержу лице Мое на человека того и на сродники его, и погублю его и всех единомыслящих с ним, еже соблуждати ему со идолы от людий своих.
6 ൬ വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും പിന്നാലെ പരസംഗം ചെയ്യുവാൻ പോകുന്നവന് എതിരെയും ഞാൻ ദൃഷ്ടിവച്ച് അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.
И душа яже аще последует утробным баснем или волхвом, яко соблудити вслед их, утвержу лице Мое на душу ту и погублю ю от людий ея.
7 ൭ ആകയാൽ നിങ്ങൾ നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കുവിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
И будете святи, яко Аз свят Господь Бог ваш.
8 ൮ എന്റെ ചട്ടങ്ങൾ പ്രമാണിച്ച് ആചരിക്കുവിൻ; ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
И сохраните повеления Моя и сотворите я: Аз Господь освящаяй вас.
9 ൯ അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം; അവൻ അപ്പനെയും അമ്മയെയും ശപിച്ചു; അവന്റെ രക്തം അവന്റെമേൽ ഇരിക്കും.
Человек человек, иже аше зло речет отцу своему или матери своей, смертию да умрет: отцу своему или матери своей зле рече, повинен будет.
10 ൧൦ ഒരുവന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവൻ, കൂട്ടുകാരന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നെ, മരണശിക്ഷ അനുഭവിക്കണം.
Человек человек, иже аще прелюбы содеет с мужнею женою, или кто прелюбы содеет с женою ближняго своего, смертию да умрут прелюбодей и прелюбодейца.
11 ൧൧ അപ്പന്റെ ഭാര്യയോടുകൂടി ശയിക്കുന്നവൻ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; ഇരുവരും മരണശിക്ഷ അനുഭവിക്കണം; അവരുടെ രക്തം അവരുടെ മേൽ ഇരിക്കും.
И иже аще пребудет с женою отца своего, срамоту отца своего открыл есть, смертию да умрут оба, повинни суть.
12 ൧൨ ഒരുവൻ മരുമകളോടുകൂടി ശയിച്ചാൽ ഇരുവരും മരണശിക്ഷ അനുഭവിക്കണം; അവർ നികൃഷ്ടകർമ്മം ചെയ്തു; അവരുടെ രക്തം അവരുടെ മേൽ ഇരിക്കും.
И аще кто будет с невесткою своею, смертию да умрут оба, нечествоваша бо, повинни суть.
13 ൧൩ സ്ത്രീയോടുകൂടി ശയിക്കുന്നതുപോലെ ഒരുവൻ പുരുഷനോടുകൂടെ ശയിച്ചാൽ ഇരുവരും മ്ലേച്ഛത ചെയ്തു; അവർ മരണശിക്ഷ അനുഭവിക്കണം; അവരുടെ രക്തം അവരുടെ മേൽ ഇരിക്കും.
И аще кто будет с мужеским полом ложем женским, гнусность сотвориша оба, смертию да умрут, повинни суть:
14 ൧൪ ഒരു പുരുഷൻ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാൽ അത് ദുഷ്കർമ്മം; നിങ്ങളുടെ ഇടയിൽ ദുഷ്കർമ്മം ഇല്ലാതിരിക്കേണ്ടതിന് അവനെയും അവരെയും തീയിൽ ഇട്ടു ചുട്ടുകളയണം.
иже аще поймет жену и матерь ея, беззаконие есть, огнем да сожгут его и оныя, и не будет беззаконие в вас.
15 ൧൫ ഒരു പുരുഷൻ മൃഗത്തോടുകൂടി ശയിച്ചാൽ അവൻ മരണശിക്ഷ അനുഭവിക്കണം; മൃഗത്തെയും കൊല്ലണം.
И иже аще даст ложе свое четвероножному, смертию да умрет, четвероножное же убиете.
16 ൧൬ ഒരു സ്ത്രീ യാതൊരു മൃഗത്തോടെങ്കിലും ചേർന്നു ശയിച്ചാൽ സ്ത്രീയെയും മൃഗത്തെയും കൊല്ലണം; അവർ മരണശിക്ഷ അനുഭവിക്കണം; അവരുടെ രക്തം അവരുടെ മേൽ ഇരിക്കും.
И жена яже аше приступит ко всякому скоту, еже быти с ним, да убиете жену и скот, смертию да умрут, повинни суть.
17 ൧൭ ഒരു പുരുഷൻ തന്റെ അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ തന്റെ സഹോദരിയെ പരിഗ്രഹിച്ച് അവളുടെ നഗ്നത കാണുകയും അവൾ അവന്റെ നഗ്നത കാണുകയും ചെയ്താൽ അത് ലജ്ജാകരം; അവരെ അവരുടെ ജനത്തിന്റെ മുമ്പിൽ സംഹരിച്ചുകളയേണം; അവൻ സഹോദരിയുടെ നഗ്നത അനാവൃതമാക്കി; അവൻ തന്റെ കുറ്റം വഹിക്കും.
Иже аще поймет сестру свою от отца своего или от матере своея, и увидит срамоту ея, и она увидит срамоту его, укоризна есть, да потребятся пред сыны рода их: срамоту сестры своея откры, грех приимут.
18 ൧൮ ഒരു പുരുഷൻ ഋതുവായ സ്ത്രീയോടുകൂടി ശയിച്ച് അവളുടെ നഗ്നത അനാവൃതമാക്കിയാൽ അവൻ അവളുടെ സ്രവം അനാവൃതമാക്കി; അവളും തന്റെ രക്തസ്രവം അനാവൃതമാക്കി; ഇരുവരെയും അവരുടെ ജനത്തിന്റെ ഇടയിൽനിന്ന് ഛേദിച്ചുകളയേണം.
