< ലേവ്യപുസ്തകം 2 >
1 ൧ “‘ആരെങ്കിലും യഹോവയ്ക്കു ഭോജനയാഗമായ വഴിപാട് കഴിക്കുമ്പോൾ അവന്റെ വഴിപാട് നേരിയ മാവ് ആയിരിക്കണം; അവൻ അതിന്മേൽ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടണം.
Әгәр бирким Пәрвәрдигарниң һозуриға ашлиқ һәдийә сунмақчи болса һәдийәси есил ундин болуши керәк; у униңға зәйтун мейи қуюп андин үстигә мәстики салсун.
2 ൨ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടുക്കൽ അവൻ അത് കൊണ്ടുവരണം. പുരോഹിതൻ മാവും എണ്ണയും ഒരു കൈ നിറച്ചു കുന്തുരുക്കം മുഴുവനും എടുക്കണം; പുരോഹിതൻ അത് സ്മരണാംശമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.
У уни елип каһинлар болған Һарунниң оғуллириниң алдиға кәлтүрсун; андин [каһин һәдийә сунғучиниң] ядлиниши үчүн зәйтун мейи иләштүрүлгән ундин бир чаңгал елип, һәммә мәстики билән қошуп, бу һәдийәни қурбангаһта көйдүрсун; бу от арқилиқ сунулидиған, Пәрвәрдигарға хушбуй чиқирилидиған һәдийә болиду.
3 ൩ എന്നാൽ ഭോജനയാഗത്തിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാർക്കും ആയിരിക്കണം. യഹോവയ്ക്കുള്ള ദഹനയാഗങ്ങളിൽ ഇത് അതിവിശുദ്ധം.
Амма ашлиқ һәдийәдин қалғини болса, Һарун билән униң оғуллириға тәвә болсун. Бу Пәрвәрдигарға от арқилиқ сунулғанларниң ичидә «әң муқәддәсләрниң бири» һесаплиниду.
4 ൪ “‘അടുപ്പത്തുവച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കിൽ അത് നേരിയ മാവു കൊണ്ടുണ്ടാക്കിയ എണ്ണചേർത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണപുരട്ടിയ പുളിപ്പില്ലാത്ത പപ്പടങ്ങളോ ആയിരിക്കണം.
Әгәр сән тонурда пиширилған нәрсиләрдин ашлиқ һәдийә сүнай десәң, улар зәйтун мейи иләштүрүлгән есил ундин пиширилған тоғачлар яки зәйтун мейи сүрүлүп мәсиһләнгән петир һәмәк нанлардин болсун.
5 ൫ നിന്റെ വഴിപാട് ചട്ടിയിൽ ചുട്ട ഭോജനയാഗം ആകുന്നു എങ്കിൽ അത് എണ്ണചേർത്ത പുളിപ്പില്ലാത്ത നേരിയമാവുകൊണ്ട് ആയിരിക്കണം.
Әгәр сениң кәлтүридиған һәдийәң тавида пиширилған ашлиқ һәдийә болса у зәйтун мейи ишләштүрүлүп есил ундин петир һалда етилсун.
6 ൬ അത് കഷണംകഷണമായി നുറുക്കി അതിന്മേൽ എണ്ണ ഒഴിക്കണം; അത് ഭോജനയാഗം.
Сән уни уштуп үстигә зәйтун мейи қуйғин; у ашлиқ һәдийә болиду.
7 ൭ നിന്റെ വഴിപാട് ഉരുളിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അത് എണ്ണചേർത്ത നേരിയമാവുകൊണ്ട് ഉണ്ടാക്കണം.
Сениң кәлтүридиған һәдийәң қазанда пиширилған ашлиқ һәдийә болса ундақта у есил ун билән зәйтун мейида етилсун.
8 ൮ ഇവകൊണ്ട് ഉണ്ടാക്കിയ ഭോജനയാഗം നീ യഹോവയ്ക്കു കൊണ്ടുവരണം; അത് പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലുകയും അവൻ അത് യാഗപീഠത്തിങ്കൽ കൊണ്ടുപോകുകയും വേണം.
Шу йолларда тәйярланған ашлиқ һәдийәләрни Пәрвәрдигарниң һозуриға кәлтүргин; уни каһинға бәргин, у уни қурбангаһқа елип бариду.
9 ൯ പുരോഹിതൻ ഭോജനയാഗത്തിന്റെ സ്മരണാംശം എടുത്തു യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കണം.
Каһин болса ашлиқ һәдийәдин «ядлиниш үлүши»ни елип қурбангаһниң үстидә көйдүрсун. Бу от арқилиқ сунулидиған, Пәрвәрдигарға хушбуй чиқирилидиған һәдийә болиду.
10 ൧൦ ഭോജനയാഗത്തിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാർക്കും ആയിരിക്കണം; അത് യഹോവയ്ക്കുള്ള ദഹനയാഗങ്ങളിൽ അതിവിശുദ്ധം.
Амма ашлиқ һәдийәдин қалғини болса, Һарун билән униң оғуллириға тәвә болсун. Бу Пәрвәрдигарға от арқилиқ сунулғанларниң ичидә «әң муқәддәсләрниң бири» һесаплиниду.
11 ൧൧ നിങ്ങൾ യഹോവയ്ക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുത്; പുളിപ്പുള്ളതും യാതൊരു വക തേനും യഹോവയ്ക്കു ദഹനയാഗമായി ദഹിപ്പിക്കരുത്.
Силәр Пәрвәрдигарниң һозуриға сунидиған һәр қандақ ашлиқ һәдийәләр ечитқу билән тәйярланмисун. Чүнки силәрниң Пәрвәрдигарға отта сунулидиған һәдийәңларниң һеч қайсисида ечитқу яки һәсәлни көйдүрүшкә болмайду.
12 ൧൨ അവ ആദ്യഫലങ്ങളുടെ വഴിപാടായി യഹോവയ്ക്ക് അർപ്പിക്കാം. എങ്കിലും സൗരഭ്യവാസനയായി യാഗപീഠത്തിന്മേൽ അവ ദഹിപ്പിക്കരുത്.
Буларни Пәрвәрдигарниң алдиға «дәсләпки һосул» сүпитидә сунсаңлар болиду, лекин улар хушбуй сүпитидә қурбангаһниң үстидә көйдүрүлүп сунулмисун.
13 ൧൩ നിന്റെ ഭോജനയാഗത്തിനു ഒക്കെയും ഉപ്പ് ചേർക്കണം; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പ് ഭോജനയാഗത്തിന് ഇല്ലാതിരിക്കരുത്; എല്ലാ വഴിപാടിനും ഉപ്പ് ചേർക്കേണം.
Сениң һәр бир ашлиқ һәдийәң туз билән тузлиниши керәк; ашлиқ һәдийәңни Худайиңниң әһдә тузидин мәһрум қилмай, һәммә ашлиқ һәдийәлириңни туз билән тузлиғин.
14 ൧൪ “‘നിന്റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവയ്ക്കു കഴിക്കുന്നു എങ്കിൽ കതിർ വറുത്ത് പുതിയതായി ഉതിർത്ത മണികൾ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അർപ്പിക്കണം.
Әгәр сән Пәрвәрдигарға «дәсләпки һосул»дин ашлиқ һәдийә сүнай десәң, ундақта зираәтниң йеңи пишқан көк бешини елип, данларни отта қоруп, езип талқан сүпитидә сунғин; бу «дәсләпки һосул» һәдийәси болиду;
15 ൧൫ അതിന്മേൽ എണ്ണ ഒഴിച്ച് അതിൻമീതെ കുന്തുരുക്കവും ഇടണം; അത് ഒരു ഭോജനയാഗം.
сән униңға зәйтун мейи қуюп үстигә мәстики салғин; бу ашлиқ һәдийә болиду.
16 ൧൬ ഉതിർത്ത മണിയിലും എണ്ണയിലും അല്പവും കുന്തുരുക്കം മുഴുവനും പുരോഹിതൻ സ്മരണാംശമായി ദഹിപ്പിക്കണം; അത് യഹോവയ്ക്ക് ഒരു ദഹനയാഗം.
Каһин болса униңдин, йәни қоруп езилгән данлар билән зәйтун мейидин бир қисмини елип һәммә мәстики билән қошуп, боларни «ядлиниш үлүши» сүпитидә көйдүрсун. Бу от арқилиқ Пәрвәрдигарға сунулған һәдийә болиду.