И муж иже будет с женою сквернавою и открыет срамоту ея, течение ея откры, и она откры течение крове своея, да потребятся оба от рода их.
19 ൧൯ നിന്റെ അമ്മയുടെ സഹോദരിയുടെയോ അപ്പന്റെ സഹോദരിയുടെയോ നഗ്നത അനാവൃതമാക്കരുത്; അങ്ങനെയുള്ളവൻ തന്റെ അടുത്ത ചാർച്ചക്കാരത്തിയെ അനാവൃതയാക്കുന്നുവല്ലോ; അവർ തങ്ങളുടെ കുറ്റം വഹിക്കും.
И срамоту сестры отца твоего и сестры матере твоея да не открыеши: ужичество бо откры, грех понесут.
20 ൨൦ ഒരു പുരുഷൻ ഇളയപ്പന്റെ ഭാര്യയോടുകൂടി ശയിച്ചാൽ അവൻ ഇളയപ്പന്റെ നഗ്നത അനാവൃതമാക്കി; അവർ തങ്ങളുടെ പാപം വഹിക്കും; അവർ സന്തതിയില്ലാത്തവരായി മരിക്കണം.
Иже аще будет со сродницею своею, срамоту сродства своего откры, безчадни измрут.
21 ൨൧ ഒരുവൻ സഹോദരന്റെ ഭാര്യയെ പരിഗ്രഹിച്ചാൽ അത് മാലിന്യം; അവൻ സഹോദരന്റെ നഗ്നത അനാവൃതമാക്കി; അവർ സന്തതിയില്ലാത്തവർ ആയിരിക്കണം.
И человек иже аще поймет жену брата своего, нечистота есть: срамоту брата своего открыл есть, безчадни измрут.
22 ൨൨ “‘ആകയാൽ നിങ്ങൾ പാർക്കേണ്ടതിന് ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഛർദ്ദിച്ചുകളയാതിരിക്കുവാൻ എന്റെ എല്ലാ ചട്ടങ്ങളും സകലവിധികളും പ്രമാണിച്ച് ആചരിക്കണം.
И сохраните вся повеления Моя и вся судбы Моя и сотворите я, и не вознегодует на вас земля, в нюже Аз введу вы тамо вселитися на ней.
23 ൨൩ ഞാൻ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയുന്ന ജനതയുടെ ചട്ടങ്ങളെ അനുസരിച്ചു നടക്കരുത്; ഈ കാര്യങ്ങൾ ഒക്കെയും ചെയ്തതുകൊണ്ട് അവർ എനിക്ക് അറപ്പായി തീർന്നു.
И не ходите в законы языческия, ихже Аз изгоню от вас: яко сия вся сотвориша, и возгнушахся ими.
24 ൨൪ “നിങ്ങൾ അവരുടെ ദേശത്തെ കൈവശമാക്കും” എന്നു ഞാൻ നിങ്ങളോടു കല്പിച്ചുവല്ലോ; “പാലും തേനും ഒഴുകുന്ന ആ ദേശം നിങ്ങൾ കൈവശമാക്കേണ്ടതിനു ഞാൻ അതിനെ നിങ്ങൾക്ക് തരും;” ഞാൻ നിങ്ങളെ ജനതകളിൽനിന്നു വേർതിരിച്ചവനായ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
И рех к вам: вы наследите землю их, и Аз дам вам ю в притяжание, землю текущую медом и млеком, Аз Господь Бог ваш, отлучивый вас от всех язык.
25 ൨൫ ആകയാൽ ശുദ്ധിയുള്ള മൃഗവും ശുദ്ധിയില്ലാത്ത മൃഗവും തമ്മിലും, ശുദ്ധിയില്ലാത്ത പക്ഷിയും ശുദ്ധിയുള്ള പക്ഷിയും തമ്മിലും നിങ്ങൾ വ്യത്യാസം വെക്കണം; ഞാൻ നിങ്ങൾക്ക് അശുദ്ധമെന്നു വേർതിരിച്ചിട്ടുള്ള മൃഗത്തെക്കൊണ്ടും പക്ഷിയെക്കൊണ്ടും നിലത്ത് ഇഴയുന്ന യാതൊരു ജന്തുവിനെക്കൊണ്ടും നിങ്ങളെത്തന്നെ അറപ്പാക്കരുത്.
И отлучите себе между скоты чистыми и между скоты нечистыми, и между птицами чистыми и нечистыми: и не оскверните душ ваших в скотех и в птицах и во всех гадех земных, яже Аз отлучих вам в нечистоте,
26 ൨൬ യഹോവയായ ഞാൻ വിശുദ്ധനാകുകകൊണ്ടു നിങ്ങളും എനിക്ക് വിശുദ്ധന്മാരായിരിക്കണം; നിങ്ങൾ എനിക്കുള്ളവരായിരിക്കേണ്ടതിനു ഞാൻ നിങ്ങളെ ജനതകളിൽനിന്നു വേർതിരിച്ചിരിക്കുന്നു.
и будете Ми святи, яко Аз свят есмь Господь Бог ваш, отлучивый вас от всех язык быти Моими.
27 ൨൭ “‘വെളിച്ചപ്പാടോ മന്ത്രവാദമോ ഉള്ള പുരുഷൻ ആകട്ടെ സ്ത്രീയാകട്ടെ മരണശിക്ഷ അനുഭവിക്കണം; അവരെ കല്ലെറിഞ്ഞു കൊല്ലണം; അവരുടെ രക്തം അവരുടെ മേൽ ഇരിക്കും’”.
И муж или жена иже аще будет от них чревобасник или волшебник, смертию да умрут оба: камением да побиете их, повинни суть.